WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, January 3, 2010

റെക്കോര്‍ഡ് തകര്‍ക്കാന്‍ വര്‍ഷങ്ങള്‍ വേണം


റെക്കോര്‍ഡ് തകര്‍ക്കാന്‍ വര്‍ഷങ്ങള്‍ വേണം

Monday, January 4, 2010
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമെന്ന ബുര്‍ജ് ദുബൈയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വരും. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബുര്‍ജിനെ വെല്ലാന്‍ തയാറെടുത്ത പല പദ്ധതികളും തല്‍കാലം രംഗത്തുനിന്ന് പിന്‍മാറിയതോടെയാണിത്.

ബുര്‍ജ് ദുബൈക്ക് കിലോമീററ്റുകള്‍ അകലെ നഖീല്‍ പദ്ധതിയിട്ടിരുന്ന കൂറ്റന്‍ ടവര്‍ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, സൗദി അറേബ്യയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന കിംങ്ഡം ടവറാണ് ബുര്‍ജ് ദുബൈയെ കടത്തിവെട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഏക പദ്ധതി.

ജിദ്ദയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ടവറിന്റെ നിര്‍മാണ ചുമതല ബുര്‍ജ് ദുബൈയുടെ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസിനായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഈ പദ്ധതി സംബന്ധിച്ച കടലാസ് ജോലികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ഇമാര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍അബാര്‍ പറയുന്നു. അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ നിയന്ത്രണത്തിലെ കിംങ്ഡം ഹോള്‍ഡിംസാണ് ഇതിനായി നിക്ഷേപമിറക്കുന്നത്.

ഇന്ന് നിര്‍മാണമാരംഭിച്ചാല്‍ തന്നെ അഞ്ചുവര്‍ഷമെങ്കിലും ഗോപുരം പൂര്‍ത്തായാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ബുര്‍ജ് ദുബൈക്ക് വര്‍ഷങ്ങളോളം റെക്കോര്‍ഡ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അംബരചുംബികളുടെ കൂട്ടായ്മയായ കൗണ്‍സില്‍ ഓണ്‍ ടോള്‍ ബില്‍ഡിംഗ്‌സ് ആന്‍ഡ് അര്‍ബന്‍ ഹാബിറ്റാറ്റ് റിസര്‍ച്ച് മാനേജര്‍ ജാന്‍ ക്ലാര്‍ക്ക്‌സ് പറയുന്നത്
http://www.madhyamam.com/

No comments: