Manqoos Moulid
Sunday, January 24, 2010
കെ. സെയ്താലിക്കുട്ടി ഓര്‍മയായി
മഞ്ചേരി: മലപ്പുറം ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടു വന്നവരില്‍ പ്രമുഖനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ. സെയ്താലിക്കുട്ടി (84) ഓര്‍മയായി. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.15ഓടെയായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ഒരു വര്‍ഷമായി ചികില്‍സയിലും വിശ്രമത്തിലുമായിരുന്നു. ജനുവരി 13ന് രക്തത്തില്‍ സോഡിയം കുറഞ്ഞതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി കണ്ടതിനാല്‍ ശനിയാഴ്ച വാര്‍ഡിലേക്ക് മാറ്റിയിരുന്നു. മക്കളായ മന്‍സൂര്‍ അലിയും റഫീഖലിയും കൂടെയുണ്ടായിരുന്നു. രാവിലെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസില്‍ മൃതദേഹം അല്‍പനേരം പൊതുദര്‍ശനത്തിന് വെച്ചശേഷം മഞ്ചേരി കിഴക്കേതലയിലെ വീട്ടിലെത്തിച്ചു. പിന്നീട് രാവിലെ 9.40 മുതല്‍ മഞ്ചേരി മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ വൈകുന്നേരം നാലുമണിവരെ പൊതു ദര്‍ശനത്തിന് വെച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ മാസ്റ്റര്‍, മന്ത്രി പാലോളി മുഹമ്മദ് കുട്ടി, പി.പി. വാസുദേവന്‍, ഇ.എന്‍. മോഹന്‍ദാസ് എന്നിവര്‍ രക്തപതാക പുതപ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകുന്നേരം അഞ്ചു മണിയോടെ മഞ്ചേരി ടൌണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.
ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ഡയറക്ടര്‍, പെരിന്തല്‍മണ്ണ ഇ.എം.എസ് സ്മാരക ആശുപത്രി ഡയറക്ടര്‍, മദ്യ വ്യവസായ തൊഴിലാളി യൂനിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് എപ്ലോയീസ് യൂനിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 24 വര്‍ഷമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 1986 മുതല്‍ മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എങ്കിലും സംസ്ഥാന കമ്മിറ്റി അംഗത്വം നിലനിര്‍ത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായും ഏറെക്കാലം പ്രവര്‍ത്തിച്ചു. പലതവണയായി രണ്ടര കൊല്ലത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊണ്ടോട്ടി കാപ്പാടന്‍ കമ്മദ്^തായുമ്മ ദമ്പതികളുടെ മകനായി 1932ലായിരുന്നു ജനനം. ഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ നാസര്‍, നൌഷാദ് അലി, റഫീഖ് അലി, മന്‍സൂര്‍ അലി, സഫീര്‍ അലി, ഹഫ്സത്ത്, ഷൈല. മരുമക്കള്‍: ഹഫ്സത്ത്, ഹസീന, ഷാനി, ശബ്ന, ജാസിറ, ഷമീര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment