WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, January 3, 2010

വിമാനമില്ല: സൗദി മലയാളികള്‍ ദുരിതത്തില്‍


തിരുവനന്തപുരം: റിയാദില്‍ ചൂടുസമയത്ത് കൊടുംചൂടും തണുപ്പുസമയത്ത് അസ്ഥിനുറുങ്ങുന്ന തണുപ്പുമാണ്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കൂടാതെ, കിടക്കാന്പോകലും ഇടമില്ലാതെ റിയാദ് എയര്പോങര്ട്ടി ല്‍ ഇരിക്കണം. എത്തുന്നവരില്‍ ചിലപ്പോള്‍ പെട്ടെന്ന് ആസ്പത്രിയില്‍ എത്തിക്കേണ്ട രോഗികളുണ്ടാകും. അവരില്‍ ചിലരോടൊപ്പം നഴ്‌സുമാര്‍ കൂടെ പോകേണ്ടതായി വരും. മൂന്നും നാലും ദിവസം എയര്പോുര്ട്ടി ല്‍ കിടക്കേണ്ടിവരുന്നതുകൊണ്ട് അവര്‍ രോഗികളോടൊപ്പം ചെല്ലാന്‍ മടിക്കുന്നു. മാത്രമല്ല, ഇവിടത്തെ നഴ്‌സുമാര്ക്ക്് സൗദി സര്ക്കാ ര്‍ സൗദി എയര്ലൈുന്സിനലേയ്ക്ക് മാത്രമേ ടിക്കറ്റ് നല്കുസന്നുള്ളൂ. സൗദി എയര്ലൈേന്സ്ക എവിടേയ്ക്ക് പോകുന്നോ അവിടേയ്ക്ക് മാത്രം. എയര്പോനര്ട്ടി ല്‍ നിന്നും ഒരു ചായ വാങ്ങണമെങ്കില്‍ അഞ്ച് റിയാല്‍ കൊടുക്കണം. അതായത് അറുപത് രൂപ . 'സൗദിയിലെ ജിസാന്‍ അല്‍-അഹദില്‍ എസ്.പി.സി.സി. മെയിന്റനന്സ്് വകുപ്പിലെ ജീവനക്കാരന്‍ വി. ലഞ്ചു വര്ഷ‍ങ്ങളായി അനുഭവിക്കുന്ന ദൈന്യാവസ്ഥ വിവരിക്കുന്നു.

തിരുവനന്തപുരത്തുനിന്ന് സൗദി അറേബ്യയിലേയ്ക്കുള്ള വിമാനസര്വീകസുകള്‍ വര്ഷകങ്ങള്‍ പിന്നിട്ടിട്ടും മൂന്ന് സര്വീനസിലൊതുങ്ങി നില്ക്കു ന്നു. ദമാമിലേയ്ക്ക് ബുധനാഴ്ചയും റിയാദിലേയ്ക്ക് ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് എയര്‍ ഇന്ത്യയുടെ 'സര്വീ സുകള്‍'. ഇവയുടെ മടക്കയാത്രകളിലാണ് സൗദി മലയാളികള്‍ നാട്ടിലെത്തുന്നത്. ചില ദിവസങ്ങളില്‍ ക്യാന്സ്ല്‍ ചെയ്യപ്പെടുകയും പല ദിവസങ്ങളിലും മണിക്കൂറുകള്‍ വൈകിയെത്തുകയും ചെയ്യുന്ന ഈ 'സര്വീലസുകള്‍' പതിനായിരക്കണക്കിന് വരുന്ന സൗദി മലയാളികളുടെ ആവശ്യത്തിന് ഉതകാറില്ല. തിരക്കുമൂലം ഇവയില്‍ ടിക്കറ്റ് ലഭിക്കുകയുമില്ല. പലരും കണക്ഷന്‍ വിമാനങ്ങളെയും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെയും ആശ്രയിക്കുന്നു.

സൗദിയിലെ പതിമൂന്ന് പ്രവിശ്യകളില്നിവന്നും യാത്രചെയ്യേണ്ടവര്‍ റിയാദിലെത്തണം. പല പ്രവിശ്യകളില്നി്ന്നും ഒരു സര്വീമസ് മാത്രമായിരിക്കും റിയാദിലേയ്ക്ക്. ഇവിടെ ഇരുപത്തിരണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പല യാത്രികര്ക്കുംാ. പ്രമുഖ വിമാനത്താവളങ്ങളിലൊന്നായ ജിദ്ദയില്നിലന്ന് തിരുവനന്തപുരത്തേയ്ക്ക് ഒരു വിമാനം പോലുമില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ലോകത്തെല്ലായിടത്തേയ്ക്കും ഇവിടെനിന്ന് ദിനംപ്രതി വിമാനസര്വീെസുകളുള്ളപ്പോഴാണ് ഈ ഗതികേട്.

ഒരുമാസത്തെ അവധി ലഭിക്കുന്ന മലയാളിക്ക് വീട്ടിലേയ്‌ക്കൊന്ന് പോയി വരണമെങ്കില്‍ നാലുദിവസം യാത്രയ്ക്ക് മാത്രമാകും. യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലൂടെ മറ്റ് വിമാനക്കമ്പനികളെ ആശ്രയിച്ചാണ് ദശകങ്ങളായി മലയാളിയുടെ യാത്ര. റിയാദില്നിങന്നും തലേദിവസംതന്നെ ഈ എയര്പോിര്ട്ടു കളിലെത്തേണ്ടതുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. എത്തിയാല്‍ എയര്പോേര്ട്ടി ന് വെളിയിലിറങ്ങാന്‍ പറ്റില്ല. ട്രാന്സി‍റ്റ് യാത്രക്കാര്‍ എന്ന ഗണത്തില്‍ പെടുത്തിയ തങ്ങള്ക്ക്ങ ഇവിടെ ഇരുപത് മണിക്കൂര്‍ 'തടങ്കല്‍' ആണെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഒരു ചായ കുടിക്കണമെങ്കില്‍ പോലും അറുന്നൂറ് രൂപയോളം ചെലവാക്കണം.

'വളരെ ദയനീയം ഇവിടെനിന്നും കൊണ്ടുപോകുന്ന മൃതദേഹങ്ങളുടെ സ്ഥിതിയാണ്'- സൗദിയില്‍ വര്ഷവങ്ങളായി ജോലിചെയ്യുന്ന വിനോദ് പറയുന്നു. 'മോര്ച്ച്റിയില്നിണന്നെടുക്കുന്ന മൃതദേഹം എംബാം ചെയ്ത് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പുതന്നെ കസ്റ്റംസ് ക്ലിയറന്സ്െ നടത്തണം. പിന്നെ അത് ലഗേജ് ലോഞ്ചില്‍ ആയിരിക്കും. മൂന്നും നാലും മണിക്കൂറുകള്‍ ചിലപ്പോള്‍ അതിലുമേറെ അതവിടെ ഇരിക്കുന്ന കാര്യം ഹൃദയമുള്ളവര്‍ ആലോചിച്ച് നോക്കണം' - വിനോദ് കൂട്ടിച്ചേര്ത്തു .


http://nri.mathrubhumi.com

No comments: