Thursday, January 7, 2010
റിയാദ്: സൗദി സ്‌കൂളുകളിലെ താഴെ ക്ലാസുകളില്‍ ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ~നം ഒന്നിച്ചാക്കുന്നതിനെക്കുറിച്ച് ആലോചന നടന്നുവരികയാണെന്ന് വിദ്യാഭ്യസ സഹമന്ത്രി നൂറ അല്‍ഫായിസ് വെളിപ്പെടുത്തി. എന്നാല്‍ ഏത് തലം വരെയാണ് ഒന്നിച്ചുള്ള വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന് അവര്‍ വ്യക്തമാക്കിയില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ വനിതാ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ ആദ്യവനിതാ സഹമന്ത്രിയായ നൂറ അല്‍ഫായിസ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വനിതാ വിദ്യാഭ്യാസ വകുപ്പാണ് കൈയാളുന്നത്. എല്ലാ മേഖലകളിലും വിദ്യാര്‍ഥിനികളുടെ കഴിവുകള്‍ വര്‍ധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നടന്ന കുതിരപ്പന്തയത്തില്‍ 200വിദ്യാര്‍ഥിനികളാണ് പങ്കെടുത്തതെന്നും നൂറ ചൂണ്ടിക്കാട്ടി.
നിലവില്‍ വിദേശ സിലബസിലുള്ള സ്‌കൂളുകള്‍ ഉള്‍പ്പെടെ ഒന്നാം ക്ലാസ് മുതല്‍ സര്‍വകലാശാല തലം വരെ വേറിട്ട വിദ്യാഭ്യാസമാണ് രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലുമുള്ളത്. അതേസമയം മിക്‌സഡ് ക്ലാസുകള്‍ ആരംഭിക്കണമെന്ന വിഷയത്തില്‍ രാജ്യത്തെ പണ്ഢിതന്മാര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കുമിടയിലും മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ച നടക്കുന്നുണ്ട്്.
http://www.madhyamam.com
No comments:
Post a Comment