WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Friday, January 8, 2010

കെ.എസ് മനോജ് സി.പി.എം വിട്ടു


Saturday, January 9, 2010
ന്യൂദല്‍ഹി: മതവിശ്വാസത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖക്കൊത്ത് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആലപ്പുഴ മുന്‍ എം.പി ഡോ.കെ.എസ് മനോജ് പാര്‍ട്ടി വിട്ടു. മതപരമായ തന്റെ വിശ്വാസവും പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രവും തമ്മില്‍ ഒത്തുപോകില്ലെന്ന് മനോജ് രാജിക്കത്തില്‍ വ്യക്തമാക്കി. മതവിശ്വാസത്തോട് അടുത്തു നില്‍ക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നത്.
ഇടതു സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയപ്പോഴും എം.പിയായും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ തനിക്ക് പൊടുന്നനെ പാര്‍ട്ടി ഏര്‍പ്പെടുത്തിയ വിശ്വാസപരമായ നിയന്ത്രണം മനസ്സിലാവുന്നില്ല. പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ തന്റെ വിശ്വാസത്തോടോ, പാര്‍ട്ടിയുടെ നയത്തോടോ നീതി പുലര്‍ത്താന്‍ കഴിയില്ല. ഇപ്പോള്‍ തെറ്റുതിരുത്തല്‍ രേഖയില്‍ കൊണ്ടുവന്നിരിക്കുന്ന വിലക്ക് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഭരണഘടനക്ക് നിരക്കുന്നതല്ല. അതുകൊണ്ട് സ്വന്തം മതവിശ്വാസം കൊണ്ടുനടക്കാന്‍ ഒരു വ്യക്തിക്കുള്ള അവകാശം സ്ഥാപിക്കുന്ന വിധം തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് രാജിക്കത്തില്‍ ആവശ്യപ്പെട്ടു. താന്‍ പാര്‍ട്ടിയിലേക്ക് വന്ന സമയത്ത് മതപരമായ വിശ്വാസങ്ങളോട് ഇത്തരമൊരു കടുത്ത സമീപനം സി.പി.എം പുലര്‍ത്തിയിരുന്നില്ല. 2004ല്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് തന്നെ സ്ഥാനാര്‍ഥിയായി സി.പി.എം തെരഞ്ഞെടുത്തപ്പോള്‍ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. 2006ലാണ് സി.പി.എം അംഗത്വമെടുത്തത്. അന്നൊന്നും മതവിശ്വാസം പ്രശ്നമായിരുന്നില്ല.
എന്നാല്‍, ഇപ്പോള്‍ നടപ്പാക്കി വരുന്ന തെറ്റുതിരുത്തല്‍ രേഖ പ്രകാരം മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനോ മതപരമായ അനുഷ്ഠാനങ്ങള്‍ നടത്താനോ പാടില്ല. തുമ്പോളി ലോക്കല്‍ കമ്മിറ്റി അംഗമായ മനോജ്, എല്‍.സി സെക്രട്ടറിക്കും ജില്ലാക്കമ്മിറ്റി സെക്രട്ടറിക്കുമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് രാജിക്കത്ത് ഫാക്സ് ചെയ്തത്. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ഡോക്ടറാണ് മനോജ്. ഭാര്യ സൂസന്‍ എബ്രഹാമും ഇവിടെ ഡോക്ടറാണ്. മകന്‍ അതുല്‍ കുരിശിങ്കല്‍ ദല്‍ഹി സെന്റ് കൊളംബസില്‍ പ്ലസ് ടു വിദ്യാര്‍ഥി. സി.പി.എം വിട്ടെങ്കിലും മറ്റു പാര്‍ട്ടിയിലേക്കൊന്നും പോകാന്‍ തല്‍ക്കാലം ഉദ്ദേശിച്ചിട്ടില്ലെന്ന് മനോജ് പറഞ്ഞു. മകന്റെ പ്ലസ് ടു പഠനം അടുത്തവര്‍ഷം കഴിയും. അതുവരെ ദല്‍ഹിയില്‍ തുടരും^മനോജ് പറഞ്ഞു.

No comments: