WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, March 9, 2011

പൊതുമാപ്പ് കഴിയാന്‍ രണ്ടാഴ്ചമാത്രം ബാക്കി. ഹുറൂബുകാര്‍ പെരുവഴിയില്‍




ജാഫറലി പാലക്കോട്,

ജിദ്ദ: നാട്ടിലെ രാഷ്ട്രീയ നേതാക്കളുടേയും സൗദിയിലെ അവരുടെ പോഷക സംഘടനാ ഭാരവാഹികളുടെയും ശ്രദ്ധ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞതോടെ ഹതഭാഗൃരായ ഹൂറുബുകാരുടെ കാരൃം പെരുവഴിയിലായി. പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചമാത്രം അവശേഷിക്കെ തങ്...ങളുടെ കാരൃം സംഘടനകളും നേതാക്കളും മറന്നുപോയതില്‍ നിരാശരാണ് ഹുറുബാക്കപ്പെട്ടവര്‍.
സൗദി അറേബൃയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് അബ്ദുല്ല രാജാവ് പ്രഖൃാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുന്നത് മാര്ച്ച് 23നാണ്. ഏതാനും ദിവസം മാത്രമെ പൊതുമാപ്പ് അവസാനിക്കാന്‍ ബാക്കിയുള്ളു എങ്കിലും ഇതിനകം ഹജജ് ഉംറ വിസിറ്റിംഗ് വിസയിലെത്തിയവരില്‍ ഭൂരിഭാഗംപേരും നാട്ടിലേക്കുപോയിരുന്നു. എന്നാല്‍ ജോലിചെയ്യാനായി പണം മുടക്കിയും മറ്റും തൊഴില്‍ വിസ സമ്പാദിച്ച് ഇവിടെ എത്തിയവരാണ് തൊഴിലുടമകളാല്‍ ഹുറൂബാക്കിയവരായി സൗദി അറേബൃയുടെ തെരുവില്‍ അലഞ്ഞുതിരിയുന്നത്. ഇവര്‍ വിസ ഏജന്റിന്റെ തട്ടിപ്പിനിരയായി വിസ റദ്ദാക്കിയവരും സ്‌പോണ്സു്ടെ കൊടിയ ക്രുരതയും ശമ്പളം ലഭൃമല്ലാത്തതിന്റെയും പേരില്‍ സഹികെട്ട് ചാടിപോകാന്‍ നിര്ബംന്ധിതരായവരുമാണ്. മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്തൃക്കാരാണ് സൗദി അറേബൃയിലെ വിവിധ പ്രദേശങ്ങളില്‍ നാട്ടില്പോാകാനുള്ള വഴികാണാതെ കഴിഞ്ഞുകുടുന്നത്.
വിവിധ സംഘടനകള്‍ നിരന്തരം ഹുറുബുകാരുടെ വിഷയങ്ങള്‍ അധികാരിവര്ഗണത്തിനുമുമ്പില്‍ കൊണ്ടുവന്നതിന്റെ ഫലമെന്നോളം ഇന്തൃന്‍ അംബാസിഡര്‍ തല്മീനസ് അഹമ്മദ് ഹൂറുബ്കാര്ക്കുംെ പൊതുമാപ്പ് ലഭിക്കാന്‍ സാധൃതയുണ്ടെന്ന് ആഴ്ചകള്ക്ക്് മുമ്പ് ഒരു വാര്ത്താ സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ ഹൂറുബ്കാരുടെ പ്രതീക്ഷ വാനോളമുയര്ന്നിരരുന്നു. അതോടൊപ്പം മുസ്‌ലിം ലിഗ് ദേശീയ അധൃക്ഷന്‍ ഇ.അഹമ്മദ് വിദേശകാരൃ സഹമന്ത്രിയായപ്പോഴും ഹുറുബുകാര്‍ തങ്ങള്ക്ക്ന താമസിയാതെ നാട്ടിലെത്താനുള്ള വഴികള്‍ തുറക്കുമെന്ന് ധരിച്ചിരുന്നു. ദോഹയില്വൊച്ചുനടന്ന ഒ.ഐ.സി.സി. ആഗോള സമ്മേളനത്തില്‍ വയലാര്‍ രവിയും പ്രസ്തുത വിഷയത്തെകുറിച്ച് പ്രതീക്ഷ നല്കുംം വിധമാണ് സംസാരിച്ചത്. ജിദ്ദാ കോണ്സുതല്‍ ജനറല്‍ സയ്യിദ് അഹമ്മദ് ബാബയും വെല്ഫെയയര്‍ വിഭാഗം കോണ്സുതലര്‍ എസ്.ഡി മൂര്ത്തി യും ഈ വിഷയവുമായി ബന്ധപ്പെട്ട് അധികൃതരുമായി ചര്ച്ചര നടത്തുകയും ചെയ്തിരുന്നു. പക്ഷേ എല്ലാം വെള്ളത്തിലെഴുതിയ വരപൊലെ അസ്തമിക്കുന്ന പ്രതീക്ഷകളായാണ് ഹതഭാഗൃരായ ഹുറൂബുകാര്ക്കി്പ്പോള്‍ അനുഭവപ്പെടുന്നത്.
സാധാരണയായി ഇത്തരം വിഷയങ്ങളില്‍ അധികൃതരുമായി ബന്ധപ്പെടാറുള്ളത് മുസ്‌ലിം ലിഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയും അതോടൊപ്പം കോണ്‍ഗ്രസ്സ്, സി.പി.എം സംഘടനകളുടെ അനുഭാവികളായ ഓവര്സീ്സ് ഇന്തൃന്‍ കള്ച്ചഗറല്‍ കോണ്ഗ്രയസ്സ്, നവോദയ, കേളി തുടങ്ങിയ സംഘടനകളാണ്. എന്നാല്‍ എല്ലാ സംഘടനകളുടേയും ഇപ്പോഴത്തെ ശ്രദ്ധ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ കാരൃത്തിലാണ്. പ്രവാസികള്ക്ക്െ കൂടി വോട്ടവകാശം ലഭൃമായതോടെ നാട്ടിലേക്ക് പോകുന്നവരുടെ പട്ടിക തയ്യാറാക്കലും വോട്ട് ചെയ്യാനുള്ള രേഖ തയ്യാറാ0ലിലുമാണ് ഇവരുടെ ശ്രദ്ധ. അതുകൊണ്ട്തന്നെ ഹതഭാഗൃരായ ഹുറുബുകാര്‍ സൗദി തെരുവുകളില്‍ പ്രതീക്ഷയറ്റ മിഴികളുമായി ദിവസങ്ങളെണ്ണി കഴിയുകയാണ്. 'തങ്ങളുടെ വിഷയത്തില്‍ ഇടപെട്ട് ഇന്തൃാ സൗദി സര്ക്കായറുകളില്‍ സമ്മര്ദ്ദംഷ ചെലുത്തി ഒരു പോംവഴി കണ്ടെത്തിയത്‌കൊണ്ട് രാഷ്ട്രീയ പാര്ട്ടി കള്ക്ക്െ മെച്ചം കാണില്ലായിരിക്കാം. ഒരുവോട്ടിന്റെ മെച്ചമെങ്കിലുമുണ്ടെങ്കില്‍ ഇവര്‍ ഞങ്ങളുടെ കാരൃം ശ്രദ്ധിക്കില്ലേ?'' എന്നാണ് തൃശുര്‍ ജില്ലക്കാരനായ ഒരു ഹുറുബുകാരന്‍ മനോരമയോട് ചോദിക്കുന്നത്.
ഹജജ്, സന്ദര്ശുക വിസക്കാരെപോലെ ഹുറുബുകാരെ എളുപ്പത്തില്‍ നാടുകടത്താന്‍ പറ്റില്ലെന്നാണ് ഔദേൃാഗീക സംസാരം. വിവിധ സ്‌പോണ്സനര്മാലരില്നി ന്നും വിവിധ കാരണങ്ങളാല്‍ ചാടിപോയവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഉണ്ടെന്നും പറയുന്നു. എങ്കിലും അധികൃതര്ക്ക് മുമ്പില്‍ കിഴടങ്ങാന്‍ തയ്യാറാകുന്ന ഹുറുബുക്കാര്‍ അത്തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്യാത്തവരാണെന്ന് തീര്ച്ചയയായും വിശ്വസിക്കാവുന്നതാണ്. അങ്ങിനെ കിഴടങ്ങാന്‍ തയ്യാറുള്ളവരുടെ പേരില്‍ സ്‌പോണ്സാര്മാങര്ക്ക് പരാതി ഇല്ലെങ്കില്‍ അത്തരക്കാരെ നാട്ടിലേക്ക് കയറ്റിവിടാന്‍ ഇന്തൃാഗവണ്മെഴന്റ് തീര്ച്ചളയായും സമ്മര്ദ്ദം് ചെലുത്തണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
ഫോട്ടോ: ജിദ്ദാ കന്ദറ പാലത്തിനുതാഴെ കഴിയുന്ന ഹുറുബുകാര്‍
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-509986807

Gulf Manorama | Gulf News | UAE

Gulf Manorama | Gulf News | UAE