WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Friday, December 31, 2010

Thursday, December 30, 2010

Wednesday, December 29, 2010

ഷാഹിനക്കെതിരെ കേസെടുത്ത സംഭവം അന്വേഷിക്കും : ദേശീയ വനിതാ കമ്മീഷന്‍

കൊച്ചി: തെഹല്‍ക റിപ്പോര്‍ട്ടര്‍ ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്ത സംഭവം അന്വേഷിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഗിരിജ വ്യാസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീയുടെ അവകാശം, ജോലിചെയ്യാനുള്ള അവകാശം എന്നിവക്കെതിരെയുള്ള കടന്നുകയറ്റമാണ് കര്‍ണാടക സര്‍ക്കാറിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പത്രവാര്‍ത്തകള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അന്വേഷണം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ചാറ്റിങ്ങ് ചതിക്കുഴികള്‍

സാമാന്യം തരക്കേടില്ലാത്ത ജോലിക്കാരായ ദമ്പതികള്‍. വീട്ടില്‍ ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും. ഭാര്യയും ഭര്‍ത്താവുമൊക്കെ ചാറ്റിങ്ങ് റൂമുകളില്‍ നേരമ്പോക്കിന് സൗഹൃദം പങ്കിടാറുണ്ട്. സ്വസ്ഥമായി മുന്നോട്ടു നീങ്ങിയ കുടുംബത്തിലേക്ക് ഇടിത്തീ പോലെയാണ് റഷ്യന്‍സുന്ദരി കടന്നു വന്നത്. തുടക്കത്തില്‍ ഭാര്യ ഒന്നും അറിഞ്ഞില്ല. വിദ്യാസമ്പന്നനായിരുന്ന കുടുംബനാഥന്റെ ജീവിതം ദേശങ്ങള്‍ക്കപ്പുറമുള്ള അജ്ഞതയിലേക്ക് ചുരുങ്ങാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. റഷ്യക്കാരിയുമായി എങ്ങനെ അടുക്കുമെന്നായി ചിന്ത. ഒടുവില്‍ അവള്‍ തന്നെ മാര്‍ഗം നിര്‍ദേശിച്ചു-എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്ക് വരാന്‍ താന്‍ തയാറാണെന്ന്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ടിക്കറ്റിനും വിസക്കും ആവശ്യമായ തുക അയച്ചുകൊടുത്താല്‍ വരാന്‍ നൂറുവട്ടം സമ്മതമാണെന്നും അറിയിപ്പു വന്നു. പിന്നീടങ്ങോട്ട് കാമുകിയെ എങ്ങനെ നാട്ടിലെത്തിക്കുമെന്നും ഭാര്യയെ എങ്ങനെ ഒഴിവാക്കുമെന്നുമായി അയാളുടെ ചിന്ത മുഴുവന്‍. രണ്ടിനും അയാള്‍ തന്നെ വഴി കണ്ടെത്തി. ഒരു സുപ്രഭാതത്തില്‍ ഭാര്യയോട് അയാള്‍ നിര്‍വികാരനായി പറഞ്ഞു-നമുക്ക് പിരിയാം, നിന്റെ കൂടെ ജീവിക്കാന്‍ എനിക്കാവില്ല. ഞെട്ടലില്‍ നിന്ന് മുക്തയായി കാര്യങ്ങള്‍ ചികഞ്ഞപ്പോഴാണ് റഷ്യന്‍ സുന്ദരി ഭര്‍ത്താവിനെ കീഴടക്കിയ വിവരം കൂടെ കഴിഞ്ഞവള്‍ അറിയുന്നത്. ആദ്യം പ്രതിഷേധിക്കുകയും പിന്നെ കരഞ്ഞപേക്ഷിക്കുകയും ചെയ്‌തെങ്കിലും പ്രണയാതുരനായ ഭര്‍ത്താവിന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവള്‍ സ്വന്തം വീട്ടിലേക്ക് മാറി. ഭാര്യ ഒഴിഞ്ഞതോടെ പണം കണ്ടെത്താന്‍ വീടു വില്‍ക്കാന്‍ തീരുമാനിച്ചു. തരക്കേടില്ലാത്ത ജോലിയുള്ളതുകൊണ്ട് തല്‍ക്കാലം വാടകവീട്ടില്‍ കഴിയാമെന്നും പതിയെ വീട് വാങ്ങാമെന്നും കരുതി. വീടു വിറ്റു കിട്ടിയ പണം കാമുകിക്ക് അയച്ചു കൊടുത്ത് പ്രതീക്ഷയോടെ, അയാള്‍ കാത്തിരുന്നു. ദിവസങ്ങള്‍ കൊഴിയെ കാമുകി ചാറ്റില്‍ വരാതായി. പിന്നെ പിന്നെ അയാളറിഞ്ഞു താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന സത്യം.
* * * *
എം.എസ്.സി വിദ്യാര്‍ഥിനി ചാറ്റിങ്ങിലൂടെയാണ് അവനെ കണ്ടെത്തിയത്. ഫോട്ടോയും വിവരങ്ങളും കൈമാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും വസ്ത്രങ്ങളും കൈയിലെടുത്ത് ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകനുമായി ഒന്നിച്ച് ജീവിക്കുന്ന സുന്ദര മുഹൂര്‍ത്തവും സ്വപ്‌നം കണ്ട് അവള്‍ അന്യസംസ്ഥാനത്തേക്ക് വണ്ടി കയറി. ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ കാമുകന്‍ അവളെ കാത്തുനില്‍പുണ്ടായിരുന്നു. പ്രിയപ്പെട്ടവനെ കണ്‍കുളിര്‍ക്കെ കണ്ട അവളുടെ ഹൃദയം തുടികൊട്ടി. സ്‌റ്റേഷന്റെ പടിയിറങ്ങി പുറത്തു നിര്‍ത്തിയിട്ട ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ കാമുകന്‍ കയറിയപ്പോഴും അവള്‍ അമ്പരന്നില്ല. ഓട്ടോ ഡ്രൈവറെയാണ് താന്‍ പ്രണയിച്ചിരുന്നതെന്ന് അവള്‍ ആ യാത്രയില്‍തന്നെ തിരിച്ചറിഞ്ഞു. പ്രണയാതുരതയ്ക്ക് അതും തടസ്സമായി തോന്നിയില്ല. എല്ലാ വൃത്തികേടുകളുടെയും കൂട്ടുകാരനായ യുവാവിനെയായിരുന്നു അവള്‍ എല്ലാം മറന്ന് പ്രണയിച്ചത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട, അന്യനാട്ടുകാരനായ കാമുകന്റെയും സുഹൃത്തുക്കളുടെയും കൂട്ടബലാത്സംഗത്തിനിരയായി വലിച്ചെറിയപ്പെട്ട ഒരു കാമുകിയുടെ മാനസികാവസ്ഥ എങ്ങനെയാണ് വിവരിക്കേണ്ടത്?
* * * *
പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതുവരെ അവള്‍ കാത്തിരുന്നു. കാമുകനെ നേരില്‍ കാണാന്‍, അവനെ വിവാഹം കഴിച്ച് കൂടെ പൊറുക്കാന്‍. പിറന്നാള്‍ പിറ്റേന്ന് അവള്‍ ഗുജറാത്തിലെ ബറോഡയിലേക്ക് വണ്ടി കയറി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍. എല്ലാം മറന്ന് ഒന്നാകാന്‍. ചാറ്റിങ്ങിലൂടെ ലഭിച്ച സുഹൃത്തുക്കളില്‍ നിന്ന് തെരഞ്ഞെടുത്ത സങ്കല്‍പങ്ങളിലെ കാമുകനുമായി ചെറുതും വലുതുമായ വിശേഷങ്ങള്‍ പങ്കിട്ടായിരുന്നു തുടക്കം. വിവാഹത്തിന് പതിനെട്ടു വയസ്സാവണമെന്ന നിയമം അറിയാവുന്നതുകൊണ്ടാണ് പ്രായം തികയുന്ന ദിവസം വരെ ഇരുവരും കാത്തിരുന്നത്. ബറോഡയില്‍ തന്നെ കാത്തു നിന്ന 68 കാരനെ കണ്ടപ്പോള്‍ അവള്‍ ആദ്യം അമ്പരന്നു. കാമുകന്റെ പിതാവായിരിക്കുമെന്ന് മനസ്സിനെ ആശ്വസിപ്പിച്ചു. എന്നാല്‍ 68 കാരനായ വൃദ്ധന്‍ തന്നെയാണ് ഇത്രനാളും താന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച കാമുകന്‍ എന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ താളംതെറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മകളുടെ ദുരന്തം വീട്ടുകാര്‍ അറിയുന്നത്. പിഴച്ച താളം നന്നാക്കിയെടുക്കാന്‍ പെടാ പാടു പെടുന്ന ഒരു കുടുംബത്തിന്റെ ചിത്രം വരികളില്‍ നിന്ന് വായിച്ചെടുക്കുക...

ഓര്‍ക്കൂട്ട്, സോര്‍പ്പിയ, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളില്‍ സുന്ദരമായ ഫോട്ടോകളോടൊപ്പം നല്‍കിയ വിവരങ്ങളില്‍ വിശ്വസിച്ച് ചതിയില്‍ പെടുന്നവരുടെ എണ്ണം നമ്മള്‍ സങ്കല്‍പിക്കുന്നതിനും അപ്പുറത്താണ്. പുറത്തു പറയാന്‍ മടിക്കുന്നതുകൊണ്ട് അവയില്‍ പലതും രഹസ്യമായി ഒടുങ്ങുന്നു. സുന്ദരികളുടെ ഫോട്ടോ കണ്ട് ഇത്തരം സൈറ്റുകളില്‍ കയറി സൗഹൃദം സ്ഥാപിക്കുന്നവര്‍ക്ക് വന്‍തുക സ്വന്തമായുണ്ടെന്നും അത് നാട്ടിലെത്തിച്ച് ഒരുമിച്ച് ജീവിക്കാന്‍ തയാറാണെന്നും അറിയിച്ചുകൊണ്ടുള്ള കാമുകിമാരുടെ മെയിലുകളാണ് ലഭിക്കുക. ആ പണം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ബാങ്ക് അക്കൗണ്ട് നല്‍കണമെന്നുമൊക്കെ ആവശ്യങ്ങള്‍ പിറകെ വരും. അതല്ലെങ്കില്‍ കൂടെ ജീവിക്കാനാവശ്യമായ ടിക്കറ്റും വിസക്കുള്ള കാശും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. കാമുകിയെ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ കാശ് അയച്ചുകൊടുത്തവര്‍ നിരവധിയാണ്. വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ ചെറിയു തുക പ്രോസസിംങ് ചാര്‍ജായി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെയിലെങ്കിലും ലഭിക്കാത്ത ആരുമുണ്ടാവില്ല. രാജ്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാവുമെന്നല്ലാതെ തട്ടിപ്പിന്റെ സ്വഭാവം ഏതാണ്ട് ഒന്നു തന്നെയാണ്.
നാളെ: കെണിവെച്ച് കമ്പനികള്‍;
വീഴുന്നത് കോടികള്‍

കുട്ടായ്മ ഉദേശ്യ സാഫല്യത്തിന്റെ നിറവില്‍



ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂര്‍ - മഞ്ഞപ്പെട്ടി യിലുള്ള കുലിപണികരായ പുഴക്കല്‍ അബ്ദുരഹിമാന്റെയും
നുസൈബ യുടെയും നാലു മക്കളില്‍ ഇളയവനായ അഫിലാഹുവിനെ സഹായിക്കുവാന്‍ ജിദ്ദയിലെ പ്രവാസി
കുട്ടായ്മ ഉദേശ്യ സാഫല്യത്തിന്റെ നിറവില്‍ പ്രവര്ത്തളനം അവസാനിപ്പിച്ചു. ഹൃദയതിനുണ്ടായ ശുഷിരങ്ങളും വല്വി നുള്ള തകരാനും കാരണം ജീവിതവുംമായി മല്ലിടുന്ന അഞ്ചു വയസുക്കാരന്‍ അഫ് ലാഹിനെ
സഹായിക്കുവാന്‍ നവംബര്‍ ആദ്യത്തിലാണ് ജിദ്ദയില്‍ കുട്ടായ്മ രൂപംകൊണ്ടത്‌. നിത്യരോഗിയായി
മാറി കൊണ്ടിരിക്കുന്ന സ്ഥിതി തുടന്നാല്‍ അഫ് ലഹിനെറെ ഒരു കൊല്ലത്തിനപ്പുറം ജിവന്‍ നിലനിര്ത്തുണവാന്‍
പ്രയാസമാകുമെന്നാണ് ഡോക്ടര്മാുര്പകറഞ്ഞിരുന്നു. ഇതിനു പരിഹാരം കാണുവാന്‍ ശാശ്ത്രക്രിയക്ക് മാത്രമേ കഴിയുകയോള്ളൂ, ഇതിനു ആവിശ്യമായ ഒന്നര ലക്ഷം രൂപ കണ്ടെത്തുക എന്നത് ഈ കുടുംബത്തിനു
അപ്രാപ മായിരുന്നു. അവിടയാന്നു ഗള്ഫ് ‌ പ്രവാസ ഭുമികയുടെ കരുന്ന്യത്തിന്റെ കടാക്ഷം കൊണ്ട് കോഴിക്കോട് സ്വകാര്യ ആശുപതിയില്‍ വെച്ച് ഡിസംബര്‍ 7 നു അഫ് ലാഹി ന്റെ ശാശ്ത്രക്രിയ വിജയകരമായി നടന്നത്.
കമ്മിറ്റിയുടെ അവസാന യോഗത്തില്‍ കണകുകള്‍ അവതരിപ്പികുകയും ഇത് മായി സഹകരിച്ച മുഴുവന്‍ പേര്ക്കും
നന്ദി രേഖപെടുതുകയും ചെയ്തു. അല്‍ നൂര്‍ മെഡിക്കല്‍ സെന്റെിര്‍ ഓഡിറ്റൊരിയത്തില്‍ വെച്ച് നടന്ന യോഗത്തില്‍
കെ. ടി. എ. മുനീര്‍ അധ്യക്ഷം വഹിച്ചു. കമ്മിറ്റി രക്ഷാധികാരി മക്കയിലെ അല്ഹുൊസാം ട്രാവെല്സ്ു മാനേജിംഗ് ഡയറക്ടര്‍ താഹ മരക്കാര്‍, കെ. ടി. നൂറുദ്ധീന്‍, ഹുമയൂണ്‍ കബീര്‍, വി. എം. എ. റഷീദ്, എം. അബ്ദുല്‍ അസിസ്,
അലവികുട്ടി, പി. മുഹമദ് അലി എന്നിവര്‍ സംസാരിച്ചു.ചികിത്സ ചെലവ് കഴിച്ചു ബാകിയുള്ള തുക അഫ് ലാഹി ന്റെ പേരില്‍ സ്ഥിര നിക്ഷേപമാകി വെകുവനും തിരുമാനിച്ചു. ഇവരെ സഹായികുന്നതിനായി നാട്ടില്‍ സജിവമായി
ഡോക്ടര്‍ അബ്ദുല്‍ സമദ്ന്റെയും അഡ്വ. ഹുസൈന്‍ കോയ തങ്ങളുടെയും സിറാജു നിലാംബ്ര എന്നിവര്‍
രംഗത്തുണ്ടായിരുന്നു.
k.t.a.muneer

ഇനി നമുക്ക് ഇന്റെര്‍നെറ്റ് എക്സ്പ്ലൊരര്‍ ലോക്ക് ചെയ്യാം, പാസ്സ് വെര്‍ഡ് ഉപയോഗിച്ച്.......


ഇനി നമുക്ക് ഇന്റെര്‍നെറ്റ് എക്സ്പ്ലൊരര്‍ ലോക്ക് ചെയ്യാം, പാസ്സ് വെര്‍ഡ് ഉപയോഗിച്ച്.......


അതിനായി Internet Explorer ഓപ്പണ്‍ ചെയ്യുക. അതില്‍ നിന്നും Tools ഓപ്ഷന്‍ തുറക്കുക. ഇനി ഇന്റെര്‍നെറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അവിടെ നിന്നും Content റ്റാബില്‍ Content Advisor എന്നതിനെ എനേബിള്‍ (Enable) ചെയ്യുക.ഇനി പുതിയതായി admin password നല്‍കുക. അടുത്തതായി നിങ്ങളുടെ പാസ്സ് വെര്‍ഡിനെ സംബന്ധിച്ച് ഒരു സൂചന hint എന്ന കോളത്തില്‍ നല്‍കുക.ശേഷം ratings റ്റാബില്‍ ക്ലിക്ക് ചെയ്ത് None എന്നതിലേക്ക് നീക്കുക.ഇനി General റ്റാബില്‍ ക്ലിക്ക് ചെയ്ത് "Supervisor can type a password to allow users to view restricted content" എന്നത് ടിക്ക് ചെയ്തു എന്നു ഉറപ്പു വരുത്തുക.ശരി, നമ്മുടെ പരിപാടി കഴിഞ്ഞു.ഇനി Internet Explorer ഒന്നു ഓപ്പണ്‍ ചെയ്ത് നോക്കു..... പാസ്സ് വേര്‍ഡ് ചോദിക്കുന്നില്ലേ....ഇനി നമ്മുടെ സിസ്റ്റത്തില്‍ നിന്നും ആരും ഓപ്പണ്‍ ചെയ്യില്ല. http://i925.photobucket.com/albums/ad93/ucsycybersmiley/11.gif

സ്വകാര്യതയും പണയപ്പണ്ടം



തന്റെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്ന് സുഹൃത്ത് അറിയിച്ചപ്പോള്‍ അയാള്‍ വിശ്വസിച്ചില്ല. മോര്‍ഫിങ്ങിലൂടെ പടങ്ങള്‍ കൂട്ടിയോജിപ്പിച്ച് ആരോ നെറ്റില്‍ കൊടുത്തതായിരിക്കുമെന്നാണ് വിവരമറിയിച്ച സുഹൃത്തുപോലും കരുതിയത്. ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ദിവസങ്ങളോളം അയാളുടെ ഉള്ളില്‍ കിടന്നു പഴുത്തു. ഒടുവില്‍ ഇന്റര്‍നെറ്റില്‍ നോക്കാന്‍ തയാറായി. സ്‌ക്രീനില്‍ തെളിഞ്ഞ അരണ്ട വെളിച്ചത്തിലെ ദൃശ്യങ്ങള്‍ ഒരായിരം കടന്നലുകള്‍ കുത്തുന്നതിന് തുല്യമായിരുന്നു. അയാളുടെ രക്തം മരവിച്ചു പോയി. സ്വന്തം കിടപ്പറ രംഗങ്ങള്‍ റെക്കോഡു ചെയ്യുന്ന ദമ്പതികളുള്ള ആസുര കാലത്ത് താനത് ചെയ്തിട്ടില്ലെന്ന് അയാള്‍ക്കും ഭാര്യക്കും നൂറു ശതമാനവും ഉറപ്പാണ്. പിന്നെ ആരാണീ കൊടും ചതി ചെയ്തത്? തളര്‍ന്നിരുന്ന ആ മനുഷ്യന്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സൈബര്‍ സെല്ലിനെ സമീപിച്ചു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും വീട്ടില്‍ നിന്നു തന്നെയുള്ളതാണെന്നും സ്ഥിരീകരിച്ചു. അന്യ സംസ്ഥാനത്തു നിന്നാണ് വീഡിയോ നെറ്റിലെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണം ഇഴഞ്ഞു. അയല്‍പക്കത്തെ സാധാരണക്കാരനായ യുവാവ് ബൈക്കു വാങ്ങുകയും ഇഷ്ടം പോലെ കാശുള്ളതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ വെറുതേ തോന്നിയ സംശയമാണ് ആരെയും ഞെട്ടിക്കുന്ന കഥയുടെ ചുരുളഴിച്ചത്. അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എന്നും കാണുന്ന അയല്‍ക്കാരന്റെ കിടപ്പുമുറിയില്‍ രഹസ്യകാമറ സ്ഥാപിച്ചതാണെന്ന വിവരം പുറത്തായത്. കാമറ യുവാവിന് നല്‍കിയയാള്‍ തന്നെ അതു തിരിച്ചു കൊണ്ടുപോയി. അതിനു കിട്ടിയ പ്രതിഫലമായിരുന്നു ബൈക്കും മറ്റും.
------------
പതിവുപോലെ കോളജിലേക്ക് തിരിച്ച അവളെ കാത്ത് കൂട്ടുകാരുടെ പട തന്നെയുണ്ടായിരുന്നു. കാമ്പസിലെ പതിവു കളിവട്ടങ്ങളിലെന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് കരുതി കൂട്ടുകാരികളെ സമീപിച്ചപ്പോള്‍ കൂട്ടത്തോടെയുള്ള കളിയാക്കലും മുനവെച്ച വാക്കുകളുമായിരുന്നു അവളെ എതിരേറ്റത്. കാര്യം പിടികിട്ടാതെ ചമ്മി നിന്ന അവളെ മാറ്റി നിര്‍ത്തി കൂട്ടുകാരിലൊരാള്‍ ചെവിയില്‍ അടക്കം പറഞ്ഞു. തന്റെയും കുടുംബാംഗങ്ങളുടെയും സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്നും അതു കൂട്ടുകാരുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണെന്നുമുള്ള വെളിപ്പെടുത്തല്‍ ഒരു വെള്ളിടിയായാണ് അവള്‍ കേട്ടത്. നടുക്കവുമായി അവള്‍ തിരിച്ചു പാഞ്ഞു. വീട്ടിലെത്തി കാര്യങ്ങള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആരാണിത് ചെയ്തതെന്ന അന്വേഷണം സഹോദരനിലേക്കും വീട്ടിലേക്ക് ഇടക്കിടെ വരാറുള്ള കൂട്ടുകാരിലേക്കും നീണ്ടു. ഞെട്ടലോടെ ആ കുടുംബം തിരിച്ചറിഞ്ഞു, ചെകുത്താന്‍ മകന്റെ കൂട്ടുകാരിലൊരാളായി അവതരിക്കുകയായിരുന്നു. കൂട്ടുകാരന്റെ അമ്മയുടെയും സഹോദരിയുടെയും മുറികളിലും മറ്റും രഹസ്യ കാമറ വെച്ച് എടുത്ത ദൃശ്യങ്ങളാണ് ലോകം മുഴുവന്‍ കണ്ടു രസിച്ചത്.
------------
സ്വന്തം വീട്ടിലെ കിടപ്പുമുറികളില്‍ രഹസ്യ കാമറകള്‍ സ്ഥാപിച്ച പയ്യന്‍ ഒരു രസത്തിനാണ് ദൃശ്യങ്ങള്‍ കണ്ടത്. ഏതാനും ദിവസം കാമറ വെച്ചശേഷം അതെടുത്തു നല്‍കാന്‍ അജ്ഞാതനായ ചേട്ടന്‍ ആവശ്യപ്പെടുന്നു. അയാളുടെ ലാപ്‌ടോപ്പില്‍ തന്റെ വീട്ടിലെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവനുതന്നെ നാണമായി. എല്ലാ ദൃശ്യങ്ങളും മായ്ച്ചു കളയാമെന്ന, ഏതാനും ദിവസങ്ങളുടെ മാത്രം പരിചയമുള്ള ചേട്ടന്റെ ഉറപ്പിലാണ് കാമറ തിരിച്ചേല്‍പ്പിച്ചത്. എന്നാല്‍ സ്‌കൂള്‍ പരിസരത്ത് കൃത്യമായി എത്തിയിരുന്ന ചേട്ടന്‍ നല്‍കിയ കാമറയിലെ ദൃശ്യങ്ങള്‍ ലോകമറിയാന്‍ മിനിറ്റുകളുടെ മാത്രം സമയമേ ആവശ്യമായുള്ളൂ. ദൃശ്യങ്ങള്‍ പകര്‍ന്നു നല്‍കിയതിനുള്ള പണം കൈയോടെ ലഭിച്ചതോടെ സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്ന അയാളെ പിന്നീട് കാണാതായി.
സ്വകാര്യത ഒപ്പിയെടുക്കാനാവശ്യമായ രഹസ്യകാമറകള്‍ നല്‍കുന്ന റാക്കറ്റു തന്നെയുണ്ട്. ആ കാഴ്ചകള്‍ വിലകൊടുത്ത് വാങ്ങാനാളുണ്ട്. രഹസ്യമായി ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ കൈമാറി അതിന്റെ വിലകൊണ്ട് ജീവിതം അടിച്ചു പൊളിക്കുന്നത് ഒരു പക്ഷേ, അയല്‍ക്കാരനാവാം. നിങ്ങള്‍പോലും അറിയാതെ നിങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലോകമറിയുന്നു. മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും മറ്റും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന നൂതനമായ സ്‌പൈ കാമറകളാണ് അതിനീചമായി വീട്ടിലെ കിടപ്പു മുറിയിലും ഹോട്ടല്‍മുറിയിലും പൊതു ബാത്ത് റൂമുകളിലുമൊക്കെ സ്ഥാനം പിടിച്ചത്.
സംസ്ഥാനത്ത് പൊതുവെ നിയന്ത്രണങ്ങളുള്ള ഇത്തരം കാമറകള്‍ ദുബൈയില്‍ നിന്ന് ആര്‍ക്കും കൈവശപ്പെടുത്താം. അവിടെ നിന്നാണ് പ്രധാനമായും ഇത് കേരളത്തിലേക്ക് ഒഴുകുന്നത്. അതു സ്ഥാപിക്കുന്നതിന് കരിയര്‍മാരെ കണ്ടെത്താന്‍ ബ്ലൂ ഫിലിം മാഫിയ തന്നെയുണ്ട്. അവരുടെ വലയില്‍ വീഴുന്നവരില്‍ നല്ലൊരു ശതമാനവും പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ഥികളാണ്. കൃത്രിമത്വമില്ലാത്ത ഹോം വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അതിന് നീല വീഡിയോ വിപണിയില്‍ വന്‍ വില ലഭിക്കുമെന്നും ഇക്കൂട്ടര്‍ക്ക് നന്നായറിയാം. ലഭിച്ച ദൃശ്യത്തിന്റെ 'മാറ്റ'നുസരിച്ചാണ് പ്രതിഫലം. അന്യന്റെ രഹസ്യം വിറ്റ് കാശാക്കുകയെന്ന നീചമായ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. കിടപ്പുമുറിയിലും മറ്റും പഠനാവശ്യത്തിനെന്ന പേരില്‍ സ്ഥാനം പിടിക്കുന്ന ഇന്റര്‍നെറ്റില്‍ വലിയ അവഗാഹമില്ലാത്ത രക്ഷിതാക്കള്‍ അറിയുന്നില്ല മക്കള്‍ എവിടെയൊക്കെയാണ് ചുറ്റി തിരിയുന്നതെന്ന്. പഠിക്കാനെന്നും അസൈന്‍മെന്റ് എന്നുമൊക്കെ പറഞ്ഞ് പുലര്‍ച്ച വരെ നീളുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഇത്തരം സൈറ്റുകളിലേക്കാണ് നീളുന്നതെന്ന് കണ്ടെത്താന്‍ മക്കള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ വെറുതേയൊന്ന് പരതി നോക്കിയാല്‍ മതി.
നമ്മള്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന കെണികള്‍ ഇവിടെ തീരുന്നില്ല. ചാറ്റിങ്ങും ഇ-മെയിലും വഴിയൊക്കെ പുതുതലമുറയെ കുഴിയില്‍ ചാടിക്കുന്നതിന് അന്താരാഷ്ട്ര റാക്കറ്റുകള്‍ തന്നെയുണ്ട്. സൗഹൃദ സൈറ്റുകളില്‍ അജ്ഞാതരായിരുന്ന് അവര്‍ ഇരകളെ കണ്ടെത്തുന്നു. ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഒരടയാളവും ബാക്കിയാക്കാതെ അടുത്ത ഇരയെ തേടി പോകുന്നു.

നാളെ.
ചാറ്റിങ് മുറിയിലെ ചതിക്കുഴികള്‍

Tuesday, December 28, 2010

അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്!



ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
അവര്‍ കാണാമറയത്തേക്ക്
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.

ചതിയുടെ റിങ്‌ടോണുകള്‍!
മൊബൈല്‍പ്രണയം മാതാപിതാക്കളറിയുന്നു. തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.

ജീവിതം തകര്‍ക്കുന്ന ഓഫറുകള്‍!
വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.

സൈലന്റ് മോഡ്!
പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.
ദുരന്തത്തിലേക്കുള്ള കോണ്‍ടാക്റ്റുകള്‍
പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണെ്ണണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.
എല്ലാം നശിപ്പിക്കുന്ന ഇത്തിരി കാര്‍ഡ്
സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടി രക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്. നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല.

നാളെ : സ്വകാര്യതയും പണയപ്പണ്ടം
courtesy:

Saturday, December 25, 2010

'സ്‌നേഹസമൂഹം സുരക്ഷിത നാട്': ഐ.സി.എഫ്. ഓപ്പണ്ഫോ.റം ഒരുമയുടെ സന്ദേശമായി







ജിദ്ദ: 'സ്‌നേഹ സമൂഹം സുരക്ഷിത നാട്' എന്ന പ്രമേയത്തില്‍ ജിദ്ദ ഐ.സി.എഫ് ആചരിച്ചു വരുന്ന സൗഹൃദ തീരം ഭീകര വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഷറഫിയ്യ മര്ഹപബയില്‍ സംഘടിപ്പിച്ച ഓപ്പണ്ഫോ്റം വിവിധ മത രാഷ്ട്രീയ സാമൂഹിക വിഭാഗങ്ങള്ക്കി്ടയില്‍ ജാഗരണ സംഗമ വേദിയായി. ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ കണ്ടുവന്നിരുന്ന പരസ്പര കൂട്ടായ്മയുടേയും സഹവര്ത്തി ത്തന്റേയും നല്ല ഓര്മ്മേകള്‍ സ്മരിച്ചു കൊണ്ട് പുതിയ തലമുറയില്‍ ഈ സന്ദേശം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത ഫോറത്തില്‍ അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാവരും പറഞ്ഞു. യഥാര്ത്ഥ ഇസ്‌ലാമിക സന്ദേശം മറച്ചു വെച്ച് കൊണ്ട് സ്വാര്ത്ഥ ലാഭങ്ങള്ക്ക് വേണ്ടി സമൂഹത്തെ അക്രമത്തിലേക്കും ഭീകരതയിലേക്കും നയിക്കുന്നത് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാത്തവരും തെറ്റിദ്ധരിക്കപ്പെട്ടവരുമാണ്. എല്ലാ മതങ്ങളും നന്മയാണ് ലക്ഷ്യം വെക്കുന്നത്. പരസ്പര വിദോഷം വളര്ത്തുപന്നതിനോ തമ്മില്‍ തല്ലുന്നതിനോ ഒരു മതവും കല്പിക്കുന്നില്ല.
ഇരുപത് വര്ഷനത്തോളമായി പൂര്ണ്ണവ സമാധാനത്തോടും സുരക്ഷയോടും കൂടി ഇസ്‌ലാമിക രാജ്യമായ സൗദി അറേബ്യയില്‍ ജോലി ചെയ്ത് ജീവിക്കുന്ന തന്റെ അനുഭവത്തില്‍ ഇസ്‌ലാമിന്റെ സ്‌നേഹ സന്ദേശം നേരിട്ട് അനുഭവിച്ചതാണെന്നും കഴിഞ്ഞ വര്ഷളങ്ങളില്‍ ഇവിടുത്തെ ബഹുവന്ദ്യ രാജാവ് വിവിധ മതനേതാക്കളെ ഉള്പ്പെ ടുത്തി നടത്തിയ മതകൂട്ടായ്മ തന്നെയാണ് ഐ.സി.എഫ് സംഘടിപ്പിച്ച സൗഹൃദ തീരം പരിപാടി അറിഞ്ഞപ്പോള്‍ എനിക്ക് ഓര്മ്മാ വരുന്നതെന്നും ഇത്തരം സംഗമങ്ങളിലൂടെ സൗഹൃദ ഗ്രാമങ്ങള്‍ നിലനിറുത്തേണ്ടതുണ്ടെന്നും ഫോറത്തില്‍ സംസാരിച്ച ഗോപിനാഥ് നെടുങ്ങാടി (സൗഹൃദയ സംഘം) പറഞ്ഞു. പുരാണങ്ങളിലും ചരിത്രങ്ങളിലും ഇല്ലാത്ത ഭീകരവാദ പ്രവര്ത്തയനങ്ങള്ക്ക് പിന്നില്‍ മതം പഠിക്കാത്തവരും അറിവില്ലാത്തവരുമാണെന്നും പരസ്പരം സഹകരിച്ച് ജീവിക്കുന്നതിന്ന് ഒരു മതവും എതിരല്ലെന്നും നവോദയയെ പ്രതിനിധീകരിച്ച് സംസാരിച്ച ദേവദാസ് മേനോന്‍ അഭിപ്രായപ്പെട്ടു. ഇതര മതസ്ഥരുമയി പൂര്വ്വധ കാലം തൊട്ടേ ഐക്യവും സഹവര്ത്തി ത്തവും നിലവിലുണ്ട് ഒറ്റപ്പെട്ട വിരുദ്ധ സംഭവങ്ങള്‍ മുസ്‌ലിം നേതൃത്വത്തിനെതിരെ ഉന്നയിച്ച് കൂടുതല്‍ സങ്കിര്ണ്ണദമാക്കുന്നത് ഇല്ലാതാക്കണമെന്നും മതങ്ങള്ക്കി്ടയിലുള്ള പരസ്പര സൗഹൃദം പോലെ തന്നെ സമൂദായത്തിനിടയിലുള്ള ഭിന്നതകള്ക്കും പരിഹാരം കാണണമെന്നും അക്രമവും തീവ്രവാദവും ഒഴിവാക്കണമെന്നും പി.ടി മുഹമ്മദ് (കെ.എം.സി.സി) പറഞ്ഞു.

ഒരു സമുദായത്തെ മാത്രം ഭീകരവാദികളായി ചിത്രീകരിച്ചു കൊണ്ട് നടത്തുന്ന പ്രചാരണങ്ങളും പ്രത്യേകിച്ച് പത്രമാധ്യമങ്ങളുടെ പക്ഷം ചേര്ന്നു ള്ള ഇടപെടലുകളും അക്രമത്തെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഇതിനെതിരെ പ്രതിരോധിക്കേണ്ടതുണ്ടെന്നും ബസ് കത്തിക്കല്‍ സംഭവത്തേയും തെഹല്കാര റിപ്പോര്ട്ടണര്‍ ഷാഹിനക്കെതിരെയുള്ള നടപടിയേയും ഉദാഹരണപ്പെടുത്തി കുഞ്ഞാവുട്ടി എ. ഖാദിര്‍ (ഐ.എം.സി.സി) പറഞ്ഞു. രാഷ്ട്രീയമായയും മതപരമായും വര്ക്ഷീ യമായുമൊക്കെ ചേരിതിരിഞ്ഞ് പരസ്പരം കൊലവിളി നടത്തുന്നത് മനുഷ്യവര്ക്ഷതത്തിന് തന്നെ നാശമാണെന്നും അതില്ലാതാക്കാന്‍ ഇത്തരം ജാഗരണ സമിതികള്‍ എല്ലായിടത്തും ഉണ്ടാവണമെന്നും കലാ സാഹിതിയുടെ പ്രതിനിധി റോയ് മാത്യൂ പറഞ്ഞു. എല്ലാ മീഡിയകളും കൂടി മുസ്‌ലിം ഭീകരതയെ വലുതാക്കി കാണിക്കുകയാണെന്നും എന്നാല്‍ ഹിന്ദു തീവ്രവാദത്തെ പരാമര്ശിലക്കാതെ വിടുകയാണെന്നും അതിനെതിരെ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രാസ്സും അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ ചൂട്ടിക്കാട്ടി ഒ.ഐ.സി.സി പ്രതിനിധിയായി സംസാരിച്ച ബശീര്‍ അഹ്മദ് സംസാരിച്ചു.
പത്രങ്ങള്‍ പരമാവധി സംഘര്ഷംണ ഇല്ലാതാക്കുന്ന നടപടികളാണ് സ്വീകരിക്കാറുള്ളതെന്നും മതങ്ങള്‍ തമ്മില്‍ സംഘര്ഷലമുണ്ടാവുമ്പോള്‍ അത് വ്യാപിക്കാതിരിക്കാന്‍ ചില നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊതുവായി ആരോപണത്തിന്ന് ഉപയോഗിക്കരുതെന്നും പത്രപ്രതിനിധി ഉസ്മാന്‍ ഇരുമ്പുഴിപറഞ്ഞു
സമാധാനത്തിന്റെ സന്ദേശ വാഹകരായ മുസ്‌ലിംകളെ ഭീകരവാദികളും അക്രമികളുമായ ഒരു വിഭാഗം നിരന്തരം പീഡിപ്പിച്ചപ്പോള്‍ സഹിക്കവെയ്യാതെ പ്രതിരോധിച്ച ബദ്‌റിലേയു ഉഹ്ദിലേയും സ്വാതന്ത്ര്യ സമരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഭീകരതക്ക് പ്രേരിപ്പിക്കുന്നതിന്റെ പിന്നില്‍ ഹിഢന്‍ അജണ്ടയാണുള്ളതെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച ഐ.സി.എഫ് ജിദ്ദാ ഘടകം വൈസ് പ്രസിഡണ്ട് മുഹ്‌യദ്ദീന്‍ സഅദി കെട്ടൂക്കര അഭിപ്രായപ്പെട്ടു.
മുസ്‌ലിം സൈന്യത്തോടൊപ്പം ഇത്തരം യുദ്ധങ്ങളില്‍ പങ്കെടുത്ത ജൂതന്മാരേയും മറ്റു സമുദായക്കാരേയും അദ്ദേഹം ഉദാഹരണപ്പെടുത്തി. പരസ്പരം ഇടപഴകിയും അന്യോനം സഹവര്ത്തി ത്തോടെയും സഹോദരന്മമാരെയും പോലെ ജീവിക്കാനാണ് ഇസ്‌ലാം മനുഷ്യരോട് നിഷ്‌കര്ശിണക്കുന്നത്. മത പണ്ഡിതര്‍ നിര്ദ്ദേ ശിക്കുന്ന ശാസനകള്‍ അംഗീകരിക്കാതെയും വേദ ഗ്രന്ഥങ്ങള്ക്ക് സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്കിിയും പാരമ്പര്യ മുസ്‌ലിം നേതൃത്വത്തെ അവഗണിച്ചും സ്വയം നേതാവായി പൊതു സമൂഹത്തെ ഭീകരവാദത്തിലക്ക് നയിച്ച് അക്രമം നടത്തുന്നവരുമാണ് സമൂഹത്തെ നാശത്തിലേക്ക് വിടുന്ന കാര്യങ്ങള്ക്ക്ം ഉത്തരവാദികളെന്നും തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തില്‍ സൗഹൃദം വീണ്ടെടുത്ത് ഒത്തൊരുമയോടെ മുന്നോട്ട് പോവണമെന്നും അദ്ദേഹം ഉണര്ത്തി . പക്ഷെ ഈ സൗഹൃദം മറ്റൊരു സമുദായക്കാരന്റെ ആരാധനാലയങ്ങളില്‍ പോയി ആരാധിച്ചോ മറ്റൊരുത്തന്റെ ആരാധനകള്‍ അനുകരിച്ചോ അല്ല മറിച്ച് ഓരോരുത്തന്റെയും വിശ്വാസങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള പരസ്പര സഹവര്ത്തിോത്തമാണ്. മറിച്ചുള്ള അനുകരണവും കാട്ടിക്കൂട്ടലുകളും പരിഹാസവും അതിക്രമവുമാണ്.

ഇസ്‌ലാമിന്റെ സന്ദേശവാഹകന്‍ മുഹമ്മദ് നബി(സ) യുദ്ധ വേളകളില്‍ മറ്റു സമുദായങ്ങളില്‍ നിന്ന് മേലങ്കി കടം വാങ്ങിയിരുന്നതും വ്യാപാര ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നതും അന്യമതസ്ഥരുടെ ആരാധനാലയങ്ങള്ക്ക്ി സംരക്ഷണം നല്കി്യിരുന്ന നിരവധി മുസ്‌ലിം നേതാക്കളെുടെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപുരോഗതിക്കും രാജ്യ നന്മക്കും മനുഷ്യ സമൂഹത്തെിന്റെ ഒന്നടങ്കം നന്മയും ലക്ഷ്യം വെച്ച് കൊണ്ട് പ്രവാചകര്‍ കാണിച്ച് മാര്ക്ഷ നിര്ദ്ദേ ശങ്ങള്‍ അദ്ദേഹം വിവരിച്ചു. മനുഷ്യര്‍ ഒരു പിതാവിന്റേയും മാതാവിന്റേയും സന്തതികളാണെന്ന വിശുദ്ധ ഖുര്ആചനിക വചനം തന്നെ ആദ്യന്തികം സഹവര്ത്തി ത്തവും സ്‌നേഹവും സമൂഹത്തിന്റെ പരസ്പര സൗഹൃദ അനിവാര്യതയും സൂചിപ്പിക്കുന്നു.

സമുദായങ്ങള്ക്കികടയിലും അക്രമത്തെ ആരും പ്രേരിപ്പിക്കുന്നില്ല. ഓരോരുത്തരുടേയും ആശയങ്ങള്‍ വ്യത്യസ്തമാവുമ്പോല്‍ വേര്തിിരിഞ്ഞ് പ്രവര്ത്തിവക്കുന്നുണ്ടാവും. അതിന്റെ പേരില്‍ പരസ്പരം അതിക്രമം നടത്തരുത്. മറ്റൊരുത്തനെ പ്രയാസത്തിലാക്കുന്നത് അക്രമം തന്നെയാണ്. സംഘടനകള്‍ പരസ്പരം അച്ചടക്ക നടപടികള്‍ സ്വീകരിച്ചേക്കാം. പക്ഷെ തന്റേതല്ലാത്ത ഗ്രൂപ്പുകളൊക്കെ നശിക്കണമെന്ന് പ്രവണത അക്രമമാണ്. അക്രമം നടത്തുന്നവര്ക്കെ തിരെ ന്യായമായാണ് പ്രതികരിക്കേണ്ടത്. മറിച്ച് അക്രമം നടത്തുന്നവര്ക്കെ തിരെ സ്വയം നടപടികളെടുക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. കോടതിയും നിയമവ്യവസ്ഥയും നിലനില്ക്കുമന്ന രാജ്യത്ത് അക്രമങ്ങള്ക്കെ തിരെ കോടതിയെയാണ് സമീപിക്കേണ്ടത്. പകരം സ്വയം പ്രതിരോധവും പ്രതിരോധസേനയും ഉണ്ടാക്കുന്നതും പ്രതിരോധിക്കുന്നതും ഭീകരവാദമാണെന്നും ഭീകര വാദത്തെ ഇസ്‌ലാാം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സേതു മാധവന്‍ (നവോദയ), ശ്രീജിത്ത് (ഒ.ഐ.സി.സി) ഡോക്ടര്‍ കെ. എം. മുഹമ്മദ് പുളിക്കല്‍ (എം.ഐ.എസ് ) മുജീബ് ഏ.ആര്‍ നഗര്‍, അബദുറഹ്മാന്മ‍ളാഹിരി, മുഹ്‌സിന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. കേരള മുന്മുുഖ്യമന്ത്രിയും കോണ്ഗ്ര സ് നേതാവുമായ കെ.കരുണാകരന്റെ വിയോഗത്തില്‍ ഐ.സി.എഫ് അനുശോചനം രേഖപ്പെടുത്തി അബ്ദുല്‍ ഖാദിര്‍ തിരുനാവായ സ്വാഗതവും അബ്‌റബ്ബ് ചെമ്മാട് നന്ദിയും പറഞ്ഞു.
by Musthafa K.T Peruvelloor

Wednesday, December 22, 2010

നയത്തില്‍ മാറ്റമില്ലെന്നും പഴയ സമദൂര സിദ്ധാന്തം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ...


മസ്‌കത്ത്: മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളോട് തങ്ങളുടെ നയത്തില്‍ മാറ്റമില്ലെന്നും പഴയ സമദൂര സിദ്ധാന്തം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി. മര്‍കസ് സമ്മേളന പ്രചാരണത്തിന് മസ്‌കത്തിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
മറ്റു സംഘടനകള്‍ തങ്ങളുടെ നേരെ വെച്ചുപുലര്‍ത്തിയിരുന്ന സമീപനങ്ങള്‍ മാറ്റുകയും തെറ്റിദ്ധാരണകള്‍ തിരുത്തി സഹകരിക്കുകയുമാണ് ചെയ്യുന്നതെന്ന് കാന്തപുരം പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് മര്‍കസ് എക്‌സലന്‍സി ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തത് പോലെ കണ്ണൂരില്‍ നടന്ന പരിപാടിയില്‍ ഇ. അഹമ്മദും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. ഇത് തങ്ങളുടെ നയം മാറ്റമല്ലെന്ന് കാന്തപുരം പറഞ്ഞു.
രാജ്യ നന്മക്കായി രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എല്ലാവരുമായും സഹകരിക്കാന്‍ തയാറാണ്. രാഷ്ട്രീയ രംഗത്തും അല്ലാതെയും നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഇത്തരം സഹകരണങ്ങള്‍ ഏറെ അത്യാവശ്യമാണ്-അദ്ദേഹം പറഞ്ഞു.
12,000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാരന്തൂര്‍ മര്‍കസ് മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മര്‍കസിന് ശാഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടക്കുന്ന 33ാം വാര്‍ഷിക-15ാം ബിരുദദാന സമ്മേളനം ഝാര്‍ഖണ്ട് ഗവര്‍ണര്‍ എം.ഒ.എച്ച്് ഫാറൂഖ് ഉദ്ഘാടനം ചെയ്യും. പുതുതായി നിര്‍മിച്ച കമ്യൂണിറ്റി കോളജ് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി ഉദ്ഘാടനം ചെയ്യുമെന്നും സയന്‍സ് കോളജിന്റെ തറക്കല്ലിടല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ നിര്‍വഹിക്കുമെന്നും കാന്തപുരം അറിയിച്ചു. കേരള വ്യവസായ മന്ത്രി അടക്കമുള്ള പ്രമുഖരും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രണ്ടാം ദിവസം ഉച്ചക്ക് നടക്കുന്ന രാജ്യ സുരക്ഷാ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ശ്രീധരന്‍ പിള്ള, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ്, എം.പി. അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിയോട്, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, ഷാജു ജമാലുദ്ദീന്‍, നിസാര്‍ സഖാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

Tuesday, December 21, 2010

Indian Driving License is valid in Saudi Arabia


റിയാദ്: വിദേശത്തെ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അതുപയോഗിച്ച് തന്നെ സൗദിയിലും വാഹനമോടിക്കാനുള്ള നിയമത്തിന് സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹീം ആല്‍ശൈഖിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗമാണ് സൗദി ട്രാഫിക് നിയമത്തിലെ സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.

സൗദി ട്രാഫിക് നിയമത്തിലെ ഒന്നാം ഘണ്ഡിക, 41ാം ഭാഗത്തിന്റെ ഭേദഗതിക്ക് ശൂറാ കൗണ്‍സിലിലെ സുരക്ഷാ വിഭാഗം കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശം കൗണ്‍സില്‍ ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയായിരുന്നു.

1968ലെ വിയന്ന കരാറനുസരിച്ച് അന്തര്‍ദേശീയ ട്രാഫിക് നിയമത്തിന്റെ ഭാഗമായി അന്യദേശത്ത് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് കരാറില്‍ ഒപ്പ്‌വെച്ച ഇതര രാജ്യങ്ങളിലും വാഹനമോടിക്കാന്‍ അനുമതിയുണ്ടായിരിക്കും. സൗദി ട്രാഫിക് നിയമത്തിലെ ഒന്നാം ഘണ്ഡിക, 41ാം അനുഛേദം ഇത്‌വരെ ഇതിന് വിഘാതമായുണ്ടായിരുന്നത്. ഇതിന്റെ ഭേദഗതിയാണ് ഇന്നലെ ശൂറാ കൗണ്‍സില്‍ അംഗീകരിച്ചത്. ഇതനുസരിച്ച് വിയന്ന കരാറില്‍ ഒപ്പ് വെച്ച രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തങ്ങളുടെ രാജ്യത്തെ ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ സൗദിയിലും വാഹനമോടിക്കാന്‍ അനുമതിയുണ്ടായിരിക്കും. എന്നാല്‍ സൗദിയിലെ ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പാലിക്കാന്‍ വിദേശ ലൈസന്‍സ് ഉടമകളും ബാധ്യസ്ഥരായിരിക്കുമെന്ന് ശൂറാ കൗണ്‍സില്‍ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ഗാമിദി പറഞ്ഞു.



THE COUNTRIES SIGNED IN THE VIANNA CONVENTION ARE:

The Vienna Convention on Road Traffic was done at Vienna on 8 November 1968. Since its entry into force on 21 May 1977, in signatory countries ("Contracting Parties") it replaces previous road traffic Conventions, notably the 1949 Geneva Convention on Road Traffic, in accordance with Article 48 of the Convention.

Aden Colony British Guyana (ADN)
Albania (AL)
Alderney (GBA)
Algeria (DZ)
Argentina (RA)
Australia (AUS)
Austria (A)
Bahamas
Bahamas (BS)
Bailwick of Guernsey (GBG)
Bangladesh (BD)
Barbados (BDS)
Belgian Congo (RCB)
Belgium (B)
Benin (DY)
Botswana (RB)
Brazil (BR)
British Honduras (BH)
Brune (BRU)
Bulgaria (BG)
Côte d'Ivoire (CI)
Cambodia (K)
Cameroons under French mandate
Canada (CDN)
Central African Republic (RCA)
Chile (RCH)
China (RC)
Costa Rica (CR)
Cuba (geen letters)
Cyprus (CY)
Czech Republic (CZ)
Democratic Republic of the Congo (CGO)
Denmark (DK)
Dominican Republic (DOM)
Ecuador (EC)
Egypt (ET)
Estonia (EST)
Faroe Islands (FO)
Federation of Rhodesia and Nyasaland
Fiji (FJI)
Finland (SF)
France including French overseas territories (F)
Gambia (WAG)
Georgia (GE)
Germany (D)
Ghana (GH)
Gibraltar (GBZ)
Greece (GR)
Grenada (WG)
Guatemala (GCA)
Haiti (RH)
Holy See (V)
Hong Kong (HK)
Hungary (H)
Iceland (IS)
India (IND)
Indonesia (RI)
Iran, Islamic Republic of (IR)
Ireland (IRL)
Isle of Man (GBM)
Israel (IL)
Italy (I)
Jamaica (JA)
Japan (J)
Jordan (HKJ)
Kazakhstan (KAZ)
Kenya (EAK)
Kyrgyzstan (KS)
Lao, People’s Democratic Republic (LAO)
Latvia (LV)
Lebanon (RL)
Lesotho (LS)
Lithuania (LT)
Luxembourg (L)
Madagascar (RM)
Malawi (MW)
Malaysia (MAL)
Mali (RMM)
Malta (M)
Mauritius (MS)
Mexico (MEX)
Monaco
Mongolia(MNG)
Morocco (MA)
Myanmar (BUR)
Namibia (NAM)
Netherlands (NL)
Netherlands Antilles (NA)
Netherlands New Guinea
New Zealand (NZ)
Nicaragua (NIC)
Niger (NG)
Nigeria (WAN)
North Borneo
Norway (N)
Okinawa
Pakistan (PAK)
Papua New Guinea (PNG)
Paraguay (PY)
Peru (PE)
Philippines (PI)
Poland (PL)
Portugal (P) all overseas provinces excluding Macau
Principality of Andorra (AND)
Republic of Korea (ROK)
Romania (R)
Russian Federation (SU)
San Marino (RSM)
Senegal (SN)
Serbia (SRB)
Seychelles (SY)
Sierra Leone (WAL)
Singapore (SGP)
Slovakia (SK)
South Africa (ZA)
South West Africa
Southern Rhodesia (RSR)
Spain including African localities and provinces (E)
Sri Lanka (CL)
St. Lucia (WL)
St. Vincent (WV)
States of Jersey (GBJ)
Surinam (SME)
Swaziland (SD)
Sweden (S)
Switzerland (CH)
Syrian Arab Republic (SYR)
Tanganyika (EAT)
Thailand (T)
The Trust Territory of Western Samoa (WS)
Togo (TG)
Trinidad and Tobago (TT)
Trust Territory of Rwanda/ Urundi (RWA)
Tunisia (TN)
Turkey (TR)
Uganda (EAU)
Ukraine (UA)
United Arab Emirates (UAE)
United Kingdom of Great Britain and Northern Ireland (GB)
United States of America (USA) all the territories for the international relations of which the United States of America is responsible
Uruguay (U)
Venezuela (YV)
Winward Islands
Zambia (RNR)
Zanzibar (EAZ)
Zimbabwe (ZW)
As received by an Email....

Please check authenticity.

Monday, December 20, 2010

കര്‍ക്കരെയുടെ മരണം: ഇരുട്ടില്‍ തപ്പി പൊലീസ്

മുംബൈ : മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാക്കാനാകാതെ മുംബൈ പൊലീസും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയവും വിയര്‍ക്കുന്നു. കര്‍ക്കരെയെ കൊന്നത് അജ്മല്‍ അമീര്‍ കസബും അബു ഇസ്മായിലുമാണെന്ന് പറയുമ്പോഴും ഇത് ഉറപ്പിക്കുന്ന തെളിവുകളൊന്നും മുംബൈ പൊലീസിന്റെ കൈവശമില്ല. കര്‍ക്കരെക്ക് ഏറ്റ വെടിയുണ്ടകള്‍ പൊലീസിന്റെതോ ഭീകരരുടേതോ എന്ന് തിരിച്ചറിയാന്‍ അവ ഫോറന്‍സിക് പരിശോധനക്കുപോലും അയച്ചിരുന്നില്ല. ഇക്കാര്യം ഭീകരാക്രമണ കേസില്‍ പ്രത്യേക കോടതി ജഡ്ജി എം.എല്‍. താഹിലിയാനി തന്റെ വിധി പ്രസ്താവത്തില്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട മൊഴികളും ആക്രമണ ദിവസത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ രേഖകളും പൊലീസിന്റെയും സര്‍ക്കാറിന്റെയും വാദങ്ങള്‍ക്ക് പ്രതികൂലമാണ്. കര്‍ക്കരെയുടെ മരണവുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി മര്‍മപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും കര്‍ക്കരെ ഭീഷണിനേരിട്ടതുമായി ബന്ധപ്പെട്ടും മറ്റുമുള്ള രേഖകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തതോടെ മുംബൈ ക്രൈംബ്രാഞ്ചും സംസ്ഥാന ആഭ്യന്തര മന്ത്രാലയവും പരക്കംപായുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ഉയര്‍ത്തിവിട്ട വിവാദമാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാറിനെയും മുംബൈ പൊലീസിനെയും കുഴക്കുന്നത്.
ഭീകരാക്രമണ ദിവസം കര്‍ക്കരെ കാമാഹോസ്‌പിറ്റല്‍ പരിസരത്ത് എത്തിയതുതന്നെ ദുരൂഹതയായി തുടരുകയാണ്. ആരാണ് കര്‍ക്കരെയെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട അഡീഷനല്‍ പൊലീസ് കമീഷണര്‍ അശോക് കാംതെയെയും സംഭവ സ്ഥലത്തേക്ക് വിട്ടതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുകയായിരുന്ന ട്രൈഡന്റ് ഹോട്ടല്‍ പരിസരത്തേക്ക് ചെല്ലണമെന്ന അന്നത്തെ പൊലീസ് കമീഷണര്‍ ഹസന്‍ ഗഫൂറിന്റെ നിര്‍ദേശമുണ്ടായിട്ടും കാംതെയെ കാമാ ഹോസ്‌പിറ്റല്‍ പരിസരത്തേക്ക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് വഴിതിരിക്കുകയായിരുന്നു. കാംതെക്ക് വെടിയേറ്റത് അക്രമികള്‍ ഉപയോഗിച്ച തോക്കില്‍നിന്നാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, കര്‍ക്കരെ, സീനിയര്‍ ഇന്‍സ്‌പെക്ടറും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ വിജയ് സലസ്‌കര്‍ എന്നിവര്‍ക്ക് വെടിയേറ്റത് ആരില്‍നിന്നാണെന്നതിന് തെളിവില്ല.
കര്‍ക്കരെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നയുടന്‍ സംഭവസമയത്ത് അദ്ദേഹം ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കാണാതാവുകയും ചെയ്തു. ജാക്കറ്റ് കാണാതായതും വിവാദമായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണവും നടന്നു. ഈ കേസിലെ മുഖ്യസാക്ഷി ജെ.ജെ മെഡിക്കല്‍ കോളജിലെ തൂപ്പുകാരന്‍ മൊഴിമാറ്റിപ്പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ജാക്കറ്റ് ഉപേക്ഷിച്ചതാണെന്നു കരുതി അവശിഷ്ടങ്ങള്‍ക്കൊപ്പം കളഞ്ഞെന്നായിരുന്നു സാക്ഷിയുടെ ആദ്യമൊഴി. എന്നാല്‍, പിന്നീട് അത്തരം ജാക്കറ്റ് കണ്ടിട്ടേ ഇല്ലെന്നും ആദ്യമൊഴി സമ്മര്‍ദം മൂലമായിരുന്നുവെന്നും സാക്ഷി പറഞ്ഞു. പൊലീസ് കണ്‍ട്രോള്‍റൂം രേഖകളുടെ വെളിച്ചത്തില്‍ അശോക് കാംതെയുടെ വിധവ വിനീത പുസ്തകമെഴുതി രംഗത്തെത്തിയെങ്കിലും പിന്നീട് ചിത്രത്തിലേ ഇല്ലാതായി. വിനീതയുടെ പുസ്തകത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി രാകേശ് മാരിയയാണ് ഇന്ന് എ.ടി.എസ് മേധാവി. കര്‍ക്കരെയുടെ മരണം അടക്കമുള്ള ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്.

ഫൈസല്‍ വൈത്തിരി

Courtesy:www.madhyamamonline.com

Wednesday, December 15, 2010

Monday, December 6, 2010



Courtesy:http://www.manoramaonline.com

Sunday, December 5, 2010

അലീഗഢ് പ്രവേശ പരീക്ഷ 19ന്; അപേക്ഷകര്‍ 410




പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വകലാശാല പ്രത്യേക കേന്ദ്രത്തിലെ ആദ്യ ബാച്ചിലേക്ക് അപേക്ഷ നല്‍കിയത് 410 പേര്‍. പ്രവേശ പരീക്ഷ ഡിസംബര്‍ 19ന് നടക്കും. രാവിലെ പത്തിന് ബി.എ.എല്‍.എല്‍.ബി പരീക്ഷയും ഉച്ചക്ക് രണ്ടിന് എം.ബി.എ പരീക്ഷയുമാണ് നടക്കുക. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. 200 മാര്‍ക്കിനാണ് പരീക്ഷ. ഓരോ കോഴ്‌സിനും 60 സീറ്റുകളാണുള്ളത്.
കേരളത്തിലെ പരീക്ഷാ കേന്ദ്രമായ കോഴിക്കോട് ഫാറൂഖ് കോളജില്‍ 250 പേര്‍ പരീക്ഷയെഴുതും. ജനുവരി പകുതിയോടെ പെരിന്തല്‍മണ്ണയിലെ താല്‍ക്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ തുടങ്ങും. രണ്ടാംഘട്ടം ഏറ്റെടുക്കുന്ന ഭൂമിയുടെ കൈമാറ്റച്ചടങ്ങും ചേലാമലയില്‍ കാമ്പസിന് ശിലാസ്ഥാപനവും ഒരുമിച്ച് നടത്താനാണ് തീരുമാനം. താല്‍ക്കാലിക കെട്ടിടത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ നടക്കുകയാണ്. ദിവസങ്ങള്‍ക്കകം കെട്ടിടം സജ്ജമാകും.

സര്‍കോസിമാര്‍ക്ക് മകനെ വേണമെന്ന്



ഫാതേപൂര്‍ സിക്രി: ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് നികോളാസ് സര്‍കോസിയും പ്രഥമ വനിത കാര്‍ല ബ്രൂണിയും ഫാതേപൂര്‍ സിക്രിയിലെ സലിം ചിസ്തി ദര്‍ഗ സന്ദര്‍ശിച്ചു. ആണ്‍കുഞ്ഞിനെ വേണമെന്ന് പ്രാര്‍ത്ഥിച്ചാണ് ഇരുവരും ദര്‍ഗയിലെത്തിയത്.

സലിം ചിസ്തി ദര്‍ഗയില്‍ നഗ്‌നപാതരായ് എത്തിയ ഇരുവരും 20 മിനിറ്റോളം അവിടെ ചിലവഴിച്ചു. സൂഫി സംഗീതവും കേട്ട ശേഷമാണ് മടങ്ങിയത്. ദര്‍ഗയിലെ പ്രധാന പുരോഹിതന്‍ പീര്‍ സാദ റയിസ് മിയാന്‍ ചിസ്തിയും അദ്ദേഹത്തിന്റെ രണ്ടുമക്കളും ചേര്‍ന്നാണ് ഇരുവരെയും സ്വീകരിച്ചത്.

2008 ഫെബ്രുവരിയില്‍ വിവാഹിതരായ ഇവര്‍ക്ക് കുട്ടികളില്ല. മുന്‍ വിവാഹത്തില്‍ സര്‍കോസിക്ക് മൂന്നും കാര്‍ലക്ക് ഒരുമകനുമുണ്ട്.

സന്താന ഭാഗ്യത്തിനായി അക്ബര്‍ ചക്രവര്‍ത്തി ഈ ദര്‍ഗയിലെത്തി പീര്‍ ഷെയ്ക് സലിമിന്റെ അനുഗ്രഹം തേടി. അക്ബറിന് മൂന്ന് മക്കള്‍ ജനിക്കുമെന്ന് അദ്ദേഹം അനുഗ്രഹിച്ചു. അങ്ങനെ അക്ബറിനുണ്ടായ മകനാണ് സലിം എന്ന് പേരിട്ട് പില്‍ക്കാലത്ത് ജഹാംഗീര്‍ ചക്രവര്‍ത്തി ആയത്. ഇതോടെയാണ് ദര്‍ഗ പ്രശസ്തമായത്.


--------------------------------------------------------------------------------
Cortesy : http://www.madhyamam.com/news/22757/101206

Thursday, December 2, 2010