Manqoos Moulid
Friday, January 22, 2010
ജാഥ നടത്തി വഴി തടയരുത്: കോടതി
കൊച്ചി: റാലികളുടെയും പ്രകടനങ്ങളുടെയും പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്ന് ഹൈ കോടതി. റാലിയും പ്രകടനങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത സംഘാടകര്‍ക്കും നിയമപാലര്‍ക്കുമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മ~്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വെള്ളിയാഴ്ച കൊച്ചിയില്‍ എസ്.എന്‍.ഡി.പി യോഗം സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ അസി. പൊലീസ് കമീഷണറുടെ നടപടിക്കെതിരെ ലഭിച്ച കത്ത് ഹരജിയായി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന കെ. സഞ്ജിത് രാജ ചീഫ് ജസ്റ്റിനയച്ച കത്താണ് ഹരജിയായി പരിഗണിച്ചത്. അസി. പൊലീസ് കമീഷണറുടെ നടപടി കോടതിയലക്ഷ്യമാണ്. ജനങ്ങളുടെയും ഹരജിക്കാരന്റെയും പൗരാവകാശം നിഷേധിക്കുകയാണ് ചെയ്തത്. കോടതി നിര്‍ദേശങ്ങളും നിയമങ്ങളും പാലിച്ചുവേണം റാലി നടത്താനെന്നാണ് യോഗം നേതാക്കള്‍ അണികളോട് പറഞ്ഞിട്ടുള്ളത്്. എന്നാല്‍, ട്രാഫിക് അസി. കമീഷണര്‍ ഉച്ചക്ക് ഒന്നുമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. പൊതു യാത്രാ വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. ഇത് ഹൈ കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ജനങ്ങള്‍ കടുത്ത ദുരിതമാണ് ഇതിലൂടെ നേരിടേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ അസി. കമീഷണര്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍ കരുതലെന്ന രീതിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അഡ്വ. ജനറല്‍ കോടതിയെ അറിയിച്ചു. ഗതാഗത തടസ്സമുണ്ടാകാതെ വേണം റാലിയില്‍ പങ്കെടുക്കാനെന്ന് യോഗം നേതാക്കള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകനും അറിയിച്ചു. അസി. ട്രാഫിക് കമീഷണര്‍ വേണുഗോപാല്‍ കോടതിയില്‍ ഹാജരായിരുന്നു. പൊതു, സ്വകാര്യ മുതലുകള്‍ നശിപ്പിച്ചാല്‍ ഉത്തരവാദിത്തം സംഘാടകര്‍ക്കും നിയമപാലകര്‍ക്കുമായിരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. നേരേത്തയുള്ള മൂന്ന് ഫുള്‍ബെഞ്ച് ഉത്തരവുകള്‍ അനുസരിച്ചാണ് റാലി നടക്കുന്നതെന്ന് ഉറപ്പാക്കണം. റാലിയും പ്രകടനങ്ങളും സംബന്ധിച്ച് ആറ് ദിവസം മുമ്പെങ്കിലും പൊലീസ് അധികാരികള്‍ക്ക് നോട്ടീസ് നല്‍കണം. എന്തിന് നടക്കുന്നുവെന്നും എത്ര പേര്‍ പങ്കെടുക്കുമെന്നും അറിയിക്കണം. റോഡ് നിറഞ്ഞ് പോകരുത്, കാല്‍ നടക്കാരെയും വാഹനങ്ങളെയും തടയരുത്, വലിയ ബാനര്‍ മുന്‍ നിരയില്‍ പിടിച്ച് ഗതാഗത തടസ്സമുണ്ടാക്കരുത്, റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കണം തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് മുന്‍ ഉത്തരവുകളില്‍ പറഞ്ഞിട്ടുള്ളത്
Subscribe to:
Post Comments (Atom)
No comments:
Post a Comment