WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Thursday, January 28, 2010

ഒരു ടി വി ബ്രാണ്ട്‌ മന്‍സില്‍ വിപ്ലവം

അരവണ്ണം കുറയ്ക്കാനും വയറൊതുക്കാനും മാറിടം കുത്തനെ നിറുത്താനുമുള്ള സൂത്രപ്പണികളും ക്ണാപ്പുകളും മാത്രമേ ടിവി ബ്രാണ്ട്‌ ഷോകളില്‍ വിപണനം ചെയ്യാനാകൂ എന്നാരെങ്കിലും ധരിച്ചുപോയിട്ടുണ്ടെങ്കില്‍ അടിയന്തിരമായി തിരുത്തുക. ഇപ്പറഞ്ഞതിനേക്കാളെല്ലാം കേമമായി ചില ഖുര്‍ആന്‍ വചനങ്ങളും ദിക്‌റുകളും പ്രാര്‍ത്ഥനകളും ടിവി ബ്രാണ്ട്‌ ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യാനാകും. പി എച്ച്‌ അബ്ദുല്‍ഗഫ്ഫാര്‍ മൗലവിയാണ്‌ ആത്മീയതയും മികച്ച ടിവി ബ്രാണ്ട്‌ ഉല്‍പന്നമാക്കാമെന്നു അസന്ദിഗ്ധമായി തെളിയിച്ചിരിക്കുന്നത്‌. പ്രതിഭകള്‍ക്ക്‌ ഒരു വിശേഷമുണ്ട്‌. ഏതു കുപ്പത്തൊട്ടിയില്‍ കൊണ്ടിട്ടാലും കിളിര്‍ക്കും, ഇവരൊന്നു സ്പര്‍ശിച്ചാല്‍ മതി, ഉണങ്ങിക്കരിഞ്ഞ മരവും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യും. തബിളെഗ്‌ ആചാര്യന്‍ മുഹമ്മദ്‌ സകരിയ്യാ സാഹിബിന്റെ ഭാഗ്യം; ഗഫ്ഫാര്‍ മൗലവിയെന്ന പ്രതിഭയുടെ കരസ്പര്‍ശമേറ്റപ്പോള്‍ തബിളെഗുകാരുടെ അടുക്കളയിലും കുപ്പായക്കീശയിലും മുഷിഞ്ഞു കിടന്ന 'മന്‍സില്‍' എന്ന കൈപ്പുസ്തകം ലോകത്തെ തന്നെ ബെസ്റ്റ്സെല്ലറുകളിലൊന്നായി, ഹാരിപോര്‍ട്ടറിന്റെ എല്ലാ പതിപ്പുകളും ചേര്‍ന്നാല്‍ പോലും മന്‍സിലിന്റെ നാലയലത്തെത്തില്ല. ടിവി ബ്രാണ്ട്‌ ഉല്‍പന്നങ്ങളില്‍ മന്‍സിലിനോളം പോന്ന ഒരു ചരക്ക്‌ ഉണ്ടാകാനിടയില്ല.� �ടിവി പരസ്യം കണ്ടുമയങ്ങി ബേബിഫുഡ്ഡും നാപ്കിന്നും എക്സ്ട്രാ പവറും വാങ്ങിക്കൂട്ടുന്നതിലും ആവേശത്തോടെയാണ്‌ ഉമ്മ പെങ്ങ�ാ‍ര്‍ പുസ്തകശാലകളില്‍ ഇടിച്ചുകയറി 'മന്‍സില്‍' സ്വന്തമാക്കുന്നത്‌. എങ്ങനെ ഇടിച്ചുകയറാതിരിക്കും. വിശുദ്ധ ഖുര്‍ആന്‍ ആറായിരത്തില്‍ പരം വചനങ്ങള്‍ പുലരുവോളം ഓതിയും ഊതിയും നോക്കിയിട്ടു കിട്ടാത്ത പോരിശകളുടെ മഹാ പ്രവാഹമല്ലേ വെറും എഴുപത്തേഴ്‌ വചനങ്ങള്‍ കൊണ്ട്‌ കൂലംകൊത്തിയൊഴുകി വരുന്നത്‌? വിശുദ്ധഖുര്‍ആന്റെ മഹത്വവും ഫലസിദ്ധിയും അവിതര്‍ക്കിതം തന്നെ. പക്ഷേ, അതിവ്വിധം അപ്ഡേറ്റ്‌ ചെയ്ത്‌ പ്രശ്നബന്ധിതങ്ങളാക്കി ഉല്‍പന്നപ്പരുവത്തിലാക്കിയതിനു വിശുദ്ധഖുര്‍ആന്റെ ഭാഗ്യം എന്നാണോ പറയേണ്ടത്‌? 'മന്‍സിലി'ന്റെ പോരിശകള്‍ക്ക്‌ അറ്റമില്ലെന്നാണ്‌ ടിവി അവതാരകന്റെ അവകാശവാദം. ചില സാമ്പിളുകള്‍ നോക്കൂ, 'വൈദ്യശാസ്ത്രം കണ്ടെത്തിയ രോഗം എത്രയുണ്ടെന്ന്‌ നിശ്ചയമില്ല; എന്നാല്‍ കുഷ്ഠം, വെള്ളപ്പാണ്ട്‌ തുടങ്ങി കൃത്യം നൂറുരോഗങ്ങള്‍ക്ക്‌ മന്‍സില്‍ ശിഫയാണ്‌.' നൂറ്റൊന്നാമത്തേതിന്റെ കാര്യം പറയേണ്ട. ഈ നൂറിനു പുറമേയാണു ജിന്നുബാധ, സിഹ്‌ര്‍ബാധ, കണ്ണേറ്‌ തുടങ്ങിയ സകലമാന ഇടങ്ങേറുകളില്‍നിന്നും മോചനം. മുസ്ലിം പെണ്ണുങ്ങള്‍ ഇടിച്ചു കയറാന്‍ ഇതൊന്നുമാകില്ല ശരിയായ കാരണം. കൊള്ള, കവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ അതിക്രമങ്ങള്‍ക്കു കണിശമായ പ്രൊട്ടക്ഷന്‍ നല്‍കുമത്രെ മന്‍സില്‍'. മന്‍സില്‍ വന്നതോടെ കേരളമാര്‍ക്കറ്റില്‍നിന്നു ചാത്തന്‍സേവയും അത്ഭുത ഏലസ്സും അപ്രത്യക്ഷമായ മട്ടാണ്‌. ഇനി അല്‍പം 'മന്‍സില്‍' ചരിത്രം ; നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ കാണ്‍പൂര്‍കാരനായ തബിളെഗ്‌ ആചാര്യന്‍ മുഹമ്മദ്‌ സകരിയ്യാ സാഹിബ്‌ തന്റെ കുടുംബത്തിനു ചൊല്ലാന്‍ വേണ്ടി ക്രോഡീകരിച്ചതാണത്രെ 'മന്‍സില്‍'. ഉത്തരേന്ത്യയിലും മറ്റും തബിളെഗുകാര്‍ ഇതുകൊണ്ടു നടന്നു. കൊല്ലത്തെ ഒരു തബിളെഗ്‌ സ്ഥാപനം വരുമാനത്തിനു വേണ്ടി ഇത്‌ അച്ചടിച്ചു വില്‍പന തുടങ്ങി. മലബാറുകാരന്‍ ഒരു പ്രസാധകന്‍ ഇതിന്റെ മാര്‍ക്കറ്റ്‌ മണത്തുപിടിച്ചു. പുസ്തകത്തിലെ തബിളെഗ്‌ ചിഹ്നങ്ങള്‍ നീക്കം ചെയ്താല്‍ സുന്നി മുസ്ലിംകള്‍ക്കിടയില്‍ മാര്‍ക്കറ്റ്‌ കിട്ടുമെന്ന്‌ ഇയാള്‍ ഉപദേശിച്ചു. മൗലവിയുടെ ടിവിഷോയിലെ പ്രഭാഷണം പ്രശ്നപരിഹാരോപദേശങ്ങളിലേക്കു മാറിയപ്പോള്‍ 'മന്‍സില്‍' സകലമാന പ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും ഒരേയൊരു ഒറ്റമൂലിയായി. ഇതോടെ മന്‍സിലിന്റെ നല്ലകാലം വന്നു. മാര്‍ക്കറ്റ്‌ തന്ത്രങ്ങളും തുടങ്ങി. ആദിയില്‍ 77-79 ഖുര്‍ആന്‍ വചനങ്ങള്‍ മാത്രമായിരുന്നു മന്‍സിലില്‍. മൗലവിയുടെ വക കുറെ വചനങ്ങളും പ്രാര്‍ത്ഥനകളും കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പരിഭാഷയും ചേര്‍ത്തു. എന്നാലും പത്തിരുപത്തിയഞ്ചു പേജില്‍ ഏറെ വരില്ല. ഖുര്‍ആന്‍ വചനങ്ങളുടെ മലയാളം ഉച്ചാരണംകൂടി ചേര്‍ത്തപ്പോള്‍ പത്തമ്പത്‌ പേജിലേക്കു നീണ്ടുകിട്ടി. നാലുരൂപയില്‍ താഴെ ഉല്‍പാദനച്ചെലവു വരുന്ന ഈ ചരക്കിന്‌ മുപ്പതുരൂപ വിലയിട്ടപ്പോള്‍ കച്ചവടമങ്ങ്‌ കൊഴുത്തു. മന്‍സിലിന്റെ സാധ്യത അതിന്റെ പാരമ്യത്തിലെത്തിയിട്ടും ടിവി സാധ്യതകള്‍ അവസാനിച്ചില്ല. അതുകൊണ്ട്‌ സകരിയ്യാ സാഹിബിനെ പാട്ടിനു വിട്ടു മൗലവി സ്വന്തമായി തന്നെ മന്‍സില്‍ -2 തട്ടിക്കൂട്ടി. ഒന്നിന്റെ പോരിശകള്‍ക്കു പുറമെ രണ്ടിന്‌ അഡീഷനല്‍ പോരിഷകള്‍ സ്വയം പ്രഖ്യാപിച്ചു. മൗലവി ഇപ്പോള്‍ ധര്‍മസങ്കടത്തിലാണ്‌. ചാനല്‍ മാറി, സാധ്യതകളും ഏറി. ഖുര്‍ആനിലാകട്ടെ ആയത്തുകള്‍ ആയിരക്കണക്കിന്‌ ഇനിയും ബാക്കി. പക്ഷേ, മനുഷ്യന്റെ പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും രോഗങ്ങളുടെയും പട്ടിക രണ്ട്‌ മന്‍സില്‍ കൊണ്ടു തന്നെ തീര്‍ന്നു പോയി! ഇനി മന്‍സിലിന്റെ ഉള്ളടക്കത്തിലേക്കു വന്നാലോ കുഴഞ്ഞു! ഈ മൗലവിയുടെ പേരിനു മുമ്പില്‍ ഒരു ഹാഫിള്‌ എന്നു കാണുന്നുണ്ട്‌. എന്താണാവോ ഇയാളുടെ ഹിഫ്ല്‌? ഖുര്‍ആനാകാനിടയില്ല. ആണെങ്കില്‍ ഈ മഹത്തായ സൃഷ്ടി ഒരു തവണപോലും ഇയാള്‍ വായിച്ചു നോക്കിയിട്ടില്ല. അറബിടെക്സ്റ്റില്‍ നിരവധി തെറ്റുകളാണ്‌. ഈ തെറ്റുകള്‍ അങ്ങനെ തന്നെ ഓതിയാല്‍ പുണ്യവും പോരിശയുമല്ല; കൊടിയ ദൈവശിക്ഷയാണു കിട്ടുക. മന്‍സില്‍ സകരിയ്യാ സാഹിബിന്റെതും പരിഭാഷ ഇയാളുടേതുമാണെന്നാണ്‌ പറയുന്നത്‌. ഖുര്‍ആന്‍ പരിഭാഷയുടെ മിടുക്ക്‌ ഈ ക്ഷുദ്രകൃതിയില്‍ ശരിക്കും കാണാം. ഇഖ്ലാസ്‌ അധ്യായത്തിലെ രണ്ടാം വചനത്തിന്‌ 'അല്ലാഹു നിരാശ്രയനാണ്‌' എന്നാണ്‌ ഭാഷാന്തരം. മൗലവിയുടെ പരിഭാഷയില്‍ ഇതു നേര്‍ വിപരീതമാണ്‌. 'അല്ലാഹു സര്‍വാശ്രയനാകുന്നു' എന്ന്‌. (അല്ലാഹുവേ, കാവല്‍) പരിഭാഷ മിടുക്ക്‌ ഇങ്ങനെ നിരവധി. വിശുദ്ധ ഖുര്‍ആന്‍ അനറബി ലിപിയില്‍ എഴുതുന്നത്‌ ഹറാമാണെന്നത്‌ പൂര്‍വികരും ആധുനികരുമായ മുഴുവന്‍ പണ്ഡിത�ാ‍രുടെയും ഏകകണ്ഠമായ നിലപാടാണ്‌. അതു വചനങ്ങളുടെ ശബ്ദവും അര്‍ത്ഥവും മാറുന്ന വിധത്തിലാണെങ്കില്‍ വന്‍കുറ്റമാകും. മന്‍സില്‍ വിപ്ലവത്തില്‍ ഖുര്‍ആന്‍ വചനങ്ങളുടെ മലയാള ഉച്ചാരണം മഹാദുരന്തം തന്നെയാണ്‌. സൂറ ഫാതിഹ മുതല്‍ മിക്ക വചനങ്ങളിലും കാഫ്‌ എന്ന അക്ഷരത്തിന്‌ ഇരട്ടിപ്പാണ്‌. അതായത്‌ - ഇയ്യാക്ക, മുത്തക്കീന്‍, ഇലാഹുക്കും എന്നിങ്ങനെ. ഒരിടത്ത്‌ 'ഒയ്‌രില്‍ മഗ്ലൂബി'യാണെങ്കില്‍ മറ്റൊരിടത്ത്‌ 'ഹ്വൈരില്‍' ആണ്‌. സുറ: ഇഖ്ലാസിലെ ഒന്നാം വചനം തൗഹീദിന്റെ പ്രഖ്യാപനമാണ്‌. 'നബീ പറയുക, അല്ലാഹു ഏകനാണ്‌' എന്നു പരിഭാഷ. മന്‍സില്‍ മലയാള ഖുര്‍ആനില്‍ ഇത്‌ 'നബീ തിന്നുക, അല്ലാഹു ഏകനാണ്‌ എന്നു പരിഭാഷ! ഇങ്ങനെ വികലമായും വികൃതമായും ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അര്‍ത്ഥവും ആശയവും മാറും. പോരിശക്കു പകരം നാശം ചോദിച്ചുവാങ്ങുകയും ചെയ്യും. മന്‍സില്‍ വിപ്ലവത്തിലെ കച്ചവട സാധ്യതകള്‍ക്കു മുമ്പില്‍ മൗലവിക്കും ഇതൊക്കെ നോക്കാനെവിടെ നേരം? പക്ഷേ, സമുദായം ഇതു നോക്കണം. കാണണം. =

No comments: