WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, January 9, 2010

റിയാനയെ കണ്ടെത്തി


Sunday, January 10, 2010
കാസര്‍കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച് എട്ടുമാസം മുമ്പ് കാണാതായ കാസര്‍കോട് ചെങ്കള തൈവളപ്പില്‍ റൈഹാന എന്ന റിയാനയെ (16) കൊല്ലം പത്തനാപുരത്ത് കണ്ടെത്തി. പി.ഡി.പി പ്രവര്‍ത്തകരാണ് പത്തനാപുരം 'ഗാന്ധിഭവന്‍' ഓര്‍ഫനേജില്‍ കുട്ടിയെ കണ്ടെത്തിയത്. 'മാധ്യമം' കാസര്‍കോട് ബ്യൂറോയില്‍നിന്ന് വൈകീട്ട് പത്തനാപുരം ഓര്‍ഫനേജിലേക്ക് ഇ^മെയിലില്‍ അയച്ച റിയാനയുടെ ചിത്രം തിരിച്ചറിയല്‍ എളുപ്പമാക്കി.
മാനസികമായി ആകെ തളര്‍ന്ന പെണ്‍കുട്ടി ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കുന്നില്ല. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ വീട്ടിലെ ഫോണ്‍ നമ്പറും മറ്റു ചില നമ്പറുകളും ഓര്‍ത്തു പറഞ്ഞു. ഓര്‍ഫനേജ് അധികൃതര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് റിയാനയുടെ സഹോദരി റാഹിലയുമായി സംസാരിച്ചു.
കഴിഞ്ഞ ജൂണ്‍ ഒന്നിന് അന്നത്തെ പുനലൂര്‍ എസ്.ഐ ചന്ദ്രന്‍ മുഖേനയാണ് റിയാന എത്തിയതെന്ന് ഗാന്ധിഭവന്‍ അധികൃതര്‍ പറഞ്ഞു. പുനലൂര്‍ ടൌണില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന പെണ്‍കുട്ടിയെ ശാസ്താംകോട്ട പുഷ്പവിലാസത്തില്‍ കൃഷ്ണന്‍കുട്ടിയും ഭാര്യ ഗീതാമണിയും ചേര്‍ന്ന് സ്റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന റിയാനയെ കഴിഞ്ഞ മേയ് 18 നാണ് കാണാതായത്. ലോക്കല്‍ പൊലീസ് മാറിമാറി അന്വേഷിച്ചിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ഉമ്മ ഫൌസിയയുടെയും രാഷ്ട്രീയ^സാംസ്കാരിക സംഘടനകളുടെയും സമ്മര്‍ദഫലമായി തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ആറാംക്ലാസില്‍ പഠിക്കവെ 2006 ഫെബ്രുവരിയിലും റിയാനയെ മൂന്നുദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു.

No comments: