WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, January 13, 2010

മണിമന്ദിരങ്ങള്‍ പൊടിക്കാറ്റായി...

Thursday, January 14, 2010
പോര്‍ട്ടോ പ്രിന്‍സില്‍നിന്ന് മുഹമ്മദ് ഇഖ്ബാല്‍

'പ്രാദേശിക സമയം വൈകുന്നേരം 4.55. ഇന്ത്യയില്‍ അപ്പോള്‍ പുലര്‍ച്ചെ മൂന്നരയായിക്കാണും. പോര്‍ട്ടോ പ്രിന്‍സില്‍ താല്‍ക്കാലികമായി നിര്‍മിച്ച കെട്ടിടത്തിനകത്ത് വിശ്രമത്തിലായിരുന്നു ഞങ്ങള്‍. ഡ്യൂട്ടിക്കെത്താന്‍ ഇനിയും മണിക്കൂറുകളുണ്ട്. പെട്ടെന്നാണ് കാതടപ്പിക്കുന്ന വന്‍ ശബ്ദം കേട്ടത്. കെട്ടിടം നിന്ന് വിറക്കുന്നു. ധിറുതിയില്‍ പുറത്തിറങ്ങിയപ്പോള്‍ ചുറ്റുമതില്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. കണ്ണകലെയുള്ള വലിയ കെട്ടിടങ്ങളെല്ലാം തകര്‍ന്നത് കണ്ടതോടെയാണ് ഭൂകമ്പമാണെന്ന് മനസ്സിലായത്. രാത്രി ഷിഫ്റ്റിലാണ് എനിക്ക് ഡ്യൂട്ടി. തലസ്ഥാന നഗരമായ പോര്‍ട്ടോപ്രിന്‍സില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഡല്‍മാസ് 33ാം നമ്പര്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. ഇരുനില സ്റ്റേഷന്‍ പൂര്‍ണമായി നിലംപൊത്തിയിരിക്കുന്നു. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്'
പോര്‍ട്ടോ പ്രിന്‍സിലെ ഒന്നിലധികം നിലകളുള്ള മുഴുവന്‍ കെട്ടിടങ്ങളും ദുരന്തത്തില്‍ തകര്‍ന്നു. ഉയരം കുറഞ്ഞ താല്‍ക്കാലിക കെട്ടിടമായതാണ് ഞങ്ങള്‍ക്ക് തുണയായത്. മിക്കയിടത്തും റോഡുകളും വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. യു.എന്‍ ആസ്ഥാന മന്ദിരമായ 'മിനുസ്ത' ഏറക്കുറെ പൂര്‍ണമായി തകര്‍ന്നു. ഇവിടുത്തെ അമ്പതോളം ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. ഹെയ്തി പ്രസിഡന്റ് പാലസിന്റെ ഒരു ഭാഗവും തകര്‍ന്നിട്ടുണ്ട്. പാകിസ്താന്‍, നേപ്പാള്‍, ചൈന, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഞങ്ങളോടൊപ്പം യു.എന്‍ സമാധാന സേനയിലുണ്ട്. ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ പേരും സുരക്ഷിതരാണ്.

No comments: