WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, January 3, 2010

തുമ്പയും ചട്ടുകത്തലയനും തുളസിയും മഷിത്തണ്ടും ഞാഞ്ഞൂലും പൂമ്പാറ്റയുമെല്ലാം




മൈന ഉമൈബാന്‍

തുമ്പയും ചട്ടുകത്തലയനും തുളസിയും മഷിത്തണ്ടും ഞാഞ്ഞൂലും പൂമ്പാറ്റയുമെല്ലാം റെക്കോര്ഡ്് ബുക്കില്‍ വെട്ടി ഒട്ടിക്കാന്‍ കടയില്‍ നിന്ന് കിട്ടുന്ന വെറും ചിത്രങ്ങളാണ് കുട്ടികള്ക്കി ന്ന്. ചെരിപ്പിട്ടുമ മാത്രം മുറ്റത്ത് നടക്കാന്‍ ശീലിച്ചിട്ടുള്ള ആധുനിക കുട്ടികള്ക്ക് തൊടിയിലും പാടത്തും കാട്ടിലും മേട്ടിലും ബാല്യകൗമാര യൗവനങ്ങള്‍ ജീവിച്ച ഒരു തലമുറയുടെ കഥ അത്ഭുതപ്പെടുത്തുന്ന ഒന്നായിരിക്കും.

പണ്ട്, വീടിനു പുറകിലെ മലയുടെ തുഞ്ചത്ത് മിന്നാമിനുങ്ങുകള്‍ ചേക്കേറുന്നൊരു മരമുണ്ടായിരുന്നു!അക്കരെയും ഇക്കരെയും കണ്ണെത്തുംദൂരം മലകളായിരുന്നതുകൊണ്ട് ഞങ്ങള്‍ കുട്ടികളുടെ മനസ്സെപ്പോഴും മലയുടെ തുഞ്ചങ്ങളിലായിരുന്നു. നിരന്നു നിന്ന മരങ്ങള്‍ ഏതെന്നൊന്നും അറിയില്ലെങ്കിലും അവ ഓരോ രൂപങ്ങളായി ഞങ്ങള്‍ കണ്ടു. സാരിയുടുത്ത ചേച്ചി, തലയില്‍ പുല്ലുമായി നില്കുചി ന്ന ചേടത്തി, കുതിര, ഒട്ടകം തുടങ്ങി പലതരത്തില്‍ ആ മരങ്ങള്ക്ക് ഞങ്ങള്‍ പേരു നല്കിു. അത്തരം പേരു നല്കരലിനിടയിലേക്കാണ് തീപ്പാല എന്നൊരു ചെടിയെക്കുറിച്ച് കേള്ക്കു ന്നത്. മിന്നാമിനുങ്ങുകള്‍ ചേക്കേറുന്ന മരമായിരുന്നു അത്! രാത്രികാലങ്ങളില്‍ മലമുകളിലേക്കു നോക്കുമ്പോള്‍ ആ മരത്തില്‍ മാത്രം കൊച്ചുകൊച്ചുവിളക്കുകള്‍ മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരിക്കും.

മിന്നാമിനുങ്ങുകളാണെന്നും അല്ലെങ്കില്‍ ആ ചെടിയുടെ പൂവിലോ ഇലയിലോ എന്തോ അത്ഭുതം സംഭവിക്കുന്നുഎന്നും ആളുകള്‍ വിശ്വസിച്ചു. പകല്‍ ഒന്നും സംഭവിക്കാതെ മരം നിന്നു. പ്രകാശം പരത്തുന്ന മരമുണ്ടായിരുന്നു എന്നല്ലാതെ എന്താണെന്നോ അതിലെന്തു പ്രതിഭാസമാണ് സംഭവിക്കുന്നതെന്നോ ആരും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നു വേണം കരുതാന്‍. നിര്ഭാ്ഗ്യവശാല്‍ ഞങ്ങളുടെ ഓര്മംയില്‍ ആ മരമില്ല. വിറകിനുവേണ്ടിയോ മറ്റോ മുറിച്ചിരിക്കാം.

അല്സ്റ്റോ ണിയ വെനുനേറ്റ എന്ന അണലിവേഗമാണ് തീപ്പാല എന്ന പേരില്‍ അറിയപ്പെടുന്നതെങ്കിലും മിന്നാമിനുങ്ങുചെടിയും തീപ്പാല എന്ന പേരിലാണ് അവിടെ അറിയപ്പെട്ടിരുന്നത്. അതുപക്ഷേ, പ്രകാശം പരത്തുന്നതുകൊണ്ടായിരിക്കാം. പ്രകാശം പരത്തുന്ന തീപ്പാലതന്നെയാണോ അണലിവേഗമെന്നറിയാന്‍ അന്വേഷിച്ചുനോക്കി. നിരാശയായിരുന്നു ഫലം. അണലിവേഗത്തിന് വെളുത്തപൂക്കളുണ്ടാകുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇങ്ങനെ ഒരു പ്രതിഭാസമില്ലെന്ന്, അല്ലെങ്കില്‍ ഏതെങ്കിലും കാട്ടുസസ്യം പ്രകാശിക്കുന്നതായി അറിവില്ലെന്ന് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത് സി. എസ്. ധന്യ പറഞ്ഞു.


കാട്ടിലേക്കുള്ള കന്നിയാത്ര അഞ്ചാം വയസ്സിലായിരുന്നു. അതൊരിക്കലും കാടിനെ, സസ്യങ്ങളെ അടുത്തറിയാനുള്ള യാത്രയായിരുന്നില്ല. വിറകുവെട്ടുകാരന് ഉച്ചയൂണുമായിപോകുമ്പോള്‍ അമ്മച്ചി എന്നെയും ഒപ്പം കൂട്ടിയതാണ്. പറമ്പിന്റെ തെക്കേ അതിരിലെ ചെരിഞ്ഞ പാറകേറിയാല്‍ പിന്നെ നിരന്ന പാറയും പുല്മേകടും കടന്ന് പൂസ്വാമിയുടെ പറമ്പിലെ മുനിയറയുടെ കിഴക്കുവക്കത്തുകൂടിയ്യ കുറേ നടക്കണമായിരുന്നു. ഇത്രദൂരം ഞാന്‍ നടക്കുമോ എന്നായിരിക്കാം അന്ന് അമ്മച്ചി ആശങ്കപ്പെട്ടത്. ഒരുകൂട്ട് എന്നതിലപ്പുറം കാടുകാണിക്കാനൊന്നുമല്ല എന്നെയും കൂട്ടി നടന്നത്. പക്ഷേ, ഇന്നും ആ യാത്ര എന്റെ ഓര്മലയിലുണ്ട്.

പൂസ്വാമിയുടെ പറമ്പ് തീരുന്നിടത്ത് ചതുപ്പുനിലത്തോട് ചേര്ന്ന് ഒരു ചോരക്കാലി വീണുകിടന്നിരുന്നു. കുറച്ചൊക്കെ വെട്ടിപ്പൊളിച്ച നിലയിലായിരുന്നു അതുകിടന്നിരുന്നത്. രക്തചന്ദനത്തിന്റെ നിറത്തോട് ചേര്ന്നപ ആ മരത്തില്‍ ഞാന്‍ ചേര്ന്നു നിന്നു. ചോരക്കാലിയുടെ വലിപ്പത്തെ അളക്കാനായിരുന്നു ആ നില്പ്. വിറകിനും പുല്ലിനും ആളുകള്‍ ആ പ്രദേശത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. അതുകൊണ്ടുതന്നെ അത്ര വലിയ കാടൊന്നുമായിരുന്നില്ല അവിടം. ഒരു മൊട്ടക്കുന്ന്. ഇടയ്ക്കിടെ ഉയരമുള്ള മരങ്ങള്‍. കൊച്ചുമരങ്ങളോ ചെടികളോ കാര്യമായിട്ടില്ലായിരുന്നു.

ഇന്നവിടം വലിയ'കാടാ'ണ്. വനം വകുപ്പ് ജണ്ടകെട്ടിത്തിരിച്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പക്ഷേ, അതിലധികവും ഒരു മരമെന്നുപോലും വിളിക്കാനാവാത്ത അക്കേഷ്യകളാണ്. ആദ്യയാത്രയിലെ ഓര്മ്യില്‍ നിന്നത് ചോരക്കാലിതന്നെയാണ്. മലയിറങ്ങുന്നിടത്ത് ഞങ്ങള്ക്ക് കുറച്ചുസ്ഥലമുണ്ട്. തലച്ചുമടുമായി വരുന്നവര്‍ ആ പറമ്പിലെ മയിലെള്ളിന്‍ ചുവട്ടിലായിരുന്നു ഭാരമിറക്കി വിശ്രമിച്ചിരുന്നത്. കാട്ടില്നി്ന്നു കൊണ്ടുവരുന്ന മയിലെള്ളിന്റെ മഞ്ഞവിറക് കണ്ടിട്ടുണ്ട്. എന്നാല്‍, ആ മരം ആദ്യമായി കാണുകയായിരുന്നു. നീണ്ടുനിവര്ന്നൊ്രു മരം. കൊച്ചുകൊച്ചിലകള്‍. അക്കൊല്ലം അമ്മായി പ്രസവിച്ചപ്പോള്‍ വേതുവെള്ളത്തില്‍ മയിലെള്ളിന്റെ ഇല കണ്ടു.

മുസ്‌ലിങ്ങള്ക്കി്ടയില്‍ ബറാഅത്ത് രാവിനു മുന്പാ്യി തേരകത്തില കൊണ്ടുളള 'തേച്ചുകഴുകല്‍' ഒരാഘോഷമാണ്. ആത്മാക്കളെ പരലോകത്തുനിന്ന് സ്വന്തം വീടുകളിലേക്ക് പറഞ്ഞുവിടുന്നത് ബറാഅത്ത് രാവിലാണെന്നാണ് വിശ്വാസം. ശരീരം നഷ്ടപ്പെട്ടവരായതുകൊണ്ട് ആത്മാക്കള്‍ എവിടെയും വന്നിരിക്കാം. പക്ഷേ, വൃത്തിവേണം. അല്ലെങ്കില്‍ പരേതാത്മാവ് കോപിക്കും. ശപിക്കും. അതുകൊണ്ട് പായ, വിരിപ്പുകള്‍, പാത്രങ്ങള്‍ മുതല്‍ ചവിട്ടുപായ വരെ കഴുകി വൃത്തിയാക്കും. ഒപ്പം തടിയുപകരണങ്ങളും. മേശ, കട്ടില്‍, കസേര, കുരണ്ടി, ചിരവ തുടങ്ങിയ തടിയില്‍ തീര്ത്തക ഉപകരണങ്ങള്‍ തേച്ചുകഴുകാന്‍ ഉപയോഗിക്കുന്നത് തേരകത്തിലയാണ്. അന്നും ഇന്നും. തേരകത്തിലയ്ക്ക് നല്ല അരമുണ്ട്. ഈ ഇലകൊണ്ട് തേച്ചുകഴുകിയാല്‍ ഏതു ചെളിയും ഇളകും. സോപ്പും ചകിരിയുമൊന്നും വേണ്ട.

ഞങ്ങളുടെ നാട്ടിലെ ഏതുകുട്ടിയും ആദ്യം കണ്ടുതുടങ്ങുന്ന ഔഷധസസ്യമാണ് പനിക്കൂര്ക്ക . കുറുകല്‍, ജലദോഷം, ശ്വാസതടസ്സം, പനി എന്തുവന്നാലും ആദ്യത്തെ മരുന്ന് പനിക്കൂര്ക്കടയില വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് തേനോ കല്ക്കമോ ചേര്ത്തു കൊടുക്കും. സമാനമാണ് തുളസിയുടെ കാര്യവും. ചെറിയവിഷത്തിന് തുളസിയിലയും മഞ്ഞളും അരച്ചു പുരട്ടും. ജലദോഷത്തിന് ഇലയിട്ട് എണ്ണമൂപ്പിക്കും.

സ്‌കൂളില്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ഏറ്റവും അടുപ്പം തോന്നിയത് സ്ലേറ്റുപച്ചകളോടാണ്. വെറ്റിലപ്പച്ച എന്ന മഷിത്തണ്ടും, അപ്പൂപ്പന്താലടിയുടെ തണ്ടും പാറപ്പച്ചയും തേടി നടക്കും. ഇടക്കയ്യാലകളില്‍ ഇടതൂര്ന്നുറ നില്ക്കുകയാവും വെറ്റിലപ്പച്ച. ഗന്ധത്തിലും ആകൃതിയിലും വെറ്റിലയോട് സാമ്യമുള്ളതുകൊണ്ടാവണം മഷിത്തണ്ടിന്് വെറ്റിലപ്പച്ചയെന്ന്് പേരുവന്നത്. ആര്ക്കുതമൊരു കാര്യവുമില്ലെന്നുതോന്നും അപ്പൂപ്പന്താലടി കണ്ടാല്‍. ഇഞ്ചിക്കും കപ്പയ്ക്കും കളപറിക്കുമ്പോള്‍ ഗമയില്‍ നില്ക്കുന്ന ഇവരെ പറിച്ചൊരേറാണ്. പക്ഷേ, കുട്ടികള്ക്ക തിനെ മറക്കാനാവില്ല. മാംസളമായ തണ്ടുകള്‍ ഒടിച്ചെടുത്ത് സ്ലേറ്റുമായ്ക്കും. പൂവ് മൂപ്പായി പൊട്ടുന്നത് കാറ്റത്ത് പറക്കുമ്പോള്‍ ഒപ്പം ഓടി, വീണ്ടും ഊതിപ്പറത്തി...പറന്ന്..പറന്ന്...

ഒരുകുട്ടി പൂവാങ്കുറുന്തലും കറുകയും മുക്കുറ്റിയും നിലപ്പനയുമൊക്കെ മനസ്സിലാക്കുന്നത് പെട്ടൊന്നൊരു ദിവസം സസ്യങ്ങളെ പഠിക്കാനിറങ്ങുന്നതുകൊണ്ടല്ല. വളരെ പതുക്കെ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുകയാണ് ഓരോന്നും. നിലത്ത് കൊച്ചുതെങ്ങിനെ കാണുകയാണ് മുക്കൂറ്റിയിലൂടെ-എണ്ണകാച്ചാന്‍ കയ്യോന്നി നോക്കി അമ്മയുടെ കൈപിടിച്ചു നടക്കുമ്പോഴാവും മുയല്‍ ചെവിയനെ കാണുന്നത്. ചുമച്ച് തൊണ്ടപൊട്ടുമ്പോള്‍ മുയല്‍ ചെവിയന്റെയും ആടലോടകത്തിന്റെയും കൈയ്പ്പറിയും.
ഒരുപാട് ഈറ്റത്തുറുകളുണ്ട് നാട്ടില്‍. അത് കുറേ സസ്യങ്ങളെയും ചെറുജീവികളേയും പക്ഷികളേയും സംരക്ഷിക്കുന്നു. സസ്യങ്ങളിലൊന്നാണ് കാട്ടുപടവലം.

മുന്പ്ി പല ചെറുപ്പക്കാരും ഉപ്പും അരിയും പലവ്യജ്ഞനങ്ങളുമായി കാട്ടിലേക്കു പോയിരുന്നു, ഈറ്റവെട്ടു തൊഴിലാളികളെപ്പോലെ. ഇവര്‍ പോയത് കാട്ടുപടവലം തേടിയായിരുന്നു. ആഴ്ചയിലൊരിക്കല്‍ വരും. വീണ്ടും പോകും. അന്നൊക്കെ പടവലം പറിക്കാന്‍ പോയി എന്നു കേള്ക്കുടമ്പോള്‍ ഇതെന്തിനായിരിക്കും എന്നു തോന്നിയിരുന്നു. ചികിത്സിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗുണമറിയുന്നത്. വിഷത്തിനും, വ്രണത്തിനും, രക്തശുദ്ധിക്കും, ചര്മ.രോഗത്തിനും വിരേചനത്തിനുമെല്ലാം ഉപയോഗിക്കുന്നതാണിത്.

ഞങ്ങളുടെ പറമ്പിനെയാകെ തണല്വിചരിച്ചു നില്ക്കുന്ന ഒരു ആഞ്ഞിലിയുണ്ട്. അതിരിലെ മലയേക്കാള്‍ ആഞ്ഞിലിക്കാണു പൊക്കമെന്ന് അടുത്തു നില്ക്കുമ്പോള്‍ തോന്നിയിരുന്നു. അത്രയും പൊക്കത്തിലും വണ്ണത്തിലുമാണ് അതിന്റെ നില്പ്. രണ്ടോ മുന്നോ കിലോമീറ്റര്‍ അകലെ നിന്നു നോക്കിയാല്‍, അല്ലെങ്കില്‍ അക്കരെ മലയില്‍ നിന്നു നോക്കിയാല്‍ ഞങ്ങളുടെ പറമ്പിന്റെ അടയാളമായികണ്ടിരുന്നത് ഈ ആഞ്ഞിലിയിലായിരുന്നു. ആഞ്ഞിലിയുടെ ചുവട് പെരുംകാടാണ്. കല്ലാലും കൊങ്കിണിയും വട്ടയും വെള്ളിലയും പലതരം വള്ളികളും പാഴ്‌ച്ചെടികളും നിറഞ്ഞകാട്. അതുകൊണ്ട് ചുവട്ടിലേക്കൊന്നും പോകാറില്ല. ഇത്രവലിയ മരമായിരുന്നിട്ടും ഒരു ചക്കതരാന്‍ അതിനായില്ല. ആഞ്ഞിലി മച്ചിപ്ലാവായിരുന്നില്ലെന്നത് സത്യമാണ്. കൊച്ചുകൊച്ചുകുരു, ചിലപ്പോള്‍ ചക്കയുടെ മുള്ളന്‍ തൊലി ചിതറി കിടന്നിരുന്നു. ഉയരമാവണം ചിതറിപ്പോകുന്നതിന് കാരണം. പ്രായമായതുകൊണ്ട് കായ്്ഫലം കുറവായിരുന്നിരിക്കുകയുമാവാം.

അവിടെനിന്നും കുറച്ചുമാറി പാലയുടെ കുറ്റി തളിര്ത്തു നിന്നിരുന്നു. പാലയാണ്. പേടിക്കണം! പാലക്കെപ്പോഴും അപസര്പ്പിക കഥകളുമായാണ് ബന്ധം. പക്ഷേ, അതിനുചുവട്ടിലൂടെ നട്ടുച്ചയ്ക്കുപോലും നടന്നിട്ടുണ്ട്്. ചുവട്ടിലിരുന്നിട്ടുണ്ട്് മറയൂരിലെ കാച്ചാംകാട്ടില്‍ ഒരു വശത്ത്് ഊരുകാരുടെ ശ്മശാനവും മറുവശത്ത് ചക്ലിയ ശ്മശാനവുമായിരുന്നു. കാച്ചാംകാടെന്നുപറഞ്ഞാല്‍ എല്ലാവര്ക്കും ഭയമായിരുന്നു. അവിടെയാണ,് വഴിവക്കിലെ ചെമ്പകച്ചോട്ടില്‍ ഒരുരാത്രി നന്നായി കിടന്നുറങ്ങിയതെന്ന് അന്തോണിച്ചേട്ടന്‍ പറഞ്ഞത്. അന്ന് മൂന്നാംക്ലാസ്സിലായിരുന്ന എന്റെ മനസ്സിലെ പ്രേതം, പിശാച്, യക്ഷി തുടങ്ങിയവരിലുള്ള വിശ്വാസത്തെ ആകെ മാറ്റിമറിക്കുന്നതായിരുന്നു ആ വിവരണം.പാല, ചെമ്പകം, പന, പാല്മകരങ്ങള്‍ തുടങ്ങിയവയാണ് ഇവരുടെ ഇരിപ്പിടങ്ങള്‍.

തേങ്ങയിടുന്ന സമയത്ത് മണ്ഡരിബാധിച്ചതുപോലെയുള്ള ചകിരിത്തൊണ്ടിലെ അടയാളങ്ങള്‍, കാമ്പിന് ഭംഗിയില്ലായ്മ കണ്ടാല്‍, പൊതിച്ചെടുത്താല്‍ ചിരട്ടമാത്രമേ ഉള്ളൂവെങ്കില്‍ കുറ്റം തേരിനാണ്. രാത്രികാലങ്ങളില്‍ തെങ്ങിന് ചേര്ന്ന് തേരോട്ടമുണ്ടത്രേ! തേരൂമ്പൂന്നതാണെന്ന് നാട്ടുമൊഴിയില്‍ പറയും. തേരിനേയും ഗന്ധര്വ്നേയുമൊക്കെ തടയാനാണ് പറമ്പിന്റെ മൂലകളില്‍ നായ്ക്കരിമ്പ് നടുന്നത്. പാറയില്‍ ചൂല്പുയല്ല് വളര്ന്ന്യ നില്ക്കും. മൂപ്പായാല്‍ ഈ പുല്ല് മുറിച്ചുകൊണ്ടുവന്നാണ് അകമടിക്കാനുള്ള ചൂലുണ്ടാക്കുന്നത്. വീടുമേയാനുള്ള പോതപ്പുല്ലിന്റെ പൂങ്കുലയും ചൂലിനെടുക്കും. ചൂല്പുൊല്ലിനെക്കാളും ബലം കൂടും. പട്ടിത്തിനയും ഉപയോഗിക്കുന്നവരുണ്ട്. പുല്ലുകളില്‍ കേമന്‍ തെരുവപ്പുല്ലെന്നു വിളിക്കുന്ന ഇഞ്ചിപുല്ലാണ്. തെരുവപ്പുല്ലില്ലാത്ത പറമ്പോ, കാടോ ഇല്ലെന്നുപറയാം. കൃഷിയായി നിര്ത്തു ന്നവരുമുണ്ട്. തൈലംവാറ്റി വില്ക്കാവനാണിത്.

കോഴിപ്പേന്‍ പെരുകിയാല്‍ ചതച്ച് കൂട്ടിലും പരിസരത്തുമിട്ടാല്‍ മതി. ജലദോഷവും കഫക്കെട്ടുമുണ്ടാവുമ്പോള്‍ പുല്ലിട്ട് തിളച്ച വെള്ളത്തില്‍ ആവി പിടിക്കാം. എല്ലാത്തിലുമേറെ സുഗന്ധദ്രവ്യങ്ങളില്പെതടുന്നു എന്നതാണ്. അണുനാശിനിയുമാണ്. തൈലത്തിലെ പ്രധാനഘടകമായ സിട്രാള്‍ വിറ്റാമിന്‍ 'എ'യുടെ സംശ്ലേഷണത്തിന് ഉപയോഗിക്കുന്നു.സ്‌കൂളിലേക്കുപോകുമ്പോള്‍ തെരുവപ്പുല്ലിന്റെ അറ്റങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടും. അധ്യാപകരുടെ ചൂരല്പ്ര യോഗത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്ഗം്. പഠിക്കാത്തതിന് അടിവാങ്ങുന്ന കുട്ടിയായിരുന്നില്ല ഞാന്‍. എന്നിട്ടും കൂട്ടുകാര്‍ കെട്ടുന്നതു കാണുമ്പോള്‍ കെട്ടിപ്പോകും. ഉള്ളില്‍ ഭയമുണ്ടല്ലോ! ഏഴാംക്ലാസ്സില്‍ വെച്ച് കണക്കിന്റെ ക്ലാസ് പരീക്ഷക്കിടയിലാണ് ചിന്നമ്മ ടീച്ചര്‍ ഒരു വടിവെട്ടിക്കൊണ്ടുവരാന്‍ പറഞ്ഞത്. ക്ലാസിനു പുറകിലെ കാട്ടില്‍ നിന്ന് പാണല്വിടിയൊടിച്ചു. അന്ന് വടികൊടുത്ത് അടിവാങ്ങിയത് അടുത്തിരുന്ന കൂട്ടുകാരിക്ക് ഉത്തരം കാണിച്ചുകൊടുത്തതിനായിരുന്നു.

നവജാതശിശുക്കള്ക്ക്് ചീത്തയുടെ ഉപദ്രവമുണ്ടാകാതിരിക്കാന്‍ പ്രതിരോധത്തിന്റെ വേലി തീര്ക്കുിന്നു പാണലില. കൊച്ചുകുട്ടികളുമായി യാത്രചെയ്യുമ്പോള്‍ അവരുടെ ഉടുപ്പില്‍ പാണലില വെക്കും. അമ്മമാര്‍ മാറില്‍ പാണലിലവെച്ചാല്‍ മുലപ്പാല്‍ കേടാകില്ലെന്നാണ് വിശ്വാസം.
ആര്ക്കെശങ്കിലും അടികിട്ടിയാല്‍ 'ഇഞ്ച ചതക്കുന്നപോലെ ചതച്ചു' എന്നാണ് പറയാറ്. ഇഞ്ച എന്നാല്‍ വളളി വര്ഗകത്തില്പ്പെകട്ട സസ്യമാണ്. കൂമുള്ളും ഈ ഗണത്തില്പ്പെ ടും. മൊത്തത്തില്‍ മുള്ള്. അത്രയെളുപ്പത്തില്‍ വെട്ടിയെടുക്കാമെന്നു കരുതേണ്ട. പരിചയസമ്പന്നര്ക്കേ് ഇഞ്ചവെട്ടാന്‍ പറ്റൂ. വെട്ടിയെടുത്ത് മുള്ളുകളഞ്ഞ് വലിയ മുട്ടിത്തടിക്കുമുകളില്വെ്ച്ച് ചതച്ചെടുക്കണം. തോലാണ് ഉപയോഗയോഗ്യം. ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്ക്ക് താളിയും ഇഞ്ചയുമില്ലാതെ കുളി ചൊവ്വാവില്ല.

താളിയെന്നാല്‍ വെള്ളിലയോ, ചെമ്പരത്തിയോ, കുറുന്തോട്ടിയോ, പാടത്താളിയോ ഏതുമാവാം. ഓരോരുത്തരുടെയും തലക്കുപിടിക്കുംപോലെയാണ് താളിയുടെ തിരഞ്ഞെടുപ്പ്്. ഏതു താളിക്കുമൊപ്പം ഇഞ്ചചേര്ക്കും . തണുപ്പിനെ കുറയ്ക്കും. ചെളിനന്നായി ഇളക്കും. പേറ്റുകുളിക്ക് ഇഞ്ചക്കൊപ്പം വെള്ളിലയാണ് കൂടുതല്‍ ഉപയോഗിച്ചു കാണുന്നത്. പാടത്താളിയുടെ കിഴങ്ങ് വിഷത്തിനും ചര്മളരോഗങ്ങള്ക്കും രക്തശുദ്ധിക്കും ഉപയോഗിച്ചു വരുന്നു. വിരിപ്പു വിതയില്‍ തുടങ്ങുന്നു ഹൈറേഞ്ചുകാരുടെ നെല്ലുമായുള്ള ബന്ധം. കാടു വെട്ടിത്തെളിച്ച് കത്തിച്ച് ആ പറമ്പില്‍ നെല്ലുവിതയ്ക്കുന്നതാണ് വിരിപ്പു വിത. ചാമ, കുറുമ്പുല്ല്, എള്ള് തുടങ്ങിയവയൊക്കെ വിതയ്ക്കുന്നവരുണ്ട്. വിരിപ്പുവിത കൊയ്‌തെടുത്ത ശേഷമാണ് പറമ്പില്‍ മറ്റുകൃഷികള്‍ തുടങ്ങുന്നത്. ഞങ്ങളുടെ നാട്ടിലെ പലരുടേയും വയസ്സ് വിരിപ്പു വിതയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. സ്‌കൂളില്‍ ചേര്ക്കാ ന്‍ ജനനത്തീയതി ചോദിക്കുമ്പോള്‍ പല രക്ഷിതാക്കളും അര്ഥു ശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നതാണ്.

'വിരിപ്പു വെതച്ച കൊല്ലമുള്ളതാ..'.

1 comment:

sunilfaizal@gmail.com said...

മൈനയുടെ രചന അനുമതിയില്ലാതെ നിങ്ങളുടെ ബ്ലോഗില്‍ കൊടുത്തത് ശരിയല്ല.മൈനയുടെ രചന അനുമതിയില്ലാതെ നിങ്ങളുടെ ബ്ലോഗില്‍ കൊടുത്തത് ശരിയല്ല.ഇത് മാത്രുഭൂമി വാരികയിലും മൈനയുടെ www.sarpagandhi.blogspot.com
ലും വന്നതാണ്.