
Wednesday, January 13, 2010
പോര്‍ട്ടോ പ്രിന്‍സ് : കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചതായി സംശയിക്കുന്നു.പ്രസിഡണ്ടിന്റെ കൊട്ടാരം തകര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. റിക്ടര്‍ സ്കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂകമ്പം 200 വര്‍ഷത്തിനിടെ ഹെയ്തിയിലുണ്ടാവുന്ന ഏറ്റവും വലിയതാണ്. 5.9ഉം 5.6ഉം തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂകമ്പങ്ങളും അതിന് ശേഷം ഉണ്ടായി. ധാരാളം വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. മൃതശരീരങ്ങള്‍ പലതും തെരുവുകളില്‍ കിടക്കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന ഒരു ആശുപത്രിക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ പലരും മരിച്ചിരിക്കുമെന്നാണ് കരുതുന്നത്. ഹെയ്തിയിലെ ദേശീയ കൊട്ടാരത്തിന് പുറമെ യു.എന്‍ സമാധാന സംരക്ഷണ ആസ്ഥാനം തുടങ്ങി പല പ്രധാന കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഇന്ത്യക്കാരടക്കമുള്ള ധാരാളം യു.എന്‍ ഉദ്യോഗസ്ഥര്‍ ഹെയ്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ചൊന്നും വിവരങ്ങള്‍ അറിവായിട്ടില്ല. ഹെയ്തിയിലെ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വാര്‍ത്താ വിനിമയ സംവിധാനം പൂര്‍ണമായും തകരാറിലാണ്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും നഷ്ടപ്പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് വിവരം.
No comments:
Post a Comment