
Monday, January 4, 2010
കൊച്ചി: ലാവലിന്‍ കേസില്‍ എ.കെ. ആന്റണിയെ സാക്ഷിയാക്കണമെന്ന പിണറായി വിജയന്റെ ഹരജിയില്‍ സി.ബി.ഐ കോടതി ഇന്ന് വിധിപറയും.മുഖ്യമന്ത്രിയായിരിക്കെ, എ.കെ. ആന്റണിയുടെ അറിവോടെ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനാണ് ലാവലിന്‍ കരാറില്‍ ഒപ്പുവെച്ചതെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എ.കെ. ദാമോദരന്‍ കോടതിയില്‍ വാദിച്ചിരുന്നു.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് ലാവലിന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനു മുമ്പ് രണ്ടുതവണ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍ കാനഡ സന്ദര്‍ശിച്ചിരുന്നെന്ന് ദാമോദരന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷണവേളയില്‍ സി.ബി.ഐ പരിഗണിച്ചിട്ടില്ല. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കുക മാത്രമാണ് പിന്നീട് വൈദ്യുതി മന്ത്രിയായി വന്ന പിണറായി വിജയന്‍ ചെയ്തതെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു.
No comments:
Post a Comment