
Monday, January 4, 2010
കൊച്ചി: എസ്. എന്‍. സി ലാവ്‌ലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ സാക്ഷിയാക്കി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴാം പ്രതി പിണറായി വിജയന്‍ നല്‍കിയ ഹരജി സി. ബി. ഐ പ്രത്യേക കോടതി തള്ളി. അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതിക്ക് അവകാശമില്ലെന്ന സി. ബി. ഐയുടെ വാദം അംഗീകരിച്ചാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. അന്വേഷണവുമായി അന്വേഷണ ഏജന്‍സിക്ക് മുന്നോട്ട് പോവാം. പ്രതിയുടെ ആവശ്യം അംഗീകരിക്കുന്നത് അനാവശ്യ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന സി. ബി. ഐ വാദവും കോടതി അംഗീകരിച്ചു. കേസില്‍ കോടതി നിര്‍ദേശ പ്രകാരം മുന്‍ വൈദ്യൂതി മന്ത്രി ജി. കാര്‍ത്തികേയനെതിരായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 30 ന് പിണറായി വിജയന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. ഇനി ഏപ്രില്‍ 25നാണ് കേസ് വീണ്ടും പരിഗണിക്കുക.
http://www.madhyamam.com/
No comments:
Post a Comment