WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, January 3, 2010

വീപ്പീത്തായുടെ ആരോഗ്യരഹസ്യം




വീപ്പീത്തായുടെ ആരോഗ്യരഹസ്യം

ഞങ്ങളുടെ അയല്ക്കാ രിയാണ് വീപ്പീത്ത. കൂലിപ്പണിക്കാരി. അന്പാത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുണ്ട്. ഏതുപണിക്കും പോകും. കല്ലുചുമക്കാനോ, തടി ചുമക്കാനോ, പറമ്പില്‍ പണിക്കോ എന്തിനും. ഒരുപണിയുമില്ലാത്ത ദിവസങ്ങളില്‍ കാട്ടില്‍ വിറകിനുപോകും . വെറുതെ ഇരിക്കുന്ന പരിപാടിയില്ല. പക്ഷേ, ഭാരം കൂടിയ പണിയെടുത്താല്‍ മേലുനൊമ്പരം വരും. ആറ്റില്‍ കുളിച്ചാല്‍ പറയുകയും വേണ്ട. വേദന കൂടും.

ആടിന് തീറ്റവെട്ടിക്കൊണ്ടുവരുന്നതുപോലെയാണ് വീപ്പീത്ത പനിച്ചംപുളി വെട്ടിക്കൊണ്ടുവരുന്നത്. പനിച്ചംപുളിയെന്നാല്‍ നക്ഷത്രത്തെ ഓര്മിപപ്പിക്കുന്ന പുളിയിലയാണ്. തണ്ടിലും ഇലയിലുമെല്ലാം മുള്ള്. ഇതിനു മാത്രം പനിച്ചംപുളിയില എന്തിനാണെന്നോര്ക്കും കൊണ്ടുവരുന്നതു കാണുമ്പോള്‍. ഓരോ ഇലയും സൂക്ഷിച്ചുനോക്കി, നല്ലതുമാത്രം എടുത്തുവെക്കും വീപ്പീത്ത. ഇലയും കാന്താരിമുളകും ഉപ്പും ചേര്ത്തിരച്ച് അതില്‍ വെളിച്ചെണ്ണയും ചെറിയ മത്തി നുറുക്കിയതും ചേര്ത്ത് ചട്ടിയില്‍ പരത്തി അടചുടും. ചുട്ടെടുക്കുന്ന അട പെട്ടെന്നൊന്നും കേടാകില്ല. ഇത് പനിച്ചംപുളിയുടെ ഒരുവശം.

അടുത്തത് പുളിയില അരച്ച് മേലാകെതേച്ച് കുളിക്കും. അല്ലെങ്കില്‍ പുളിയിലയിട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളിക്കും.മേലുനൊമ്പരത്തിന് ഇതില്പ്പുരം ഒരു മരുന്നില്ലെന്ന് വീപ്പീത്ത പറയും. കറിയെന്താ എന്നുചോദിച്ചാല്‍ രണ്ടുത്തരമേ കിട്ടൂ.ഒന്ന് പുളിയട. രണ്ടാമത്തേത് ചേമ്പിന്താ്ള്.പനിച്ചംപുളിയില വെട്ടിക്കൊണ്ടുവരുന്നതുപോലെ തന്നെയാണ് താഴെ കൈത്തോട്ടില്‍ കൂട്ടമായി വളരുന്ന കാട്ടുചേമ്പിന്താ്ള് വെട്ടിക്കൊണ്ടുവരുന്നതും. മുറ്റത്തു നിന്ന തൈപ്ലാവ് വളരുന്നതിനൊപ്പം ഞങ്ങള്‍ കണ്ടത് അതിലൊരു വെറ്റിലക്കൊടികൂടി പടര്ന്നു കയറുന്നതാണ്. മുറുക്കുന്നത്ത അതിനുചുവട്ടില്‍ തുളസിച്ചെടികള്‍ വെട്ടിമൂടുമായിരുന്നു. ആറ്റിറമ്പില്‍ നിന്ന തുളസി വരെ പിഴുതെടുത്ത് വെറ്റിലച്ചുവട്ടില്‍ ഇട്ടിരുന്നു. മുറുക്കുമ്പോള്‍ ചൊരുക്കുണ്ടാവാതിരിക്കാനാണെന്നായിരുന്നു കാരണം പറഞ്ഞത്. വേനലില്‍ വെളളമൊഴിച്ചുകൊടുത്തു. ചികിത്സതേടി വരുന്നവര്ക്ക് വെള്ളമോതുമ്പോള്‍ മൊന്ത മൂടാന്‍ ഒരു തളിര്വെ്റ്റില നുള്ളും. മരുന്നുപാത്രം മൂടാനും അങ്ങനെതന്നെയായിരുന്നു.
വെറ്റിലയ്ക്ക് വിലകൂടുമ്പോഴും കിട്ടാനില്ലാത്തപ്പോഴും അയല്വ ക്കത്തെ മുറുക്കുന്നവര്‍ വെറ്റിലതേടി വരും. പഴുത്തുവീഴുന്ന ഇലയായാലും മതിയായിരുന്നു പലര്ക്കുംര.

എന്നാല്‍, മുറുക്കുന്നത്തയുടെ മരണശേഷം വിഷംതൊട്ടുവന്ന ഒരാള്‍ അമ്മച്ചിയോട് ചോദിച്ചു
എന്തിനാ വെറുതെ ഒരുകാര്യവുമില്ലാതെ വെറ്റിലക്കൊടി പടര്ത്തുഷന്നതെന്ന്. ആനേരത്ത് കുരുമുളകുവള്ളിയായിരുന്നെങ്കില്‍ എന്തു ഗുണമുണ്ടാവുമെന്നും.അമ്മച്ചിയത് അത്തയോട് പറയേണ്ട താമസം. കടയോടെ വെട്ടി. എന്തിനിതു ചെയ്‌തെന്ന് പലരും ചോദിക്കാന്‍ തുടങ്ങി. മുറ്റത്തൊരു തുളസിവെറ്റില ഐശ്വര്യമല്ലേ? കഷ്ടകാലം വരാന്‍ പോകുന്നതുകൊണ്ടാണ് അതുവെട്ടാന്‍ തോന്നിയതെന്നായി.
വേരോടെ പിഴുതെടുക്കാഞ്ഞതുകൊണ്ട് കുറ്റിയില്‍ വെള്ളമൊഴിച്ചു. തണല്‍ നല്കി. വീണ്ടും മുളപൊട്ടി. പ്ലാവില്‍ പടര്ന്നു കയറി.
പുസ്തകങ്ങളിലൊന്നും കാണാത്ത ചില മരുന്നുചെടികള്‍ മുറുക്കുന്നത്ത കാണിച്ചു തന്നിരുന്നു. പലപ്പോഴും വേദനയ്ക്കും നീരിനുമൊക്കെ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഔഷധമൂല്യമില്ലാത്ത ഒരു പുല്ക്കൊ ടിയും നമുക്കു ചുറ്റിലുമില്ലെന്നാണ് ചാര്വാണക ദര്ശ്നം. കമ്മല്പ്പൂകവെന്ന് ഞങ്ങള്വിമളിക്കുന്ന ഒരു തരം കൊച്ചു പൂവ് ആറ്റിലൂടെ ഒഴുകി വരുന്നതു കാണാം. അതു ഞങ്ങള്‍ നീന്തിപ്പിടിക്കും. ആറ്റിറമ്പത്തുനില്ക്കു ന്ന ഏതോ മരത്തിന്റെ പൂവാവണം. ആറിനോട് ചേര്ന്നട വഴിയിലൂടെ പോകുമ്പോള്‍ പലപ്പോഴും ആ മരം ഏതെന്ന് നോക്കാറുണ്ട്. പക്ഷേ, അതേതു മരമെന്ന് ഇന്നുമറിയില്ല.

വേനലായാല്‍ വെള്ളം കുറയും. പാറതെളിയും പാറയിടുക്കിലെ ഇത്തിരി മണ്ണില്‍ കല്ലൂര്വമഞ്ചികള്‍ കടുകുമണിപ്പൂക്കളോടെ ഞങ്ങളെ നോക്കും. പഴുത്ത മഞ്ഞ കായയ്ക്ക് ഒരു കുരുമുളകിന്റെ വലിപ്പമേയുള്ളുവെങ്കിലും ഓരോന്നും ശ്രദ്ധയോടെ പറിച്ചെടുത്ത് വായിലിടും.
പുളിയാറലിന്റെ കൊച്ചു വെണ്ടക്ക പോലുള്ള കായ തിന്ന് ചെറിയ പുളിരസമറിയും. ഞൊട്ടാഞൊടിയനും, കാന്താരിപ്പഴവും(ചുക്കുട്ടിച്ചീര, കടുമുടുങ്ങ) , പൂച്ചപ്പഴവുമൊക്കെ ഇങ്ങനെ പ്രിയങ്കരമായിരുന്നു. ഇലവിന്റെ വലിയ മുള്ളുകള്പൊചട്ടിച്ചെടുത്ത് കാപ്പിത്തളിരും ചേര്ത്ത് മുറുക്കും. ഇലവ് ഔഷധമെന്നതിനേക്കാള്‍ തീപ്പെട്ടികമ്പനിക്കാര്‍ വാങ്ങുകയായിരുന്നു.

കാലില്‍ മുള്ളുതറച്ചാല്‍ എരുക്കിന്റെയോ കൂനന്‍ പാലയുടെയോ ഒരുതുള്ളി പാലൊഴിച്ചാല്‍ മതി. മുള്ള് പതിയെ പുറത്തുകടക്കും. എരുക്ക് വഴിയോരങ്ങളിലും ശ്മശാനങ്ങളിലുമൊക്കെയാണ് കൂടുതല്‍ കാണപ്പെടുന്നത്. എരുക്കിന്റെ ഗുണഗണങ്ങള്‍ അനവധിയാണ്. പാമ്പുവിഷത്തെ ഇല്ലാതാക്കന്‍ ഉത്തമ ഔഷധമാണിത്. വിഷചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്തത് എന്നുപറയാം. നാല്പാമരം എന്ന് ആദ്യമായി കേട്ടപ്പോള്‍ ഒറ്റമരമാണിതെന്നായിരുന്നു വിചാരം. വ്രണവും പഴുപ്പുമില്ലാതാക്കാനും പ്രസവക്കുളിക്കും മറ്റും വേതിടാനുമൊക്കെ ഉപയോഗിച്ച നാല്പാമരത്തൊലി നാല് ആലുകളുടെ തൊലിയാണെന്നറിയുന്നത് മറയൂരുവെച്ചാണ്. മറയൂര്കാൊട്ടില്‍ ഞങ്ങള്‍ നടന്നുപോയിടത്തെ ഓരോ ആലും ഇന്നും ഓര്മെയില്‍ നില്ക്കു ന്നു. കാട് അത്ഭുതവും മനസ്സിനെ കുളിര്പ്പിലക്കുന്നതുമായിരുന്നു.

പറമ്പില്‍ നിന്ന നാരുചെടിയുടെ തൊലിയുരിഞ്ഞാല്‍ ബലമുള്ള പൊട്ടാത്ത വള്ളികിട്ടുമായിരുന്നു. തോട്ടികെട്ടാനും വിറകുകെട്ടാനുമൊക്കെ ഉപയോഗിച്ചിരുന്നത് ആ വള്ളിയാണ്. ഒരിക്കല്‍ കാട്ടുചോലയില്‍ നിന്ന് വെള്ളം കുടിക്കുമ്പോഴാണ് ഇടംപിരി വലംപിരിയെന്ന കായ വെള്ളത്തില്‍ വീണുകിടക്കുന്നത് കാണുന്നത്. ഇതേതു മരത്തില്‍ നിന്നു വീണതാണെന്നറിയാന്‍ നോക്കുമ്പോഴാണ് അത്ഭുതപ്പെട്ടത്. അതു നാരുചെടിയായിരുന്നു. ദശപുഷ്പങ്ങളിലെ ചെറൂളയെ അലങ്കാരമാക്കിയത് കണ്ടത് പൊങ്കല്‍ നാളുകളിലായിരുന്നു. തൊഴുത്തിലും വഴിയോരങ്ങളിലും വീടുകളിലും തമിഴര്‍ കൂള എന്നും പൂള എന്നും വിളിച്ചിരുന്ന ചെറൂള തൂക്കിയിരുന്നു.

ഒരിക്കല്‍ കാട്ടില്നിിന്നു മടങ്ങിവന്നപ്പോള്‍ എന്റെ മേലാകെ തടിച്ചുപൊങ്ങിയിരുന്നു. ചേരിന്റെ അലര്ജിലയാണെന്നായിരുന്നു ആദ്യം വിചാരിച്ചത്. ചേരെങ്കില്‍ മരുന്ന് താന്നി. താന്നിയെ വലംവെക്കുകയും ചാരം തേക്കുകയും ചെയ്താല്‍ മാറാവുന്ന അലര്ജിി.
പക്ഷേ, ചെറുതായി പനിക്കാന്‍ തുടങ്ങിയപ്പോഴാണ് ചൂടുപനിയാണോ എന്ന് സംശയിക്കാന്‍ തുടങ്ങിയത്. ആര്യവേപ്പില വിതറി കിടത്തി.
അതെന്തായാലും ഇതുരണ്ടുമായിരുന്നില്ല. ഒരുവര്ഷം് മുന്പാപണ് ചിക്കന്പോസക്‌സ് വന്നത്. കലപോകാന്‍ നിലംപരണ്ട അരച്ചിടാന്‍ പറഞ്ഞു. കുറച്ചുദിവസംകൊണ്ട് കലപൂര്ണോമായും പോകുമെന്നും. മുരിക്കും മൊബൈല്‍ ടവറും തമ്മില്‍ പിണക്കമാണോ?കഴിഞ്ഞ മൂന്നു വര്ഷണമായി വയനാട്ടിലെ മുരിക്കുകള്ക്ക്ി എന്തോ സംഭവിക്കുന്നുണ്ട്. കുരുമുളകു വള്ളി പടര്ത്തി യിരുന്ന മുരിക്ക് ചുരുണ്ടുകൂടി നില്ക്കുന്നു. ഇലയോ പൂവോ ഇല്ലാതെ...പുതിയ നാമ്പുകള്‍ സ്പ്രിങ് പോലെ നില്ക്കു ന്നു. മുള്ളു മുരിക്കുകളാണ് ഉണങ്ങിക്കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ മുരിക്കുകള്‍ നശിക്കാന്‍ തുടങ്ങിയതും മൊബൈല്‍ ടവറുകള്‍ വ്യാപകമായതും ഒരേ സമയത്താണ്. വയനാടന്‍ ജനത അതുകൊണ്ട് ഒരേ സ്വരത്തില്‍ പറയുന്നു. മുരിക്കുകള്‍ ഇക്കോലത്തിലാവാന്‍ കാരണം മൊബൈല്‍ ടവറുകളാണെന്ന്.എന്നാല്‍ മൊബൈല്‍ ടവറും മുരിക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല എന്നു തന്നെയാണുത്തരം. ചില ഊഹാപോഹങ്ങള്‍ മാത്രം.

ഞങ്ങളുടെ ജീവിതത്തില്‍ മുരിക്കിനുള്ള സ്ഥാനം വളരെ വലുതാണ്.. വീടുകഴിഞ്ഞ് ഒരു നുള്ളു മണ്ണുണ്ടെങ്കില്‍ അവിടെ ഒരു മുരിക്കുണ്ടാവും.വേലിയായിട്ടോ, കുരുമുളകു പടര്ത്തിെയ മരമായോ, ആടിനും മുയലിനും തീറ്റയായോ ഒക്കെ..മുരിക്കില ആടിനും മുയലിനും മാത്രമല്ല ഭക്ഷണം. നല്ലൊരു കറിയാണ്. ചീര, മുരിങ്ങയിലപോലെ, താള്, തകരപോലെ....ഔഷധവും..എന്നാല്‍ മുരിക്കു വിറകായി ഉപയോഗിക്കാറില്ല.
മുരിക്കിന്റെ ചാരം അടുപ്പില്‍ മുന്നാഴി ചാരം വീണാല്‍ മൂക്കറ്റം കടം എന്നാണ് ചൊല്ല്.അടുക്കളയില്‍ ഉപയോഗിച്ചില്ലെങ്കിലും പുറത്ത് നെല്ലു പുഴുങ്ങാനും മറ്റും ഉപയോഗിക്കാറുണ്ട്.പുകഞ്ഞ് പുകഞ്ഞിരിക്കും...ചുറ്റും പുക. അധികം ശ്വസിക്കുമ്പോള്‍ തലവേദനിക്കും. ഇലകൊഴിഞ്ഞ് കടും ചുവപ്പുപൂക്കളുമായി നില്ക്കു ന്നതുകാണാന്‍ എന്തുഭംഗിയാണ്. മുരിക്കിന്‍ പൂവ് പറിച്ചാല്‍ കണ്ണുപൊട്ടുമെന്ന് കേട്ടിരുന്നു. മുളളിനെ ഭയന്നാവണം അങ്ങനൊരു കഥ പ്രചരിച്ചത്.

മുരിക്കു കലാപരമായി നട്ടുകണ്ടത് മാട്ടുപെട്ടി ഇന്ഡോു-സ്വിസ് പ്രൊജക്ടിന്റെ വഴിയിലാണ്. റോഡിനിരുവശത്തും മുരിക്കു നട്ട് വളച്ച് ആര്ച്ച് ആകൃതിയില്‍...ആരാണീ സൃഷ്ടിക്കു പിന്നില്‍ എന്ന് കൗതുകം പൂണ്ടുപോകും. ഇതു മുരിക്കു തന്നെയോ എന്ന അമ്പരപ്പും.
മൊബൈല്‍ ടവറുകളാണോ നാശത്തിനു പ്രധാന കാരണം? അതോ മറ്റെന്തെങ്കിലും രോഗമോ?സംശയമില്ല മുരിക്കിന്റെ നാശത്തെ നേരിടുന്നവര്‍ മൊബൈല്ടപവറിനെതന്നെ കുറ്റപ്പെടുത്തും. കാരണം മൊബൈല്‍ ടവര്‍ വന്നതും മുരിക്കു നശിച്ചു തുടങ്ങിയതും ഒരേ സമയത്ത്....
വയനാട്ടില്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ആകാംക്ഷ അടക്കാനാവാത്തതുകൊണ്ട് ഞാന്‍ ഇടുക്കിയിലേക്ക്, അനിയത്തിയെ വിളിച്ചു.

'നീയൊന്ന് പുറത്തിറങ്ങി മുരിക്ക് നോക്ക്...ഇലയ്‌ക്കോ തണ്ടിനോ വല്ല കുഴപ്പോമുണ്ടോ?'
അവള്‍ പറഞ്ഞു.
'എന്തു കുഴപ്പം. വീഴാറായ രണ്ടിലകള്‍ മഞ്ഞച്ചിട്ടുണ്ട്'

അപ്പോള്‍ ഞങ്ങളുടെ മലമുകളില്‍ രണ്ടു ടവറുകളുണ്ടായിട്ടും മുരിക്കിനൊന്നുമില്ല.വേനലില്‍ ഒറ്റ ഇലയില്ലാതെ കടും ചുവപ്പുപൂവും, മഴയില്‍ ഒരുപാട് ഇലകളുമായി മുരിക്കുണ്ട്.റേഡിയോ പ്രവര്ത്തിുക്കുന്ന, ടെലിവിഷന്‍ പ്രവര്ത്തിപക്കുന്ന അതേ വൈദ്യുത കാന്തിക തരംഗങ്ങള്‍ തന്നെയാണ് മൊബൈല്‍ ഫോണിനും. പിക്‌സല്‍ കുറച്ചു കൂടുമെന്നുമാത്രം.

വളരെ വര്ഷതങ്ങളായി ഈ വൈദ്യുത കാന്തിക തരംഗങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്.അന്നൊന്നും ഉണ്ടാവാത്ത മുരിക്കുരോഗത്തിന് ഉത്തരവാദി മൊബൈല്‍ ടവര്‍ ആവാന്‍ വഴിയില്ല.പൊതുവേ പെട്ടെന്ന് ഒടിയുന്ന, കനം കുറഞ്ഞ മരമാണ് മുരിക്ക്.അതേ പോലെ തന്നെയാണ് ശീമക്കൊന്നയും, മുരിങ്ങയുമൊക്കെ..അതിനൊന്നും കുഴപ്പമില്ല താനും.മറയൂരിലെ വഴിയോരത്താണ് ആദ്യമായി പാര്ത്തീയനിയം എന്ന വിഷച്ചെടി കാണുന്നത്. അതുപറിച്ച് കളിക്കരുത്, അടുത്തു നില്ക്കരുത് എന്നൊക്കെ അമ്മച്ചി മുന്നറിയിപ്പു തന്നിരുന്നു. ജൈവാധിനിവേശത്തിന്റെ വിത്തുകള്‍. അമേരിക്കയില്നികന്ന് ഗോതമ്പുചാക്കിനൊപ്പം കടല്ക്ടന്നെത്തിയതാണ്. റേഷന്കനടയുടെ പരിസരത്തുനിന്ന് പടര്ന്നു പിടിച്ച്....ശ്വാസകോശരോഗവും അലര്ജി്യും തൊലിപ്പുറത്ത് അസുഖവും മറ്റനവധി ഗുരുതര പ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഈ വിഷസസ്യത്തെ ലോകത്തിലെ ഏറ്റവും മോശമായ പത്തു കളകളിലൊന്നായാണ് അന്താരാഷ്ട്ര പാര്ത്തീ നിയം ഗവേഷണസംഘം വിലയിരിത്തിയത്.

ആവണക്കും ഉമ്മവും കാഞ്ഞിരവും നഞ്ചും മേന്തോന്നിയുമൊക്കെ മുറ്റത്തായിരിക്കില്ല. അതൊക്കെ ദൂരത്തായിരുന്നു. ആവണക്കിന്കുതല കണ്ടാല്‍ മുന്തിരിക്കുലപോലായിരുന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ കളിക്കാന്‍ പറിച്ചെടുക്കും. ഉന്മാദമുണ്ടാക്കുന്നു എന്ന അര്ഥയത്തില്‍ ഉന്മത്ത എന്ന സംസ്‌കൃതവാക്കില്‍ നിന്നാണ് ഉമ്മം എന്ന പേരുണ്ടായത്. പേപ്പട്ടിവിഷത്തിന് അത്യുത്തമം. 'അയ്യോ എന്നെത്തൊടല്ലേ ഞാന്‍ ശരിയല്ല' എന്ന് മുള്ളോടുകൂടിയ കായ പറയുംപോലെ തോന്നും. മേന്തോന്നിയുടെ പൂവിനാണ് ഭംഗി. മേന്തോന്നിവേര്‍ ചെറിയമാത്രയില്‍ കഴിച്ചാല്‍ മതി മൂന്നുമാസം വരെയുള്ള ഗര്ഭ മലസാന്‍. ഇല താളിയായി തലയില്‍ തേച്ചാല്‍ പേനും ഈരും ചാകും.വാതത്തിന് പ്രധാനമായ ആവണക്കും വിഷചികിത്സയിലാവശ്യമായ ഉമ്മവും ശംഖുപുഷ്പവും, അരളിയുമൊക്കെ സ്വയമേ വിഷമാണെങ്കിലും മറ്റുപലതിനും അത്യാവശ്യമായ മരുന്നുകളാണ്.

ചാമ്പയിലും കരിനൊച്ചിയിലുമായി അമൃതുവള്ളിപടര്ന്നു കിടന്നിരുന്നു. സ്വയം മരണമില്ലാത്തതും മറ്റു ജീവികളെ രോഗവിമുക്തമാക്കി മരണത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്യുന്ന ചെടി. കരിനൊച്ചി കഷായം വെച്ച് വായില്കൊ്ണ്ടാല്‍ വായ്പ്പുണ്ണുകുറയും. മഞ്ഞപ്പിത്തമെന്നുകേട്ടാലേ കീഴാര്നെംല്ലിയെ ഓര്ക്കും . കുടങ്ങലും വെള്ളാവണക്കിന്‍ തളിരുമൊക്കെ പിത്ത നിവാരണിയാണ്. അയിത്തം പാലിക്കുന്ന സസ്യങ്ങള്‍
കറിവേപ്പില, കാന്താരി, തുളസി, പനിക്കൂര്ക്ക , ബ്രഹ്മി തുടങ്ങിയ സസ്യങ്ങളുടെ അടുത്ത് തീണ്ടാരിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ പോകരുതെന്നാണ്. അവ നശിച്ചുപോകുമത്രേ! ഇവയിലൊക്കെ തൊടാതിരുന്നാലും ഉണങ്ങിപ്പോയാല്‍ പാടില്ലാത്ത നേരത്ത് ആരോ വന്ന് പറിച്ചതാണെന്നാണ് കാരണം പറയാറ്. കുറച്ചുനാള്‍ മുന്പാരണ് സുനിലിന്റെ ഉമ്മ കറിവേപ്പിന്തൈ്യ്യുടെ ചുവട്ടില്‍ മീന്വെ ട്ടിക്കഴുകിയ വെള്ളമൊഴിക്കുന്നതു കണ്ടത്. മാംസം കഴുകിയ വെള്ളവും ഒഴിക്കാറുണ്ടത്രേ!ചെറുപ്പത്തിലെ അയിത്തം നീക്കിയാല്‍ ഏതു സമയത്തും പെണ്ണുങ്ങള്ക്ക് അടുത്തുപോകാം. ഏതായാലും കറിവേപ്പ് തഴച്ചുവളരുന്നതാണ് കാണാനായത്.

കര്ക്കിതടകത്തില്‍ ദശപുഷ്പം ചൂടണമെന്നാണ്. പാപനാശകമാണത്രേ! ധനുമാസ തിരുവാതിരയിലും സ്ത്രീകള്‍ ദശപുഷ്പം മുടിയില്‍ ചൂടും.
പക്ഷേ, ഇതു പഴയ കഥ. കൊണ്ടോട്ടിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായ കൂട്ടുകാരി പറഞ്ഞു.
ആര്ക്കുംമിപ്പോള്‍ ദശപുഷ്പമേതെന്ന് അറിയില്ല. പേരു പറയാനറിയുന്നവര്‍ ചുരുക്കം. പേരറിയുന്നവരില്തദന്നെ കണ്ടാലറിയുന്നവര്‍ വിരലിലെണ്ണാവുന്നവര്മാനത്രം. അവളാണ് പറഞ്ഞത് ക്ലാസിലെ ഒരു കുട്ടിക്കും തുമ്പപ്പൂ അറിയില്ലെന്ന്. ഒരു ദിവസം വഴിവക്കില്‍ നിന്നും ഒരു തുമ്പ പറിച്ച് തുമ്പയും പൂവും കാണിച്ചുകൊടുത്തുപോലും. ചെമ്പരത്തിപ്പൂവെന്ന് പറഞ്ഞപ്പോള്‍ ഒരു പയ്യന് ചോദിച്ചത് അതെന്താണെന്നാണത്രേ! അവന്റെ വീട്ടിലുള്ളത് ഇലച്ചെടികളാണ്. വീട്ടില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസ്സില്‍ കയറുന്നു. തിരിച്ചും അതുപോലെയെത്തുന്നു. വീട്ടിലുള്ളതല്ലാതെ മറ്റൊന്നും അവന് പരിചിതമല്ല.

നഗരത്തിലാണെങ്കിലും അവിടെയും പച്ചപ്പുണ്ട്..ചതുപ്പുകളുണ്ട്. അവിടെയൊക്കെ അനവധി സസ്യങ്ങളുണ്ട്. നമ്മെ കാത്തുപോരുന്ന സസ്യങ്ങള്‍. പക്ഷേ, അവയൊന്നും ആരും തിരിച്ചറിയുന്നില്ലെന്നുമാത്രം. എല്ലാം ഏതോ പാഴ്‌ച്ചെടികള്മായത്രം.പത്തുപുത്രനു സമമാണ് ഒരു വൃക്ഷമെന്ന് വൃക്ഷായൂര്വേനദം പറയുന്നു.കോഴിക്കോട് സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു.
മുറ്റത്തൊരു പ്ലാവ്, പേര, രണ്ടു തെങ്ങുകള്‍, കിണര്‍....സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുന്പേോ അയല്ക്കാ രന്‍ ലോഹ്യത്തില്‍ പറഞ്ഞു. 'എന്തിനാ ഈ പ്ലാവ്...?''ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും' ആ പറഞ്ഞതിന്റെ അര്ത്ഥംട പിന്നീടാണു മനസ്സിലായത്്. അതിരിനോടു ചേര്ന്നാ്ണ് പ്ലാവ്. ഇപ്പോള്‍ തൈ മരമാണ്. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റയല്വീ്ട്ടുകാരുടെ മരങ്ങളില്നിുന്ന് ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത് ചീഞ്ഞ്് ഈച്ചയാര്ക്കു ന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.ആ വര്ഷംപ ഞങ്ങളുടെ പ്ലാവ് കന്നി കായ്ച്ചു. കണ്ടിട്ട് വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...തെക്കുവശത്തെ അയല്ക്കാ ര്ക്ക്ങ ഞങ്ങളുടെ പ്ലാവ് പ്രശ്‌നമല്ല. അവര്‍ക്കും പ്രശ്‌നം അവരുടെ കിണറിനു മുകളിലേക്കു വീഴുന്ന മാവിലകളാണ്. ഇലകള്‍ കിണറിനകത്തുവീണ് ചീയുന്നു. കുടിക്കുന്ന വെള്ളമല്ലേ?

കഴിഞ്ഞവര്ഷംി അയല്ക്കാ രുടെ ശല്യം സഹിക്കാനാവാതെ മാവും പ്ലാവും വെട്ടി. അതു കണ്ടിട്ട് ഞങ്ങള്‍ അയല്ക്കാ രന്റെ വശത്തേക്കു നീണ്ടുനിന്ന കമ്പുകള്‍ വെട്ടാന്‍ ഏര്പ്പാ്ടുചെയ്തു. സൈ്വരം കിട്ടാന്‍. പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോള്‍ പ്ലാവുണങ്ങാന്‍ തുടങ്ങി.
കഴിഞ്ഞ വേനലില്‍ കുംഭമാസം തുടക്കത്തില്‍ തന്നെ മാവില വീണിരുന്ന കിണറില്‍ വെളളം വറ്റി. 'മാവ് വെട്ടിയതുകൊണ്ടായിരിക്കുമല്ലേ?' അവര്‍ സംശയം പ്രകടിപ്പിച്ചു.അപ്പോള്‍ എനിക്കൊരോര്മ.. ചട്ടിയില്‍ ചെടികള്‍ നട്ടിരിക്കുന്നതു കണ്ടപ്പോള്‍ നാട്ടിന്‍ പുറത്തുകാരി സരോജചേച്ചി പറഞ്ഞു. 'ആ ചെടിയൊക്കെ നെലത്തു നട്. എന്നാലേ മഴ പെയ്യുമ്പോള്‍ വെള്ളമിറങ്ങി കെണറ്റില് വെളളമുണ്ടാവൂ....'
മുറ്റത്ത് പുല്ലുനട്ടപ്പോള്‍, വീടിനോട് ചേര്ന്ന് വള്ളിച്ചെടി പടര്ത്തി യപ്പോള്‍, ടെറസിനുമുകളില്‍ മത്ത പടര്ന്ന പ്പോള്‍, മതിലിനോട് ചേര്ന്ന്ല ഇലച്ചെടികള്‍ വളര്ന്നരപ്പോള്‍ കാണുന്നവരൊക്കെ ഇഴജീവികള്‍ കയറുമെന്നു പറഞ്ഞു.

വീടിനുചുറ്റും കാടുപിടിച്ച പറമ്പും അതിലൊക്കെ പാമ്പും പഴുതാരയും തേളും ജീവിച്ചതിനൊപ്പം തന്നെയല്ലേ ദേവിയാറില്‍ ഞങ്ങളും പിച്ചവെച്ചത്. ഇടക്കവര്‍ കാര്യമന്വേഷിക്കാന്‍ ഏലച്ചുവട്ടില്‍ നിന്നും കുരുമുളകുകൊടികള്ക്കി ടയില്‍ നിന്നും കയറിവന്നില്ലേയ്യമരത്തൂണിന്റെ വിള്ളലിലിരുന്ന് മൂന്നോ നാലോ തവണ എന്നെ തേള്‍ കുത്തിനോവിച്ചില്ലേയ്യ.പിന്നെന്തിനു നഗരത്തിലെ ഇത്തിരിപ്പോന്ന പച്ചപ്പിനെ ഞാന്‍ ഭയക്കണം. മൂന്നുവയസ്സുകാരി മകളുടെ കൈപിടിച്ചു നടക്കുമ്പോള്‍ വഴിയരുകില്‍ തലനീട്ടിനിന്ന ചെടിയെചൂണ്ടിഇതാണ് ചെറൂളയെന്നും ഉഴിഞ്ഞയെന്നും അവളോട് പറഞ്ഞു.ആരും കാണാതെനിന്ന തിരുതാളിപ്പൂവ് അവള്ക്കി്റുത്തു കൊടുത്തു.

No comments: