WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, January 24, 2010

മലയാളികളുടെ സത്യസന്ധത മലയാളിക്ക് തുണയായി

ജിദ്ദ: സുഹൃത്തുക്കളായ മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് കോയയുടെയും വളവന്നുര്‍ സ്വദേശി അബ്ദുന്നാസറിന്റെയും സത്യസന്ധത തുണയായത് തൃശൂര്‍ സ്വദേശി വിജയ് ശങ്കറിന്. യാമ്പു ജംറിയ ബേക്കറിയില്‍ ജോലി ചെയ്യുന്ന കോയ കഴിഞ്ഞ ദിവസം സുഹൃത്ത് അബ്ദുന്നാസറിനെ കാണാന്‍ അദ്ദേഹം ജോലിചെയ്യുന്ന തൌഫീഖ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയതായിരുന്നു. തിരിച്ചു പോരുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍നിന്ന് വലിയ തുകയും ഇക്കാമയും അഞ്ചോളം എ.ടി.എം കാര്‍ഡുകളും അടങ്ങിയ പേഴ്സ് വീണുകിട്ടി. ഇവര്‍ പേഴ്സ് പരിശോധിച്ചെങ്കിലും അവകാശി സംബന്ധിച്ച ഒരു വിവരവും കിട്ടിയില്ല. അപ്പോഴാണ് പേഴ്സിലുണ്ടായിരുന്ന ഗള്‍ഫ് ഗേറ്റിന്റെ കസ്റ്റമര്‍ കാര്‍ഡ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഗള്‍ഫ് ഗേറ്റ് ജിദ്ദ ഓഫീസുമായി ബന്ധപ്പെട്ട് കസ്റ്റമര്‍ നമ്പര്‍ നല്‍കുകയും പേഴ്സ് വീണുകിട്ടിയ വിവരം അറിയിക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ സിസ്റ്റത്തില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ കോയക്കും നാസറിനും കൈമാറി. തുടര്‍ന്ന് പേഴ്സിന്റെ അവകാശിയും അല്‍ റാജി ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ സൂപ്പര്‍വൈസറുമായ വിജയ് ശങ്കറിനെ ബന്ധപ്പെട്ടു.
അപ്പോഴാണ് വിജയ് ശങ്കര്‍ തന്റെ പേഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ പേഴ്സ് വിജയ് ശങ്കറിന് കൈമാറുകയും ചെയ്തു.
കഴിഞ്ഞ ജോലിചെയ്യുന്ന മുഹമ്മദ് കോയക്കും 15 വര്‍ഷമായി തൌഫീഖ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അബ്ദുന്നാസറിനും പറയാനുള്ളത് ഒന്നുമാത്രം^ അന്യരുടെ പണം അത് എത്ര വലിയ തുകയായാലും അധ്വാനിച്ചു കിട്ടുന്ന പണത്തിനു തുല്യമാവില്ല. തങ്ങളുടെ ഈ പ്രവര്‍ത്തനം നാളെ മറ്റൊരാള്‍ക്ക് പ്രചോദനമായെങ്കില്‍ അതാണ് ഞങ്ങളുടെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഖാലിദ് ചെര്‍പ്പുളശേãരി

No comments: