സഹോദരാ,
ഈ എഴുത്ത് നിങ്ങളുടെ കൈകളില്‍ എത്തുമ്പോള്‍ ഒരു പക്ഷെ ഞാനീ ലോകത്ത് ഉണ്ടാവില്ല. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ വന്‍ നഗരങ്ങളിലും തിരക്ക് പിടിച്ച ജോലി ചെയിതു ജീവിക്കുന്ന എന്‍റെ സഹോദരങ്ങളായ മലയാളികള്‍ക്ക് വേണ്ടിയാണു ഞാന്‍ എന്‍റെ അനുഭവകഥ എഴുതുന്നത്.
ആദ്യമായി സ്വയം പരിചയപ്പെടുത്താം. എന്‍റെ പേര് അഹമദ്. തൃശൂര്‍ ജില്ലയിലാണ് എന്‍റെ വീട്. നല്ല ആരോഗ്യം. ബി എ വിദ്യാഭ്യാസം. അല്ലലില്ലാത്ത കുടുംബം. എന്റെ ഇരുപത്തിനാലാം വയസ്സില്‍ ഞാന്‍ ജോലി തേടി സൗദി അറേബ്യയില്‍ എത്തി. ആറു മാസത്തിനുള്ളില്‍ തന്നെ എനിക്ക് ഒരു ഇന്റര്‍നാഷണല്‍ കൊറിയര്‍ കമ്പനിയില്‍ ജോലിയും ലഭിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ പോയി വിവാഹം കഴിച്ചു. ഭാര്യ ബി. എഡ്. ബിരുധധാരിണി.
വിവാഹ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ റിയാദില്‍ താമസമാക്കി. വൈകാതെ തന്നെ അവള്‍ക്കു റിയാദിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ജോലിയും ലഭിച്ചു. കൂടാതെ ഞങ്ങള്‍ക്കൊരു മോനും. എല്ലാവരുടേതും പോലെ, സന്തോഷത്തോടു കൂടി ഞങ്ങളുടെ ജീവിത നൌകയും മുന്നോട്ടു കുതിച്ചു. രാവിലെ ഞാനും ഭാര്യയും ഡാനിഷ് ബട്ടറും ബ്രെഡ്ഡും ചായയും കഴിച്ചു ജോലിക്ക് പുറപ്പെടും. രാത്രിയടക്കം പിന്നീടുള്ള ഭക്ഷണം മിക്കവാറും ഫാസ്റ്റ്ഫുഡ് തന്നെയായി. ചിലപ്പോള്‍ കെ.എഫ്.സീ ചിക്കനും പെപ്സിയും. ക്രമേണ അതൊഴിവാക്കാനാകത്ത വിധം ദിനചര്യയായി മാറി.
ഏതാണ്ട് അഞ്ച് വര്‍ഷത്തോളം സ്ഥിരമായി ഞാന്‍ ഉച്ചക്ക് കെ.എഫ് സീ. യാണ് കഴിച്ചത്. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഭക്ഷണമായി കെ എഫ് സീ മാറി. വല്ലപ്പോഴും പാചകം ചെയ്തുകഴിക്കുന്നത് തന്നെ അരോചകമായി. മിക്കവാറും ദിവസങ്ങളില്‍ ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ നിന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്യുകയാണ് പതിവ്. അതില്‍ സമയത്തിന്റെയും അദ്ധ്വാനത്തിന്റെയും ലാഭം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ സമയം ഒവര്‍ടൈമും ട്യൂഷനും വഴി പണമാക്കിമാറ്റാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.
അന്നൊരു വെള്ളിയാഴ്ച, എനിക്ക് നാടന്‍ ചോറ് കഴിക്കാന്‍ പുതിയ ഒരാഗ്രഹം. ഭാര്യയോട് പറഞ്ഞപ്പോള്‍, അവള്‍ നല്ല ചോറും കറിയും ഉപ്പേരിയും പപ്പടം വറുത്തതും ഉണ്ടാക്കി. ജുമുഅ നമസ്കാരം കഴിഞ്ഞ് ഞങ്ങള്‍ സന്തോഷത്തോടു കൂടി ഭക്ഷണം കഴിച്ചു. അരമണിക്കൂറിനകം ഞാന്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി. അടുത്തുള്ള ക്ലിനിക്കില്‍ പോയി ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു. അടുത്ത വെള്ളിയാഴ്ചയും ചോറ് കഴിച്ചപ്പോള്‍ വീണ്ടും വോമിറ്റ് ചെയിതു. കൂടാതെ വയറിലൊരു വല്ലാത്ത അസ്വസ്ഥതയും.
ഹോസ്പിറ്റലില്‍ പോയി എല്ലാവിധ പരിശോദനകളും നടത്തിയപ്പോള്‍, ആ ഞെട്ടിക്കുന്ന യാത്ഥാര്‍ത്ഥ്യം ഞാന്‍ അറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യം. എന്‍റെ കുടലിനെ കാന്‍സര്‍ ബാധിച്ചിരിക്കുന്നു. റിയാദ് ഹോസ്പിറ്റലിലെ ഈജിപതുകാരനായ ഡോക്ടര്‍ എന്നോട് പരഞ്ഞത്, ഇത്ര ആരോഗ്യവാനായ നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ കാരണം, തെറ്റായ ഭക്ഷണക്രമമാണ്. കെ എഫ് സീയും പെപ്സിയും സഥിരമായി കഴിച്ചതാണത്രെ കാരണം. ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ ഒരുകാര്യം എന്റെ രോഗത്തിന് ഹേതുവായിരിക്കുന്നു.
ഞാനും ഭാര്യയും ഉടനെ തന്നെ ലീവിന്നപേക്ഷിച്ച് നാട്ടിലെത്തി ചികിത്സതുടങ്ങി. എറണാകുളം ലേക്ഷോറില്‍ നടത്തിയെ ടെസ്റ്റുകളും ചികിത്സയും എന്റെ ജീവിതത്തിന് കാലവുധി പറഞ്ഞിട്ടാണ് തുടങ്ങിയത്. ആറുമാസംവും രണ്ട് ലക്ഷം രൂപയുടെ ചികിത്സയും. പണമെന്റെ കയ്യില്‍ ബാക്കിയായിരുന്നു. അപ്പോഴേക്കും രോഗം മുര്‍ച്ചിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ഇതെഴുതിക്കുമ്പോള്‍ മൂന്നാമത്തെ കീമോയും കഴിഞ്ഞ് കിടക്കുകയാണ്. ബാക്കി മൂന്നെണ്ണത്തിന് ഞാന്‍ ബാക്കിയാകുമോയെന്ന് ദൈവത്തിന്ന് മാത്രമറിയാം. എന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഡോക്ടര്‍മാരുടെ സംസാരത്തില്‍ നിന്നും ഭാര്യയുടെയും ബന്ധുക്കളുടെയും പെരുമാറ്റത്തില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടു.
ഇപ്പോള്‍ ഞാന്‍ എന്‍റെ ഭൂത കാലം ഓര്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് റിയാദില്‍ വെച്ച് ഒരു ഇസ്ലാമിക പ്രവര്‍ത്തകന്‍ എന്നോട് ഉപദേശിച്ചത്. ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. കെ എഫ്. സീ - ഹലാല്‍ ആയ രീതിയില്‍ അറുത്ത കോഴി അല്ല. അത് കൊണ്ട് അഹമെദ് നീ കഴിക്കുന്നത് ഹാറാമാണ്. അന്ന് ഞാന്‍ അവനെ പുച്ചിച്ചു പറഞു. നീ അമേരിക്കന്‍ വിരോധം കൊണ്ട് പറയുന്നതാണ് എന്ന്. തിരക്കില്ലാതെ ഈ ഹോസ്പിറ്റല്‍ കിടക്കയില്‍ കിടന്നു, അവന്‍ അന്ന് ഉപദേശിച്ചത് സത്യമാന്നു എന്ന് ഭാര്യയുടെയും സുഹൃത്ത് കളുടെയും സഹായത്തോടെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഹറാം കഴിച്ചു പോയതിനു ഞാനിന്നു റബ്ബിന്നോട് പാപമോചനം തേടുകയാണ്.
സുഹൃത്തുക്കളെ എനിക്ക് നിങ്ങളോട് ഉപദേശിക്കാന്‍ ഉള്ളത് എന്‍റെ അനുഭവം ഒരു പാടമായി ഉള്‍ക്കൊണ്ടു, എത്ര തിരക്ക് പിടിച്ച ജോലിക്കിടയിലും ഇതു പോലെയുള്ള ഫാസ്റ്റ് ഫുഡ്‌കള്‍ കഴിക്കാതെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. കാന്‍സര്‍ രോഗത്തെ അകറ്റി നിറുത്തുക.
എല്ലവരും ഒരു നാളില്‍ മരണത്തെ രുചിക്കുക തന്നെ ചെയ്യും. വി. ഖുര്‍-ആന്‍.
Manqoos Moulid
Thursday, January 28, 2010
ഒരു ടി വി ബ്രാണ്ട് മന്‍സില്‍ വിപ്ലവം
അരവണ്ണം കുറയ്ക്കാനും വയറൊതുക്കാനും മാറിടം കുത്തനെ നിറുത്താനുമുള്ള സൂത്രപ്പണികളും ക്ണാപ്പുകളും മാത്രമേ ടിവി ബ്രാണ്ട് ഷോകളില്‍ വിപണനം ചെയ്യാനാകൂ എന്നാരെങ്കിലും ധരിച്ചുപോയിട്ടുണ്ടെങ്കില്‍ അടിയന്തിരമായി തിരുത്തുക. ഇപ്പറഞ്ഞതിനേക്കാളെല്ലാം കേമമായി ചില ഖുര്‍ആന്‍ വചനങ്ങളും ദിക്‌റുകളും പ്രാര്‍ത്ഥനകളും ടിവി ബ്രാണ്ട് ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യാനാകും. പി എച്ച് അബ്ദുല്‍ഗഫ്ഫാര്‍ മൗലവിയാണ് ആത്മീയതയും മികച്ച ടിവി ബ്രാണ്ട് ഉല്‍പന്നമാക്കാമെന്നു അസന്ദിഗ്ധമായി തെളിയിച്ചിരിക്കുന്നത്. പ്രതിഭകള്‍ക്ക് ഒരു വിശേഷമുണ്ട്. ഏതു കുപ്പത്തൊട്ടിയില്‍ കൊണ്ടിട്ടാലും കിളിര്‍ക്കും, ഇവരൊന്നു സ്പര്‍ശിച്ചാല്‍ മതി, ഉണങ്ങിക്കരിഞ്ഞ മരവും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യും. തബിളെഗ് ആചാര്യന്‍ മുഹമ്മദ് സകരിയ്യാ സാഹിബിന്റെ ഭാഗ്യം; ഗഫ്ഫാര്‍ മൗലവിയെന്ന പ്രതിഭയുടെ കരസ്പര്‍ശമേറ്റപ്പോള്‍ തബിളെഗുകാരുടെ അടുക്കളയിലും കുപ്പായക്കീശയിലും മുഷിഞ്ഞു കിടന്ന 'മന്‍സില്‍' എന്ന കൈപ്പുസ്തകം ലോകത്തെ തന്നെ ബെസ്റ്റ്സെല്ലറുകളിലൊന്നായി, ഹാരിപോര്‍ട്ടറിന്റെ എല്ലാ പതിപ്പുകളും ചേര്‍ന്നാല്‍ പോലും മന്‍സിലിന്റെ നാലയലത്തെത്തില്ല. ടിവി ബ്രാണ്ട് ഉല്‍പന്നങ്ങളില്‍ മന്‍സിലിനോളം പോന്ന ഒരു ചരക്ക് ഉണ്ടാകാനിടയില്ല.� �ടിവി പരസ്യം കണ്ടുമയങ്ങി ബേബിഫുഡ്ഡും നാപ്കിന്നും എക്സ്ട്രാ പവറും വാങ്ങിക്കൂട്ടുന്നതിലും ആവേശത്തോടെയാണ് ഉമ്മ പെങ്ങ�ാര്‍ പുസ്തകശാലകളില്‍ ഇടിച്ചുകയറി 'മന്‍സില്‍' സ്വന്തമാക്കുന്നത്. എങ്ങനെ ഇടിച്ചുകയറാതിരിക്കും. വിശുദ്ധ ഖുര്‍ആന്‍ ആറായിരത്തില്‍ പരം വചനങ്ങള്‍ പുലരുവോളം ഓതിയും ഊതിയും നോക്കിയിട്ടു കിട്ടാത്ത പോരിശകളുടെ മഹാ പ്രവാഹമല്ലേ വെറും എഴുപത്തേഴ് വചനങ്ങള്‍ കൊണ്ട് കൂലംകൊത്തിയൊഴുകി വരുന്നത്? വിശുദ്ധഖുര്‍ആന്റെ മഹത്വവും ഫലസിദ്ധിയും അവിതര്‍ക്കിതം തന്നെ. പക്ഷേ, അതിവ്വിധം അപ്ഡേറ്റ് ചെയ്ത് പ്രശ്നബന്ധിതങ്ങളാക്കി ഉല്‍പന്നപ്പരുവത്തിലാക്കിയതിനു വിശുദ്ധഖുര്‍ആന്റെ ഭാഗ്യം എന്നാണോ പറയേണ്ടത്? 'മന്‍സിലി'ന്റെ പോരിശകള്‍ക്ക് അറ്റമില്ലെന്നാണ് ടിവി അവതാരകന്റെ അവകാശവാദം. ചില സാമ്പിളുകള്‍ നോക്കൂ, 'വൈദ്യശാസ്ത്രം കണ്ടെത്തിയ രോഗം എത്രയുണ്ടെന്ന് നിശ്ചയമില്ല; എന്നാല്‍ കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങി കൃത്യം നൂറുരോഗങ്ങള്‍ക്ക് മന്‍സില്‍ ശിഫയാണ്.' നൂറ്റൊന്നാമത്തേതിന്റെ കാര്യം പറയേണ്ട. ഈ നൂറിനു പുറമേയാണു ജിന്നുബാധ, സിഹ്‌ര്‍ബാധ, കണ്ണേറ് തുടങ്ങിയ സകലമാന ഇടങ്ങേറുകളില്‍നിന്നും മോചനം. മുസ്ലിം പെണ്ണുങ്ങള്‍ ഇടിച്ചു കയറാന്‍ ഇതൊന്നുമാകില്ല ശരിയായ കാരണം. കൊള്ള, കവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ അതിക്രമങ്ങള്‍ക്കു കണിശമായ പ്രൊട്ടക്ഷന്‍ നല്‍കുമത്രെ മന്‍സില്‍'. മന്‍സില്‍ വന്നതോടെ കേരളമാര്‍ക്കറ്റില്‍നിന്നു ചാത്തന്‍സേവയും അത്ഭുത ഏലസ്സും അപ്രത്യക്ഷമായ മട്ടാണ്. ഇനി അല്‍പം 'മന്‍സില്‍' ചരിത്രം ; നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് കാണ്‍പൂര്‍കാരനായ തബിളെഗ് ആചാര്യന്‍ മുഹമ്മദ് സകരിയ്യാ സാഹിബ് തന്റെ കുടുംബത്തിനു ചൊല്ലാന്‍ വേണ്ടി ക്രോഡീകരിച്ചതാണത്രെ 'മന്‍സില്‍'. ഉത്തരേന്ത്യയിലും മറ്റും തബിളെഗുകാര്‍ ഇതുകൊണ്ടു നടന്നു. കൊല്ലത്തെ ഒരു തബിളെഗ് സ്ഥാപനം വരുമാനത്തിനു വേണ്ടി ഇത് അച്ചടിച്ചു വില്‍പന തുടങ്ങി. മലബാറുകാരന്‍ ഒരു പ്രസാധകന്‍ ഇതിന്റെ മാര്‍ക്കറ്റ് മണത്തുപിടിച്ചു. പുസ്തകത്തിലെ തബിളെഗ് ചിഹ്നങ്ങള്‍ നീക്കം ചെയ്താല്‍ സുന്നി മുസ്ലിംകള്‍ക്കിടയില്‍ മാര്‍ക്കറ്റ് കിട്ടുമെന്ന് ഇയാള്‍ ഉപദേശിച്ചു. മൗലവിയുടെ ടിവിഷോയിലെ പ്രഭാഷണം പ്രശ്നപരിഹാരോപദേശങ്ങളിലേക്കു മാറിയപ്പോള്‍ 'മന്‍സില്‍' സകലമാന പ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും ഒരേയൊരു ഒറ്റമൂലിയായി. ഇതോടെ മന്‍സിലിന്റെ നല്ലകാലം വന്നു. മാര്‍ക്കറ്റ് തന്ത്രങ്ങളും തുടങ്ങി. ആദിയില്‍ 77-79 ഖുര്‍ആന്‍ വചനങ്ങള്‍ മാത്രമായിരുന്നു മന്‍സിലില്‍. മൗലവിയുടെ വക കുറെ വചനങ്ങളും പ്രാര്‍ത്ഥനകളും കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പരിഭാഷയും ചേര്‍ത്തു. എന്നാലും പത്തിരുപത്തിയഞ്ചു പേജില്‍ ഏറെ വരില്ല. ഖുര്‍ആന്‍ വചനങ്ങളുടെ മലയാളം ഉച്ചാരണംകൂടി ചേര്‍ത്തപ്പോള്‍ പത്തമ്പത് പേജിലേക്കു നീണ്ടുകിട്ടി. നാലുരൂപയില്‍ താഴെ ഉല്‍പാദനച്ചെലവു വരുന്ന ഈ ചരക്കിന് മുപ്പതുരൂപ വിലയിട്ടപ്പോള്‍ കച്ചവടമങ്ങ് കൊഴുത്തു. മന്‍സിലിന്റെ സാധ്യത അതിന്റെ പാരമ്യത്തിലെത്തിയിട്ടും ടിവി സാധ്യതകള്‍ അവസാനിച്ചില്ല. അതുകൊണ്ട് സകരിയ്യാ സാഹിബിനെ പാട്ടിനു വിട്ടു മൗലവി സ്വന്തമായി തന്നെ മന്‍സില്‍ -2 തട്ടിക്കൂട്ടി. ഒന്നിന്റെ പോരിശകള്‍ക്കു പുറമെ രണ്ടിന് അഡീഷനല്‍ പോരിഷകള്‍ സ്വയം പ്രഖ്യാപിച്ചു. മൗലവി ഇപ്പോള്‍ ധര്‍മസങ്കടത്തിലാണ്. ചാനല്‍ മാറി, സാധ്യതകളും ഏറി. ഖുര്‍ആനിലാകട്ടെ ആയത്തുകള്‍ ആയിരക്കണക്കിന് ഇനിയും ബാക്കി. പക്ഷേ, മനുഷ്യന്റെ പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും രോഗങ്ങളുടെയും പട്ടിക രണ്ട് മന്‍സില്‍ കൊണ്ടു തന്നെ തീര്‍ന്നു പോയി! ഇനി മന്‍സിലിന്റെ ഉള്ളടക്കത്തിലേക്കു വന്നാലോ കുഴഞ്ഞു! ഈ മൗലവിയുടെ പേരിനു മുമ്പില്‍ ഒരു ഹാഫിള് എന്നു കാണുന്നുണ്ട്. എന്താണാവോ ഇയാളുടെ ഹിഫ്ല്? ഖുര്‍ആനാകാനിടയില്ല. ആണെങ്കില്‍ ഈ മഹത്തായ സൃഷ്ടി ഒരു തവണപോലും ഇയാള്‍ വായിച്ചു നോക്കിയിട്ടില്ല. അറബിടെക്സ്റ്റില്‍ നിരവധി തെറ്റുകളാണ്. ഈ തെറ്റുകള്‍ അങ്ങനെ തന്നെ ഓതിയാല്‍ പുണ്യവും പോരിശയുമല്ല; കൊടിയ ദൈവശിക്ഷയാണു കിട്ടുക. മന്‍സില്‍ സകരിയ്യാ സാഹിബിന്റെതും പരിഭാഷ ഇയാളുടേതുമാണെന്നാണ് പറയുന്നത്. ഖുര്‍ആന്‍ പരിഭാഷയുടെ മിടുക്ക് ഈ ക്ഷുദ്രകൃതിയില്‍ ശരിക്കും കാണാം. ഇഖ്ലാസ് അധ്യായത്തിലെ രണ്ടാം വചനത്തിന് 'അല്ലാഹു നിരാശ്രയനാണ്' എന്നാണ് ഭാഷാന്തരം. മൗലവിയുടെ പരിഭാഷയില്‍ ഇതു നേര്‍ വിപരീതമാണ്. 'അല്ലാഹു സര്‍വാശ്രയനാകുന്നു' എന്ന്. (അല്ലാഹുവേ, കാവല്‍) പരിഭാഷ മിടുക്ക് ഇങ്ങനെ നിരവധി. വിശുദ്ധ ഖുര്‍ആന്‍ അനറബി ലിപിയില്‍ എഴുതുന്നത് ഹറാമാണെന്നത് പൂര്‍വികരും ആധുനികരുമായ മുഴുവന്‍ പണ്ഡിത�ാരുടെയും ഏകകണ്ഠമായ നിലപാടാണ്. അതു വചനങ്ങളുടെ ശബ്ദവും അര്‍ത്ഥവും മാറുന്ന വിധത്തിലാണെങ്കില്‍ വന്‍കുറ്റമാകും. മന്‍സില്‍ വിപ്ലവത്തില്‍ ഖുര്‍ആന്‍ വചനങ്ങളുടെ മലയാള ഉച്ചാരണം മഹാദുരന്തം തന്നെയാണ്. സൂറ ഫാതിഹ മുതല്‍ മിക്ക വചനങ്ങളിലും കാഫ് എന്ന അക്ഷരത്തിന് ഇരട്ടിപ്പാണ്. അതായത് - ഇയ്യാക്ക, മുത്തക്കീന്‍, ഇലാഹുക്കും എന്നിങ്ങനെ. ഒരിടത്ത് 'ഒയ്‌രില്‍ മഗ്ലൂബി'യാണെങ്കില്‍ മറ്റൊരിടത്ത് 'ഹ്വൈരില്‍' ആണ്. സുറ: ഇഖ്ലാസിലെ ഒന്നാം വചനം തൗഹീദിന്റെ പ്രഖ്യാപനമാണ്. 'നബീ പറയുക, അല്ലാഹു ഏകനാണ്' എന്നു പരിഭാഷ. മന്‍സില്‍ മലയാള ഖുര്‍ആനില്‍ ഇത് 'നബീ തിന്നുക, അല്ലാഹു ഏകനാണ് എന്നു പരിഭാഷ! ഇങ്ങനെ വികലമായും വികൃതമായും ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അര്‍ത്ഥവും ആശയവും മാറും. പോരിശക്കു പകരം നാശം ചോദിച്ചുവാങ്ങുകയും ചെയ്യും. മന്‍സില്‍ വിപ്ലവത്തിലെ കച്ചവട സാധ്യതകള്‍ക്കു മുമ്പില്‍ മൗലവിക്കും ഇതൊക്കെ നോക്കാനെവിടെ നേരം? പക്ഷേ, സമുദായം ഇതു നോക്കണം. കാണണം. =
Wednesday, January 27, 2010
ഇടുക്കി കലക്ടറെ മാറ്റണമെന്ന് മുഖ്യമന്ത്രി; മന്ത്രിമാര്‍ക്ക് വിയോജിപ്പ്

തിരുവനന്തപുരം: മൂന്നാറിലെ നടപടികള്‍ ഇടതുമുന്നണിയില്‍ അഭിപ്രായ ഐക്യമുണ്ടാക്കിയ ശേഷം മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അടിയന്തര ഇടതു മുന്നണി യോഗം ചേരും.
മുന്നണി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ ഉപസമിതി തുടര്‍ നടപടി കൈക്കൊള്ളും. ഇടുക്കി ജില്ലാ കലകട്ര്‍ അശോക് കുമാര്‍ സിങ്ങിനെ മാറ്റണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭയില്‍ ആവശ്യപ്പെട്ടുവെങ്കിലും മന്ത്രിമാര്‍ യോജിച്ചില്ല. അതിനാല്‍ കലക്ടറെ മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പായില്ല. ഈ വിഷയം കൂടി മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനക്ക് വിടുകയായിരുന്നു
ഒന്നര മണിക്കൂറോളമെടുത്താണ് മന്ത്രിസഭ മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്തത്. ഹൈകോടതി വിധിയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയാണ് വിശദീകരിച്ചത്. കോടതി വിധിക്കനുസരിച്ച് കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ രാഷ്ട്രീയ തീരുമാനത്തിന് ശേഷം മതിയെന്ന അഭിപ്രായമാണ് മന്ത്രിമാര്‍ പ്രകടിപ്പിച്ചത്. മൂന്നാറില്‍ നടപടി എടുക്കേണ്ട ഉത്തരവാദിത്തം ജില്ലാ കലക്ടര്‍ക്കാണെന്നും വീഴ്ച ഉണ്ടായതിനാല്‍ കലക്ടറെ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ കലക്ടറെ ഇപ്പോള്‍ മാറ്റിയാല്‍ സര്‍ക്കാറിന് ഗുണകരമാകുമോ എന്ന് ചില മന്ത്രിമാര്‍ സംശയം പ്രകടിപ്പിച്ചു. ജില്ലാ കലക്ടര്‍ പല വിവരങ്ങളും അറിയിയിച്ചിട്ടില്ലെന്നും ഈ കലക്ടര്‍ വിശ്വസ്തനല്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ആരാണ് വിശ്വസ്തരെന്നും ആര് അധികാരത്തിലിരുന്നാലും അവരോടൊപ്പം നില്‍ക്കുകയാണ് ഐ.എ.എസുകാര്‍ ചെയ്യുകയെന്നും ചില മന്ത്രിമാര്‍ സൂചിപ്പിച്ചു. മൂന്നാറിലേക്ക് നിയോഗിച്ച ആദ്യ ദൌത്യ സംഘം തന്നെ വിശ്വസ്തരായിരുന്നില്ലെന്ന കമന്റും ഉണ്ടായി. ഒന്നാം ദൌത്യസംഘത്തെ അയച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചു. ചില പാര്‍ട്ടി ഓഫിസുകള്‍ക്ക് വരെ രവീന്ദ്രന്‍ പട്ടയമാണ്. അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുകയും കൈയേറ്റം തിരിച്ചുപിടിക്കുകയും വേണം. ഒന്നാം മൂന്നാര്‍ ദൌത്യത്തിന് തുടര്‍ച്ചയുണ്ടായില്ലെന്നും ഒഴിപ്പിക്കല്‍ തടസ്സപ്പെട്ടുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍ രാഷ്ട്രീയ പിന്തുണയില്ലാതെ പോയതാണ് മൂന്നാര്‍ പരാജയത്തിന് കാരണമെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. മൂന്നാറില്‍ ഉണ്ടാകേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. രാഷ്ട്രീയ സമവായത്തിന് ശേഷമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ. എങ്കില്‍ മാത്രമേ കൈയേറ്റം ഒഴിപ്പിക്കാനാകൂ.
സി.പി.ഐ ഓഫിസിന് രവീന്ദ്രന്‍ പട്ടയമല്ലെന്നും വില കൊടുത്ത് വാങ്ങിയതാണെന്നും സി.പി.ഐ മന്ത്രിമാര്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതിന് പുറത്ത് ഭൂമി ഉണ്ടെങ്കില്‍ ഏറ്റെടുത്ത് കൊള്ളാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സജീവമായ ചര്‍ച്ചയാണ് മൂന്നാര്‍ വിഷയത്തില്‍ നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രന്‍, എ.കെ. ബാലന്‍, പാലോളി മുഹമ്മദ്കുട്ടി, എം. വിജയകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്. 2007ലെ മൂന്നാര്‍ ഒഴിപ്പിക്കലിനോട് ബന്ധപ്പെട്ട് രൂപവത്കരിച്ചതാണ് സമിതി. മന്ത്രിസഭാ സമിതി മൂന്നാര്‍ സന്ദര്‍ശനം നടത്തുന്നതടക്കം കാര്യങ്ങള്‍ ഇടതു മുന്നണി തീരുമാനിക്കും.
കണ്ണന്‍ദേവന്‍ ഹില്‍ വില്ലേജിലെ 17922 ഏക്കര്‍ വനഭൂമിയായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാനുള്ള നിര്‍ദേശവും മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് വിടും. ഇക്കാര്യവും മന്ത്രിസഭ പരിഗണിക്കാനിരുന്നതാണ്
Tuesday, January 26, 2010
കരുത്തും പൈതൃകവും വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്
ന്യൂദല്‍ഹി: രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും സൈനിക ശക്തിയുടെയും കരുത്ത് വിളിച്ചോതുന്ന നിറപ്പകിട്ടാര്‍ന്ന അറുപതാം റിപ്പബ്ലിക് ദിനാഘോഷ പരേഡിന്
തലസ്ഥാനം സാക്ഷ്യം വഹിച്ചു. കനത്ത മുടല്‍മഞ്ഞിനെ വകഞ്ഞുമാറ്റി നീങ്ങിയ സൈനിക പരേഡില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സല്യൂട്ട് സ്വീകരിച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മിയുന്‍ബാക് മുഖ്യാതിഥിയായി. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, പ്രതിരോധ മന്ത്രി എ.കെ. ആന്റണി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി.
Sunday, January 24, 2010
കെ. സെയ്താലിക്കുട്ടി ഓര്‍മയായി

മഞ്ചേരി: മലപ്പുറം ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടു വന്നവരില്‍ പ്രമുഖനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ. സെയ്താലിക്കുട്ടി (84) ഓര്‍മയായി. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.15ഓടെയായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ഒരു വര്‍ഷമായി ചികില്‍സയിലും വിശ്രമത്തിലുമായിരുന്നു. ജനുവരി 13ന് രക്തത്തില്‍ സോഡിയം കുറഞ്ഞതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി കണ്ടതിനാല്‍ ശനിയാഴ്ച വാര്‍ഡിലേക്ക് മാറ്റിയിരുന്നു. മക്കളായ മന്‍സൂര്‍ അലിയും റഫീഖലിയും കൂടെയുണ്ടായിരുന്നു. രാവിലെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസില്‍ മൃതദേഹം അല്‍പനേരം പൊതുദര്‍ശനത്തിന് വെച്ചശേഷം മഞ്ചേരി കിഴക്കേതലയിലെ വീട്ടിലെത്തിച്ചു. പിന്നീട് രാവിലെ 9.40 മുതല്‍ മഞ്ചേരി മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ വൈകുന്നേരം നാലുമണിവരെ പൊതു ദര്‍ശനത്തിന് വെച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ മാസ്റ്റര്‍, മന്ത്രി പാലോളി മുഹമ്മദ് കുട്ടി, പി.പി. വാസുദേവന്‍, ഇ.എന്‍. മോഹന്‍ദാസ് എന്നിവര്‍ രക്തപതാക പുതപ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകുന്നേരം അഞ്ചു മണിയോടെ മഞ്ചേരി ടൌണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.
ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ഡയറക്ടര്‍, പെരിന്തല്‍മണ്ണ ഇ.എം.എസ് സ്മാരക ആശുപത്രി ഡയറക്ടര്‍, മദ്യ വ്യവസായ തൊഴിലാളി യൂനിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് എപ്ലോയീസ് യൂനിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 24 വര്‍ഷമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 1986 മുതല്‍ മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എങ്കിലും സംസ്ഥാന കമ്മിറ്റി അംഗത്വം നിലനിര്‍ത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായും ഏറെക്കാലം പ്രവര്‍ത്തിച്ചു. പലതവണയായി രണ്ടര കൊല്ലത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊണ്ടോട്ടി കാപ്പാടന്‍ കമ്മദ്^തായുമ്മ ദമ്പതികളുടെ മകനായി 1932ലായിരുന്നു ജനനം. ഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ നാസര്‍, നൌഷാദ് അലി, റഫീഖ് അലി, മന്‍സൂര്‍ അലി, സഫീര്‍ അലി, ഹഫ്സത്ത്, ഷൈല. മരുമക്കള്‍: ഹഫ്സത്ത്, ഹസീന, ഷാനി, ശബ്ന, ജാസിറ, ഷമീര്‍
കൂസലില്ലാതെ ബസോടിച്ച് നാലാം ക്ലാസുകാരി ദീപ്തി

കാസര്‍കോട്: നാലാം ക്ലാസുകാരി കുട്ടിയായ ദീപ്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കണ്ടുനിന്നവര്‍ക്ക് നെഞ്ചിടിപ്പേറി. കൂസലില്ലാതെ സ്റ്റിയറിങ് തിരിച്ച് ആ ഒമ്പതു വയസ്സുകാരി ബസ് മുന്നോട്ടെടുത്തപ്പോള്‍ അത് വിസ്മയമായി മാറി. കുഡ്ലു ഗംഗൈ റോഡിലെ പ്രണവം ഹൌസില്‍ ഗണേഷിന്റെ മകള്‍ ദീപ്തിയാണ് കൂടിനിന്നവര്‍ക്ക് ആകാംക്ഷയും അദ്ഭുതവും സമ്മാനിച്ച് ബസോടിച്ചത്. ഇന്നലെ രാവിലെ കാസര്‍കോട് താളിപ്പടുപ്പ് ഗ്രൌണ്ടിലായിരുന്നു ദീപ്തിയുടെ ഡ്രൈവിങ് പ്രകടനം.
ഡ്രൈവറായ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ദീപ്തി വാഹന ലോകത്തേക്ക് ചുവടുവെക്കുന്നത്. ഗണേഷ് മുമ്പ് ടെമ്പോ ട്രാവലര്‍ ഡ്രൈവറായിരുന്നു. ജോലി കഴിഞ്ഞ് രാത്രി വീട്ടില്‍ കൊണ്ടുവെക്കുന്ന ഈ വണ്ടിയില്‍നിന്നാണ് ദീപ്തി ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. തമാശക്ക് വണ്ടിയില്‍ കയറി സ്റ്റിയറിങ് തിരിച്ചപ്പോള്‍ തോന്നിയ മോഹം പിന്നീടൊരു വാശിയായി മാറുകയായിരുന്നെന്ന് ദീപ്തി പറയുന്നു. അച്ഛന്‍ നല്‍കിയ പരിശീലനത്തിന്റെ ബലത്തില്‍ ഒരുവര്‍ഷം മുമ്പ് ദീപ്തി ടെമ്പോ ട്രാവലര്‍ ഓടിച്ചു. ഇപ്പോള്‍ ബസും ലോറിയുമുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍പോലും ദീപ്തി കൂസലില്ലാതെ ഓടിക്കുന്നുണ്ടെന്ന് ഗണേഷ് പറയുന്നു. ദീപ്തിയുടെ ബസോടിക്കല്‍ കാണാന്‍ ഇന്നലെ താളിപ്പടുപ്പില്‍ സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ എത്തി. ചേച്ചിതാരമായതോടെ ശ്രീഹരിക്കും വൈഷ്ണവിനും വണ്ടി ഓട്ടണമെന്ന് മോഹമുയരുന്നുണ്ട്. സുഗന്ധിയാണ് ദീപ്തിയുടെ മാതാവ്.
മലയാളികളുടെ സത്യസന്ധത മലയാളിക്ക് തുണയായി
ജിദ്ദ: സുഹൃത്തുക്കളായ മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് കോയയുടെയും വളവന്നുര്‍ സ്വദേശി അബ്ദുന്നാസറിന്റെയും സത്യസന്ധത തുണയായത് തൃശൂര്‍ സ്വദേശി വിജയ് ശങ്കറിന്. യാമ്പു ജംറിയ ബേക്കറിയില്‍ ജോലി ചെയ്യുന്ന കോയ കഴിഞ്ഞ ദിവസം സുഹൃത്ത് അബ്ദുന്നാസറിനെ കാണാന്‍ അദ്ദേഹം ജോലിചെയ്യുന്ന തൌഫീഖ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയതായിരുന്നു. തിരിച്ചു പോരുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍നിന്ന് വലിയ തുകയും ഇക്കാമയും അഞ്ചോളം എ.ടി.എം കാര്‍ഡുകളും അടങ്ങിയ പേഴ്സ് വീണുകിട്ടി. ഇവര്‍ പേഴ്സ് പരിശോധിച്ചെങ്കിലും അവകാശി സംബന്ധിച്ച ഒരു വിവരവും കിട്ടിയില്ല. അപ്പോഴാണ് പേഴ്സിലുണ്ടായിരുന്ന ഗള്‍ഫ് ഗേറ്റിന്റെ കസ്റ്റമര്‍ കാര്‍ഡ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഗള്‍ഫ് ഗേറ്റ് ജിദ്ദ ഓഫീസുമായി ബന്ധപ്പെട്ട് കസ്റ്റമര്‍ നമ്പര്‍ നല്‍കുകയും പേഴ്സ് വീണുകിട്ടിയ വിവരം അറിയിക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ സിസ്റ്റത്തില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ കോയക്കും നാസറിനും കൈമാറി. തുടര്‍ന്ന് പേഴ്സിന്റെ അവകാശിയും അല്‍ റാജി ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ സൂപ്പര്‍വൈസറുമായ വിജയ് ശങ്കറിനെ ബന്ധപ്പെട്ടു.
അപ്പോഴാണ് വിജയ് ശങ്കര്‍ തന്റെ പേഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ പേഴ്സ് വിജയ് ശങ്കറിന് കൈമാറുകയും ചെയ്തു.
കഴിഞ്ഞ ജോലിചെയ്യുന്ന മുഹമ്മദ് കോയക്കും 15 വര്‍ഷമായി തൌഫീഖ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അബ്ദുന്നാസറിനും പറയാനുള്ളത് ഒന്നുമാത്രം^ അന്യരുടെ പണം അത് എത്ര വലിയ തുകയായാലും അധ്വാനിച്ചു കിട്ടുന്ന പണത്തിനു തുല്യമാവില്ല. തങ്ങളുടെ ഈ പ്രവര്‍ത്തനം നാളെ മറ്റൊരാള്‍ക്ക് പ്രചോദനമായെങ്കില്‍ അതാണ് ഞങ്ങളുടെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഖാലിദ് ചെര്‍പ്പുളശേãരി

കവര്‍ച്ചാ സംഘത്തിന്റെ ആക്രമണം: പ്രവാസികള്‍ ആശങ്കയില്‍
ജിദ്ദ: കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി ശംസുദ്ദീന്റെ (30) ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. എങ്കിലും ഇന്നലെ രാത്രി വൈകിയും തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വയറ്റിലും നെഞ്ചിലും ഉള്‍പ്പെടെ അഞ്ച് കുത്തുകളേറ്റ ശംസുദ്ദീനെ വെള്ളിയാഴ്ച രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ ഉച്ചക്ക് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മാറ്റുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പരിക്കിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്താണ് മാറ്റാതിരുന്നത്. അതേസമയം, വെള്ളിയാഴ്ച രാത്രി തന്നെ കുത്തേറ്റ തമിഴ്നാട് സ്വദേശി മുഹമ്മദ് മീരാന്‍ ഷാ (35)യും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇദ്ദേഹത്തെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
വെള്ളിയാഴ്ച രാത്രി ശറഫിയ ഇസ്കന്‍ ബില്‍ഡിംഗിനു സമീപം ശാര തൌബയില്‍ വെച്ചാണ് ഇരുവര്‍ക്കും വ്യത്യസ്ത സമയങ്ങളില്‍ കുത്തേറ്റത്. ഇതുസംബന്ധിച്ച് ഇന്നലെ 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരി മഞ്ഞപ്പറ്റ കുന്നുമ്മല്‍ വീട്ടില്‍ തേനെമൂച്ചി ഉണ്ണിഹസന്റെ മകനായ ശംസുദ്ദീന് വയറ്റിലേറ്റ കുത്ത് ഗുരുതരമാണ്. ഇതിനുപുറമെ നെഞ്ചിനും മറ്റുമായി നാല് കുത്തുകള്‍ കൂടിയുണ്ട്. വീട്ടു ഡ്രൈവറായ ശംസുദ്ദീന്‍ സുഹൃത്തും നാട്ടുകാരനുമായ കളത്തിങ്ങല്‍ ഉണ്ണിയെ സന്ദര്‍ശിച്ച ശേഷം താമസ സ്ഥലത്തേക്ക് തിരിച്ചുപോകാനായി വാഹനം കാത്തുനില്‍ക്കുമ്പോള്‍ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ആദ്യം ശംസുദ്ദീന്റെ മൊബൈല്‍ തട്ടിപ്പറിച്ച സംഘം, തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തിയത്. രക്തത്തില്‍ കുളിച്ച നിലയില്‍ ഓടിയ ശംസുദ്ദീന്‍ തൊട്ടടുത്ത വീടിന് മുന്നിലെത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. ഇതിനിടയില്‍ മുറിവുകളില്‍ നിന്നും വളരെയേറെ രക്തം നഷ്ടമായിരുന്നു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉണ്ണീന്‍, ഗഫൂര്‍ ചാലിയം എന്നിവരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നവോദയ ബാബ് മക്ക യൂനിറ്റ് അംഗമാണ് ശംസുദ്ദീന്‍. സംഭവമറിഞ്ഞ് നവോദയ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി രക്തം ലഭിക്കാനും മറ്റും ഏര്‍പാടുണ്ടാക്കി. ശംസുദ്ദീനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ രക്തബാങ്കില്ലാത്തതിനാല്‍ കിംഗ് ഫഹദ് ആശുപത്രിയില്‍നിന്നാണ് രക്തം എത്തിച്ചത്. ശംസുദ്ദീന്റെ ജ്യേഷ്ഠന്‍ ശൌക്കത്തലി ദമ്മാമില്‍നിന്ന് ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റൊരു സഹോദരന്‍ കുഞ്ഞിപ്പ ഖത്തറിലാണ്.
മറ്റൊരു സംഭവത്തിലാണ് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ അതിരാപട്ടണം സ്വദേശിയായ മുഹമ്മദ് മീരാന്‍ ഷായ്ക്ക് കുത്തേറ്റത്. ഇയാളെയും കവര്‍ച്ചാ സംഘം ആക്രമിക്കുകയായിരുന്നു. വയറ്റിലാണ് കുത്തേറ്റത്. എങ്കിലും പരിക്ക് ഗുരുതരമല്ല. ഇയാളുടെ 1500 റിയാല്‍ അക്രമികള്‍ തട്ടിയെടുത്തു. സിമ്പാ ഗ്രൂപ്പ് കമ്പനിയിലെ ജോലിക്കാരനാണ് ഇദ്ദേഹം. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ശംസുദ്ദീന്റെ ചികില്‍സക്ക് വന്‍ തുകയാണ് ചെലവാകുന്നത്. നിര്‍ധന കുടുംബത്തിലെ അംഗമായ ശംസുദ്ദീന്റെ ചികില്‍സ മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തില്‍ വളരെയധികം പ്രയാസമുണ്ടെന്ന് മാതൃസഹോദരീ പുത്രനായ അലവി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ഇന്നലെ രാവിലെ ബോധം തെളിഞ്ഞെങ്കിലും സംസാരിക്കാന്‍ ശംസുദ്ദീന്‍ ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും അലവി പറഞ്ഞു. ചികില്‍സാ കാര്യത്തില്‍ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 050 2373 245 എന്ന നമ്പറില്‍ അലവിയുമായി ബന്ധപ്പെടാവുന്നതാണ്.
ഏതാണ്ട് ഒരേ സമയത്തുതന്നെ രണ്ട് ഇന്ത്യക്കാര്‍ ആക്രമണത്തിനിരയായ സംഭവം പ്രവാസികളില്‍ ഏറെ നടുക്കമുണ്ടാക്കി. കവര്‍ച്ച നടത്തിയെന്ന് മാത്രമല്ല, ശാരീരികമായി ആക്രമണം നടത്തുകയും ചെയ്തതാണ് പ്രവാസികളില്‍ പൊതുവെ ആശങ്കയുണ്ടാക്കിയത്. ശംസുദ്ദീനെയും മീരാന്‍ ഷായെയും ആക്രമിച്ച സംഘത്തെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബി.എസ്. നിസാമുദ്ദീന്‍

Friday, January 22, 2010
12വര്‍ഷമായി നാട്ടില്‍ പോകാത്ത
ജിദ്ദ: കഴിഞ്ഞ 12വര്‍ഷമായി നാട്ടില്‍ വരികയോ തനിക്കോ മൂന്ന് മക്കള്‍ക്കോ ചെലവിന് നല്‍കുകയോ ചെയ്യാത്ത തന്റെ ഭര്‍ത്താവിനെ ഏതെങ്കിലും വിധത്തില്‍ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനി കോണ്‍സുലേറ്റിനെ സമീപിച്ചു. കണ്ണൂര്‍, മട്ടന്നൂരിനടുത്ത് നാലാങ്കേരി പുതിയ പുരയിലെ കെ.പി സക്കീനയാണ് ഭര്‍ത്താവ് ടി.വി അഷ്റഫിനെതിരെ ആവലാതിയുമായി ജിദ്ദയിലെ പ്രവാസി സംഘടനകളെയും അതുവഴി ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിക്കുന്നത്.
19വര്‍ഷം മുമ്പാണ് നാലാങ്കേരി സ്വദേശി തന്നെയായ അഷ്റഫുമായുള്ള വിവാഹം നടക്കുന്നത്. ആ ബന്ധത്തില്‍ മൂന്നു പെണ്‍കുട്ടികളാണുള്ളത്. മൂത്ത കുട്ടിക്ക് 17വയസുണ്ട്. പ്ലസടു, പത്ത്, എട്ട് ക്ലാസുകളിലാണ് ഇവര്‍ പഠിക്കുന്നത്. ഏറ്റവുമിളയ കുട്ടിയെ പ്രസവിച്ച ഉടന്‍ അഷ്റഫ് ജിദ്ദയിലേക്ക് വിമാനം കയറിയതാണ്. ഇതുവരെ പിന്നീട് കുടുംബത്തിനടുത്തേക്ക് പോവുകയോ ചെലവിന് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍സുലേറ്റിന് മുന്നില്‍ പരാതിപ്പെടുന്നു. ആദ്യമൊക്കെ തന്നെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ കൊല്ലത്തിലൊരിക്കലോ മറ്റോ വിളിച്ചാലായി എന്നും സക്കീന പരിഭവം പറയുന്നു. ഇക്കാലത്തിനിടയില്‍ ഇതുവരെ കത്തെഴുതിയിട്ടുമില്ല. മക്കളുടെ ഭാരം മുഴുവന്‍ തലയിലേറ്റേണ്ടി വന്ന താന്‍ അവശരായ മാതാപിതാക്കളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും അതുകൊണ്ട് അഷ്റഫിനെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് കെ.എം.സി.സി മുഖേന നല്‍കിയ പരാതിയില്‍ പറയുന്നത്.
ജിദ്ദ മഹ്ജറിലാണ് അഷ്റഫ് ജോലി ചെയ്യുന്നതെന്ന് അല്‍ ഹസയിലുള്ള ഭാര്യാസഹോദരന്‍ പറഞ്ഞു. ഹോട്ടലുകളിലും മറ്റും കുക്കാണത്രെ ഇയാള്‍. ബന്ധുക്കളില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടപ്പോള്‍ നാട്ടില്‍ പോകാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞ് അപാരമായ വാചാലതയോടെ ഒഴിഞ്ഞുമാറുകയാണ്. ഇങ്ങനെ ഇന്ത്യന്‍ പൌരനെതിരെ പരാതി ലഭിച്ചാല്‍ കോണ്‍സുലേറ്റില്‍ വിളിപ്പിച്ച് രാജ്യത്തെ നിയമാനുസൃത ബാധ്യതകള്‍ നിറവേറ്റുന്നതിനെ കുറിച്ച് ഓര്‍മപ്പെടുത്തുമെന്നാണ് അറിയുന്നത്

പുകവലിക്കെതിരെ മുന്നറിയിപ്പ്: സിഗരറ്റ് പാക്കറ്റുകളില്‍ ചിത്രം പതിക്കും
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ വില്‍പന നടത്തുന്ന സിഗരറ്റിന്റെ പാക്കറ്റുകളില്‍ മുന്നറിയിപ്പ് ചിത്രം പതിക്കാന്‍ നിയമം വരുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് വ്യക്തമാക്കുകയും ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പുകവലിക്കാരെ ബോധവത്കരിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് പതിക്കുക. അടുത്ത മാസം നാല്, അഞ്ച് തിയതികളില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേരുന്ന ജി.സി.സി തല സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
പണം നല്‍കി രോഗം വിലക്കു വാങ്ങുകയാണ് പുകവലിക്കാര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ജി.സി.സി തലത്തില്‍ പുകവലി നിരോധം കൊണ്ടുവരുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. ഒരു സിഗരറ്റ് പാക്കറ്റിന്റെ മുന്‍ഭാഗത്ത് നേര്‍പകുതി ഭാഗം വരെയാണ് മുന്നറിയിപ്പുണ്ടാവുക. മുന്നറിയിപ്പ് വാചകങ്ങള്‍ക്ക് പുറമെ അക്ഷരാഭ്യാസമില്ലാത്തവരെ ഉദ്ദേശിച്ച് ചിത്രങ്ങളും ഗ്രാഫിക് ഡിസൈനുകളും ഉപയോഗിക്കാന്‍ കമ്പനികളോട് നിര്‍ദേശിക്കും. പുകവലിയുടെ ദൂഷ്യങ്ങളാണ് ഇതില്‍ ചിത്രീകരിക്കുക. സിഗരറ്റിന് പുറമെ ശീഷ ഉപയോഗിക്കുന്നത് സംബന്ധിച്ചും മുന്നറിയിപ്പ് നല്‍കും. പുകയില സംബന്ധമായ എല്ലാ ഉല്‍പന്നങ്ങളും പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആരോഗ്യപരമായ മുന്നറിയിപ്പ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച അന്തര്‍ദേശീയ ഉടമ്പടിയുടെ പതിനൊന്നാം ഖണ്ഡിക ഇക്കാര്യം വ്യക്തമാക്കുന്നു.
പുകവലിക്കെതിരെ സൌദി അറേബ്യയിലും യു.എ.ഇയിലും ഉള്‍പ്പെടെ അടുത്ത കാലത്ത് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. യു.എ.ഇയില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹമാണ് പിഴ. ഇതിനുപുറമെ രണ്ടു വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയുമുണ്ടാകും. യു.എ.ഇയിലെ നിരത്തുകള്‍, പൊതുവാഹനങ്ങള്‍, ആരാധനാലയങ്ങള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും 12 വയസ്സിന് താഴെയുള്ള കുട്ടികളുമായി പോകുന്ന സ്വകാര്യ വാഹനങ്ങളിലും പുകവലി പാടില്ലെന്നാണ് പുതിയ നിയമം. മാത്രമല്ല, എല്ലാവിധ പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങളും പുകയില ഉല്‍പന്നങ്ങള്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്.
സൌദി അറേബ്യയില്‍ നേരത്തേ തന്നെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. പക്ഷെ, നിരോധം വന്നിട്ടും സൌദിയില്‍ ജനങ്ങളില്‍നിന്ന് ഈ ശീലം വിട്ടുപോകുന്നില്ലെന്നാണ് സൂചന. സൌദിയില്‍ സ്വദേശികള്‍ ഒരു വര്‍ഷം പുകവലിക്ക് ചെലവാക്കുന്നത് 200 കോടി റിയാലാണ്. ഇതുമൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികില്‍സക്ക് ചെലവാകുന്നത് 700 കോടിയാണെന്ന് ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൌദിയില്‍ പുകവലിക്ക് അടിമകളായ 60 ലക്ഷം സ്വദേശികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 35 മുതല്‍ 40 ശതമാനം വരെ പേര്‍ കൌമാര പ്രായക്കാരാണ്. രാജ്യത്ത് വര്‍ഷത്തില്‍ 46 ടണ്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പുകവലി മൂലമുള്ള രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. മാത്രമല്ല, പുകവലി കാരണം കരളിന് കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണവും വന്‍ തോതില്‍ കൂടുന്നു. ഇവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവാണുണ്ടായത്. പുകവലി സംബന്ധമായ രോഗങ്ങളുടെ ചികില്‍സക്ക് വലിയ ചെലവുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ചികില്‍സക്കായി പ്രതിവര്‍ഷം 700 കോടി റിയാലിലേറെയാണ് ചെലവാകുന്നത്. ഈ കണക്കിന്റെ ശരാശരി നോക്കുകയാണെങ്കില്‍ ഒരാള്‍ക്ക് 10 ലക്ഷം റിയാല്‍ എന്ന തോതിലാണ് ചെലവാകുന്നത്്. അതുകൊണ്ടുതന്നെ ഈ സാമൂഹിക വിപത്തിനെതിരെ വരും ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപക ബോധവത്കരണവും ആസൂത്രണം ചെയ്യും.

ജാഥ നടത്തി വഴി തടയരുത്: കോടതി
കൊച്ചി: റാലികളുടെയും പ്രകടനങ്ങളുടെയും പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്ന് ഹൈ കോടതി. റാലിയും പ്രകടനങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത സംഘാടകര്‍ക്കും നിയമപാലര്‍ക്കുമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മ~്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വെള്ളിയാഴ്ച കൊച്ചിയില്‍ എസ്.എന്‍.ഡി.പി യോഗം സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ അസി. പൊലീസ് കമീഷണറുടെ നടപടിക്കെതിരെ ലഭിച്ച കത്ത് ഹരജിയായി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന കെ. സഞ്ജിത് രാജ ചീഫ് ജസ്റ്റിനയച്ച കത്താണ് ഹരജിയായി പരിഗണിച്ചത്. അസി. പൊലീസ് കമീഷണറുടെ നടപടി കോടതിയലക്ഷ്യമാണ്. ജനങ്ങളുടെയും ഹരജിക്കാരന്റെയും പൗരാവകാശം നിഷേധിക്കുകയാണ് ചെയ്തത്. കോടതി നിര്‍ദേശങ്ങളും നിയമങ്ങളും പാലിച്ചുവേണം റാലി നടത്താനെന്നാണ് യോഗം നേതാക്കള്‍ അണികളോട് പറഞ്ഞിട്ടുള്ളത്്. എന്നാല്‍, ട്രാഫിക് അസി. കമീഷണര്‍ ഉച്ചക്ക് ഒന്നുമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. പൊതു യാത്രാ വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. ഇത് ഹൈ കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ജനങ്ങള്‍ കടുത്ത ദുരിതമാണ് ഇതിലൂടെ നേരിടേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ അസി. കമീഷണര്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍ കരുതലെന്ന രീതിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അഡ്വ. ജനറല്‍ കോടതിയെ അറിയിച്ചു. ഗതാഗത തടസ്സമുണ്ടാകാതെ വേണം റാലിയില്‍ പങ്കെടുക്കാനെന്ന് യോഗം നേതാക്കള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകനും അറിയിച്ചു. അസി. ട്രാഫിക് കമീഷണര്‍ വേണുഗോപാല്‍ കോടതിയില്‍ ഹാജരായിരുന്നു. പൊതു, സ്വകാര്യ മുതലുകള്‍ നശിപ്പിച്ചാല്‍ ഉത്തരവാദിത്തം സംഘാടകര്‍ക്കും നിയമപാലകര്‍ക്കുമായിരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. നേരേത്തയുള്ള മൂന്ന് ഫുള്‍ബെഞ്ച് ഉത്തരവുകള്‍ അനുസരിച്ചാണ് റാലി നടക്കുന്നതെന്ന് ഉറപ്പാക്കണം. റാലിയും പ്രകടനങ്ങളും സംബന്ധിച്ച് ആറ് ദിവസം മുമ്പെങ്കിലും പൊലീസ് അധികാരികള്‍ക്ക് നോട്ടീസ് നല്‍കണം. എന്തിന് നടക്കുന്നുവെന്നും എത്ര പേര്‍ പങ്കെടുക്കുമെന്നും അറിയിക്കണം. റോഡ് നിറഞ്ഞ് പോകരുത്, കാല്‍ നടക്കാരെയും വാഹനങ്ങളെയും തടയരുത്, വലിയ ബാനര്‍ മുന്‍ നിരയില്‍ പിടിച്ച് ഗതാഗത തടസ്സമുണ്ടാക്കരുത്, റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കണം തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് മുന്‍ ഉത്തരവുകളില്‍ പറഞ്ഞിട്ടുള്ളത്
Thursday, January 21, 2010
സസ്‌പെന്‍ഷന്‍: പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു
Thursday, January 21, 2010
മുംബൈ: ട്രോംബയിലെ ചീത്താ ക്യാമ്പ് ഭാഗത്ത് സ്വാമി വിവേകാനന്ദ സ്‌കൂളിലെ എട്ടാം ക്ലാസുകാരന്‍ പ്രിന്‍സിപല്‍ സസ്‌പെന്‍ഡ് ചെയ്തതിന് ആത്മഹത്യ ചെയ്തു. ഖാലിദ് ശൈഖും മറ്റൊരു കുട്ടിയുമായയുളള അടിപിടിയെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ ഖാലിദിന്റെ അമ്മാവനെ സ്‌കൂളിലേക്ക് വിളിപ്പിച്ച് പരാതി പറഞ്ഞ ശേഷം ഒരാഴ്ച്ചത്തേക്ക് സസ്‌പെന്റ് ചെയ്യുകയായിരുന്നു. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ ശേഷം അമ്മാവന്‍ ജോലിക്കു പോയി. ഖാലിദിന്റെ പിതാവ് ദുബൈയില്‍ ആണ് മാതാവ് രണ്ടു ദിവസം മുമ്പ് തമിഴ് നാട്ടിലെ വീട്ടിലേക്ക് പോയിരുന്നു. ഈ തക്കത്തിനാണ് ഖാലിദ് ആത്മഹത്യ ചെയ്തത്.

Wednesday, January 20, 2010
പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്
Madhyamam Daily
പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്
Saturday, January 2, 2010
വിനീത് നാരായണന്‍ നമ്പൂതിരി
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.
ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.
ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.
ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?
ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!
(മുംബൈയില്‍ സോഫ്റ്റ്വെയര്‍
എന്‍ജിനീയറാണ് ലേഖകന്‍)
http://rscdubai.ning.com/profiles/blogs/4696803:BlogPost:690

Monday, January 18, 2010
ഇവിടെ മൃതദേഹങ്ങള്‍ക്കും രക്ഷയില്ല

Tuesday, January 19, 2010
പോര്‍ട്ടോ പ്രിന്‍സിലെ പ്രമുഖ കുടുംബങ്ങളുടെ അന്ത്യ വിശ്രമ കേന്ദ്രമായിരുന്ന ഗ്രാന്‍ഡ് സെമിത്തേരിയിലെ ദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു, ബ്രിട്ടനിലെ 'ഗാര്‍ഡിയന്‍' പത്രത്തിന്റെ ലേഖകന്‍ എഡ് പില്‍കിങ്ടണ്‍
ഇവിടെയാകെ അളിഞ്ഞ ശവങ്ങളുടെ ഗന്ധമാണ്. ഒന്നിനുമീതെ ഒന്നായി കൂട്ടിയിട്ട മൃതദേഹങ്ങള്‍ ഭീകരമായ കാഴ്ചയാണ്. മൃതദേഹങ്ങളുമായെത്തിയ കൈവണ്ടികള്‍ ശ്മശാന കവാടത്തില്‍ നിറഞ്ഞിരിക്കുന്നു. ഓരോ തവണയും വണ്ടികള്‍ അകത്തേക്ക് കയറി അഞ്ചും പത്തും മൃതദേഹങ്ങള്‍ ഒന്നിച്ച് താഴേക്കിടുന്നു. ഓരോ അഞ്ചു മിനിറ്റിലും ഓരോ മൃതദേഹങ്ങള്‍ ഇവിടെയെത്തുന്നതായി സെമിത്തേരി സൂക്ഷിപ്പുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരുപാട് തുണിയൊന്നും ചെലവാക്കാന്‍ ഇല്ലാത്തതിനാല്‍, കീറത്തുണികളില്‍ പൊതിഞ്ഞാണ് മൃതദേഹങ്ങള്‍ എത്തുന്നത്. പൊട്ടിപ്പൊളിഞ്ഞ മരക്കഷണങ്ങള്‍കൊണ്ടുണ്ടാക്കിയ ശവപ്പെട്ടികളില്‍ എത്തുന്നത് ഭാഗ്യം ചെയ്തവരുടെ മൃതദേഹങ്ങളാണ്. അതുപോലും അപ്രാപ്യമാണ് മറ്റുള്ള മൃതദേഹങ്ങള്‍ക്ക്.
നോക്കിനില്‍ക്കെ ഒരു കൈവണ്ടി കവാടം കടന്നുവന്നു. 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ആണതില്‍. വണ്ടി ഉന്തിവന്നവര്‍ ശ്മശാന ജോലിക്കാരനോട് ഏതോ വാക്ക് നിരന്തരം ആവര്‍ത്തിച്ചു. അതിന്റെ അര്‍ഥം തിരക്കിയപ്പോള്‍ അടുത്തുള്ളയാള്‍ പറഞ്ഞു. 'ആ കുട്ടിയുടെ കുടുംബം ദരിദ്രമാണ്. പണം നല്‍കാനാവില്ല' ^ജീവനക്കാരന്‍ കൈമലര്‍ത്തുന്നതിനിടെ സമീപത്തെ ശവക്കൂനയിലേക്ക് ആ കുട്ടിയുടെ മുഖം മറഞ്ഞു.
സമ്പന്ന കുടുംബത്തിലെ ഒരാളുടെ മൃതദേഹം നേരത്തെ ശ്മശാനത്തില്‍ എത്തിയത് കണ്ടിരുന്നു. കമനീയമായ ശവപ്പെട്ടിയില്‍, ആറുപേര്‍ തോളിലേറ്റിവന്ന മൃതദേഹം, കുടുംബ കല്ലറയിലേക്കാണ് കൊണ്ടുപോയത്.
പൊട്ടിക്കരഞ്ഞുകൊണ്ട് ശ്മശാനത്തില്‍നിന്നിറങ്ങിയ മധ്യവയസ്കന്‍ പലതവണ കവാടത്തിലേക്ക് വന്നുനോക്കുന്നതുകണ്ടു. സഹോദരിയെയും സഹോദരീ പുത്രിയെയും അടക്കിയ ശേഷമാണ് അയാളിറങ്ങിയത്. ഭൂകമ്പത്തിനു ഒരാഴ്ച മുമ്പ്, കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അവരെന്ന് അയാള്‍ കണ്ണീരോടെ പറഞ്ഞു. 'അമേരിക്കയിലാണ് അവരുടെ വീട്. മൃതദേഹം എങ്ങനെയെങ്കിലും അങ്ങോട്ടെത്തിക്കാന്‍ അവളുടെ മക്കള്‍ പറയുന്നു. ഒരു കൈവണ്ടിപോലും കിട്ടാതെ, വിമാനമില്ലാതെ ഞാനെന്തു ചെയ്യും?' അയാള്‍ ചോദിക്കുന്നു.
അയാള്‍ക്കൊപ്പമുള്ളത് മകന്റെ മകനാണ്. ചെറുപ്പക്കാരന്‍. മരണത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കഥ അവന്‍ പറഞ്ഞു. അതില്‍ അതിശയോക്തിക്ക് വകയില്ല. മരണം സ്പര്‍ശിക്കാത്ത ഒരാളും ഈ രാജ്യത്ത് ഇപ്പോഴില്ല.
തബൂക്കില്‍ കനത്ത ഇടിയും മഴയും
Tuesday, January 19, 2010
തബൂക്ക്: തബൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു. തബൂക്ക് പട്ടണത്തിന് പുറമെ മര്‍ക്കസ് അല്‍ബിദ്അ്, ഖിയാല്‍, ഹുറൈബ, ശറഫ്, അലിഖാന്‍, ജിബാല്‍ലോസ്, ളുബാഹ് മേഖല, അല്‍വജ്ഹ്, തീമാഅ്, ഹാലത് അമ്മാര്‍ എന്നിവിടങ്ങിലാണ് ഇന്നലെ കനത്ത ഇടിയോട് കുടിയ മഴയുണ്ടായത്. നിരവധി പേരും വാഹനങ്ങളും പലയിടങ്ങളില്‍ കൂടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
മഴയെ തുടര്‍ന്ന് മേഖലയിലെ പല റോഡുകളും മൈതാനങ്ങളും താഴ്വരകളും വെള്ളത്തിനടിയിലായി. ളുബാഅ് മേഖലയിലെ വാദി ളഹാനില്‍ കുടുങ്ങിയ 68പേരെ സിവില്‍ ഡിഫന്‍സ് വിമാനങ്ങള്‍ രക്ഷപ്പെടുത്തിയതായി തബൂക്ക് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സുലൈമാന്‍ അന്‍സി അറിയിച്ചു. വാദി ളഹ്ക്കാനില്‍ ഒരു കെട്ടിടത്തില്‍ കുടുങ്ങിയ 20 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വൈകീട്ടും തുടര്‍ന്നു. ഇതിനു പുറമെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ നിരവധി കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ളുബാഅ് മേഖലയിലെ വലിയൊരു കച്ചവട ഗോഡൌണില്‍ അഗ്നിബാധയുണ്ടാകുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ശക്തമായ മഴ പെയ്ത സ്ഥിതിക്ക് താഴ്വരകളിലും കനാലുകള്‍ക്കടുത്തും നില്‍ക്കരുതെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ഏത് അടിയന്തരഘട്ടവും നേരിടുന്നതിന് താഴ്വരകള്‍ക്കടുത്തും വഴികളിലും നിരവധി സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ട്രാഫിക്്, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ രംഗത്തുണ്ട്. സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയ 68 പേരില്‍ 27 പേരെ കടുത്ത തണുപ്പിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ളുബാഅ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
http://www.madhyamam.com/

നിറക്കൂട്ട് സംഘടിപ്പിക്കുന്നു
നിറക്കൂട്ട് സംഘടിപ്പിക്കുന്നു
കുവൈത്ത്: സോണല്‍ സമ്മേളനങ്ങളുടെ ഭാഗമായി കുവൈത്ത് ആര്‍.എസ്.സി കുട്ടികള്‍ക്കായി നിറക്കൂട്ട് എന്ന പേരില്‍ ചിത്രരചനാമത്‌സരം സംഘടിക്കുു. ഏഴ് വയസ്സ് വരെയുള്ള കുട്ടികളെ ജൂനിയര്‍ വിഭാഗം എന്നും ഏഴ് മുത 12 വയസ്സ് വരെയുള്ള കുട്ടികളെ സീനിയര്‍ വിഭാഗം എന്നും തരം തിരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്
ജനുവരി 29ന് വൈകുരേം നാല് മണിയ്ക്ക് അബ്ബാസിയാ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫിബ്രവരി ഒന്നിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഇതിന് 66609656-99118976 എന്ന നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കില്‍ rsckuwait@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയില്‍ അയക്കുകയോ ചെയ്യണം.
വാര്‍ത്ത അയച്ചത്: സാബിഖ്

മലയാളികളുടെ ബക്കാലകളില്‍ കവര്‍ച്ച
Tuesday, January 19, 2010
ദമ്മാം: തുഖ്ബയിലെ മലയാളികളുടെ ബക്കാലകളില്‍ കഴിഞ്ഞ ദിവസം കത്തിചൂണ്ടി കവര്‍ച്ച നടന്നു. മലപ്പുറം ചെമ്മാട് അരിത്തോട് സ്വദേശി ഹസന്‍ ജോലി ചെയ്യുന്ന ബക്കാലയില്‍ ഇന്നലെയാണ് കവര്‍ച്ച നടന്നത്. സ്വദേശികളെന്ന് തോന്നിക്കുന്ന മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ആദ്യം ഒരു യുവാവ് കടയില്‍ കയറി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കട മുഴുവന്‍ ചുറ്റി നടന്ന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മറ്റു രണ്ടുപേരെ ഫോണില്‍ വിളിക്കുകയായിരുന്നെന്ന് ഹസന്‍ പറഞ്ഞു.
തുടര്‍ന്ന് കടയിലെത്തിയ രണ്ട് യുവാക്കള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും എതിര്‍ത്തപ്പോള്‍ കുത്താനും ശ്രമിച്ചത്രെ. പിന്നീട് കാഷ് കൌണ്ടറില്‍ കയറി മേശയിലുണ്ടായിരുന്ന 2,000ത്തോളം റിയാലും 2000 റിയാല്‍ വില വരുന്ന മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും എടുത്തുകൊണ്ട് ഓടിയതായി ഹസന്‍ പറയുന്നുു. ഹസന്റെ സ്പോണ്‍സര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും കവര്‍ച്ചക്കാര്‍ വന്ന വാഹനത്തിന്റെ നമ്പര്‍ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം ഒടിച്ചയാളെയും വാഹനവും ഇന്നലെ തന്നെ പിടിച്ചെടുത്തതായും ഹസന്‍ പറഞ്ഞു.
സമാനമായ രീതിയില്‍ രണ്ടുദിവസം മുമ്പ് അക്റബീയ്യയിലെ മലയാളിയുടെ ബക്കാലയിലും കവര്‍ച്ച നടന്നിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷിഹാദ് നടത്തുന്ന ബഖാലയിലാണ് സംഭവം. കത്തികാണിച്ച് കടയില്‍ കടന്ന സംഘം 2,800 റിയാലോളം വരുന്ന മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും പണവും കവര്‍ന്നതായി ഷിഹാദ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടിയതായി അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ മേഖലകളിലെ ബക്കാലകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരാള്‍ മാത്രം ജോലിക്കുള്ള കടകള്‍ കേന്ദ്രീകരിച്ചാണ് കവര്‍ച്ച നടത്തുന്ന്. കാഷ് കൌണ്ടറില്‍ കൂടുതല്‍ പണം സൂക്ഷിക്കാതിരിക്കുകയും ആവശ്യത്തില്‍ കൂടുതല്‍ മൊബൈ ല്‍ റീചാര്‍ജ് കൂപ്പണുകള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്ന സ്ഥലങ്ങളില്‍ വെക്കാതിരിക്കുകയും വേണമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

റഹ്മാന്‍ പാഴൂറിന്് യാത്രയയപ്പ് നല്‍കി

റിയാദ്: 28 നവര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പാഴൂര്‍ മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ സ്ഥാപക പ്രസിഡണ്ടും, കോഴിക്കോട് ജില്ലയിലെ പാഴൂര്‍ സ്വദേശിയുമായ എം.കെ. അബ്ദുറഹ്മാന് (റഹ്മാന്‍ പാഴൂര്‍) പാഴൂര്‍ മുസ്‌ലിം റിലീഫ് കമ്മിറ്റി യാത്രയയപ്പു നല്‍കി. ഏഴ് വര്‍ഷം അല്‍ജുറൈദ് കമ്പനിയിലും പിന്നീട് ഇരുപത്തൊന്ന് വര്‍ഷം അല്‍മവാരിദ് ഹോല്‍ഡിംഗ് കമ്പനിയിലും ജോലി നോക്കി വരികയായിരുന്നു.
യഹ്ഖൂബ് പാഴൂര്‍ അദ്യക്ഷം വഹിച്ച യോഗത്തില്‍ കമ്മിറ്റി പ്രസിഡണ്ട് സി.കെ. അബ്ദുസലാം കമ്മിറ്റിയുടെ ഉപഹാരം നല്‍കി. ലുഖ്മാന്‍ പാഴൂര്‍, അബ്ദുല്ല ഊരാളി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന പരിപാടിയില്‍ പാഴൂര്‍ റിലീഫ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി. കെ. അബ്ദുല്‍സലാം (പ്രസിഡണ്ട്), കെ.സി. ശരീഫ് (വൈ. പ്രസിഡണ്ട്), യഹ്ഖൂബ് പാഴൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്ല ഊരാളി (ജോ. സെക്രട്ടറി), പി. ടി. അമീന്‍ മുഹമദ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ പി.ടി. അമീന്‍ മുഹമദ് സ്വഗതവും അബ്ദുല്ല ഊരാളി നന്ദിയും പറഞ്ഞു.
വലിയ അനുഭവങ്ങളുമായി 'കുട്ടിപ്പോലീസ് '

കുട്ടിപ്പോലീസി'ന് കടപ്പാട് മുഴുവന്‍ സാക്ഷാല്‍ ശബരിമല ശ്രീ ധര്‍മശാസ്താവിനോടാണ്. ശബരിമല സീസണല്ലായിരുന്നുവെങ്കില്‍ പോലീസിന് ഇത്രയും ആള്‍ക്ഷാമം വരില്ലായിരുന്നു. അങ്ങനെയാവുമ്പോള്‍ കുട്ടിപ്പോലീസിന്റെ ആവശ്യവും വരില്ലായിരുന്നു.ചെറു പോലീസായിട്ടെങ്കിലും കലോത്സവക്കാലത്ത് നഗരത്തെ നിയന്ത്രിക്കാനുള്ള അവസരം തന്നത് അയ്യപ്പസ്വാമിയാണെന്നാണ് ഒരു കുട്ടിപ്പോലീസ് അഭിപ്രായപ്പെട്ടത്. ടാഗോര്‍ഹാളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റിനെ ആദരിക്കുന്ന വേദിയിലാണ് കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
ഇങ്ങനെ ഒരു അവസരം തന്നതിന് എല്ലാവരും സിറ്റി പോലീസ് കമ്മീഷണറോട് നന്ദി പറഞ്ഞപ്പോള്‍ അറബി കലോത്സവ വേദിയിലെ കുട്ടിപ്പോലീസുകാരികള്‍ അറുത്തുമുറിച്ചു പറഞ്ഞു: ''അറിയാത്ത ഭാഷയും കേട്ട് നാലു ദിവസം കഴിച്ചുകൂട്ടിയതിനു കമ്മീഷണര്‍ ഇങ്ങോട്ടാണ് നന്ദി പറയേണ്ടത്.''
ഒരു കാര്യം സമ്മതിക്കാന്‍ ആരും മടികാണിച്ചില്ല. പോലീസിന്റെ ജോലി വലിയ പ്രയാസമുള്ളതുതന്നെ! എല്ലാം നേരില്‍ അനുഭവിക്കാനായത് ചെറിയ കാര്യമല്ലെന്നു കുട്ടികള്‍ പറഞ്ഞു. ഒപ്പം വനിതാപോലീസുകാരില്‍ ചിലരെ കളിയാക്കാനും അവര്‍ സമയം കണ്ടെത്തി.
ഏഴു ദിവസമണിഞ്ഞ നീലയും ചുവപ്പും നിറത്തിലുള്ള യൂണിഫോം അഴിച്ചുവെക്കേണ്ടതിലാണ് ചിലര്‍ക്കു വിഷമം. ബസ്സിലും റോഡിലും മാത്രമല്ല അയല്‍വീടുകളില്‍പ്പോലും ഇതുവരെ വലിയ ഗമയായിരുന്നു! ഇവിടെ പഠിച്ച അച്ചടക്കത്തിന്റെ പാഠങ്ങള്‍ തങ്ങള്‍ ജീവിതത്തില്‍ കൂടെക്കൊണ്ടുപോവുകയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ഇനിയും ഏതാവശ്യത്തിനും കൂടെയുണ്ടാകുമെന്ന് മറ്റുചിലര്‍ പോലീസിന് ഉറപ്പുനല്‍കി.
കുട്ടിപ്പോലീസിനു പരിശീലനം നല്‍കിയ വലിയ പോലീസും ഓരോ വേദിയിലും വിദ്യാര്‍ഥിസേനയോടൊത്ത് ജോലിചെയ്ത അധ്യാപകരും അനുഭവങ്ങള്‍ പങ്കുവെച്ചു. ചെറിയ ചില പിഴവുകളൊഴിച്ചാല്‍ എല്ലാവര്‍ക്കും പറയാനുള്ളത് നല്ലതുമാത്രം. ട്രാഫിക് നിയന്ത്രണത്തിലും മുഖംനോക്കാതെ അച്ചടക്കം നടപ്പാക്കുന്നതിലും കുട്ടിപ്പോലീസ് കാണിച്ച ശുഷ്‌കാന്തിയെ കമ്മീഷണറുള്‍പ്പെടെയുള്ളവര്‍ അകമഴിഞ്ഞ് അഭിനന്ദിച്ചു. അധ്യാപകരോരോരുത്തരും 'ഞങ്ങളുടെ കുട്ടികള്‍' എന്നാണ് കുട്ടിപ്പോലീസിനെ സ്നേഹത്തോടെ സൂചിപ്പിച്ചത്.
സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ കെ.ആര്‍. പ്രേമചന്ദ്രന്‍, സി.എം. പ്രദീപ്കുമാര്‍ എന്നിവര്‍ മുഴുവന്‍ സമയവും കുട്ടികളോടൊപ്പം ചേര്‍ന്നു.
http://www.mathrubhumi.com/localnews/story.php?id=109477
Sunday, January 17, 2010
ചുവന്ന നക്ഷത്രം പൊലിഞ്ഞു, ബസു ഇനി ഓര്‍മ

കൊല്‍ക്കത്ത: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കു വഹിച്ച മുതിര്‍ന്ന നേതാവ് ജ്യോതി ബസു (96) അന്തരിച്ചു. 1977 മുതല്‍ തുടര്‍ച്ചയായ 23 വര്‍ഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ചര്വിതംകുറിച്ച ബസു കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ഇന്ന് രാവിലെ 11.45നായിരുന്നു അന്ത്യം.
1914ല്‍ കൊല്‍ക്കത്തയിലെ ഉയര്‍ന്ന ഇടത്തരം കുടുംബത്തില്‍ ജനിച്ച ബസു, ബിരുദ പഠനത്തിന് ശേഷം നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയി. ബ്രിട്ടനിലെ ജീവിതമാണ് ജ്യാാേതി ബസു എന്ന വിപ്ലവകാരിയേയും തൊഴിലാളി നേതാവിനേയും സൃഷ്ടിക്കുന്നത്. കമ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ രജനി പാം ദത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി ബസു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രെയ്റ്റ് ബ്രിട്ടനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു.
പഠനം പൂര്‍ത്തിയാക്കി 1940 ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനായി മാറി. 1946 ലാണ് അദ്ദേഹം ആദ്യമായി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഒട്ടേറെ സമരങ്ങള്‍ നയിച്ച ബസു, റെയില്‍വെ ജീവനക്കാരേയും അധ്യാപകരേയും സംഘടിപ്പിച്ചു നടത്തിയ നിരന്തര സമരങ്ങളാണ് അദ്ദേഹത്തെ ജനകീയനാക്കിയത്്. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റിന്റെ ഭാഗമായി നിന്ന ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാളാണ് ജ്യോതി ബസു. 1967 ലും 69 ലും ബംഗാള്‍ ഉപമുഖ്യമന്ത്രിയായ ബസു 1972 ലെ തെരഞ്ഞടുപ്പിലാണ് പരാജയത്തിന്റെ രുചിയറിയുന്നത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചില്ല. തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ 1977ല്‍ പുതിയ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതു വരെ അസംബ്ലി ബഹിഷ്കരിക്കുകയായിരുന്നു.
1977 ജൂണ്‍ 21ന് ആണ് ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ ഇടതുപക്ഷം ഭരണത്തിലേറുന്നത്. അവിടുന്നിങ്ങോട്ട് തുടര്‍ച്ചയായി അഞ്ചുതവണ അദ്ദേഹം മുഖ്യമന്ത്രിയായി. 2000 നവംബര്‍ ആറിന് മുഖ്യമന്ത്രിപദം ബുദ്ധദേവ് ഭട്ടാചാര്യക്ക് ഒഴിഞ്ഞുകൊടുത്ത് റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍നിന്ന് അദ്ദേഹം പടിയിറങ്ങിയത് ചരിത്രത്തിലേക്കായിരുന്നു. ബാലറ്റിലൂടെ തുടര്‍ച്ചയായി ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന ലോക റെക്കോഡ് കുറിച്ചുകൊണ്ടായിരുന്നു ആ പടിയിറക്കം.
952, 57, 62, 67, 69, 71 വര്‍ഷങ്ങളില്‍ ബാരാനഗര്‍ മണ്ഡലത്തില്‍ നിന്നും 77, 82, 87, 91, 96 വര്‍ഷങ്ങളില്‍ സത്ഗാചിയയില്‍നിന്നും നിയമസഭാംഗമായ അദ്ദേഹം ഒരിക്കല്‍ മാത്രം തോറ്റു. 1972ല്‍ ബാരാനഗറില്‍ സി.പി.ഐയുടെ ശിബ്ദാസ് ഭട്ടാചാര്യയോട്.
1997 ല്‍ , താന്‍ പ്രധാനമന്ത്രി ആകേണ്ടതില്ലെന്നും പാര്‍ട്ടി അധികാരത്തില്‍ പങ്കുചേരേണ്ടതില്ലെന്നുമുള്ള സി.പി.എം നേതൃത്വത്തിന്റെ തീരുമാനത്തെ 'ചരിത്രപരമായ മണ്ടത്തര'മെന്ന് ബസു ധീരമായി പരിഹസിച്ചത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അധികാരക്കൊതിയോ പദവിമോഹമോ കൊണ്ടായിരുന്നില്ല ബസുവിന്റെ ഈ നീരസപ്രകടനം. മിക്ക ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്കും ലഭിച്ചിരുന്നതിനേക്കാള്‍ വിപുലമായ അധികാരവും സ്വാധീനവും സ്വന്തം സംസ്ഥാനത്ത് തന്നെ അനുഭവിക്കാന്‍ ബസുവിന് ഭാഗ്യം സിദ്ധിച്ചിരുന്നു. എന്നാല്‍, കൊല്‍ക്കത്തയില്‍ സംതൃപ്തനായിരുന്നു ബസു. തന്റെ ചുവപ്പുകോട്ടയിലിരുന്ന് ദല്‍ഹിയിലെ ചെങ്കോട്ടയിലെ അധികാര വാഴ്വുകാരില്‍ നടുക്കം പകരാന്‍ മാത്രം കരുത്ത് ആ വ്യക്തിപ്രഭാവത്തില്‍ സന്നിഹിതമായിരുന്നു. അതായിരുന്നു ജ്യോതി ബസു. ദീര്‍ഘകാലം സി.പി.എം. പോളിറ്റ്ബ്യൂറോ അംഗമായിരുന്നു ബസുവിനെ അദ്ദേഹത്തിന്റെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് പോളിറ്റ്ബ്യൂറോയില്‍നിന്ന് വിടുതല്‍ നല്‍കിയിരുന്നു. എങ്കിലും പി.ബിയിലെ സ്ഥിരം ക്ഷണിതാവായിരുന്നു അദ്ദേഹം
Saturday, January 16, 2010
Friday, January 15, 2010
പിന്നെയും പൊന്‍കപ്പ് കോഴിക്കോടിന്

കോഴിക്കോട്: ഓര്‍മയുടെ ഇതളുകളില്‍ പൊന്‍തിളക്കത്തിന്റെ ചേലുള്ള ആ ഏഴ് നാളുകള്‍ക്കൊടുവില്‍ കലയുടെ പൊന്‍കപ്പ് കോഴിക്കോടിന് സ്വന്തം. തുടര്‍ച്ചയായി ഇത് നാലാംവട്ടവും കോഴിക്കോടിന്റെ കുട്ടികള്‍ തന്നെ കപ്പില്‍ ആവേശമുത്തം വെച്ചപ്പോള്‍ ജനപങ്കാളിത്തത്തില്‍ പുതു റെക്കോര്‍ഡിട്ട അമ്പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് മറവീണു. നാടും നഗരവും കണ്ണിമ ചിമ്മാതെ നിന്ന ദിനരാത്രങ്ങള്‍ക്കൊടുവില്‍ ആണ്ടൊന്നുകഴിഞ്ഞാല്‍ അക്ഷരനഗരമായ കോട്ടയത്ത് കാണാമെന്ന് ഉപചാരംചൊല്ലി മലയാളകൌമാരം വിട ചൊല്ലി.
കോഴിക്കോട് പതിനൊന്നാം തവണയാണ് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കിരീടം ചൂടുന്നത്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. തൃശൂരും പാലക്കാടും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി. വിജയികള്‍ക്ക് വര്‍ണാഭ ചടങ്ങില്‍ ഗായകന്‍ കെ.ജെ. യേശുദാസ് സമ്മാനങ്ങള്‍ നല്‍കി. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരുന്നു.
വിദ്യാഭ്യാസമന്ത്രി എം.എ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എഴുപത് വിദ്യാര്‍ഥികള്‍ യേശുദാസിന് എഴുപത് പൂക്കള്‍ സമ്മാനിച്ച് നാടിന്റെ ആദരം കൈമാറി. ജേതാക്കളായ കോഴിക്കോടിന് 178 ഇനങ്ങളില്‍ 790 പോയന്റ് ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ കണ്ണൂരിന് 723 പോയന്റാണ്. തൃശൂരിന് 720 പോയന്റും പാലക്കാടിന് 711 പോയന്റും ലഭിച്ചു.
ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 249 പോയന്റാണ് കോഴിക്കോടിന്. കണ്ണൂര്‍ 318, തൃശൂര്‍ 326, പാലക്കാട് 328. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് 441 പോയന്റ് നേടി.കണ്ണൂരിന് 405, തൃശൂരിന് 394, പാലക്കാടിന് 383 എന്നിങ്ങനെയാണ് പോയന്റ് നില.ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ക്കെന്‍ഡറി സ്കൂള്‍ 72 പോയന്റ് നേടി മുന്നിലെത്തി. കാസര്‍കോട് കാഞ്ഞങ്ങാട്ടെ ദുര്‍ഗാ സ്കൂള്‍ 65 പോയന്റോടെ രണ്ടാം സ്ഥാനവും കണ്ണൂര്‍ എ.ഐ.എച്ച്.എസ്.എസ് 63 പോയന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറിയില്‍ ഇടുക്കി കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ് 106 പോയന്റ് നേടി മുന്നിലെത്തി. കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ഗേള്‍സ് എച്ച്.എസ്.എസ് 94 പോയന്റ് നേടിയപ്പോള്‍ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് 78 പോയന്റ് നേടി തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി
http://www.madhyamam.com/
ആകാശവിസ്മയമായി സൂര്യഗ്രഹണം

തിരുവനന്തപുരം:നാടും നഗരവും ആകാംക്ഷയോടെ ആ കാഴ്ച കണ്ടു, സൂര്യനെ ചന്ദ്രബിംബം മറയ്ക്കുന്നു. നൂറ്റാണ്ടിന്റെ 'വലിയ സൂര്യഗ്രഹണം' വജ്രവലയത്തിന്റെ കൗതുകക്കാഴ്ച. രാജ്യത്തിനകത്തും പുറത്തും ആയിരങ്ങള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയാണ് ഗ്രഹണം പുരോഗമിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ പൂര്‍ണതയിലെത്തി. രാവിലെ 11.06 ന് കന്യാകുമാരിയിലും തെക്കന്‍കേരളത്തിലും ദൃശ്യമായ ഗ്രഹണം ഉച്ചയ്ക്ക് 3.11 വരെ നീണ്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജ്യോതിശ്ശാസ്ത്ര വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യഗ്രഹണം നിരീക്ഷിക്കാനും പഠിക്കാനും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ശാസ്ത്രകുതുകികളും ഗ്രഹണം നിരീക്ഷിച്ചു. ഇനി 1033 വര്‍ഷം കഴിഞ്ഞാലേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം നമുക്ക് ദൃശ്യമാകൂ.
Thursday, January 14, 2010
മലയാളി ഹോട്ടല്‍ ഉടമയില്‍നിന്ന് പൊലിസ് കൈക്കലാക്കിയ 8000 റിയാല്‍ തിരിച്ചുകിട്ടി
Thursday, January 14, 2010
ജിദ്ദ: വഴി മധ്യെ പരിശോധനക്കെന്ന വ്യാജേന എത്തിയ രണ്ടു പൊലീസുകാര്‍ കൈവശപ്പെടുത്തിയ 8000 റിയാല്‍ മലയാളി ഹോട്ടല്‍ ഉടമക്ക് തിരിച്ചുകിട്ടി. ശറഫിയിലെ ഹില്‍ടോപ്പ് റസ്റ്റോറന്റ് ഉടമ തലശേãരി, പുന്നോല്‍ സ്വദേശി റഹീമിനാണ് പൊലീസ് മേധാവികളുടെ നിഷ്പക്ഷവും നീതിപൂര്‍വകവുമായ ഇടപെടലിലൂടെ തുക തിരിച്ചുകിട്ടിയത്. കുറ്റം സമ്മതിച്ച പ്രതികള്‍ അതോടെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുകയും അഴികള്‍ക്കുള്ളിലായിരിക്കുകയുമാണ്.
കഴിഞ്ഞ 30 വര്‍ഷമായി ജിദ്ദയില്‍ ഹോട്ടല്‍ ബിസിനസ് രംഗത്തുള്ള റഹീം പുന്നോലിന് ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവമുണ്ടായത്. കഴിഞ്ഞ മാസം 17ന് രാത്രി ഒന്നരയോടെ മരുമകന്‍ മുഹമ്മദ് നൌഫലിനോടൊപ്പം ഹോട്ടലില്‍നിന്ന് ശറഫിയയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കന്ദറ പാലത്തിനടിയില്‍ ഇവരെ പിന്തുടര്‍ന്ന പൊലീസ് വണ്ടിയില്‍നിന്നിറങ്ങിയ രണ്ടുപേര്‍ ഇഖാമ ആവശ്യപ്പെട്ടു. റഹീം കാണിച്ചുകൊടുത്തെങ്കിലും മുഹമ്മദ് നൌഫലിന്റേത് പുതുക്കാന്‍ കൊടുത്തിരിക്കയാണെന്നും ഹോട്ടലില്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു. അതോടെ നൌഫലിനാട് പൊലീസ് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇരുവരുടെയും ശരീരം മുഴുവന്‍ പരിശോധിച്ച ശേഷം പേഴ്സും താക്കോലും മറ്റെല്ലാ സാധനങ്ങളും അവര്‍ വണ്ടിയില്‍ കൊണ്ടുവെച്ചു. തന്റെ കൈയില്‍ 1900 റിയാലും ഏതാനും ഇന്ത്യന്‍ കറന്‍സിയുമുണ്ടെന്ന് റഹീമും തന്റെ പക്കല്‍ 2400റിയാലുണ്ടെന്ന് നൌഫലും വെളിപ്പെടുത്തി. അപ്പോഴേക്കും റഹീമിന്റെ സഹോദരീപുത്രന്‍ സാഹിര്‍ നൌഫലിന്റെ ഇഖാമയുമായി വണ്ടിയില്‍ കുതിച്ചെത്തിയെങ്കിലും അടുക്കാന്‍ അനുവദിച്ചില്ല. ഉടന്‍ പോയിക്കൊള്ളണമെന്നും അല്ലെങ്കില്‍ വണ്ടിയില്‍ പിടിച്ചിടുമെന്നും ഭീഷണി മുഴക്കിയത്രെ. പേഴ്സും മറ്റും പരിശോധിച്ച ശേഷം രണ്ടുപേരുടെയും പണവും രേഖകളും തിരിച്ചുകൊടുത്ത് വണ്ടി ഉടന്‍ സ്ഥലം വിടുകയും ചെയ്തു. വണ്ടിയുടെ നമ്പര്‍ അപ്പോള്‍ തന്നെ കുറിച്ചെടുത്തിരുന്നു. തലേദിവസം ബാങ്കില്‍ അടച്ചതിന്റെ ബാക്കി 8000റിയാല്‍ പേഴ്സില്‍ ഉണ്ടായിരുന്നുവെന്ന കാര്യം അപ്പോഴാണ് റഹീമിന് ഓര്‍മ വന്നത്. പണം കൈക്കലാക്കുകയായിരുന്നു പൊലീസിന്റെ ഉദ്ദേശ്യമെന്ന് അതോടെ മനസ്സിലായി.
പിറ്റേന്ന് കന്ദറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസ് മേധാവി വളരെ ഗൌരവത്തോടെയാണ് സംഭവത്തെ സമീപിച്ചത്. നിങ്ങള്‍ ചെയ്തത് മാതൃകാപരമാണെന്നും കുറ്റക്കാരെ കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കുമെന്നും ഉറപ്പുനല്‍കി. നാട്ടിലേക്ക് പുറപ്പെടാനിരുന്ന റഹീം അതോടെ യാത്ര മാറ്റിവെച്ച് എല്ലാ വിവരങ്ങളും കൈമാറി സ്റ്റേഷനില്‍നിന്നുള്ള വിളി കാത്തിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഇരുവരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രതികളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും പ്രതികള്‍ കുറ്റം സമ്മതിച്ചുകഴിഞ്ഞിരുന്നു. പണം തിരിച്ചുകിട്ടിയ സ്ഥിതിക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാമെന്ന് ഇവര്‍ പറഞ്ഞുനോക്കിയെങ്കിലും നിയമാനുസൃതമായ ശിക്ഷ നല്‍കേണ്ടത് അനിവാര്യമാണെന്ന് മേധാവി ഓര്‍മിപ്പിച്ചു. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പണം തട്ടിപ്പറിച്ചതിനെ കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചതിന് അനുമോദിച്ചതോടൊപ്പം സൌദി പൊലിസിന്റെ നിഷ്പക്ഷതയും കാര്യക്ഷമതയും ഇന്ത്യയില്‍ചെന്ന് അറിയിക്കണമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു.
ഇത്തരം നിരവധി സംഭവങ്ങള്‍ സൌദിയില്‍ നിത്യേന ഉണ്ടാവാറുണ്ടെങ്കിലും ആരും ബന്ധപ്പെട്ടവരെ വേണ്ടവിധം അറിയിക്കാത്തത് കൊണ്ടാണ് പിടിച്ചുപറിയും തട്ടിപ്പും അരങ്ങേറുന്നതെന്ന് റഹീം അഭിപ്രായപ്പെട്ടു.

Wednesday, January 13, 2010
ഹെയ്തിയിലെ 50 നയതന്ത്ര ഉദ്യോഗസ്ഥരെ കുറിച്ച് വിവരമില്ല്ല-എസ്.എം. കൃഷ്ണ
Thursday, January 14, 2010
ന്യൂദല്‍ഹി: ഹെയ്തിയിലുണ്ടായ ഭൂചലനത്തില്‍ അവിടെ സേവനമനുഷ്ഠിച്ചുവന്ന 50 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ.
ഭൂചലനമുണ്ടായ ശേഷം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇവരെക്കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചില്ല കൃഷ്ണ പറഞ്ഞു

മണിമന്ദിരങ്ങള്‍ പൊടിക്കാറ്റായി...
Thursday, January 14, 2010
പോര്‍ട്ടോ പ്രിന്‍സില്‍നിന്ന് മുഹമ്മദ് ഇഖ്ബാല്‍
'പ്രാദേശിക സമയം വൈകുന്നേരം 4.55. ഇന്ത്യയില്‍ അപ്പോള്‍ പുലര്‍ച്ചെ മൂന്നരയായിക്കാണും. പോര്‍ട്ടോ പ്രിന്‍സില്‍ താല്‍ക്കാലികമായി നിര്‍മിച്ച കെട്ടിടത്തിനകത്ത് വിശ്രമത്തിലായിരുന്നു ഞങ്ങള്‍. ഡ്യൂട്ടിക്കെത്താന്‍ ഇനിയും മണിക്കൂറുകളുണ്ട്. പെട്ടെന്നാണ് കാതടപ്പിക്കുന്ന വന്‍ ശബ്ദം കേട്ടത്. കെട്ടിടം നിന്ന് വിറക്കുന്നു. ധിറുതിയില്‍ പുറത്തിറങ്ങിയപ്പോള്‍ ചുറ്റുമതില്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. കണ്ണകലെയുള്ള വലിയ കെട്ടിടങ്ങളെല്ലാം തകര്‍ന്നത് കണ്ടതോടെയാണ് ഭൂകമ്പമാണെന്ന് മനസ്സിലായത്. രാത്രി ഷിഫ്റ്റിലാണ് എനിക്ക് ഡ്യൂട്ടി. തലസ്ഥാന നഗരമായ പോര്‍ട്ടോപ്രിന്‍സില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഡല്‍മാസ് 33ാം നമ്പര്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. ഇരുനില സ്റ്റേഷന്‍ പൂര്‍ണമായി നിലംപൊത്തിയിരിക്കുന്നു. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്'
പോര്‍ട്ടോ പ്രിന്‍സിലെ ഒന്നിലധികം നിലകളുള്ള മുഴുവന്‍ കെട്ടിടങ്ങളും ദുരന്തത്തില്‍ തകര്‍ന്നു. ഉയരം കുറഞ്ഞ താല്‍ക്കാലിക കെട്ടിടമായതാണ് ഞങ്ങള്‍ക്ക് തുണയായത്. മിക്കയിടത്തും റോഡുകളും വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. യു.എന്‍ ആസ്ഥാന മന്ദിരമായ 'മിനുസ്ത' ഏറക്കുറെ പൂര്‍ണമായി തകര്‍ന്നു. ഇവിടുത്തെ അമ്പതോളം ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. ഹെയ്തി പ്രസിഡന്റ് പാലസിന്റെ ഒരു ഭാഗവും തകര്‍ന്നിട്ടുണ്ട്. പാകിസ്താന്‍, നേപ്പാള്‍, ചൈന, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഞങ്ങളോടൊപ്പം യു.എന്‍ സമാധാന സേനയിലുണ്ട്. ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ പേരും സുരക്ഷിതരാണ്.

ഹെയ്തി ഭൂകമ്പം; മരണസംഖ്യ ലക്ഷം കവിഞ്ഞതായി ഔദ്യോഗികവിശദീകരണം
പോര്‍ട്ട് ഔ പ്രിന്‍സ്: പ്രസിഡന്റിന്റെ കൊട്ടാരമുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ട് കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ലക്ഷം കവിഞ്ഞതായി ഔദ്യോഗികവിശദീകരണം. റിക്ടര്‍ സെ്കയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ പോര്‍ട്ട് ഔ പ്രിന്‍സില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ്. യു.എന്‍.സമാധാന സേനയുടെയും കാത്തലിക് റിലീഫ് സര്‍വീസിന്റെയും ആസ്ഥാനമന്ദിരങ്ങളും ഹോട്ടലുകള്‍, ആസ്പത്രികള്‍ തുടങ്ങി മറ്റു നിരവധി കെട്ടിടങ്ങളും നിലംപതിച്ചു. തദ്ദേശീയര്‍ക്കുപുറമേ യു.എന്‍. സമാധാനസേനയിലെ നൂറുകണക്കിനു ഉദ്യേഗസ്ഥരും വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. അവശിഷ്ടങ്ങള്‍ക്കിടയിലകപ്പെട്ട മൃതശരീരങ്ങള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ മരണസഖ്യ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. പുലര്‍ച്ചെ 3.20 ഓടെയുണ്ടായ ആദ്യ ഭൂകമ്പത്തെത്തുടര്‍ന്ന് 27 തവണ ശക്തമായ തുടര്‍ ചലനങ്ങളുണ്ടായി. ഒന്നിനു പിറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരുന്ന തുടര്‍ ചലനങ്ങളില്‍ ഭയന്നുവിറച്ച ജനങ്ങള്‍ രാവിലെ വരെ വീടുകള്‍ക്ക് പുറത്ത് കഴിച്ചുകൂട്ടുകയായിരുന്നു. 1870ന്‌ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണിത്. പ്രസിഡന്റിന്റെ കൊട്ടാരം നിലംപതിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവും ഭാര്യയും സുരക്ഷിതരാണെന്ന് മെക്‌സിക്കോയിലെ ഹെയ്തി സ്ഥാനപതി അറിയിച്ചു. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ക്രിസ്റ്റഫര്‍ ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എന്‍.സമാധാന സേനയുടെ അഞ്ചുനില കെട്ടിടമാണ് പൂര്‍ണമായി തകര്‍ന്നത്. ഹെയ്തിയിലെ സമാധാന സേനാമേധാവി ഹെഡി അന്നബി ഉള്‍പ്പെടെ 250 ഓളം യു.എന്‍. ഉദ്യോസ്ഥരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കാണാതായി.
ഫ്രാന്‍സ്,ഫിലിപ്പീന്‍സ്, ബ്രസീല്‍, ചൈന, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള സമാധാന സേനാംഗങ്ങള്‍ ഇവരിലുള്‍പ്പെട്ടതായി ബന്ധപ്പെട്ട രാജ്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുനൂറോളം ഇന്ത്യക്കാര്‍ ഹെയ്തിയിലെ സമാധാന സേനയില്‍ സേവനമനുഷുിക്കുന്നുണ്ടെങ്കിലും ഇവരിലാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് ലഭ്യമായ വിവരം. 200 വിനോദ സഞ്ചാരികളും അവശിഷ്ടങ്ങള്‍ക്കുള്ളില്‍പ്പെട്ടിട്ടുണ്ട്.
10ലക്ഷത്തോളം വരുന്ന പോര്‍ട്ട് ഔ പ്രിന്‍സിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ദുരിതാശ്വാസസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ അഭ്യര്‍ഥിച്ചു.
http://sirajnews.blogspot.com

ഹെയ്തിയില്‍ ഉഗ്ര ഭൂകമ്പം; വന്‍ ആള്‍നാശം

Thursday, January 14, 2010
പോര്‍ട്ടോ പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയെ തരിപ്പണമാക്കിയ ഉഗ്ര ഭൂകമ്പത്തില്‍ ലക്ഷത്തോളം പേര്‍ മരിച്ചെന്ന് സംശയിക്കുന്നതായി പ്രധാനമന്ത്രി ഴാങ് മാക്സ് പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരവും യു.എന്‍ ആസ്ഥാനവുമടക്കം തകര്‍ത്ത ഭൂകമ്പത്തില്‍ ഇന്ത്യക്കാരും പെട്ടതായി സംശയമുണ്ട്. 50ഓളം ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 'ഏഴ്' രേഖപ്പെടുത്തിയ ചലനം രണ്ടു ശതകത്തിനിടെ ഹെയ്തിയിലുണ്ടാവുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണ്. തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിലെ മിക്കവാറും കെട്ടിടങ്ങള്‍ നിലംപൊത്തി. നൂറുകണക്കിന് കോടിയുടെ നാശം വിതച്ച ഭൂകമ്പത്തിലെ ആളപായത്തെക്കുറിച്ച് കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രസിഡന്റ് റെനെ പ്രെവാലും ഭാര്യയും രക്ഷപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. പോര്‍ട്ടോ പ്രിന്‍സ് ആര്‍ച്ച്ബിഷപ്പ് സെര്‍ജി മിയോട്ട് ഭൂകമ്പത്തില്‍ മരിച്ചതായി മിഷനറിവൃത്തങ്ങള്‍ അറിയിച്ചു. ഹെയ്ത്തിയിലെ മേധാവിയടക്കം നൂറോളം യു.എന്‍ ജീവനക്കാരെ കാണാതായതായി സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വെളിപ്പെടുത്തി.
യു.എന്‍ ശാന്തിസേനയുടെ ഭാഗമായി പോര്‍ട്ടോ പ്രിന്‍സിലുണ്ടായിരുന്ന 141 ജവാന്‍മാരും സുരക്ഷിതരാണെന്ന് സി.ഐ.എസ്.എഫ് ദല്‍ഹിയില്‍ അറിയിച്ചു.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.53നാണ് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.23) ഭൂകമ്പം ഹെയ്തിയെ പിടിച്ചുലച്ചത്. പോര്‍ട്ടോ പ്രിന്‍സിന്റെ 15 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ന്ന് 5.9ഉം 5.5ഉം ശക്തിയുള്ള രണ്ടു തുടര്‍ ചലനങ്ങളുമുണ്ടായി. കൂടുതല്‍ തുടര്‍ ചലനങ്ങള്‍ ഭയന്ന് ജനങ്ങള്‍ പുറത്താണ് അന്തിയുറങ്ങിയത്. ഭൂകമ്പത്തോടെ ടെലിഫോണ്‍ സംവിധാനം നിശ്ചലമായി. ഭൂകമ്പത്തില്‍ ഒട്ടേറെ ജീവനക്കാരെ കാണാതായതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. 30 ലക്ഷം പേര്‍ ഭൂകമ്പ ബാധിതരാണെന്ന് റെഡ്ക്രോസ് അറിയിച്ചു. ഒരു കോടിയാണ് രാജ്യത്തെ ജനസംഖ്യ. അമേരിക്കയും ബ്രിട്ടനും വെനിസ്വേലയുമടക്കം ലോക രാജ്യങ്ങള്‍ സഹായ പദ്ധതികള്‍ തയാറാക്കി വരികയാണ്.
ശാന്തിസേനയില്‍ അംഗങ്ങളായ എട്ടുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായും ഇവര്‍ മരിച്ചതായി സംശയിക്കുന്നതായും ചൈന വെളിപ്പെടുത്തി. 10 പേരെ കാണാതായിട്ടുമുണ്ട്. മൂന്നു ശാന്തിസേനാംഗങ്ങള്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജോര്‍ദാന്‍ സൈന്യത്തെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. നാലു ബ്രസീല്‍ സൈനികരും മരിച്ചു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്.
തലസ്ഥാനത്തെ കാഴ്ചകള്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തതാണെന്ന് പ്രസിഡന്റ് പ്രെവാല്‍ അമേരിക്കയിലെ 'മിയാമി ഹെറാള്‍ഡ്' പത്രത്തോടു പറഞ്ഞു. പാര്‍ലമെന്റ് നിലംപൊത്തി. നികുതി കാര്യാലയം തകര്‍ന്നു. സ്കൂളുകളും ആശുപത്രികളും തരിപ്പണമായെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരികളുടെ പ്രിയ സങ്കേതമായ ഹോട്ടല്‍ മൊന്റാന നിലംപൊത്തിയതില്‍ 200 പേരെ കാണാതായതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. ഭൂകമ്പ ദുരിതത്തില്‍ ജനം വിലപിക്കുന്നതിനിടെ രാത്രി വ്യാപക കൊള്ള നടന്നതായും റിപ്പോര്‍ട്ടുണ്ട്.
രാത്രി തലസ്ഥാനം തീര്‍ത്തും ഇരുട്ടിലായിരുന്നെന്ന് സന്നദ്ധ സംഘടനയായ 'ഫുഡ് ഫോര്‍ ദ പുവറി'ന്റെ ഓപ്പറേഷന്‍സ് മാനേജര്‍ റഷ്മനി ഡോമര്‍സന്റ് അറിയിച്ചു. ആയിരക്കണക്കിനാളുകള്‍ ആശങ്കയും കണ്ണീരുമായി തെരുവില്‍ കുത്തിയിരിക്കുകയായിരുന്നു. കുറേപ്പേര്‍ അലമുറയിട്ട് ഓടി നടന്നു. ഇടക്കിടെ കിട്ടിയ അരണ്ട വെളിച്ചത്തില്‍ ചിലര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു ^അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ അര്‍ധ ഗോളത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രമായ ഹെയ്തി അടുത്തിടെ ഒട്ടേറെ ദുരന്തങ്ങള്‍ക്ക് ഇരയായിരുന്നു. 2008ല്‍ ചുഴലി കൊടുങ്കാറ്റുകളില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു.
ഹെയ്തിയിലെ ആസ്ഥാനത്തിനും മറ്റു സ്ഥാപനങ്ങള്‍ക്കും കനത്ത നാശമുണ്ടായതായി യു.എന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവനയില്‍ അറിയിച്ചു. ആസ്ഥാന മന്ദിരത്തില്‍ എത്ര പേരുണ്ടായിരുന്നെന്ന് അറിയില്ലെന്ന് യു.എന്‍ ശാന്തിസേനാ തലവന്‍ അലന്‍ ഡെ റോയ് പറഞ്ഞു.
http://www.madhyamam.com/
ഇടതുകണ്ണിലെ ഇരുളിന് ചികില്‍സതേടി; ഇരു കണ്ണുകളുമണഞ്ഞ് നിസാം
ഇടതുകണ്ണിലെ ഇരുളിന് ചികില്‍സതേടി; ഇരു കണ്ണുകളുമണഞ്ഞ് നിസാം
Thursday, January 14, 2010
ഷാര്‍ജ: നാലുമാസം മുമ്പ് ഇടതുകണ്ണിലെ കാഴ്ചക്കുറവിന് പരിഹാരം തേടിയ മുഹമ്മദ് നിസാമിന് ഡോക്ടര്‍ കല്‍പിച്ചത് ലേസര്‍ചികില്‍സ. വിധിപ്രകാരം ചികില്‍സ കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടുകണ്ണിലെയും വെളിച്ചം നഷ്ടപ്പെട്ട് കൂരിരുട്ടില്‍ തപ്പിത്തടയുകയാണ് ഈ അക്കൌണ്ടന്റും ജീവിതംവഴിമുട്ടിയ അദ്ദേഹത്തിന്റെ കുടുംബവും. രണ്ടുകണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടതോടെ മാസങ്ങളായി ഇദ്ദേഹത്തിന് ജോലിക്ക് പോകാനായിട്ടില്ല. നാലുമക്കളും ഭാര്യയുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ വിമാനടിക്കറ്റിന് പോലും ഗതിയില്ലാത്ത അവസ്ഥ.
അജ്മാനില്‍ അക്കൌണ്ടന്റായി ജോലി ചെയ്തിരുന്ന ശ്രീലങ്കന്‍ സ്വദേശി മുഹമ്മദ് മന്‍സൂര്‍ മുഹമ്മദ് നിസാമാണ് ഇരുള്‍മുറ്റിയ ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തിന് ഇടതുകണ്ണിന്റെ കാഴ്ചക്ക് സാരമായ തകരാറുണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് അദ്ദേഹം ഷാര്‍ജ റോളയിലെ ഒരു ക്ലിനിക്കില്‍ ചികില്‍സതേടിയത്. ഇടതുകണ്ണിലെ കാഴ്ച വീണ്ടെടുക്കാന്‍ പ്രയാസമായതിനാല്‍ ആരോഗ്യമുള്ള വലതുകണ്ണ് ഉടന്‍ ലേസര്‍ചികില്‍സ നടത്തി സംരക്ഷിക്കാനായിരുന്നു വനിതാ ഡോക്ടറുടെ നിര്‍ദേശം. വലതുകണ്ണിലെ വെളിച്ചവും മങ്ങാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രണ്ടാഴ്ചക്കകം രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണവിധേയമാക്കി നിസാം ലേസര്‍ ചികില്‍സക്ക് വിധേയനായി. 1,400 ദിര്‍ഹമായിരുന്നു ഇതിന്റെ ചെലവ്. മൂന്ന്മാസത്തിനകം കാഴ്ച തിരികെ ലഭിക്കുമെന്നായിരുന്നു ഡോക്ടര്‍ നല്‍കിയ ഉറപ്പ്. പക്ഷെ, ലേസര്‍ ചികില്‍സ നടത്തിയ വലതുകണ്ണിലെ വെളിച്ചം പൂര്‍ണമായി അസ്തമിക്കുന്ന ദിനങ്ങളായിരുന്നു പിന്നീട്. എന്നാല്‍, വലതുകണ്ണിലെ കാഴ്ച നഷ്ടപ്പെട്ടത് ലേസര്‍ചികില്‍സയുടെ അപാകത കൊണ്ടല്ല, മറിച്ച് ഇദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും പ്രമേഹവുമാണ് കാരണമെന്നാണ് ചികില്‍സ നടത്തിയ ഡോക്ടറുടെ വിശദീകരണം.
'നാലുമാസം മുമ്പ് വരെ എനിക്ക് എല്ലാം കാണാമായിരുന്നു, ജോലി ചെയ്യാമായിരുന്നു, ആളുകളെ തിരിച്ചറിയാമായിരുന്നു. പക്ഷെ, എന്റെ കണ്ണിലിപ്പോള്‍ ഇരുട്ട് മാത്രമാണ്'^ ഇപ്പോള്‍ കുവൈത്തി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നിസാം 'ഗള്‍ഫ് മാധ്യമ'ത്തോടു പറഞ്ഞു.
കണ്ണിലെ വെളിച്ചം തിരിച്ചുകിട്ടാന്‍ മുഹമ്മദ് നിസാം വാതില്‍ മുട്ടിയ ഡോക്ടര്‍മാര്‍ വ്യത്യസ്ത അഭിപ്രായമാണ് ഇതേകുറിച്ച് പറയുന്നത്. ലേസര്‍ചികില്‍സ അബദ്ധമായിപോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ രക്തസമ്മര്‍ദ്ദത്തെയും പ്രമേഹത്തെയും പഴിച്ചു. ഇദ്ദേഹത്തിന് കാഴ്ച തിരിച്ചുനല്‍കാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കാന്‍ ആരും തയാറാകുന്നുമില്ല. 5000 ദിര്‍ഹം വിലവരുന്ന രണ്ട് കുത്തിവെപ്പുകള്‍ നടത്തിയാല്‍ കാഴ്ച തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, 10,000 ദിര്‍ഹം ചെലവിട്ടാലും കാഴ്ച തിരികെ ലഭിക്കുമെന്ന് ഉറപ്പുനല്‍കാന്‍ ഇദ്ദേഹവും തയാറല്ല. രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നിരന്തരമായി കഴിക്കുന്ന മരുന്നുകള്‍ ഇദ്ദേഹത്തിന് നിരവധി ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ശ്രീലങ്കയില്‍ തിരിച്ചുപോയാല്‍ അവിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടാന്‍ കഴിയും. പക്ഷെ, യു.എ.ഇയിലെ സാമ്പത്തിക ബാധ്യതയും, ക്രെഡിറ്റ് കാര്‍ഡും വിസ റദ്ദാക്കി തിരിച്ചുപോകുന്നതിന് വിലങ്ങുതടിയാകുന്നു.
കടങ്ങള്‍ വീട്ടി മുഹമ്മദ് നിസാമിനെയും കുടുംബത്തെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മലയാളി സുഹൃത്തുക്കള്‍. ഇതിനായി ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഇവര്‍. നിസാമിന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രാലയത്തില്‍ പരാതി നല്‍കി നഷ്ടപരിഹാരം നേടിയെടുക്കാനും ശ്രമം നടക്കുന്നുണ്ട്. നിസാമിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 050 5393118 (സക്കീര്‍), 055 8602580 (ഡെന്നിസ്) എന്നിവരെ ബന്ധപ്പെടണം.
ഷിനോജ് കെ.എസ്.

വൃദ്ധയുടെ വിരലൊടിച്ച യുവതി അറസ്റ്റില്‍
Thursday, January 14, 2010
കേച്ചേരി: വീടിനുള്ളിലേക്ക് വിളിച്ചുകയറ്റി വൃദ്ധയുടെ കൈവിരല്‍ തല്ലിയൊടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വളപ്പായില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി തിരുവമ്പാടി വീട്ടില്‍ കേശവന്‍ നമ്പീശന്റെ ഭാര്യ സുജയെയാണ് (40) പേരാമംഗലം എസ്.ഐ എം.ജെ. അഗസ്റ്റി അറസ്റ്റ് ചെയ്തത്. വളപ്പായ കാമ്പുഴവീട്ടില്‍ ചന്ദ്രശേഖരന്റെ ഭാര്യ തങ്കത്തിനാണ് (65) പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പാല്‍ വാങ്ങാന്‍ നടന്നുപോകുന്നതിനിടെ എനിക്കും കൂടി പാല്‍ വാങ്ങിത്തരുമോയെന്ന ആവശ്യപ്പെട്ട് വിളിച്ചുകയറ്റുകയായിരുന്നുവെന്ന് പറയുന്നു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിറകിലെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ വൃദ്ധ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്

നിയന്ത്രണം വിട്ട ട്രക്ക് ഹോട്ടലിലേക്ക് പാഞ്ഞുകയറി നാല് മരണം
Thursday, January 14, 2010
അബൂദബി: മുസഫക്ക് സമീപം ത്വാരിഫ്^അബൂദബി റോഡില്‍ ട്രക്ക് ഹോട്ടലിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ മൂന്നു പേര്‍ പാക് സ്വദേശികളാണ്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ ഒമ്പതരയോടെ ഹമീം റൌണ്ട് എബൌട്ടിനടുത്താണ് നാടിനെ നടുക്കിയ ദുരന്തം. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരാണ് അപകടത്തില്‍പെട്ടത്. സൌദിയില്‍നിന്ന് ഇരുമ്പുകമ്പി കയറ്റിവന്ന ട്രക്ക് നിയന്ത്രണംവിട്ട് റോഡരികിലെ മുബാറക്ക് അല്‍ മന്‍സൂരി റസ്റ്റോറന്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവരെ മഫ്റഖ്, ഖലീം ഹോസ്പിറ്റല്‍, സായിദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ജീവനക്കാരായ അഞ്ച് മലയാളികളും പാക്കിസ്ഥാനിയും ബംഗാളിയും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണമെന്ന് സംശയിക്കുന്നു. നിയന്ത്രണം വിട്ട വാഹനം കട പൂര്‍ണമായി തകര്‍ത്തു. ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറുടെ പരിക്ക് അതീവ ഗുരുതരമാണ്.
മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അബൂദബി പൊലീസ് ട്രാഫിക് ആന്റ് പെട്രോള്‍സ് മേധാവി കേണല്‍ ഹമദ് അദീല്‍ അശãംസി അറിയിച്ചു.

പന്നിപ്പനി ഭീതി പടര്‍ത്തിയതാര്; വിവാദം കത്തുന്നു
Thursday, January 14, 2010
ലണ്ടന്‍: പന്നിപ്പനിയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാനിടയായ സാഹചര്യങ്ങള്‍ ലോകാരോഗ്യ സംഘടന പുനഃപരിശോധിക്കുന്നു.
വന്‍കിട മരുന്നു കമ്പനികളുടെ പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടിയെന്ന് വ്യാപക വിമര്‍ശം വന്നതിനെ തുടര്‍ന്നാണ് ഇത്. ഈ മാസം 28ന് ചേരുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സംഘടനാ വക്താവ് ക്രിസ്റ്റി ഫെയ്ഗ് പറഞ്ഞു.
പന്നിപ്പനി രോഗത്തെക്കുറിച്ച് അതിശയോക്തിപരമായ വിവരങ്ങള്‍ നല്‍കി ലോകാരോഗ്യ സംഘടന മരുന്നു വില്‍പ്പനക്കാര്‍ക്ക് വഴങ്ങുകയായിരുന്നെന്നാണ് മുഖ്യ വിമര്‍ശം. യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്ററി ആരോഗ്യ സമിതിയാണ് ആദ്യം ഇക്കാര്യം ഉന്നയിച്ചത്. പന്നിപ്പനിയെക്കുറിച്ച് ലോകമെങ്ങും ഭീതി പരത്തി വാക്സിന്‍ വില്‍പ്പന നടത്തുകയാണ് മരുന്നു കമ്പനികളെന്നും കൌണ്‍സില്‍ ഓഫ് യൂറോപ് ആരോഗ്യ സമിതി ചെയര്‍മാന്‍ വോള്‍ഫ്ഗാങ് വോഡ്റാഗ് ആരോപിച്ചിരുന്നു.
പന്നിപ്പനി മരണ നിരക്കിലും ക്രമക്കേടുകള്‍ നടന്നതായാണ് അദ്ദേഹത്തിന്റെ ആരോപണം. സ്വാഭാവിക മരണങ്ങള്‍ പോലും പന്നിപ്പനിയുടെ പേരില്‍ കെട്ടിവെച്ചാണ് ലോകാരോഗ്യ സംഘടന ഭീതി പരത്തിയത്. സംഘടനയും മരുന്നു കമ്പനികളും തമ്മിലുള്ള അവിഹിത ബന്ധമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്ററി സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഈ മാസം അവസാനം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്.
വാക്സിനുകള്‍ ദ്രുതഗതിയില്‍ തട്ടിക്കൂട്ടിയതാണെന്നും യൂറോപ്യന്‍ യൂനിയന്‍ ആരോഗ്യ സമിതി ആരോപിച്ചിരുന്നു. 'വാക്സിനിലെ ചില ഘടകങ്ങള്‍ കാര്യമായി പരിശോധിക്കപ്പെട്ടിട്ടില്ല. നൊവാര്‍ടിസ് എന്ന കമ്പനിയുടെ വാക്സിന്‍ കാന്‍സര്‍ കോശങ്ങളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിച്ചത്. ഇത് അസാധാരണമാണ്' ^സമിതി ആരോപിക്കുന്നു.
ലോകാരോഗ്യ സംഘടനയും മരുന്നു കമ്പനികളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന സുപ്രധാന തെളിവുകള്‍ സ്പാനിഷ് പത്രം 'ഇന്‍ഫര്‍മേഷന്‍' ഈയിടെ പുറത്തുവിട്ടിരുന്നു.
ഡാനിഷ് വിവര സ്വാതന്ത്യ്ര നിയമ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. ലോകാരോഗ്യ സംഘടനയുടെ വാക്സിന്‍ സമിതിയിലെ ഫിന്നിഷ് അംഗം പ്രഫ. ജൂഹാനി എസ്കോല 63 ലക്ഷം യൂറോ ഗ്ലാക്സോ മരുന്നു കമ്പനിയില്‍ നിന്ന് കൈപ്പറ്റിയതായാണ് തെളിഞ്ഞത്. വാക്സിന്‍ ഗവേഷണ പദ്ധതിയുടെ പേരിലായിരുന്നു ഇത്. പ്രഫ. എസ്കോല ഉള്‍പ്പെട്ട 'തന്ത്രപരമായ ഉപദേശങ്ങള്‍ക്കായുള്ള വിദഗ്ധ സമിതിയാണ് ഏത് കമ്പനിയുടെ രോഗ പ്രതിരോധ വാക്സിനുകള്‍ വാങ്ങണമെന്ന് ലോകാരോഗ്യ സംഘടനക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും നിര്‍ദേശം നല്‍കുന്നത്.
ഇതേ സമിതിയിലെ മറ്റ് ആറ് അംഗങ്ങളെക്കുറിച്ചും ആക്ഷേപമുണ്ട്. ഡോ. പീറ്റര്‍ ഫിഗറോവ, ഡോ. നീല്‍ ഫെര്‍ഗൂസന്‍, പ്രഫ. മാലിക് പെയ്രിസ്, ഡോ. ആര്‍നോള്‍ഡ് മോണ്‍ടോ, ഡോ. ഫ്രെഡറിക് ഹെയ്ഡന്‍, ഡോ. ആല്‍ബര്‍ട്ട് ഓസ്റ്ററോസ് എന്നീ അംഗങ്ങള്‍ക്കെതിരെയാണ് ആരോപണം. ഇവര്‍ വന്‍കിട കമ്പനികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി ഡാനിഷ് പത്രങ്ങളാണ് വെളിപ്പെടുത്തിയത്.
ഇവരില്‍ ഡോ. പീറ്റര്‍ ഫിഗറോവ മാത്രമാണ്, മരുന്നു കമ്പനിയായ മെര്‍ക്കില്‍ നിന്ന് ഗവേഷണ ഗ്രാന്‍ഡ് കൈപ്പറ്റിയതായി സമ്മതിച്ചത്. മറ്റുള്ളവര്‍ മൌനം പാലിക്കുകയാണ്.
ഗ്ലാക്സോ സമിത് ക്ലെയിന്‍, നൊവാര്‍ടിസ്, സോള്‍വേ, ബാക്സ്റ്റര്‍, മെഡ്ല്‍മ്യൂന്‍, സനോഫി അവന്റിസ് തുടങ്ങിയ കമ്പനികളാണ് പന്നിപ്പനി വാക്സിന്‍ നിര്‍മാണത്തില്‍ മുന്നില്‍. ഈ കമ്പനികളുമായി ബന്ധമുള്ളവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. ഗവേഷണ ഗ്രാന്‍ഡ്, കണ്‍സല്‍ട്ടന്‍സി എന്നീ നിലകളിലാണ് ഇവര്‍ വന്‍തുകകള്‍ കൈപ്പറ്റുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിദഗ്ധസമിതി അംഗങ്ങള്‍ മരുന്നു കമ്പനികളുമായുള്ള എല്ലാ ബന്ധങ്ങളും വ്യക്തമാക്കേണ്ടതാണെന്ന് കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
http://www.madhyamam.com/
Tuesday, January 12, 2010
പുകവലിച്ചാല്‍ ഇനി പോക്കറ്റ് 'പുകയുന്ന' കാലം
Wednesday, January 13, 2010
ദുബൈ: പുകവലി ശീലമാക്കിയാല്‍ ഇനി മുതല്‍ ശ്വാസകോശം മാത്രമല്ല പോക്കറ്റും ചോരുന്ന അരിപ്പപോലെയാകും. ആളെകൊല്ലുന്ന ശീലത്തെ നിരുല്‍സാഹപ്പെടുത്താന്‍ യു.എ.ഇയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില ഇരട്ടിയിലധികം വര്‍ധിപ്പിക്കാന്‍ ഒരുക്കം തുടങ്ങി. നിലവില്‍ ഏഴ് ദിര്‍ഹം വരെ പാക്കറ്റിന് വിലയുള്ള സിഗരറ്റുകള്‍ ഇനിമുതല്‍ പൊള്ളും വിലക്ക് വാങ്ങി വലിക്കേണ്ടി വരും.
പുകയില ഉല്‍പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തുന്നത് സംബന്ധിച്ച് ധനകാര്യമന്ത്രാലയവുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിലെ പുകയില വിരുദ്ധവിഭാഗം മേധാവി ഡോ. വിദാദ് അല്‍ മൊയ്തുര്‍ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട പുകവലി നിരോധം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണീ നടപടി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിച്ചാണ് നിയമങ്ങള്‍ നടപ്പിലാക്കുക. പുകവലി അനുവദിക്കാവുന്ന പ്രായം നിലവിലെ 18ല്‍ നിന്ന് 20 ആക്കുന്നതും പരിഗണനയിലാണ്. ദുബൈയില്‍ നേരത്തെ തന്നെ ഈ നിയമം നിലവിലുണ്ട്. ഇത് മറ്റുള്ള എമിറേറ്റുകളിലേക്കു കൂടി ബാധകമാക്കുന്നത് ഉടനുണ്ടാവുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം, നിയമലംഘകരെ പിടികൂടാനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ രംഗത്തിറക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളും നഗരസഭകളും യോജിച്ചായിരിക്കും നിയമലംഘകരെ പിടികൂടുക.
രാജ്യത്ത് പുകവലി നിരോധനം സമ്പൂര്‍ണമാക്കുന്നതിന്റെ ഭാഗമായാണ്്് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സിഗരറ്റ്് പാക്കിന് മുകളില്‍ പുകവലി അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന നിലവിലുള്ള മുന്നറിയിപ്പ്്് ചിത്രങ്ങള്‍ സഹിതം വ്യക്തമാക്കേണ്ടി വരും. കഴിഞ്ഞ ആഴ്ചയാണ് പുതിയ പുകവലി നിയമം നടപ്പാക്കി തുടങ്ങിയത്.
18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകവലി ഉല്‍പന്നങ്ങള്‍ വില്‍ക്കാതിരിക്കുക, 12 വയസ്സിന് താഴെയുള്ള കുട്ടികളിരിക്കുന്ന കാറുകളില്‍ പുകവലിക്കാതിരിക്കുക. മിഠായി,കളിക്കോപ്പ് പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വരുന്ന സിഗരറ്റുകളുടെ പരസ്യം നിരോധിക്കുക. ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ റെസ്റ്റോറന്റുകളിലെ പുകവലി നിര്‍ത്തുകയോ അല്ലെങ്കില്‍ 2 വര്‍ഷത്തിനകം സ്ഥാപനം ഈ സ്ഥലത്ത് നിന്ന് മാറ്റുകയോ ചെയ്യണം.
യു.എ.ഇയില്‍ വസിക്കുന്ന എല്ലാവരുടെയും ജീവിത ഗുണനിലവാരം ഉയര്‍ത്താനാണ് പിഴ അടക്കമുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രാലയം ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. സാലിം ദര്‍മഖി പറഞ്ഞു.
നഗരസഭകള്‍, നീതിന്യായ മന്ത്രാലയം, കസ്റ്റംസ്, ട്രാഫിക് പൊലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചായിരിക്കും പുകവലി നിയന്ത്രണം കര്‍ശനമാക്കുക. പുതിയ നിയന്ത്രണത്തിന്റെ വിവിധ വശങ്ങള്‍ ആലോചിച്ചുവരികയാണെന്നും ഇതിന്റെ വ്യവസ്ഥകള്‍ പൂര്‍ത്തിയാവുന്നതോടെ നിയന്ത്രണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു
ഹെയ്തിയില്‍ വന്‍ ഭൂകമ്പം; നിരവധി പേര്‍ മരിച്ചതായി സംശയം

Wednesday, January 13, 2010
പോര്‍ട്ടോ പ്രിന്‍സ് : കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചതായി സംശയിക്കുന്നു.പ്രസിഡണ്ടിന്റെ കൊട്ടാരം തകര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. റിക്ടര്‍ സ്കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂകമ്പം 200 വര്‍ഷത്തിനിടെ ഹെയ്തിയിലുണ്ടാവുന്ന ഏറ്റവും വലിയതാണ്. 5.9ഉം 5.6ഉം തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂകമ്പങ്ങളും അതിന് ശേഷം ഉണ്ടായി. ധാരാളം വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. മൃതശരീരങ്ങള്‍ പലതും തെരുവുകളില്‍ കിടക്കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന ഒരു ആശുപത്രിക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ പലരും മരിച്ചിരിക്കുമെന്നാണ് കരുതുന്നത്. ഹെയ്തിയിലെ ദേശീയ കൊട്ടാരത്തിന് പുറമെ യു.എന്‍ സമാധാന സംരക്ഷണ ആസ്ഥാനം തുടങ്ങി പല പ്രധാന കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഇന്ത്യക്കാരടക്കമുള്ള ധാരാളം യു.എന്‍ ഉദ്യോഗസ്ഥര്‍ ഹെയ്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ചൊന്നും വിവരങ്ങള്‍ അറിവായിട്ടില്ല. ഹെയ്തിയിലെ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വാര്‍ത്താ വിനിമയ സംവിധാനം പൂര്‍ണമായും തകരാറിലാണ്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും നഷ്ടപ്പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് വിവരം.
Monday, January 11, 2010
ബംഗ്ലാദേശുമായി സുരക്ഷാകരാര്‍

ഇന്ത്യ 2500 കോടി വായ്പ നല്‍കും
Tuesday, January 12, 2010
ന്യൂദല്‍ഹി: പരസ്പരബന്ധം ഊഷ്മളമാക്കി ദല്‍ഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന സുരക്ഷാ കാര്യങ്ങളില്‍ അടക്കം ഇന്ത്യയുമായി സുപ്രധാനമായ അഞ്ച് സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഒപ്പുവെക്കല്‍.
ബംഗ്ലാദേശില്‍ അഭയം തേടിയ തീവ്രവാദികളെയും രാജ്യാന്തര ഭീകരതയുടെ കണ്ണികളെന്ന് സംശയിക്കുന്നവരെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടി ഇന്ത്യക്ക് കൈമാറുന്നതിനുള്ളതാണ് സുരക്ഷയുമായി ബന്ധപ്പെട്ട മൂന്നു കരാറുകളില്‍ ഒന്ന്. തടവില്‍ കഴിയുന്നവരെ കൈമാറുന്നതിനുള്ളതാണ് രണ്ടാമത്തേത്. ക്രിമിനല്‍ കുറ്റങ്ങളില്‍ പരസ്പര നിയമസഹായ ഉടമ്പടിയും രണ്ടു രാജ്യങ്ങളും ഒപ്പുവെച്ചു.
ഊര്‍ജസഹകരണം, സാംസ്കാരിക വിനിമയ പരിപാടി എന്നിവയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ച മറ്റൊരു മേഖല. നദീജലം പങ്കിടല്‍, സമുദ്രാതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നിവയും ചര്‍ച്ചാ വിഷയമായി. ബംഗ്ലാദേശിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 2500 കോടി രൂപയുടെ വായ്പ ഇന്ത്യ വാഗ്ദാനം ചെയ്തു. ബംഗ്ലാദേശില്‍നിന്ന് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും റെയില്‍ ഗതാഗത സൌകര്യമൊരുക്കുന്നതിനും ഇന്ത്യ സൌകര്യം ചെയ്യും.
കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ശൈഖ് ഹസീന ഇന്ത്യയില്‍ എത്തുന്നത്. ഹസീന ചുമതലയേറ്റ ശേഷം ഇന്ത്യയും ബംഗ്ലാദേശുമായുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ഇന്ന് ശൈഖ് ഹസീനക്ക് സമ്മാനിക്കും.
നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഞായറാഴ്ച ദല്‍ഹിയിലെത്തിയ ഹസീനക്ക് ഇന്നലെ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം നല്‍കി. ശൈഖ് ഹസീന പിന്നീട് രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സാര്‍ക്ക്, വ്യാപാര ബന്ധങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
രാഷ്ട്രപതിഭവനിലെ സ്വീകരണത്തിന് ശേഷം ശൈഖ് ഹസീന മഹാത്മാഗാന്ധിയുടെ സമാധിസ്ഥാനമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍ റഹ്മാന്റെ ഇളയ മകള്‍ ശൈഖ് റഹാന, പ്രധാനമന്ത്രിയുടെ മകന്‍ സാജിദ് വാജിദ് ജോയ്, വിദേശമന്ത്രി ഡോ. ദിപു മോനി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
എ.എസ്. സുരേഷ്കുമാര്‍
http://www.madhyamam.com/
മമ്മൂട്ടിക്കും അടൂരിനും കേരള സര്‍വകലാശാല ഡി-ലിറ്റ് നല്‍കി
തിരുവനന്തപുരം: സംവിധായകന്‍ അടൂരിനും നടന്‍ മമ്മൂട്ടിക്കും മൃദംഗ വിദ്വാന്‍ ഉമയാള്‍പുരം ശിവരാമനും കേരള സര്‍വകലാശാലയുടെ ആദരം. തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍. എസ്. ഗവായ് ഡി-ലിറ്റ് പുരസ്‌കാരം സമ്മാനിച്ചു. വിദ്യാഭ്യാസമന്ത്രി എം. എ. ബേബി, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. നിരവധി പ്രമുഖരും പ്രശസ്തരുമടക്കം നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഡി-ലിറ്റ് പുരസ്‌കാരം സ്വീകരിച്ച ശേഷം അടൂരും മമ്മൂട്ടിയും ഉമയാള്‍പുരവും മറുപടി പറഞ്ഞു.
കാസര്‍കോട് അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞ് 3 പേര്‍ മരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ബോവിക്കാനത്ത് കോട്ടൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോകവേയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ അപകടമുണ്ടായത്. മാതയ്യ, ഗണപതി ഗുരുസ്വാമി, നഞ്ചുണ്ട എന്നിവരാണ് മരിച്ചത്. 50 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ മംഗലാപുരത്തും കാസര്‍കോട് നായനാര്‍ മെമ്മോറിയല്‍ ആസ്പത്രിയിലും ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ ധര്‍മ്മസ്ഥല അടക്കമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഗുരുവായൂര്‍ വഴി ശബരിമലയ്ക്ക് പോകാനായി വരുമ്പോഴാണ് ബസ് അപകടത്തില്‍ പെട്ടത്.
Sunday, January 10, 2010
തീവ്രവാദ ഭീഷണി 10 ശാസ്ത്രജ്ഞരുടെ സുരക്ഷ ശക്തമാക്കി

ന്യൂഡല്ഹിാ: രാജ്യത്ത് മര്മാപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്ന പത്തു ശാസ്ത്രജ്ഞരുടെ സുരക്ഷാസംവിധാനം ശക്തമാക്കി. 'ലഷ്‌കര്‍ - ഇ - തൊയ്ബ'യടക്കമുള്ള ചില ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ ഇവരെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
പിടിയിലായ തടിയന്റവിട നസീര്‍, സര്ഫ്രാരസ് നവാസ് എന്നീ തീവ്രവാദികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ ഏജന്സിാകള്ക്ക് നിര്ണാായക വിവരം ലഭിച്ചത്.
ആണവ, പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ പ്രവര്ത്തിളക്കുന്ന പത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നതായാണ് നസീറും സര്ഫ്രാ സും വിവരം നല്കിെയത്. എന്നാല്‍, ഈ ശാസ്ത്രജ്ഞരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല.
നസീറിന്റെയും സര്ഫ്രാ സിന്റെയും വെളിപ്പെടുത്തലിനെത്തുടര്ന്ന് ഈ ശാസ്ത്രജ്ഞരുടെ സുരക്ഷ സര്ക്കാരര്‍ പുനരവലോകനം ചെയ്യുകയും സന്നാഹം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയുമാണുണ്ടായത്.
അമേരിക്കയില്‍ പിടിയിലായ ഡേവിഡ് ഹെഡ്‌ലി, തഹാവൂര്‍ റാണ എന്നീ തീവ്രവാദികളില്നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രോംബെയിലെ ഭാഭാ ആണവഗവേഷണകേന്ദ്രത്തിനും (ബാര്ക് ) മുംബൈയിലെ ചില ബോളിവുഡ് സ്റ്റുഡിയോകള്ക്കു മുള്ള സുരക്ഷ ഈയിടെ ശക്തിപ്പെടുത്തിയിരുന്നു.
ദേശീയ - അന്തര്ദേളശീയ തലത്തില്‍ മലയാളി യുവാക്കളെ തീവ്രവാദസംഘടനകളുമായി ബന്ധപ്പെടുത്തിയ പ്രധാന കണ്ണിയായി വിശേഷിപ്പിക്കപ്പെടുന്ന സര്ഫ്രായസ് നവാസിനെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഒരു കേസുമാത്രം. കണ്ണൂര്‍ ജില്ലയില്നിോന്നു കശ്മീരിലെ തീവ്രവാദ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാക്കളെ അയച്ചുവെന്ന കുറ്റത്തിന് എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്നി്ന്ന് യുവാക്കളെ തീവ്രവാദപരിശീലനത്തിന് റിക്രൂട്ട് ചെയ്ത സംഭവത്തില്‍ ഗൂഢാലോചന നടത്തി, പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്ത്തു , പരിശീലനങ്ങള്‍ നല്കിത, സാമ്പത്തിക സഹായം എത്തിച്ചു എന്നിവയുള്പ്പെ്ടെ വിവിധ കുറ്റങ്ങളാണ് എടക്കാട് കേസില്‍ സര്ഫ്രാതസിനെതിരെ ചുമത്തിയിട്ടുള്ളത്.
കശ്മീര്‍ അതിര്‍ത്തിയില്‍ വന്‍ ചൈനീസ് കൈയേറ്റം

Monday, January 11, 2010
ന്യൂദല്‍ഹി: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭൂമിയുടെ ഗണ്യമായ ഭാഗം ചൈന കൈയേറിയതായി ഔദ്യോഗിക റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ജമ്മു കശ്മീരിലെ ലേയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 20^25 വര്‍ഷങ്ങള്‍ക്കിടെ ഗണ്യമായ ഭൂമി ചൈന കൈയേറിയതായി നയോമ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് സെറിങ് നോര്‍ബോ യോഗത്തില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ലേ കമീഷണര്‍ എ.കെ. സാഹു, 14ാം കോര്‍ ബ്രിഗേഡ് ബ്രിഗേഡിയര്‍ ജനറല്‍ ശരത്ചന്ദ്, കേണല്‍ ഇന്ദര്‍ജിത് സിങ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ ഭാഗത്തെ അതിര്‍ത്തി അടയാളപ്പെടുത്തുന്ന മാപ്പിന് കൃത്യതയില്ലായ്മയുണ്ടെങ്കിലും ചൈന ഭൂമി കൈയേറിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യോഗം വിലയിരുത്തി. 'വളരെ സാവധാനത്തിലാണെങ്കിലും ചൈന കൃത്യമായ ആസൂത്രണത്തോടെയാണ് കൈയേറ്റം നടപ്പാക്കുന്നത്. വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവമാണ് ഇക്കാര്യം യഥാസമയം അറിയുന്നതില്‍ ഇന്ത്യക്കും തടസ്സം' ^യോഗം അഭിപ്രായപ്പെട്ടു.
നയോമ മേഖലയിലെ ഡോക്ബര്‍ഗ് സെക്ടറിലേക്ക് ശൈത്യകാലത്ത് കാലികളെ മേയ്ക്കാന്‍ പോകുന്ന നാടോടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് സെറിങ് നോര്‍ബോയുടെ റിപ്പോര്‍ട്ടിലാണ് ചൈനീസ് സൈന്യം നടത്തുന്ന കൈയേറ്റത്തെ കുറിച്ച് വിശദീകരിക്കുന്നത്. 'പതിറ്റാണ്ടുകളായി ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഡോക്ബര്‍ഗ്, ടാംഗോ പ്രദേശങ്ങളില്‍ കാലികളെ മേയ്ക്കുന്ന നാടോടികളെ ഭീഷണിപ്പെടുത്തിയാണ് ചൈന ഭൂമി കൈയേറുന്നത്. വാരകളെക്കാള്‍ ഇഞ്ചുകളായി ചെയ്യുന്നതാണ് നല്ലതെന്ന ചൈനീസ് പഴമൊഴി പോലെത്തന്നെയാണ് അവരുടെ കൈയേറ്റവും. 1984ല്‍ ഫുഷ്കെ, 91ല്‍ നാകുങ്, 92ല്‍ ലുങ്മ സെര്‍ഡിങ് എന്നീ പ്രദേശങ്ങള്‍ കൈയേറിയതിനു സമാനമാണ് ഇപ്പോഴത്തെ കൈയേറ്റവും' റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയായി ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന ലഡാക്കിലെ ഗ്യ പര്‍വതത്തിലെ ഒന്നര കി.മീ കഴിഞ്ഞ ജൂലൈ 31ന് ചൈന കൈയേറിയിരുന്നു. ഇവിടത്തെ വലിയ പാറക്കല്ലുകളില്‍ ചൈന എന്ന് അടയാളപ്പെടുത്തുകയും ചെയ്തു. ലഡാക്ക്, ഹിമാചല്‍ പ്രദേശിലെ സ്പിതി, തിബത്ത് എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന 22,420 അടി ഉയരമുള്ള ഗ്യ പര്‍വതത്തിലെ അതിര്‍ത്തി ബ്രിട്ടീഷ് കാലത്ത് അടയാളപ്പെടുത്തിയതാണ്. ജൂണ്‍ 21ന് ബുമ്മാര്‍ മേഖലയിലെ അതിര്‍ത്തി കടന്ന് പറന്ന ചൈനീസ് ഹെലികോപ്റ്ററുകള്‍ കാലാവധി കഴിഞ്ഞ ഭക്ഷണപ്പൊതികള്‍ താഴേക്കിടുകയും ചെയ്തിരുന്നു.
റിയാനയെ കോടതിയില്‍ ഹാജരാക്കി

14 വരെ കാസര്‍കോട് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ്
Monday, January 11, 2010
കൊല്ലം: കാസര്‍കോട്ടുനിന്ന് എട്ട് മാസം മുമ്പ് കാണാതാകുകയും കഴിഞ്ഞദിവസം പത്തനാപുരത്തെ അഗതിമന്ദിരത്തില്‍ കണ്ടെത്തുകയും ചെയ്ത റിയാനയെ (16) ജനുവരി 14 വരെ കാസര്‍കോട് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. 15ന് റിയാനയെ ഹൈ കോടതിയില്‍ ഹാജരാക്കാനും പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ഡി. സുധീര്‍ ഉത്തരവ് നല്‍കി. പത്തനാപുരം ഗാന്ധിഭവനില്‍ നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത റിയാനയെ ഇന്നലെ വൈകുന്നേരമാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.
രാവിലെ 11 ഓടെ ഗാന്ധിഭവനിലെത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.ഐ ദയാനന്ദന്‍, കൊല്ലം ക്രൈംബ്രാഞ്ച് എസ്.ഐ സത്യവ്രതന്‍ എന്നിവരടങ്ങിയ സംഘമാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ. മാത്യു, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്. വേണുഗോപാല്‍, മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദാ കമാല്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് സംഘം റിയാനയെ കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ പി.ഡി.പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. പെണ്‍കുട്ടിയുടെ മാതാവ് എത്താതെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു ഇത്. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും പി.ഡി.പി സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ഇവരെ പിന്തിരിപ്പിച്ചു.
ഉച്ചക്ക് 12.50 ഓടെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച റിയാനയില്‍ നിന്ന് ഐ.ജി ശ്രീലേഖ വിവരങ്ങള്‍ ശേഖരിച്ചു. മൂന്ന് മണിയോടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഐ.ജി അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും മാനസികമായി അവശയായ നിലയിലായിരുന്നു റിയാന.
പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷമാണ് പരവൂരില്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ ചോദ്യങ്ങള്‍ക്ക് റിയാന മറുപടി പറഞ്ഞില്ല. പെണ്‍കുട്ടി പീഡനങ്ങള്‍ക്കിരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായി ക്രൈംബ്രാഞ്ച് അറിയിച്ചു. റിയാന ഏതുസാഹചര്യത്തിലാണ് വീടുവിട്ടിറങ്ങിയതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന റിയാനയെ കഴിഞ്ഞ മെയ് 18 മുതലാണ് കാണാതാകുന്നത്. കേസന്വേഷണം വഴിമുട്ടുകയും പ്രതിഷേധവും സമ്മര്‍ദവും ശക്തമാകുകയും ചെയ്തപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ ഈ അന്വേഷണവും എങ്ങുമെത്താതെ തുടരവെ കഴിഞ്ഞ ദിവസം റിയാനയെ പത്തനാപുരത്ത് കണ്ടെത്തുകയായിരുന്നു
Subscribe to:
Posts (Atom)