WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Friday, January 22, 2010

12വര്‍ഷമായി നാട്ടില്‍ പോകാത്ത

ജിദ്ദ: കഴിഞ്ഞ 12വര്‍ഷമായി നാട്ടില്‍ വരികയോ തനിക്കോ മൂന്ന് മക്കള്‍ക്കോ ചെലവിന് നല്‍കുകയോ ചെയ്യാത്ത തന്റെ ഭര്‍ത്താവിനെ ഏതെങ്കിലും വിധത്തില്‍ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനി കോണ്‍സുലേറ്റിനെ സമീപിച്ചു. കണ്ണൂര്‍, മട്ടന്നൂരിനടുത്ത് നാലാങ്കേരി പുതിയ പുരയിലെ കെ.പി സക്കീനയാണ് ഭര്‍ത്താവ് ടി.വി അഷ്റഫിനെതിരെ ആവലാതിയുമായി ജിദ്ദയിലെ പ്രവാസി സംഘടനകളെയും അതുവഴി ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിക്കുന്നത്.

19വര്‍ഷം മുമ്പാണ് നാലാങ്കേരി സ്വദേശി തന്നെയായ അഷ്റഫുമായുള്ള വിവാഹം നടക്കുന്നത്. ആ ബന്ധത്തില്‍ മൂന്നു പെണ്‍കുട്ടികളാണുള്ളത്. മൂത്ത കുട്ടിക്ക് 17വയസുണ്ട്. പ്ലസടു, പത്ത്, എട്ട് ക്ലാസുകളിലാണ് ഇവര്‍ പഠിക്കുന്നത്. ഏറ്റവുമിളയ കുട്ടിയെ പ്രസവിച്ച ഉടന്‍ അഷ്റഫ് ജിദ്ദയിലേക്ക് വിമാനം കയറിയതാണ്. ഇതുവരെ പിന്നീട് കുടുംബത്തിനടുത്തേക്ക് പോവുകയോ ചെലവിന് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍സുലേറ്റിന് മുന്നില്‍ പരാതിപ്പെടുന്നു. ആദ്യമൊക്കെ തന്നെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ കൊല്ലത്തിലൊരിക്കലോ മറ്റോ വിളിച്ചാലായി എന്നും സക്കീന പരിഭവം പറയുന്നു. ഇക്കാലത്തിനിടയില്‍ ഇതുവരെ കത്തെഴുതിയിട്ടുമില്ല. മക്കളുടെ ഭാരം മുഴുവന്‍ തലയിലേറ്റേണ്ടി വന്ന താന്‍ അവശരായ മാതാപിതാക്കളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും അതുകൊണ്ട് അഷ്റഫിനെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് കെ.എം.സി.സി മുഖേന നല്‍കിയ പരാതിയില്‍ പറയുന്നത്.

ജിദ്ദ മഹ്ജറിലാണ് അഷ്റഫ് ജോലി ചെയ്യുന്നതെന്ന് അല്‍ ഹസയിലുള്ള ഭാര്യാസഹോദരന്‍ പറഞ്ഞു. ഹോട്ടലുകളിലും മറ്റും കുക്കാണത്രെ ഇയാള്‍. ബന്ധുക്കളില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടപ്പോള്‍ നാട്ടില്‍ പോകാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞ് അപാരമായ വാചാലതയോടെ ഒഴിഞ്ഞുമാറുകയാണ്. ഇങ്ങനെ ഇന്ത്യന്‍ പൌരനെതിരെ പരാതി ലഭിച്ചാല്‍ കോണ്‍സുലേറ്റില്‍ വിളിപ്പിച്ച് രാജ്യത്തെ നിയമാനുസൃത ബാധ്യതകള്‍ നിറവേറ്റുന്നതിനെ കുറിച്ച് ഓര്‍മപ്പെടുത്തുമെന്നാണ് അറിയുന്നത്

No comments: