WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, January 6, 2010

ആ സ്‌ഫോടക വസ്തു തേനായിരുന്നു!

Thursday, January 7, 2010
വാഷിങ്ടണ്‍: യാത്രക്കാരനില്‍നിന്ന് സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന കുപ്പികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാനത്താവളം അടച്ചു. എന്നാല്‍, വിദഗ്ധ പരിശോധനയില്‍, പിടികൂടിയത് തേന്‍ ആണെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥര്‍ ഇളിഭ്യരായി.
കഴിഞ്ഞ ദിവസം രാത്രി കാലിഫോര്‍ണിയയിലെ മെഡോസ് ഫീല്‍ഡ് വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദ്രാവകം നിറച്ച കുപ്പി കണ്ടെത്തി. ഉടന്‍ വിമാനത്താവളം അടച്ചുപൂട്ടിയ അധികൃതര്‍ കുപ്പി കൂടുതല്‍ പരിശോധനക്ക് വിധേയമാക്കി. തുടര്‍ന്നാണ്, പിടികൂടിയത് തേനാണെന്ന് മനസ്സിലായത്. ലോസ് ആഞ്ചലസില്‍ തോട്ടക്കാരനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ്‌കോ രമിറേസ് എന്ന 31കാരനാണ് പിടിയിലായത്. സഹോദരിക്കൊപ്പം പുതുവല്‍സരം ആഘോഷിക്കാനെത്തിയതാണെന്നും കുപ്പിയില്‍ തേനാണെന്നും ഫ്രാന്‍സിസ്‌കോ പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. പിന്നീട്, പരിശോധനാ ഫലം പുറത്തുവന്നശേഷമാണ് ഇയാളെ മോചിപ്പിച്ചത്.
തേന്‍ പരിശോധിച്ചപ്പോള്‍ എന്തുകൊണ്ടാണ് അപായ മുന്നറിയിപ്പുണ്ടായതെന്ന് പരിശോധിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. തേന്‍ ശുദ്ധീകരിക്കുന്നതിന് ഫ്രാന്‍സിസ്‌കോ രാസവസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

No comments: