WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, January 9, 2010

റിയാദില്‍ മലയാളി രണ്ടാഴ്ച്ചയായി കാറില്‍ താമസിക്കുന്നു


Sunday, January 10, 2010
റിയാദ്: ഓര്‍മ്മ നഷ്ടപ്പെട്ടത് കൊണ്ടാവണം മലയാളി മധ്യവയസ്കന്‍ രണ്ടാഴ്ചയോളമായി പെരുവഴിയില്‍ കഴിയുന്നു. എവിടെനിന്നു വന്നെന്നോ എവിടേക്ക് പോകണമെന്നോ അറിയാതെ ഓടിച്ചുവന്ന വാഹനം റോഡരികിലൊതുക്കി കഴിഞ്ഞുകൂടുന്ന ഇയാളെ 'കേളി 'ജീവകാരുണ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
എയര്‍പോര്‍ട്ട് റോഡില്‍ എക്സിറ്റ് 10നടുത്തുള്ള റോം സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് റോഡരികിലൊതുക്കിയ ഹ്യുണ്ടായ് കാറിന്റെ (എല്‍.വി.കെ 785) ഡ്രൈവിംഗ് സീറ്റിലിരുന്നാണ് ഇയാള്‍ കഴിഞ്ഞ രണ്ടാഴ്ച്ച കഴിച്ചുകൂട്ടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആരോടും കൂടുതല്‍ സംസാരിക്കാതെ, മുഴുസമയവും കാറില്‍ കഴിഞ്ഞുകൂടുന്ന ഇയാള്‍ കോഴിക്കോട് കുറ്റിച്ചിറയാണ് വീടെന്നും കോയാന്റെതൊടു ഫാത്തിമേയിന്റെ മകന്‍ മുഹമ്മദ് കോയയാണെന്നും ഓര്‍ത്തെടുക്കുന്നുണ്ട്. സ്പോണ്‍സര്‍ എവിടെയാണെന്നോ എങ്ങാട്ടാണ് പോകേണ്ടതെന്നോ ഓര്‍മ്മയില്ലത്രെ. സുഹൃത്തുക്കളെയോ താമസസ്ഥലമോ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണിപ്പോള്‍. വണ്ടി ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിയുന്നില്ല. പണം തീര്‍ന്നതോടെ കൈയിലുണ്ടായിരുന്ന 'ഇഖാമ' ഏതോ കടയില്‍ ഈട് നല്‍കിയതായി പറഞ്ഞു. കട ഏതെന്നും ഓര്‍മയില്ലത്രെ.
കുറച്ചു ദിവസമായി ഇവിടെ തന്നെ കഴിയുന്നത് ശ്രദ്ധയില്‍പെട്ട, അടുത്ത് ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഇജാസ് ഇയാളെ പല തവണ മുറിയിലേക്ക് വിളിച്ചെങ്കിലും പോവാന്‍ കൂട്ടാക്കിയില്ല. കുളിച്ചു ഡ്രസ് മാറാന്‍ നിര്‍ബന്ധിച്ചിട്ടും നിസ്സഹകരണമാണ് മറുപടിയെന്ന് ഇജാസ് പറഞ്ഞു. തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് തൊഴിലാളികള്‍ എത്തിച്ചുകൊടുക്കുന്ന ലഘുഭക്ഷണങ്ങള്‍ കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ കേളി പ്രവര്‍ത്തകരായ രാമകൃഷ്ണന്‍, എസ്.എന്‍ ചാലക്കോടന്‍, നാസര്‍ കാരക്കുന്ന് എന്നിവര്‍ ആശുപത്രിയിലെത്തിക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും കുട്ടാക്കാത്ത ഇയാള്‍ കുറ്റിച്ചിറക്കാരായ ആരെങ്കിലും വന്നാള്‍ കൂടെ വരാമെന്ന് പറയുന്നുണ്ടത്രെ. അതേസമയം ഇയാളുടെ ഫോട്ടോ കുറ്റിച്ചിറക്കാരായ പലരെയും കാണിച്ചെങ്കിലും ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസര്‍ കാരക്കുന്ന് പറഞ്ഞു. കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്താനും ശ്രമം തുടരുന്നു. ഇയാളെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവര്‍ നാസര്‍ കാരക്കുന്നുമായി (0509406672 ) ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു.
കെ.സി.എം അബ്ദുല്ല

No comments: