WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Monday, January 18, 2010

തബൂക്കില്‍ കനത്ത ഇടിയും മഴയും

Tuesday, January 19, 2010
തബൂക്ക്: തബൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു. തബൂക്ക് പട്ടണത്തിന് പുറമെ മര്‍ക്കസ് അല്‍ബിദ്അ്, ഖിയാല്‍, ഹുറൈബ, ശറഫ്, അലിഖാന്‍, ജിബാല്‍ലോസ്, ളുബാഹ് മേഖല, അല്‍വജ്ഹ്, തീമാഅ്, ഹാലത് അമ്മാര്‍ എന്നിവിടങ്ങിലാണ് ഇന്നലെ കനത്ത ഇടിയോട് കുടിയ മഴയുണ്ടായത്. നിരവധി പേരും വാഹനങ്ങളും പലയിടങ്ങളില്‍ കൂടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

മഴയെ തുടര്‍ന്ന് മേഖലയിലെ പല റോഡുകളും മൈതാനങ്ങളും താഴ്വരകളും വെള്ളത്തിനടിയിലായി. ളുബാഅ് മേഖലയിലെ വാദി ളഹാനില്‍ കുടുങ്ങിയ 68പേരെ സിവില്‍ ഡിഫന്‍സ് വിമാനങ്ങള്‍ രക്ഷപ്പെടുത്തിയതായി തബൂക്ക് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സുലൈമാന്‍ അന്‍സി അറിയിച്ചു. വാദി ളഹ്ക്കാനില്‍ ഒരു കെട്ടിടത്തില്‍ കുടുങ്ങിയ 20 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വൈകീട്ടും തുടര്‍ന്നു. ഇതിനു പുറമെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ നിരവധി കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ളുബാഅ് മേഖലയിലെ വലിയൊരു കച്ചവട ഗോഡൌണില്‍ അഗ്നിബാധയുണ്ടാകുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ശക്തമായ മഴ പെയ്ത സ്ഥിതിക്ക് താഴ്വരകളിലും കനാലുകള്‍ക്കടുത്തും നില്‍ക്കരുതെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ഏത് അടിയന്തരഘട്ടവും നേരിടുന്നതിന് താഴ്വരകള്‍ക്കടുത്തും വഴികളിലും നിരവധി സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ട്രാഫിക്്, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ രംഗത്തുണ്ട്. സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയ 68 പേരില്‍ 27 പേരെ കടുത്ത തണുപ്പിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ളുബാഅ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
http://www.madhyamam.com/

No comments: