
Tuesday, January 5, 2010
നിലമ്പൂര്‍ : മമ്പാട് ലാറ്റക്‌സ് ഫാക്ടറി മലിനീകരണത്തിനെതിരെ നടക്കുന്ന സമര പന്തലിന് നേരെ സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും രണ്ടാള്‍ക്ക് പരിക്ക്. മമ്പാട് പന്തേലന്‍ ബഷീറി (24)നാണ് വെടിയേറ്റത്. കാലിന് വെടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാരിലൊരാള്‍ക്ക് വെട്ടേറ്റു. മമ്പാട് പനയന്തൊടിക ജുനൈദാനാ (19)ണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ക്ഷുഭിതരായ നാട്ടുകാര്‍ കമ്പനിക്ക് തീയിട്ടു. രണ്ട് ഫാക്ടറികള്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീ കെടുത്താന്‍ വന്ന ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവെച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. നാല് ഫാക്ടറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍നിന്നുള്ള മാലിന്യം നേരിട്ട് ചാലിയാറിലേക്ക് ഒഴുക്കുന്നതിനെച്ചൊല്ലി നേരത്തെ തന്നെ പ്രശ്‌നം നിലവിലുണ്ട്. ഇതിനെതിരെ അനിശ്ചിതകാല നിരാഹരം തുടങ്ങുന്നതിനായി പന്തല്‍ കെട്ടുന്നതിനെച്ചൊല്ലിയാണ് ഇന്ന് സംഘര്‍ഷം ഉടലെടുത്തത്.
http://www.madhyamam.com/
No comments:
Post a Comment