WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Monday, January 4, 2010

ഇന്നു മുതല്‍ ബസ് സമരം



Tuesday, January 5, 2010
തിരുവനന്തപുരം: നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംയുക്ത സമരസമിതി തീരുമാനം.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, സ്പീഡ് ഗവേര്‍ണറിന്റെ പേരില്‍ സ്വകാര്യ ബസ് ഉടമകളെ പീഡിപ്പിക്കുന്നത് ഒഴിവാക്കുക, കെ.എസ്.ആര്‍.ടി.സി ബസുകള്‍ കടന്നുകയറി സ്വകാര്യ ബസ്വ്യവസായത്തെ തകര്‍ക്കുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ നവംബര്‍ 24ന് സൂചനാപണിമുടക്ക് നടത്തിയിരുന്നു. ഒരാഴ്ചക്ക് ശേഷം ബസുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31നകം ആവശ്യങ്ങളിന്മേല്‍ പരിഹാരം കാണുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കി. ബസുടമകളുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതിക്കും മന്ത്രിസഭ രൂപംനല്‍കി. ഡിസംബറിനകം ആവശ്യങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ ജനുവരി അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസുടമകളുടെ സംയുക്ത സമരസമിതിയും പ്രഖ്യാപിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗം നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാറ്റ്പാക്കിന്റെ പരിശോധനക്ക് വിടാന്‍ തീരുമാനിച്ചു. ഉച്ചക്ക് ശേഷം ബസുടമകളുടെ പ്രതിനിധികളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തുകയും യാത്രാനിരക്ക് വര്‍ധന വേണമെന്ന ബസുടമകളടെ ആവശ്യം തത്ത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഇതില്‍ തൃപ്തരാകാതെ സമരവുമായി മുന്നോട്ടുപോകാന്‍ സംയുക്തസമരസമിതി തീരുമാനിച്ചതോടെ സമരനേതാക്കളുമായി ഗതാഗതമന്ത്രി വീണ്ടും ചര്‍ച്ച നടത്തി. രണ്ടാംഘട്ട ചര്‍ച്ചയിലും പ്രത്യേകിച്ച് എന്തെങ്കിലും ഉറപ്പുനല്‍കാന്‍ മന്ത്രി തയാറായില്ല. നിരക്ക് വര്‍ധന എത്രയെന്നും എപ്പോള്‍ നടപ്പാക്കുമെന്നും മന്ത്രിയില്‍നിന്ന് ഉറപ്പുകിട്ടാതിരിക്കുകയും വിദ്യാര്‍ഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കാന്‍ മന്ത്രി തയാറാകാതിരിക്കുകയും ചെയ്തതോടെ സമരം പ്രഖ്യാപിക്കുകയായിരുന്നു.
ഗതാഗതമന്ത്രിക്ക് പുറമെ വകുപ്പു സെക്രട്ടറി ടി.കെ. മനോജ്കുമാര്‍, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പ്രേംശങ്കര്‍ എന്നിവരും ബസുടമകളുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
http://www.madhyamam.com/

No comments: