
Wednesday, January 6, 2010
കോഴിക്കോട് : സ്വകാര്യ ബസ് പണിമുടക്കിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നുളള എതിര്‍പ്പ് പരിഗണിച്ച് സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിത്തുടങ്ങി. കോഴിക്കോട് നിന്നും തലശേãരി ,തൃശൂര്‍ ഭാഗങ്ങളിലേക്കുള്ള ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഓടിത്തുടങ്ങിയത്. എന്നാല്‍ ഒരുവിഭാഗം പൂര്‍ണമായും പണിമുടക്കില്‍ തന്നെയാണ്. ജനങ്ങളുടെ ദുരിതം പരിഗണിച്ച് കെ.എസ്.ആര്‍.ടി.സിയും അധിക ബസുകര്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. പണിമുടക്കിനെതിരെ ഇന്നലെ ഹൈകോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു. സമരത്തെ കര്‍ശനമായി നേരിടുമെന്നും എസ്മ പ്രയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗതാഗത മന്ത്രി ജോസ് തെറ്റയിലും പറഞ്ഞിരുന്നു. അതിനിടെ സ്വകാര്യ ബസ് സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും.
No comments:
Post a Comment