
Thursday, January 7, 2010
ശ്രീനഗര്‍ : ലാല്‍ചൗക് ആക്രമണം നടത്തിയ രണ്ടു തീവ്രവാദികളെയും ഇന്ന് പൊലീസ് വധിച്ചു. പൊലീസ് നടത്തിയ കനത്ത വെടിവെപ്പിനൊടുവിലാണ് ലാല്‍ചൗകിലെ പഞ്ചാബ് ഹോട്ടലില്‍ ഒളിച്ചിരുന്ന ഇവരെ വധിക്കാനായത്. വെടിവെപ്പില്‍ ഹോട്ടലിന് തീപിടിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനയും കുതിച്ചെത്തിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്നാണ് തീവ്രവാദികളെ നേരിട്ടത്.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീനഗര്‍ പട്ടണത്തിന്റെ സിരാകേന്ദ്രത്തില്‍ ഇന്നലെ തീവ്രവാദി ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു പരിക്കേറ്റ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.
No comments:
Post a Comment