
റിയാദ്: 28 നവര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പാഴൂര്‍ മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ സ്ഥാപക പ്രസിഡണ്ടും, കോഴിക്കോട് ജില്ലയിലെ പാഴൂര്‍ സ്വദേശിയുമായ എം.കെ. അബ്ദുറഹ്മാന് (റഹ്മാന്‍ പാഴൂര്‍) പാഴൂര്‍ മുസ്‌ലിം റിലീഫ് കമ്മിറ്റി യാത്രയയപ്പു നല്‍കി. ഏഴ് വര്‍ഷം അല്‍ജുറൈദ് കമ്പനിയിലും പിന്നീട് ഇരുപത്തൊന്ന് വര്‍ഷം അല്‍മവാരിദ് ഹോല്‍ഡിംഗ് കമ്പനിയിലും ജോലി നോക്കി വരികയായിരുന്നു.
യഹ്ഖൂബ് പാഴൂര്‍ അദ്യക്ഷം വഹിച്ച യോഗത്തില്‍ കമ്മിറ്റി പ്രസിഡണ്ട് സി.കെ. അബ്ദുസലാം കമ്മിറ്റിയുടെ ഉപഹാരം നല്‍കി. ലുഖ്മാന്‍ പാഴൂര്‍, അബ്ദുല്ല ഊരാളി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന പരിപാടിയില്‍ പാഴൂര്‍ റിലീഫ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി. കെ. അബ്ദുല്‍സലാം (പ്രസിഡണ്ട്), കെ.സി. ശരീഫ് (വൈ. പ്രസിഡണ്ട്), യഹ്ഖൂബ് പാഴൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്ല ഊരാളി (ജോ. സെക്രട്ടറി), പി. ടി. അമീന്‍ മുഹമദ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ പി.ടി. അമീന്‍ മുഹമദ് സ്വഗതവും അബ്ദുല്ല ഊരാളി നന്ദിയും പറഞ്ഞു.
No comments:
Post a Comment