WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Tuesday, November 30, 2010

ഭരണകൂട ഭീകരത- ഷാഹിന പ്രതികരിക്കുന്നു


ഭരണകൂട ഭീകരത- ഷാഹിന പ്രതികരിക്കുന്നു


കേ­സ­ന്വേ­ഷ­ണം പോ­ലീ­സിന്‍­റെ ജോ­ലി തന്നെ­യാ­ണ് ,അ­ത് മാ­ധ്യ­മ­ങ്ങ­ളു­ടെ ജോ­ലി ആണെ­ന്ന ഒരു തെ­റ്റി­ദ്ധാ­ര­ണ­യും എനി­ക്കി­ല്ല. പക്ഷെ പോ­ലി­സ് പറ­യു­ന്ന കഥ­കള്‍ സാ­മാ­ന്യ­യു­ക്തി­ക്ക് നി­ര­ക്കാ­തെ വരു­മ്പോള്‍ മാ­ധ്യ­മ­ങ്ങള്‍ അവ­രു­ടെ­തായ രീ­തി­യില്‍ അന്വേ­ഷ­ണ­ങ്ങള്‍ നട­ത്തി എന്ന് വരും .അ­തൊ­രു പു­തിയ കാ­ര്യ­മ­ല്ല .തെ­ഹല്‍­ക­യു­ടെ ­റി­പ്പോര്‍­ട്ടര്‍ എന്നെ നി­ല­യില്‍ ഞാന്‍ ചെ­യ്ത­തും അതാ­ണ്‌.
പി­ഡി­പി നേ­താ­വ് അബ്ദില്‍ നാ­സ്സര്‍ ­മ­ദ­നി­ കു­ട­കി­ലെ ലക്കേ­രി എസ്റെ­റ്റില്‍ വെ­ച്ച് തടി­യ­ന്റ­വി­ടെ നസീ­രു­മാ­യി കൂ­ടി­ക്കാ­ഴ്ച നട­ത്തി എന്നും ബം­ഗ്ലൂര്‍ സ്ഫോ­ട­നം ആസൂ­ത്ര­ണം ചെ­യ്തു എന്നും ആണ് പ്ര­ത്യേക അന്വേ­ഷണ സം­ഘം സമര്‍­പ്പി­ച്ച ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്ന­ത്. കൊ­ച്ചി­യില്‍ വാ­ട­ക­യ്ക്ക് താ­മ­സി­ച്ചി­രു­ന്ന വീ­ട്ടില്‍ വെ­ച്ചും കൂ­ടി­ക്കാ­ഴ്ച നട­ത്തി­യ­താ­യി ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്നു­ണ്ട് .കൊ­ച്ചി­യില്‍ മദ­നി താ­മ­സി­ച്ചി­രു­ന്ന വീ­ടി­ന്റെ ഉട­മ­സ്ഥ­നായ ,ആ­ലുവ സ്വ­ദേ­ശി ജോ­സ് വര്‍­ഗീ­സി­ന്റെ­താ­ണ് ഇക്കാ­ര്യ­ത്തില്‍ പോ­ലീ­സു ഹാ­ജ­രാ­ക്കിയ സാ­ക്ഷി­മൊ­ഴി .ഇ­ങ്ങ­നെ ഒരു മൊ­ഴി താന്‍ ആര്‍­ക്കും നല്‍­കി­യി­ട്ടി­ല്ലെ­ന്ന് പറ­ഞ്ഞു ജോ­സ് നേ­ര­ത്തെ തന്നെ കോ­ട­തി­യെ സമീ­പി­ച്ചി­രു­ന്നു . മറ്റൊ­രു സാ­ക്ഷി­മൊ­ഴി മദ­നി­യു­ടെ സഹോ­ദ­ര­നും അന്‍­വാ­ര­ശ്ശേ­രി മത­പ­ഠന കേ­ന്ദ്ര­ത്തി­ന്റെ നട­ത്തി­പ്പു­കാ­ര­നും ആയി­രു­ന്ന മു­ഹ­മ്മ­ദ്‌ ജമാ­ലി­ന്റെ­താ­ണ്.­സ്ഫോ­ട­ന­ത്തി­നു ശേ­ഷം അതില്‍ പങ്കെ­ടു­ത്ത ചി­ല­രെ അന്‍­വാ­ര­ശ്ശേ­രി­യില്‍ ഒളി­വില്‍ താ­മ­സി­ക്കാന്‍ സഹാ­യി­ച്ചു എന്നും അതു­മാ­യി ബന്ധ­പ്പെ­ട്ടു മദ­നി തനി­ക്കു നിര്‍­ദേ­ശം നല്‍­കി­എ­ന്നും ജമാല്‍ മൊ­ഴി നല്‍­കി­യ­താ­യാ­ണ് ചാര്‍­ജ് ഷീ­റ്റില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­ത്.
എന്നാല്‍ താന്‍ അങ്ങ­നെ ഒരു മൊ­ഴി­യെ നല്‍­കി­യി­ട്ടി­ല്ലെ­ന്നും അന്വേ­ഷണ ഉദ്ധ്യോ­ഗ­സ്ഥര്‍ തന്നെ കണ്ടി­ട്ട് പോ­ലു­മി­ല്ലെ­ന്നും കാ­ണി­ച്ചു മു­ഹ­മ്മ­ദ്‌ ജമാല്‍ കൊ­ല്ലം ശാ­സ്താം­കോ­ട്ട കോ­ട­തി­യില്‍ പരാ­തി നല്‍­കി­യി­രു­ന്നു­.ഇ­തി­നെ­ല്ലാം പു­റ­മേ കഴി­ഞ്ഞ പത്തു വര്‍­ഷ­ക്കാ­ല­ത്തി­നി­ടെ അബ്ദുല്‍ നാ­സ്സര്‍ മദ­നി­യു­ടെ രാ­ഷ്ട്രീയ കാ­ഴ്ച­പ്പാ­ടു­ക­ളില്‍ ഉണ്ടായ വ്യ­താ­സ­വും ശ്ര­ദ്ധേ­യ­മാ­ണ്.ഇ­ത്ത­രം സാ­ഹ­ച­ര്യ­ങ്ങ­ളാ­ണ് 'കു­ട­ക് കഥ'­യു­ടെ നി­ജ­സ്ഥി­തി അന്വേ­ഷി­ക്കാന്‍ എന്നെ പ്രേ­രി­പ്പി­ച്ച­ത് .
ഇക്ക­ഴി­ഞ്ഞ പതി­നാ­റാം തി­യാ­തി­യാ­ണ് ഞാന്‍ കു­ട­കി­ലെ ഐഗൂര്‍ പഞ്ചാ­യ­ത്തില്‍ പോ­യ­ത് ,കും­ബുര്‍ ,ഹോ­സ­തോ­ട്ട തു­ട­ങ്ങിയ സ്ഥ­ല­ങ്ങ­ളില്‍ ഞങ്ങള്‍ യാ­ത്ര ചെ­യ്തു. അവി­ടെ­യു­ള്ള­വര്‍­ക്ക് മല­യാ­ളം അറി­യാന്‍ സാ­ധ്യത ഇല്ല എന്നാ­യി­രു­ന്നു എന്‍­റെ ധാ­ര­ണ. അതി­നാല്‍ തര്‍­ജ­മ­ക്ക്‌ വേ­ണ്ടി ഒരാ­ളെ കൂ­ടെ കൂ­ട്ടി­യു­രു­ന്നു . അയാ­ളു­ടെ­യും എന്റെ­യും ഒരു പൊ­തു­സു­ഹൃ­ത്തും കൂ­ടെ­വ­ന്നു . ആ നാ­ട്ടു­കാ­ര­നായ മറ്റൊ­രാള്‍ ‌ വഴി­കാ­ട്ടി­യാ­യും­.­ബി­ജെ­പി­ക്ക് വലിയ സ്വാ­ധീ­ന­മു­ള്ള ആ പ്ര­ദേ­ശ­ത്ത് പോ­യി നാ­ട്ടു­കാ­രോ­ട് വഴി ചോ­ദി­ച്ചാല്‍ ഒരു പക്ഷെ പോയ കാ­ര്യം നട­ക്കാ­തെ പോ­യേ­ക്കും എന്ന തോ­ന്നല്‍ ഉണ്ടാ­യ­തു­കൊ­ണ്ടാ­ണ്‌ വഴി നന്നാ­യി അറി­യാ­വു­ന്ന ഒരാ­ളെ­യും കൂ­ട്ടി­യ­ത് .
ഇത്ര­യും കാ­ര്യ­ങ്ങള്‍ ഞാന്‍ വി­ശ­ദ­മാ­ക്കു­ന്ന­ത് ,എന്‍­റെ കൂ­ടെ ഒരു സം­ഘം PDP ക്കാ­രും ഉണ്ടാ­യി­രു­ന്നു എന്ന പോ­ലി­സ് വാര്‍­ത്ത­യോ­ടു­ള്ള പ്ര­തി­ക­ര­ണ­മാ­യാ­ണ്.­പ­ത്ര­പ്ര­വര്‍­ത്ത­കര്‍ വാര്‍­ത്ത‍ ശേ­ഖ­രി­ക്കാന്‍ പല­രു­ടെ­യും സഹാ­യം തേ­ടി എന്ന് വരും .അ­താ­രൊ­ക്കെ­യാ­ണെ­ന്നു വെ­ളി­പ്പെ­ടു­ത്ത­ണ­മെ­ന്നു പോ­ലീ­സ് നിര്‍­ബ­ന്ധി­ക്കു­ന്ന­ത്‌ പത്ര­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ലം­ഘ­ന­മ­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ല .ഞാന്‍ മട­ങ്ങി­യെ­ത്തി രണ്ടു ദി­വ­സ­ത്തി­ന് ശേ­ഷം ഹോ­സ­തോ­ട്ട സര്‍­ക്കിള്‍ ഇന്‍­സ്പെ­ക്ടര്‍ എന്നെ വി­ളി­ച്ചു കൂ­ടെ­വ­ന്ന­വ­രു­ടെ വി­ശ­ദാം­ശ­ങ്ങള്‍ വേ­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ടു .
അത് നല്കാന്‍ ഒരു­ക്ക­മ­ല്ലെ­ന്നും വേ­ണ്ടി വന്നാല്‍ കോ­ട­തി­യില്‍ പറ­ഞ്ഞു­കൊ­ള്ളാ­മെ­ന്നും ഞാന്‍ വ്യ­ക്ത­മാ­ക്കി .
തു­ടര്‍­ന്ന് രണ്ടു ദി­വ­സ­ങ്ങള്‍­ക്കു ശേ­ഷം കര്‍­ണാ­ട­ക­യി­ലു­ള്ള ചില സു­ഹൃ­ത്തു­ക്കള്‍ പറ­ഞ്ഞാ­ണ് കേ­സ് എടു­ത്തു എന്ന (പ­ത്ര)­വാര്‍­ത്ത ഞാന്‍ അറി­യു­ന്ന­ത് . കേ­ര­ള­ത്തി­ലെ ചില പത്ര­സു­ഹൃ­ത്തു­ക്കള്‍ പോ­ലീ­സില്‍ വി­ളി­ച്ച­പ്പോള്‍ ഇക്കാ­ര്യം അവര്‍ സ്ഥി­രീ­ക­രി­ച്ചു .

കും­ബൂ­രില്‍ നി­ന്നും മദ­നി കേ­സി­ലെ ഒരു പ്രോ­സി­ക്യൂ­ഷന്‍ സാ­ക്ഷി­യായ യോ­ഗ­ന­ന്ദ­യെ കണ്ടു മട­ങ്ങും വഴി ഹോ­സ­തോ­ട്ട സി ഐ യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഒരു പോ­ലി­സ് സം­ഘം ഞങ്ങ­ളെ തട­ഞ്ഞു .ഇ­ത്ത­രം കാ­ര്യ­ങ്ങള്‍ ഇവി­ടെ നട­ക്കി­ല്ല എന്ന് കര്‍­ക്ക­ശ­മാ­യി പറ­ഞ്ഞ സി ഐ ആദ്യം ഹോ­സ­തോ­ട്ട സ്റെ­ഷ­നി­ലേ­ക്ക് വര­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ടു . എന്തു­കൊ­ണ്ട് എന്ന് ചോ­ദി­ച്ച­പ്പോള്‍ പോ­ലീ­സ് ആ ആവ­ശ്യ­ത്തില്‍ നി­ന്ന് പിന്‍­വാ­ങ്ങു­ക­യാ­യി­രു­ന്നു. ഞങ്ങള്‍ അവി­ടെ നി­ന്ന് മട­ങ്ങു­മ്പോള്‍ കു­റ­ച്ചു ദൂ­രം പോ­ലി­സ് പി­ന്തു­ട­രു­ക­യും ചെ­യ്തു .കു­റ­ച്ചു സമ­യ­ത്തി­ന് ശേ­ഷം മറ്റൊ­രു വാ­ഹ­ന­ത്തില്‍ ഞങ്ങള്‍ യാ­ത്ര തു­ട­രു­ക­യാ­യി­രു­ന്നു .

കു­ട­കില്‍ നി­ന്ന് മട­ങ്ങു­ന്ന വഴി രാ­ത്രി വൈ­കി സി­.ഐ. എന്നെ വി­ളി­ച്ച് ഞാന്‍ തീ­വ്ര­വാ­ദി ആണെ­ന്ന് സം­ശ­യ­മു­ണ്ടെ­ന്ന് വ്യ­ക്ത­മാ­ക്കി .എന്‍­റെ പ്രൊ­ഫ­ഷ­ണല്‍ ജീ­വി­ത­ത്തില്‍ ഇതാ­ദ്യ­മാ­ണ് ഒരു പോ­ലി­സ് ഓഫീ­സര്‍ നേ­രി­ട്ട് വി­ളി­ച്ച് ഇങ്ങ­നെ ഒരു ചോ­ദ്യം ഉന്ന­യി­ക്കു­ന­ത് . എന്‍­റെ ചീ­ഫ് എഡി­റ്റ­റു­ടെ നമ്പര്‍ വേ­ണ­മെ­ന്നും അദ്ദേ­ഹം ആവ­ശ്യ­പ്പെ­ട്ടു .

കേ­സ് എടു­ത്ത­തു­മാ­യി ബന്ധ­പ്പെ­ട്ടു എനി­ക്ക് ഔദ്യോ­ഗിക അറി­യി­പ്പൊ­ന്നും കി­ട്ടി­യി­ട്ടി­ല്ല. എന്താ­യാ­ലും ഇത് വള­രെ അപ­ക­ട­ക­ര­മായ പ്ര­വ­ണ­ത­യാ­ണ് എന്ന് പറ­യാ­തി­രി­ക്കാ­നാ­വി­ല്ല .പോ­ലി­സ് പറ­യു­ന്ന­തി­ന­പ്പു­റം അന്വേ­ഷ­ണ­ങ്ങള്‍ നട­ത്തു­ന്ന മാ­ധ്യമ പ്ര­വര്‍­ത്ത­ക­രെ­(അ­ത് വഴി പൌ­ര­സ­മൂ­ഹ­തെ­യും ) പേ­ടി­പ്പി­ച്ചു നി­ശ്ശ­ബ്ദ­രാ­ക്കി­ക്ക­ള­യാം എന്ന് കരു­തു­ന്ന ഭര­ണ­കൂ­ടം ജനാ­ധി­പ­ത്യ­ത്തിന്‍­റെ ആരാ­ച്ചാര്‍ ആവു­ക­യാ­ണ് ചെ­യ്യു­ന്ന­ത് .

കര്‍­ണാ­ടക പോ­ലീ­സിന്‍­റെ നട­പ­ടി­യേ­ക്കാള്‍ എനി­ക്ക് അസു­ഖ­ക­ര­മാ­യി തോ­ന്നി­യ­ത് ഈ പ്ര­ശ്ന­ത്തെ ചില മാ­ധ്യ­മ­ങ്ങള്‍ സമീ­പി­ച്ച രീ­തി­യാ­ണ് . പോ­ലി­സ് പറ­ഞ്ഞു കൊ­ടു­ക്കു­ന്ന നു­ണ­ക്ക­ഥ­കള്‍ അത് പോ­ലെ പകര്‍­ത്തു­ക­യാ­ണ് ഇന്ന­ലെ കേ­ര­ള­കൌ­മു­ദി­യും മാ­തൃ­ഭു­മി­യും ചെ­യ്ത­ത് .കേ­സി­ലെ 'പ്ര­തി' പരി­ച­യ­മു­ള്ള ഒരു മാ­ധ്യമ പ്ര­വര്‍­ത്തക ആയി­ട്ട് പോ­ലും ഒരു അന്വേ­ഷ­ണ­വും നട­ത്താ­തെ വാര്‍­ത്ത‍ എഴു­തു­ന്ന­ത്‌ ലജ്ജാ­ക­ര­മാ­ണ് . ­മാ­തൃ­ഭൂ­മി­ എഡി­റ്റര്‍ ശ്രി കേ­ശ­വ­മേ­നോ­നെ വി­ളി­ച്ചു ഇക്കാ­ര്യം സം­സാ­രി­ച്ച­പ്പോള്‍ അദ്ദേ­ഹം വള­രെ മാ­ന്യ­മാ­യി പ്ര­തി­ക­രി­ക്കു­ക­യും ഖേ­ദം പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്തു.
എല്ലാ വാര്‍­ത്ത­ക­ളും എല്ലാ ദി­വ­സ­വും ചീ­ഫ് എഡി­റ്റര്‍ കാ­ണ­ണ­മെ­ന്നി­ല്ല എന്ന് നമു­ക്ക­റി­യാം . പ്ര­സ്തുത റി­പ്പോര്‍­ട­റെ വി­ളി­ച്ചു സം­സ­രി­ക്കു­ന്നു­ണ്ടെ­ന്നും ഇന്ന­ത്തെ പത്ര­ത്തില്‍ തി­രു­ത്ത്‌ കൊ­ടു­ക്കു­മെ­ന്നും അദ്ദേ­ഹം ഉറ­പ്പു നല്‍­കി .തു­ടര്‍­ന്ന് മാ­തൃ­ഭു­മി­യു­ടെ ബം­ഗ്ലൂര്‍ ലേ­ഖ­കന്‍ ബി­ജു­രാ­ജ് എന്‍­റെ വശം കേള്‍­ക്കു­ക­യും ചെ­യ്തു. തലേ­ന്ന് എന്‍­റെ ഫോണ്‍ നമ്പര്‍ കി­ട്ടി­യി­ല്ലെ­ന്നാ­യി­രു­ന്നു അദ്ദേ­ഹ­ത്തിന്‍­റെ വി­ശ­ദീ­ക­ര­ണം .ഫോണ്‍ നമ്പര്‍ കി­ട്ടാ­ത്ത­തി­നെ­ത്തു­ടര്‍­ന്ന് 'സ­മ്മര്‍­ദ്ദം' മൂ­ലം വാര്‍­ത്ത‍ കൊ­ടു­ക്കേ­ണ്ടി വന്നു­വ­ത്രേ ,ആ­രു­ടെ സമ്മര്‍­ദ്ദം എന്ന ചോ­ദ്യ­ത്തി­ന് അദ്ദേ­ഹ­ത്തി­ന് മറു­പ­ടി ഉണ്ടാ­യി­രു­ന്നി­ല്ല . കര്‍­ണാ­ടക പോ­ലീ­സിന്‍­റെ സമ്മര്‍­ദ്ദ­മാ­ണോ അതോ ഡെ­സ്കില്‍ നി­ന്നു­ള്ള സമ്മര്‍­ദ്ദ­മാ­ണോ എന്ന­റി­യി­ല്ല , എന്താ­യാ­ലും രണ്ടാ­മ­ത്തെ­താ­വി­ല്ല എന്ന് ഞാന്‍ കരു­തു­ന്നു . കാ­ര­ണം ക്രോ­സ് ചെ­ക്ക്‌ ചെ­യ്യാന്‍ കഴി­യാ­ത്ത ഒരു ­വാര്‍­ത്ത തര­ണ­മെ­ന്ന് ഒരു ന്യൂ­സ്‌ ഡെ­സ്കും നിര്‍­ബ­ന്ധി­ക്കി­ല്ല എന്നാ­ണു ഇത്ര കാ­ല­ത്തെ പത്ര­പ്ര­വര്‍­ത്തന പരി­ച­യ­ത്തില്‍ നി­ന്നു ഞാന്‍ മന­സ്സി­ലാ­ക്കു­ന്ന­ത്‌ .

മദ­നി­യു­ടെ ­കു­ട­ക് സന്ദര്‍­ശ­ന­വു­മാ­യി ബന്ധ­പ്പെ­ട്ട പോ­ലി­സ് കഥ­യെ­ക്കു­റി­ച്ച് ഞാന്‍ പല പ്ര­മുഖ പത്ര­പ്ര­വര്‍­ത്ത­ക­രോ­ടും സം­സാ­രി­ച്ചി­ട്ടു­ണ്ട് .അ­വ­രൊ­ക്കെ വള­രെ ആധി­കാ­രി­ക­മാ­യി തന്നെ മദ­നി കു­ട­കില്‍ പോ­യി­ട്ടു­ണ്ട് എന്ന് തറ­പ്പി­ച്ചു പറ­ഞ്ഞി­ട്ടു­ണ്ട് .പോ­ലി­സ് പറ­യു­ന്ന അതെ കഥ­യാ­ണ് ഒരു പര­മ­മായ സത്യം പോ­ലെ അവര്‍ തറ­പ്പി­ച്ചു പറ­യു­ന്ന­ത് . നമ്മു­ടെ മാ­ധ്യമ പ്ര­വര്‍­ത്ത­കര്‍ വാര്‍­ത്ത­യു­ടെ ആധി­കാ­രി­ക­മായ ഉറ­വി­ടം ആയി ഭര­ണ­കൂ­ട­ത്തെ കണ്ടു തു­ട­ങ്ങി­യ­ത് എന്ന് മു­ത­ലാ­ണ്‌? വാര്‍­ത്ത ജന­ങ്ങ­ളില്‍ ആണെ­ന്ന് ഞാന്‍ വി­ശ്വ­സി­ക്കു­ന്നു . വാര്‍­ത്ത­യു­ടെ ഏറ്റ­വും വലിയ സോര്‍­സും അവര്‍ തന്നെ­യാ­ണ് . ഭര­ണ­കൂ­ട­ത്തി­ന്റെ ഗൂ­ഡ­ലോ­ച­ന­കള്‍ ജന­ങ്ങള്‍ തന്നെ പു­റ­ത്തു കൊ­ണ്ട് വരും .അ­തിന്‍­റെ വാ­ഹ­ക­രാ­വുക എന്ന ദൗ­ത്യം മാ­ത്ര­മേ മാ­ധ്യമ പ്ര­വര്‍­ത്ത­കര്‍­ക്കു­ള്ളൂ എന്ന് ഞാന്‍ കരു­തു­ന്നു
­ഷാ­ഹിന കെ­.­കെ­

ഷാഹിന ഭീകരവാദിയാണെന്ന് കര്ണാടകം



ബാംഗ്ലൂര്, തിങ്കള്, 29 നവംബര് 2010( 09:40 IST )

ബാംഗ്ലൂര് സ്ഫോടനക്കേസില് അറസ്റ്റിലായി, ജയിലില് കഴിയുന്ന പിഡിപി നേതാവ് അബ്ദുള് നാസര് മദനിക്കെതിരെ മൊഴികൊടുത്ത സാക്ഷികളെ പിന്മാറ്റാന് ശ്രമിച്ചുകൊണ്ട് മദനിയെ രക്ഷിക്കാന് ശ്രമിക്കുന്നു എന്ന് ആരോപിച്ച് പ്രശസ്ത മാധ്യമപ്രവര്ത്തകയും ഏഷ്യാനെറ്റിന്റെ മുന് ലേഖികയുമായ ഷാഹിനയ്ക്കെതിരെ കര്ണാടക പൊലീസ് രണ്ട് കേസുകള് ചാര്ജ്ജുചെയ്തിരിക്കുന്നു. മദനിക്കെതിരെ മൊഴി നല്കിയതായി പോലിസ് അവകാശപ്പെടുന്ന സാക്ഷികളെ, ഷാഹിന ഇപ്പോള് ജോലി ചെയ്തുകൊണ്ടിരിക്കുന്ന തെഹല്ക എന്ന മാസികയ്ക്ക് വേണ്ടി, നേരില് ചെന്നുകണ്ടു റിപോര്ട്ട് തയ്യാറാക്കിയ സംഭവത്തെ കേന്ദ്രീകരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

മദനിയെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാന് കര്ണാടക പോലിസ് തെളിവായി ഉന്നയിച്ചവയില് പ്രധാനം കെകെ യോഗാനന്ദ്, കെ റഫീഖ് തുടങ്ങിയ കുടക് സ്വദേശികളുടെ മൊഴിയായിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്യാന് കേസിലെ ഒന്നാംപ്രതി തടിയന്റവിട നസീര് കുടകിലെ ലക്കേരി എസ്റ്റേറ്റില് സംഘടിപ്പിച്ചതായി പറയുന്ന ക്യാമ്പില് മദനി പങ്കെടുത്തതായി ഇവര് മൊഴി നല്കിയെന്നാണു പോലിസ് ഭാഷ്യം. ഇവരുടെ മൊഴി ആസ്പദമാക്കിയായിരുന്നു ബാംഗ്ലൂര് അതിവേഗ സെഷന്സ് കോടതി മദനിക്ക് ജാമ്യം നിഷേധിച്ചത്. എന്നാല്, സാക്ഷികളെ നേരില് ചെന്നുകണ്ട ഷാഹിനയോട്, മഅ്ദനിക്കെതിരായി മൊഴി നല്കിയെന്ന പോലിസിന്റെ അവകാശവാദം ഇവര് നിഷേധിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള റിപോര്ട്ട് ടെഹല്കയുടെ പുതിയ ലക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്

മൊഴികൊടുത്ത റഫീഖിനേയും യോഗാനന്ദനേയും ഭീഷണിപ്പെടുത്തി പിന്മാറ്റാന് ശ്രമിച്ചു എന്ന ആരോപിച്ചാണ് കേസ്. ഷാഹിനയ്ക്കും കണ്ടാലറിയാവുന്ന മറ്റുനാലുപേര്ക്കുമെതിരെയാണ് കേസ്. ഒപ്പമുള്ള നാലുപേര് കോഴിക്കോടുള്ള പി.ഡി.പി പ്രവര്ത്തകരാണെന്ന് സംശയമുണ്ടെന്നാണ് ബാംഗ്ലൂര് സിറ്റി പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞതായി റിപ്പോര്ട്ടുകളുണ്ട്.

ബിജെപി പ്രവര്ത്തകനായ യോഗാനന്ദിന് മദനിക്കേസില് താന് സാക്ഷിയാണെന്ന കാര്യം പോലും അറിയില്ലെന്നു ഷാഹിന പറയുന്നു. മറ്റൊരു സാക്ഷിയായ റഫീഖാവട്ടെ, തന്നെ നിര്ബന്ധിച്ചു മദനിക്കെതിരേ മൊഴി നല്കിക്കുകയായിരുന്നു പോലിസെന്നാണ് ഷാഹിനയോടു പറഞ്ഞത്. ലക്കേരി എസ്റ്റേറ്റില് തൊഴിലാളിയായ തന്നെ 2008-ല് അറസ്റ്റ് ചെയ്തു 15 ദിവസം പീഡിപ്പിച്ചതായി ഇയാള് പറഞ്ഞു. വൈദ്യുതാഘാതമേല്പ്പിക്കുന്നതടക്കമുള്ള പീഡനമുറകളെ തുടര്ന്നാണു താന് മദനിക്കെതിരേ മൊഴി നല്കിയതെന്നും ഇയാള് വ്യക്തമാക്കി. മൊഴി നല്കിയില്ലെങ്കില് കേസില് കുടുക്കുമെന്നും കര്ണാടക പോലിസ് ഭീഷണിപ്പെടുത്തിയത്രേ.

മദനിക്കെതിരെ കര്ണാടക പോലീസ് മുഖ്യസാക്ഷിയായി അവതരിപ്പിക്കാനിരുന്ന ജോസ് വര്ഗീസിന്റെ അഭിമുഖം ഷാഹിന തെഹല്കയില് പ്രസിദ്ധീകരിച്ചിരുന്നു. ‘ബാംഗ്ലൂര് സ്ഫോടനം കര്ണാടക പോലീസിനെതിരെ മുഖ്യസാക്ഷി’ എന്ന പേരില് പുറത്തുവന്ന റിപ്പോര്ട്ടില് കര്ണാടക പോലീസ് ജോസ് വര്ഗീസിനെ കള്ള സാക്ഷിയാകാന് പ്രേരിപ്പിക്കുകയാണെന്ന് ജോസ് പറഞ്ഞിരുന്നു. ഇത് പുറത്തുകൊണ്ടുവന്നതും തെഹല്ഹയിലെ പുതിയ ലേഖനവുമാണ് ഷാഹിനയ്ക്ക് വിനയായതെന്നാണ് സൂചന. സത്യം പുറത്തുകൊണ്ടുവരാന് ശ്രമിക്കുന്ന പ്രമുഖ മാധ്യമപ്രവര്ത്തകയെ ഭീകരവാദിയായി ചിത്രീകരിച്ച് ജയിലിലടക്കാന് ശ്രമിക്കുന്ന കര്ണാടക സര്ക്കാരിന്റെ നീക്കത്തിനെതിരെ നിഷ്പക്ഷമതികള് പ്രതികരിക്കാന് തുടങ്ങിയിട്ടുണ്ട്. കര്ണാടക സര്ക്കാരിന്റെ നടപടിയില്, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പത്രപ്രവര്ത്തകര് പ്രതിഷേധിക്കാന് ഒരുങ്ങുകയാണ്

Why is this man still in prison?


Why is this man still in prison?

Is the incarceration of Abdul Nasar Madani a devious project of the Karnataka Police? asks SHAHINA KK
http://www.tehelka.com/story_main48.asp?filename=Ne041210Why_is_this.asp



Loopholes Hostile witnesses have weakened the case against Madani
PHOTO: SB SATISH


WHEN I met him, he looked very tired. The skin under his eyes had turned black,” says PM Subair Paduppu, the Kasargod district president of the People’s Democratic Party (PDP). “I asked him about it. Madani told me that they never put out the light in his room. Day and night, cameras and a bright light are on because he is monitored 24x7. No privacy even in the toilet.”
PDP Chairman Abdul Nasar Madani is no stranger to jails — he was incarcerated as an undertrial in the 1998 Coimbatore blast case for 10 years before being exonerated and set free on 1 August 2007. Three months ago, Madani was again arrested as an accused in the infamous 2008 Bengaluru blast case.
His bail application has been dismissed by a fast-track sessions court on 13 September citing the “nature and gravity of the offence as the primary consideration”. Madani has been charged by the Karnataka Special Investigation Team (SIT) for conspiracy in the Bengaluru blasts along with other accused including Tadiyantavida Naseer, the suspected Lashkar-e-Toiba operative.
According to the police, the conspiracy was hatched at Lakkeri estate in Kodagu, Karnataka, soon after Madani’s release from Coimbatore jail. He was listed as the 31st accused in an additional chargesheet after confessions by Naseer, linking him to the Bengaluru blasts.
The missing links in the Karnataka Police story prompted TEHELKA to investigate the veracity of the charge that Madani had attended a meeting in Kodagu along with Naseer to hatch the conspiracy. On 25 July 2008, eight low-intensity explosions had rocked Bengaluru, killing a woman and injuring 15 others. According to the police, the conspiracy was hatched at two meetings two years ago — one at Madani’s rented house in Kochi and the other at Lakkeri estate.
An exposé by TEHELKA (28 August) had revealed that the testimony of one of the witnesses in the case was fabricated by the investigating agency. Jose Verghese, the owner of Madani’s rented house in Kochi, had filed a private complaint against Karnataka Police at the principal sessions court, Ernakulam, alleging that the testimony was fabricated.
Then Madani’s brother Jamal Mohammed also filed a complaint against the SIT in the court of the judicial magistrate, Sasthamkotta, Kollam district, saying he never testified. Mohammed, who was the custodian of the religious educational institution run by Madani in Anwarsseri, Kerala, is quoted in the chargesheet as saying that he had witnessed two of the blast accused, Ayub and slain Rahim, being given shelter in Anwarsseri after the blast on Madani’s instructions.
‘I was forced to give testimony against Madani under torture,’ says witness Rafeeq


Madani’s bail application was dismissed by the Bengaluru court citing prima facie evidence of a meeting with Naseer at Lakkeri. The testimonies of two witnesses, G Prabhakar and KB Rafeeq, were quoted in the judgement dismissing the bail plea. In the additional chargesheet submitted on 10 June, three witnesses, KK Yoganand, Prabhakar and Rafeeq, had testified the same.
Our journey to Kodagu revealed that Yoganand, a BJP worker, does not even know that he is a witness in the Madani case. He claimed he is a witness in the Naseer case. His testimony in the chargesheet reads, “I have seen strangers visit the estate. Among them was a man wearing a cap. I had seen him only on television. I realised that the man was Madani.”
NONE OF the villagers of Kumbur, Hosathotta and Igoor, the places around Lakkeri estate, could corroborate the stories of conspiracy meetings and training camps. Even local BJP and RSS workers said they had not seen Madani in the area. Igoor panchayat vice-president Vijayan says he doubts Madani visited the place at all. “There is a rumour, that’s all. I have not seen him,” he says.
The testimony of Rafeeq, another witness in the case, is even more flimsy. He had worked in Lakkeri estate as a labourer for a while. In 2008, he was arrested by the SIT and was kept in custody for 15 days. “I was subjected to brutal torture,” he says. “They even gave me electric shocks. I was forced to give testimony against Madani. They threatened to book me in terrorism cases and to put me behind bars forever along with Naseer if I didn’t sign the witness statement. I had no option, I did it. Since then I have been burning with guilt. I know that an innocent man is in prison because of me.”
Madani may or may not be innocent, but why is he being denied bail, even as police witnesses are repudiating their testimony one by one? He has already spent 10 years in jail as an undertrial.

Sunday, November 28, 2010

Markaz to hold Islamic conference



By ARAB NEWS

Published: Nov 26, 2010 22:24 Updated: Nov 27, 2010 00:57

JEDDAH: Jamia Markaz will organize an international Islamic conference in the southern Indian city of Calicut in January with dignitaries from the Arab and Islamic world attending.

The conference, commemorating the 33rd anniversary of Jamia Markaz Ssaquafathi Ssunniyya, will be held from Jan. 7-9, its General Secretary Kanthapuram A.P. Aboobacker Musliyar told a press conference in Jeddah.

The conference will also mark the graduation of the 15th batch of students from the Faculty of Shariah at Jamia Markaz, he added. Aboobacker was in the Kingdom to perform Haj. He said Jamia Markaz, a prestigious charitable institution for religious education in India, aims to build more institutions to bolster technological development and progress in the Muslim community.

The institution is also playing a key role in the renaissance of the Muslim community in India, he said. One of the main goals of the institution is to protect orphans and the needy by providing them facilities for education. There are more than 40 institutions under the Markaz. The anniversary and the international conference come at a time when the institution is planning to launch its Ayurveda and Unani Medical College project, Markaz Knowledge City and Markaz Mall, he added.

He said some projects to create permanent source of income for the Markaz and its Shariah college are in the planning stages.

As part of the anniversary celebrations, the institution is also planning to organize a mass wedding ceremony for the poor, a talent meet, an international scholars' conference and a Fiqh seminar.

Aboobacker urged the Ummah to pray for the speedy recovery of Custodian of the Two Holy Mosques King Abdullah, who has undergone a successful surgery in the United States.

He said King Abdullah, who has been striving hard to ensure the welfare of Saudi citizens and expatriate residents in the country, has had a special relationship with India.

"In order to foster this relationship further, all of us must pray for the king's good health," he said.

Saturday, November 27, 2010

Wednesday, November 24, 2010

മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....


നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....


പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....


നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....

1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...



2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...


3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....


4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത് നല്ലതാണ്...

5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...

ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുക...പിന്നെ ഒരു കാര്യം,ശരീര വടിവുകള്‍ കാണിക്കുന്ന പര്‍ദ്ദ കള്‍ ഇടുന്നതിലും നല്ലത് ഒന്നും ഇടാതെ നടക്കുന്നതാണ്!!


ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍

HOW TO CONTACT CYBER CRIME POLICE STATION
Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004

Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in
also

For advice or assistance regarding cyber crimes you may contact:
Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274

ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....




എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം...ഈ മെയില്‍ ഫോര്‍വേഡ് ചെയ്ത് ഫ്ലാഷ് ആക്കി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ സഹോദരിമാരെ,നാടിനെ സംരക്ഷിക്കുക.....

Sunday, November 21, 2010

ഇനി ഗൂഗിള്‍ ഇന്‍സ്റ്റന്റ് പ്രിവ്യൂ



ഗൂഗിളില്‍നിന്ന് പുതിയ ഉപഹാരം. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് നെറ്റില്‍ പരതുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് പ്രിവ്യൂ (Instant Preview) സൗകര്യം തയാറായി. സര്‍ച്ച് ഫലങ്ങളുടെ ലിങ്കുകളിലേക്ക് ക്ലിക്ക് ചെയ്യുന്നതിനുമുമ്പുതന്നെ അതത് വെബ്‌സൈറ്റുകളുടെ ഒരു ചെറു രൂപം ദൃശ്യമാക്കുന്ന സൗകര്യമാണ് ഇന്‍സ്റ്റന്റ് പ്രിവ്യൂ സംവിധാനം. ആഴ്ചകള്‍ക്കുമുമ്പ് ഇന്റര്‍നെറ്റ് ലോകത്തിനായി പരിചയപ്പെടുത്തിയ ഈ പരിഷ്‌കാരംവഴി സര്‍ച്ചുഫലങ്ങളിലെ ഓരോ ലിങ്കിലും ക്ലിക്ക് ചെയ്ത് പരിശോധിക്കുന്നതിനുപകരം ഉദ്ദേശിച്ച വെബ്‌സൈറ്റിലും വിവരത്തിലും എത്തിച്ചേരാനും, അനാവശ്യ വെബ്‌സൈറ്റുകളിലേക്കോ, വിവരങ്ങളിലേക്കോ ഉള്ള പ്രവേശനം തടയാനും പ്രയോക്താവിന് ഇത് ഒരു പരിധിവരേ പ്രയോജനപ്പെടും.

ഈ നവീകരണം ഗൂഗിളിന്റെ സൈറ്റ് അന്വേഷണം (Website search), വാര്‍ത്താ അന്വേഷണം (News search), വീഡിയോ, ബിസിനസ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഗൂഗള്‍ ഇമേജ്‌സെര്‍ച്ചില്‍' ഈയിടെ കൂട്ടിച്ചേര്‍ത്തതിനോടുസമാനമായ രീതി തന്നെയാണ് ഗൂഗിള്‍ ഇന്‍സ്റ്റന്റ് പ്രിവ്യൂവിലും അവലംബിച്ചിരിക്കുന്നത്. സര്‍ച്ചുഫലങ്ങള്‍ക്കൊപ്പം ദൃശ്യമാക്കിയിരിക്കുന്ന 'മാഗ്‌നിഫയില്‍ ഗ്ലാസ്' ഐക്കണിനുമുകളില്‍ ക്ലിക്കുചെയ്യുന്നതോടെ നിമിഷങ്ങള്‍ക്കകം ബന്ധപ്പെട്ട വെബ്‌സൈറ്റിന്റെ ചെറു ഇമേജ് വലതുവശത്ത് ദൃശ്യമാവുകയാണ് ഇന്‍സ്റ്റന്റ് പ്ര്യൂവ്യൂവിലൂടെ സാധ്യമാകുന്നത്. ഇമേജിന്റെ വ്യക്തതക്കോ, സൈറ്റിന്റെ രൂപകല്‍പനക്കോ ഒട്ടും കോട്ടംവരാത്ത രീതിയില്‍ ദൃശ്യമാക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഇതേരീതിയില്‍ മുഴുവന്‍ സര്‍ച്ച് ഫലങ്ങളുടെയും ഇമേജുകള്‍ ബാക്ഗ്രൗണ്ടില്‍, ഉപയോക്താവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസമൊന്നും സൃഷ്ടിക്കാതെ തന്നെ ലോഡ് ചെയ്യുന്നുവെന്നതിനാല്‍ ഫലങ്ങളിലൂടെ മൗസ് നീങ്ങുന്ന മാത്രയില്‍ തന്നെ അതത് സൈറ്റുകളുടെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കം മുന്നിലെത്തുകയും താരതമ്യവും വിശകലനവുമൊക്കെ അനായാസമാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യമായി ഗൂഗിള്‍ പരിചയപ്പെടുത്തിയ ടൈപ്പ് ചെയ്യുന്നമാത്രയില്‍ ഫലം ലഭ്യമാക്കുന്ന 'ഇന്‍സ്റ്റന്റ് സെര്‍ച്ചിന്റെ' (Instant Search) തുടര്‍ച്ചതന്നെയാണ് പുതിയ പ്രിവ്യൂ സംവിധാനവും. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് (Antroid OS) സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഈ പുതിയ സംവിധാനത്തിന്റെ ഗുണം പൂര്‍ണമായി പ്രയോജനപ്പെടുത്താനാവുമെന്നാണ് ഗൂഗിളിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഈയിടെ വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 40 ഓളം ഭാഷകളില്‍ ഇന്‍സ്റ്റന്റ് പ്രിവ്യൂ സംവിധാനത്തിന്റെ ഗുണം ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഗൂഗിള്‍ നിലവിലുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ വേഗതക്കോ കാര്യക്ഷമതക്കോ ഒട്ടും കോട്ടം വരില്ല എന്നതും നിലവിലുള്ളതിലും അഞ്ച് ശതമാനം കൂടുതല്‍ കാര്യക്ഷമമായിരിക്കും പുതിയ സംവിധാനം എന്നതും നേട്ടമായി ഗൂഗിള്‍ അവകാശപ്പെടുകയും ചെയ്യുന്നു.


--------------------------------------------------------------------------------

Tuesday, November 9, 2010

15 ചാനലുകള്‍ ഹജ്ജ് സംപ്രേഷണം ചെയ്യും


ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ 15 ടെലിവിഷന്‍ ചാനലുകള്‍ സംപ്രഷണം ചെയ്യുമെന്ന് വാര്‍ത്താ വിതരണ-സാംസ്‌കാരിക സഹമന്ത്രി അമീര്‍ തുര്‍ക്കി ബ്‌നു സുല്‍ത്താന്‍ ബ്‌നു അബ്ദുല്‍ അസീസ് രാജകുമാരന്‍ വെളിപ്പെടുത്തി. പുണ്യസ്ഥലങ്ങളിലെ കര്‍മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യവത്കരിക്കാനും നിരവധി അറബ്, വിദേശ ചാനലുകളും മാധ്യമ പ്രവര്‍ത്തകര്‍രും രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് കര്‍മ്മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന സ്വദേശികളും വിദേശികളുമായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് വാര്‍ത്താ വിതരണ, സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ മീഡിയ സെന്ററുകളിലും ടെലിവിഷന്‍ ടെവറുകളിലും ഒരുക്കിയിരിക്കുന്നത്.

മുഹമ്മദ് അബ്ദു യമാനി അന്തരിച്ചു


ജിദ്ദ: സൗദി മുന്‍ വാര്‍ത്താവിതരണ മന്ത്രിയും ദല്ലാ അല്‍ ബറക വ്യവസായ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനും ഇഖ്‌റാ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ സ്ഥാപകനുമായ മുഹമ്മദ് അബ്ദു യമാനി (72)അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മസ്ജിദുല്‍ ഹറാമില്‍ ജനാസ നമസ്‌കാരത്തിനു ശേഷം ജന്നത്തുല്‍ മഅല്ലയില്‍ ഖബറടക്കി. മലയാളികളടക്കം നിരവധി പ്രമുഖര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മക്കയില്‍ ജനിച്ച യമാനി അമേരിക്കയിലെ കോര്‍ണെല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ജിയോളജിയില്‍ ഡോക്ടറേറ്റ് നേടി. സൗദിയിലെ നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷം സൗദി വാര്‍ത്താവിതരണമന്ത്രിയായി സേവനമനുഷ്ഠിച്ചു. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ 35ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.

Friday, November 5, 2010

ലോജിടെക്കിന്റെ സോളാര്‍ വയര്‍ലസ് കീബോര്‍ഡ് വിപണിയില്‍



വയര്‍ലസ് കീബോര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി ബാറ്ററി തീര്‍ന്നതുമൂലമുള്ള അസൗകര്യം മറക്കാം. കീബോര്‍ഡിന് ബാറ്ററിയും ചാര്‍ജര്‍ കോഡുമെല്ലാം പഴങ്കഥയാവുകയാണ്.

കൂടുതല്‍ സൗകര്യപ്രദമായ കമ്പ്യൂട്ടിംഗ് സാധ്യമാക്കാനായി നൂതന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് താമസിയാതെ ലോജിടെക് വിപണിയിലെത്തിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ലോജിടെക് അവതരിപ്പിച്ച K750 എന്ന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് പ്രകാശമുള്ള റൂമില്‍ പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍, മുഴുവാനായും ചാര്‍ജ് ചെയ്ത K750 കീബോര്‍ഡ് മൂന്നുമാസം വരെ ഇരുട്ടില്‍ പോലും ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

അനായാസമായി വിരലുകള്‍ ചലിപ്പിക്കുന്നതിനുതകുന്ന രീതിയില്‍ ഉള്‍ഭാഗം കുഴിഞ്ഞതും വക്കുകള്‍മിനുസമുള്ളതുമായി രൂപകല്‍പന ചെയ്ത കീബോര്‍ഡ് കാഴ്ചയില്‍തന്നെ മികവു പുലര്‍ത്തുന്നതാണ്. 1/3 ഇഞ്ച് മാത്രം കനമുള്ള ഈ കീബോര്‍ഡിനു മുകളിലായി ക്രമീകരിച്ചിട്ടുള്ള സോളാര്‍ പാനലുകളാണ് കീബോര്‍ഡിന് ആവശ്യമായ പവര്‍ നല്‍കുകയും ബാറ്ററി ചാര്‍ജുചെയ്യുകയും ചെയ്യുന്നത്. കൂടാതെ ബാറ്ററി സ്റ്റാറ്റസ് ഇന്റിക്കേഷനുവേണ്ടി എല്‍.ഇ.ഡിയും സജ്ജീകരിച്ചിട്ടുണ്ട്.

2.4 GH്വ വയര്‍ലസ് കണക്റ്റിവിറ്റി ഇടതടവില്ലാത്ത പ്രവര്‍ത്തനം സാധ്യമാക്കുകയും 128 ബിറ്റ് AES എംക്രിപ്ഷന്‍ സുരക്ഷിതവുമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സോളാര്‍ വയര്‍ലസ് കീബോര്‍ഡിന്റെ സേവനം പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്ന കമ്പ്യൂട്ടറിലെ യു.എസ്.ബിയില്‍ ഘടിപ്പിക്കാനായി വളരെ ചെറിയ റിസീവര്‍ ഇതൊന്നിച്ച് ലഭിക്കുന്നതാണ്. ലാപ്‌ടോപ്പിലും മറ്റും ഘടിപ്പിക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്ത ഈ റിസീവര്‍ ഉപയോഗിച്ച് ലോജിടെക്കിന്റെ വയര്‍ലസ് മൗസും പ്രവര്‍ത്തിപ്പിക്കാനാവും. ഈമാസാവസാനത്തോടെ അമേരിക്കയിലും യൂറോപ്പിലും ലഭ്യമായിത്തുടങ്ങുന്ന കീബോര്‍ഡിന് 80 ഡോളര്‍ (ഏകദേശം 3680 രൂപ) വിലവരും.

കഴിഞ്ഞ മാസം ലോജിടെക്ക് 'റെവ്യൂ' എന്ന പേരില്‍ ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ടെലിവിഷന്‍ സ്വീകരിക്കാന്‍ പര്യാപ്തമായ സെറ്റ്‌ടോപ് ബോക്‌സ് വിപണിയിലെത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടി രൂപകല്‍പന ചെയ്ത 'റെവ്യു' ഈ ഇനത്തില്‍പെട്ട ആദ്യത്തെ ഉപകരണമാണെന്ന് അവകാശപ്പെട്ടായിരുന്നു വാര്‍ത്തയായത്.


--------------------------------------------------------------------------------

Wednesday, November 3, 2010

വിസയില്ല; സ്വകാര്യ ഏജന്റുമാര്‍ക്ക് കീഴിലെ 8,000 ഹജ്ജ് തീര്‍ഥാടകരുടെ യാത്ര മുടങ്ങി

മലപ്പുറം: സംസ്ഥാനത്ത് സ്വകാര്യ ഏജന്റുമാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത എണ്ണായിരത്തോളം ഹജ്ജ് തീര്‍ഥാടകരുടെ യാത്ര മുടങ്ങി. സ്വകാര്യ ഹജ്ജ് ക്വോട്ട വീതംവെച്ചതിലെ അപാകതയും കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയും ചെറുകിടക്കാര്‍ക്ക് ക്വോട്ട ലഭിക്കരുതെന്ന ചിലരുടെ താല്‍പര്യങ്ങള്‍ കൂടിയായതോടെ ആയുസിലൊരിക്കല്‍ പുണ്യഭൂമി സന്ദര്‍ശിച്ച് ഹജ്ജ് ചെയ്യാനുള്ള നിരവധി വിശ്വാസികളുടെ അവസരമാണ് നഷ്ടപ്പെട്ടത്.
രാജ്യത്തൊട്ടാകെ ഇരുപതിനായിരത്തിലധികം തീര്‍ഥാടകര്‍ക്കാണ് വിസയടിക്കാത്തതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയത്. നവംബര്‍ ഒന്നിന് വിസയടിക്കാനുള്ള തീയതി ഔദ്യോഗികമായി അവസാനിച്ചു. ഇനി വ്യാഴാഴ്ച കോണ്‍സുലര്‍ ജനറലിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏതാനും പേര്‍ക്ക് അനുമതി നല്‍കിയേക്കും എന്ന സാധ്യതമാത്രമാണുള്ളത്. തീര്‍ഥാടകരില്‍ നിന്ന് വാങ്ങിയ പണമുപയോഗിച്ച് മക്കയില്‍ കെട്ടിടവും മറ്റും എടുത്ത ഏജന്റുമാര്‍ക്കും വിവിധ സംഘടനകള്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഹജ്ജ് മന്ത്രാലയത്തില്‍ മന്ത്രിയില്ലാത്തതും ഉദ്യോഗസ്ഥര്‍ തോന്നിയ വഴിക്കായതും പ്രശ്‌നത്തിന് ആക്കം കൂട്ടി. തീര്‍ഥാടകരെ കൊണ്ടുപോകാന്‍ അംഗീകാരമുള്ള ഏജന്റുമാര്‍ സാധാരണയായി അവര്‍ക്ക് കിട്ടിയ ക്വോട്ടയില്‍ കൂടുതല്‍ ആളുകളെ കൊണ്ടുപോകാറുണ്ട്്.
ദല്‍ഹിയിലും മുംബൈയിലുമൊക്കെ ക്വോട്ട കൈവശമുള്ളവരില്‍ നിന്നും സംസ്ഥാനത്തു തന്നെ അംഗീകാരമുള്ളവരില്‍ നിന്നും മറ്റുമൊക്കെ വാങ്ങിയാണ് ഏജന്റുമാരില്‍ പലരും അധികമാളുകളെ കൊണ്ടുപോയിരുന്നത്. ഇതു വാങ്ങി നല്‍കുന്ന ഇടനിലക്കാര്‍ മുംബൈയില്‍ ധാരാളമുണ്ട്. ഇവരുടെ ഉറപ്പില്‍ യാത്രക്കാരില്‍ നിന്ന് പാസ്‌പോര്‍ട്ടും പണവും വാങ്ങിയവരാണ് വെട്ടിലായത്. അംഗീകാരമുള്ളവരും ഇല്ലാത്തവരുമൊക്കെ കിട്ടുന്നവരില്‍ നിന്നെല്ലാം പാസ്‌പോര്‍ട്ടും പണവും വാങ്ങിവെച്ചിരുന്നു. പലപ്പോഴും 50 പേരെ മാത്രം കൊണ്ടുപോകാന്‍ അംഗീകാരമുളള ഏജന്‍സികള്‍ പോലും 700ഉം 800ഉം തീര്‍ഥാടകരെ മക്കയിലെത്തിച്ചിരുന്നതും ഈ രീതിയിലാണ്.
അംഗീകാരമുള്ള ഏജന്റുമാര്‍ കൊണ്ടുപോകുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ വിദേശമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കണമെന്ന പുതിയ വ്യവസ്ഥ വന്നതാണ് പ്രശ്‌നമായത്. സംസ്ഥാനത്തിനു പുറത്ത് ലൈസന്‍സുള്ളയാളുടെ കീഴില്‍ കേരളത്തില്‍ നിന്ന് തീര്‍ഥാടകരെ കൊണ്ടുപോകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടാല്‍ അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിമൂലം അന്യസംസ്ഥാന ഏജന്റുമാര്‍ ക്വോട്ട നല്‍കുന്നത് നിര്‍ത്തുകയായിരുന്നു.
ശശി തരൂര്‍ മന്ത്രിയായിരുന്നപ്പോള്‍ വീതിച്ചു നല്‍കിയതുപോലെ ഈ വര്‍ഷവും പുതുതായി ക്വോട്ട അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ചില ഗ്രൂപ്പുകള്‍ ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു. പുതിയ അപേക്ഷകര്‍ക്കും ക്വോട്ട നല്‍കണമെന്ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീംകാടതിയെ സമീപിച്ചതോടെ സ്വകാര്യ ഗ്രൂപ്പുകാരുടെ ആവശ്യം കോടതി തളളുകയായിരുന്നു. ക്വോട്ട വന്‍തോതില്‍ കൈവശമുള്ളവര്‍ ഹജ്ജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിനാലാണ് കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. തങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചതില്‍ പ്രതിഷേധിച്ച് ചെറുകിടക്കാര്‍ക്ക് ക്വോട്ട ലഭിക്കുന്നത് തടയാന്‍ ചിലര്‍ ആസൂത്രിതമായി കരുക്കള്‍ നീക്കിയതും പ്രശ്‌നങ്ങളുടെ ആഴം കൂട്ടി. സൗദി കോണ്‍സുലാര്‍ ജനറലിന് സ്വന്തം നിലയില്‍ അനുവദിക്കാവുന്ന 5000 ക്വോട്ടയും നേരത്തേ തന്നെ സ്വാധീനമുള്ള ഗ്രൂപ്പുകള്‍ കൈവശപ്പെടുത്തി.
കഴിഞ്ഞ തവണ തീര്‍ഥാടകരെ കൊണ്ടുപോയ അംഗീകാരമുള്ള ഏജന്റുമാരില്‍ പലരെയും കരിമ്പട്ടികയില്‍ പെടുത്തിയതും തീര്‍ഥാടകര്‍ക്ക് വിനയായി. വിസ നടപടികള്‍ക്കായി മുംബൈയിലെത്തിയപ്പോഴാണ് പലരും തങ്ങള്‍ കരിമ്പട്ടികയിലാണെന്ന വിവരം തന്നെ അറിയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ കൈയിലുള്ള 9000 ക്വോട്ട സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമായിരുന്നു ഇത്. വിദേശമന്ത്രി ഇതനുവദിക്കുന്നതിന് അനുകൂലവുമായിരുന്നു. എന്നാല്‍, ക്വോട്ട കിട്ടിയവര്‍ അടുത്ത തവണയും കോടതിയെ സമീപിക്കുമെന്ന ന്യായം പറഞ്ഞ് ചിലര്‍ അതും മുടക്കി.
ഹാജിമാരെ കൊണ്ടുപോകാന്‍ എല്ലാ വര്‍ഷവും ലൈസന്‍സിന് അപേക്ഷിക്കണമെന്ന നിയമവും അനിശ്ചിതത്വത്തിനിടയാക്കുന്നുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന വരാനിരിക്കെ ഹജ്ജ് മന്ത്രാലയത്തില്‍ മൊത്തം പ്രശ്‌നങ്ങളാണെന്ന് വരുത്തി തീര്‍ത്ത് നേട്ടം കൊയ്യാനുള്ള ചിലരുടെ ചരടുവലികളാണ് സംഭവത്തിനു പിന്നിലുള്ളതെന്നും ആരോപണമുണ്ട്.

ഇനാമുറഹ്മാന്‍


--------------------------------------------------------------------------------

കേരളത്തില്‍നിന്നുള്ള മുഴുവന്‍ ഹാജിമാര്‍ക്കും ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനത്തിന് അവസരം



മദീന: അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന മുഴുവന്‍ ഹാജിമാര്‍ക്കും ഹജ്ജിന് മുമ്പ് തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിക്കും. ഇന്നലെയും ഇന്നും വരുന്ന നാല് കരിപ്പൂര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരെയും മദീന എയര്‍പോര്‍ട്ടില്‍ ഇറക്കിയ ശേഷം നേരെ മക്കയിലേക്ക് കൊണ്ടുപോയി ഹജ്ജിന് ശേഷം മദീന സന്ദര്‍ശനത്തിന് കൊണ്ടുവരാനാണ് നീക്കമെന്നായിരുന്നു പ്രചരിക്കപ്പെട്ടത്. മദീനയില്‍ നിന്ന് ജിദ്ദ വഴി നാട്ടിലേക്ക് തിരിക്കുമെന്നും വാര്‍ത്ത പരന്നു. എന്നാല്‍ ഈ പ്രയാസം ഒഴിവാക്കാന്‍ ചൊവ്വാഴ്ച മുതല്‍ക്കുള്ള മുഴുവന്‍ ഇന്ത്യന്‍ ഹജ്ജ് വിമാനങ്ങളും ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടണമെന്ന് മദീന ഹജ്ജ് മിഷന്‍ ഹജ്ജ് കോണ്‍സുലേറ്റിനെ അറിയിച്ചു. ഇതുപ്രകാരം ഇന്നലെ ആറില്‍ രണ്ടെണ്ണത്തിനും ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനള്ള അനുമതി ലഭിച്ചു. എസ്.വി. 4127, എസ്.വി. 5131 ഹൈദരബാദ് വിമാനങ്ങളാണ് ജിദ്ദയിലിറക്കിയത്. ബാക്കി നാല് വിമാനങ്ങള്‍ മദീനയില്‍ തന്നെ ഇറങ്ങിയതില്‍ രണ്ടെണ്ണം കരിപ്പൂരില്‍ നിന്നും രണ്ടെണ്ണം ജയ്പൂരില്‍ നിന്നുമായിരുന്നു. ഇവര്‍ക്ക് അധികൃതര്‍ മദീനയില്‍ തന്നെ താമസമൊരുക്കി. അമീര്‍ ഹൗസിനടുത്ത് സാഹിദിയ്യയിലും അവാലിയില്‍ ദാര്‍ ശഫീറിലുമാണ് ഇന്നലെ വന്ന മലയാളികള്‍ താമസിക്കുന്നത്. ഇന്നലെ മുതലുള്ള ഇന്ത്യന്‍ ഹജ്ജ് വിമാനങ്ങള്‍ അഡീഷനല്‍ ആയതിനാലും മദീനയില്‍ താമസം ബുദ്ധിമുട്ടിയതിനാലുമാണ് ഇവരെ നേരിട്ട് മക്കയിലേക്ക് കൊണ്ടുപോകുമെന്ന ശ്രുതിയുണ്ടായത്. 85000 ഇന്ത്യന്‍ തീര്‍ഥാടകള്‍ ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നുണ്ട്.
ഇന്ന് വരുന്ന കരിപ്പൂര്‍ വിമാനങ്ങളിലെ തീര്‍ഥാടകര്‍ക്കും മദീനയില്‍ താമസം ലഭിക്കും. ഇതിനുപുറമെ ജയ്പൂര്‍, ഹൈദരാബാദ് എംബാര്‍ക്കേഷനില്‍ നിന്നുള്ള ഓരോ വിമാനം കൂടിയാണ് ഇന്ന് മദീനയില്‍ വരുന്നത്. നാളെയോടുകൂടി മദീന വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് അവസാനിക്കും. രണ്ട് വിമാനങ്ങളാണ് നാളെ മദീനയില്‍ വരേണ്ടിയിരുന്നത്. ഇതില്‍ ജയ്പൂര്‍ വിമാനം റദ്ദാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് വരുന്ന വിമാനമാണ് മദീന എയര്‍പോര്‍ട്ടില്‍ വരുന്ന അവസാന ഹജ്ജ് വിമാനമെന്നും ഇതില്‍ 216 തീര്‍ഥാടകരുണ്ടാവുമെന്നും മദീന ഹജ്ജ് മിഷന്‍ ഇന്‍ചാര്‍ജ് അബ്ദുശുക്കൂര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍


--------------------------------------------------------------------------------