
പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
Sunday, January 3, 2010
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തലസ്ഥാനത്തെത്തി. ശനിയാഴ്ച രാത്രി 9.15 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, മേയര്‍ സി. ജയന്‍ബാബു, ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതിരോധമന്ത്രി എ.കെ. ആന്റണി, കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, പ്രധാനമന്ത്രിയുടെ ഭാര്യ ഗുരുചരണ്‍ കൌര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മന്ത്രിമാരായ എം.എ. ബേബി, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം, എം. വിജയകുമാര്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍, എ.സമ്പത്ത് എം.പി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. ഇന്ന് പ്രധാനമന്ത്രിക്ക് മൂന്ന് ഔദ്യോഗിക പരിപാടികളാണ് തലസ്ഥാനത്തുള്ളത്. രാവിലെ കാര്യവട്ടം കേരള സര്‍വകലാശാല കാമ്പസില്‍ 97ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ക്ക് പനമ്പള്ളി സ്മാരക പുരസ്ക്കാരം സമ്മാനിക്കും. വൈകുന്നേരം വിമന്‍സ് കോളജില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
http://www.madhyamam.com/
No comments:
Post a Comment