
യുദ്ധം അനാവശ്യം: ജോണ്‍ മേജര്‍
Monday, January 4, 2010
ലണ്ടന്‍: ഇറാഖില്‍ സൈന്യത്തെ അയച്ച ബ്രിട്ടന്റെ നടപടി അനാവശ്യമായിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജര്‍. ഇറാഖ് ഭരണകൂടത്തെ താഴെയിറക്കാനുള്ള മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ തീരുമാനം ദേശതാല്‍പര്യങ്ങള്‍ക്ക് മങ്ങലേല്‍പിച്ചെന്നും അദ്ദേഹം ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'സദ്ദാം ഹുസൈന്‍ ചീത്തമനുഷ്യനായേക്കാം. പക്ഷേ, അദ്ദേഹത്തിനെതിരെ യുദ്ധം ചെയ്യാന്‍ അതൊരു കാരണമാവുന്നില്ല' ഫമേജര്‍ പറഞ്ഞു. കൂട്ടനശീകരണായുധങ്ങളെക്കുറിച്ചുള്ള ഉത്കണ്~യേക്കാള്‍ അധികാരമാറ്റമായിരുന്നു ബ്ലെയര്‍ ഭരണകൂടത്തിന് പ്രധാനമെന്ന് ജോണ്‍ മേജര്‍ പറഞ്ഞു. ലോകത്ത് ഒരുപാട് ചീത്തഭരണാധികാരികളുണ്ട്. അവരെയൊന്നും നാം താഴെയിറക്കുന്നില്ല. ഇറാഖ് യുദ്ധത്തെക്കുറിച്ച ബ്ലെയറിന്റെ വാദം താനും വിശ്വസിച്ചു. അത് തെറ്റായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment