സഹോദരാ,
ഈ എഴുത്ത് നിങ്ങളുടെ കൈകളില്‍ എത്തുമ്പോള്‍ ഒരു പക്ഷെ ഞാനീ ലോകത്ത് ഉണ്ടാവില്ല. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ വന്‍ നഗരങ്ങളിലും തിരക്ക് പിടിച്ച ജോലി ചെയിതു ജീവിക്കുന്ന എന്‍റെ സഹോദരങ്ങളായ മലയാളികള്‍ക്ക് വേണ്ടിയാണു ഞാന്‍ എന്‍റെ അനുഭവകഥ എഴുതുന്നത്.
ആദ്യമായി സ്വയം പരിചയപ്പെടുത്താം. എന്‍റെ പേര് അഹമദ്. തൃശൂര്‍ ജില്ലയിലാണ് എന്‍റെ വീട്. നല്ല ആരോഗ്യം. ബി എ വിദ്യാഭ്യാസം. അല്ലലില്ലാത്ത കുടുംബം. എന്റെ ഇരുപത്തിനാലാം വയസ്സില്‍ ഞാന്‍ ജോലി തേടി സൗദി അറേബ്യയില്‍ എത്തി. ആറു മാസത്തിനുള്ളില്‍ തന്നെ എനിക്ക് ഒരു ഇന്റര്‍നാഷണല്‍ കൊറിയര്‍ കമ്പനിയില്‍ ജോലിയും ലഭിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ പോയി വിവാഹം കഴിച്ചു. ഭാര്യ ബി. എഡ്. ബിരുധധാരിണി.
വിവാഹ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ റിയാദില്‍ താമസമാക്കി. വൈകാതെ തന്നെ അവള്‍ക്കു റിയാദിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ജോലിയും ലഭിച്ചു. കൂടാതെ ഞങ്ങള്‍ക്കൊരു മോനും. എല്ലാവരുടേതും പോലെ, സന്തോഷത്തോടു കൂടി ഞങ്ങളുടെ ജീവിത നൌകയും മുന്നോട്ടു കുതിച്ചു. രാവിലെ ഞാനും ഭാര്യയും ഡാനിഷ് ബട്ടറും ബ്രെഡ്ഡും ചായയും കഴിച്ചു ജോലിക്ക് പുറപ്പെടും. രാത്രിയടക്കം പിന്നീടുള്ള ഭക്ഷണം മിക്കവാറും ഫാസ്റ്റ്ഫുഡ് തന്നെയായി. ചിലപ്പോള്‍ കെ.എഫ്.സീ ചിക്കനും പെപ്സിയും. ക്രമേണ അതൊഴിവാക്കാനാകത്ത വിധം ദിനചര്യയായി മാറി.
ഏതാണ്ട് അഞ്ച് വര്‍ഷത്തോളം സ്ഥിരമായി ഞാന്‍ ഉച്ചക്ക് കെ.എഫ് സീ. യാണ് കഴിച്ചത്. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഭക്ഷണമായി കെ എഫ് സീ മാറി. വല്ലപ്പോഴും പാചകം ചെയ്തുകഴിക്കുന്നത് തന്നെ അരോചകമായി. മിക്കവാറും ദിവസങ്ങളില്‍ ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ നിന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്യുകയാണ് പതിവ്. അതില്‍ സമയത്തിന്റെയും അദ്ധ്വാനത്തിന്റെയും ലാഭം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ സമയം ഒവര്‍ടൈമും ട്യൂഷനും വഴി പണമാക്കിമാറ്റാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.
അന്നൊരു വെള്ളിയാഴ്ച, എനിക്ക് നാടന്‍ ചോറ് കഴിക്കാന്‍ പുതിയ ഒരാഗ്രഹം. ഭാര്യയോട് പറഞ്ഞപ്പോള്‍, അവള്‍ നല്ല ചോറും കറിയും ഉപ്പേരിയും പപ്പടം വറുത്തതും ഉണ്ടാക്കി. ജുമുഅ നമസ്കാരം കഴിഞ്ഞ് ഞങ്ങള്‍ സന്തോഷത്തോടു കൂടി ഭക്ഷണം കഴിച്ചു. അരമണിക്കൂറിനകം ഞാന്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി. അടുത്തുള്ള ക്ലിനിക്കില്‍ പോയി ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു. അടുത്ത വെള്ളിയാഴ്ചയും ചോറ് കഴിച്ചപ്പോള്‍ വീണ്ടും വോമിറ്റ് ചെയിതു. കൂടാതെ വയറിലൊരു വല്ലാത്ത അസ്വസ്ഥതയും.
ഹോസ്പിറ്റലില്‍ പോയി എല്ലാവിധ പരിശോദനകളും നടത്തിയപ്പോള്‍, ആ ഞെട്ടിക്കുന്ന യാത്ഥാര്‍ത്ഥ്യം ഞാന്‍ അറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യം. എന്‍റെ കുടലിനെ കാന്‍സര്‍ ബാധിച്ചിരിക്കുന്നു. റിയാദ് ഹോസ്പിറ്റലിലെ ഈജിപതുകാരനായ ഡോക്ടര്‍ എന്നോട് പരഞ്ഞത്, ഇത്ര ആരോഗ്യവാനായ നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ കാരണം, തെറ്റായ ഭക്ഷണക്രമമാണ്. കെ എഫ് സീയും പെപ്സിയും സഥിരമായി കഴിച്ചതാണത്രെ കാരണം. ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ ഒരുകാര്യം എന്റെ രോഗത്തിന് ഹേതുവായിരിക്കുന്നു.
ഞാനും ഭാര്യയും ഉടനെ തന്നെ ലീവിന്നപേക്ഷിച്ച് നാട്ടിലെത്തി ചികിത്സതുടങ്ങി. എറണാകുളം ലേക്ഷോറില്‍ നടത്തിയെ ടെസ്റ്റുകളും ചികിത്സയും എന്റെ ജീവിതത്തിന് കാലവുധി പറഞ്ഞിട്ടാണ് തുടങ്ങിയത്. ആറുമാസംവും രണ്ട് ലക്ഷം രൂപയുടെ ചികിത്സയും. പണമെന്റെ കയ്യില്‍ ബാക്കിയായിരുന്നു. അപ്പോഴേക്കും രോഗം മുര്‍ച്ചിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ഇതെഴുതിക്കുമ്പോള്‍ മൂന്നാമത്തെ കീമോയും കഴിഞ്ഞ് കിടക്കുകയാണ്. ബാക്കി മൂന്നെണ്ണത്തിന് ഞാന്‍ ബാക്കിയാകുമോയെന്ന് ദൈവത്തിന്ന് മാത്രമറിയാം. എന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഡോക്ടര്‍മാരുടെ സംസാരത്തില്‍ നിന്നും ഭാര്യയുടെയും ബന്ധുക്കളുടെയും പെരുമാറ്റത്തില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടു.
ഇപ്പോള്‍ ഞാന്‍ എന്‍റെ ഭൂത കാലം ഓര്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് റിയാദില്‍ വെച്ച് ഒരു ഇസ്ലാമിക പ്രവര്‍ത്തകന്‍ എന്നോട് ഉപദേശിച്ചത്. ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. കെ എഫ്. സീ - ഹലാല്‍ ആയ രീതിയില്‍ അറുത്ത കോഴി അല്ല. അത് കൊണ്ട് അഹമെദ് നീ കഴിക്കുന്നത് ഹാറാമാണ്. അന്ന് ഞാന്‍ അവനെ പുച്ചിച്ചു പറഞു. നീ അമേരിക്കന്‍ വിരോധം കൊണ്ട് പറയുന്നതാണ് എന്ന്. തിരക്കില്ലാതെ ഈ ഹോസ്പിറ്റല്‍ കിടക്കയില്‍ കിടന്നു, അവന്‍ അന്ന് ഉപദേശിച്ചത് സത്യമാന്നു എന്ന് ഭാര്യയുടെയും സുഹൃത്ത് കളുടെയും സഹായത്തോടെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഹറാം കഴിച്ചു പോയതിനു ഞാനിന്നു റബ്ബിന്നോട് പാപമോചനം തേടുകയാണ്.
സുഹൃത്തുക്കളെ എനിക്ക് നിങ്ങളോട് ഉപദേശിക്കാന്‍ ഉള്ളത് എന്‍റെ അനുഭവം ഒരു പാടമായി ഉള്‍ക്കൊണ്ടു, എത്ര തിരക്ക് പിടിച്ച ജോലിക്കിടയിലും ഇതു പോലെയുള്ള ഫാസ്റ്റ് ഫുഡ്‌കള്‍ കഴിക്കാതെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. കാന്‍സര്‍ രോഗത്തെ അകറ്റി നിറുത്തുക.
എല്ലവരും ഒരു നാളില്‍ മരണത്തെ രുചിക്കുക തന്നെ ചെയ്യും. വി. ഖുര്‍-ആന്‍.
No comments:
Post a Comment