WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, January 9, 2010

പ്രവാസികള്‍ക്ക് മാത്രമായി വ്യവസായ പാര്‍ക്ക്


Sunday, January 10, 2010
ന്യൂദല്‍ഹി: കേരളത്തില്‍ പ്രവാസി സംരംഭകര്‍ക്ക് മാത്രമായി പ്രത്യേക വ്യവസായ പാര്‍ക്ക് അനുവദിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നിയമ തടസ്സങ്ങളുള്ളതിനാല്‍ പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേക സാമ്പത്തിക മേഖല (സെസ്) അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസി ഭാരതീയ ദിവസിന്റെ സമാപന ദിവസമായ ഇന്നലെ കേരളത്തിന്റെ പ്രത്യേക സെഷനില്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവാസികള്‍ നിര്‍ദേശിക്കുന്ന സംരംഭങ്ങള്‍ സ്ഥാപിക്കാനുള്ള പ്രത്യേക സാമ്പത്തിക മേഖലക്ക് കേന്ദ്രം നിര്‍ണയിച്ച 'സെസ്' മാനദണ്ഡങ്ങള്‍ അനുസരിച്ച് ചുരുങ്ങിയത് 2500 ഏക്കര്‍ ഭൂമി വേണം. കേരളത്തിന്റെ സാഹചര്യമനുസരിച്ച് ഇത് സാധ്യമല്ല. അതിനാല്‍ പ്രവാസി സംരംഭകര്‍ക്ക് മാത്രമായി വ്യവസായ പാര്‍ക്ക് (ഇന്‍ഡസ്ട്രിയല്‍ എക്സ്ക്ലൂസീവ് പാര്‍ക്ക്) സ്ഥാപിക്കാമെന്നും ഇതിന് കേരളത്തില്‍ ഭൂമി ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ള ഭൂമിതന്നെ ഇത്തരമൊരു വ്യവസായ പാര്‍ക്കിനായി ഉപയോഗിക്കാം. എത്രയും പെട്ടെന്ന് പ്രത്യേക പാര്‍ക്കിലേക്കുള്ള സംരംഭകത്വ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം പ്രവാസികളോട് അഭ്യര്‍ഥിച്ചു.
പ്രവാസി വ്യവസായി എം.എ യൂസുഫലിയാണ് കേരളത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേക സാമ്പത്തിക മേഖല വേണമെന്ന ആവശ്യമുന്നയിച്ചത്. ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പ്രവാസികളുടെ പണമുപയോഗിച്ച് കേരളത്തിന്റെ അടിസ്ഥാന സൌകര്യം വികസിപ്പിക്കണമെന്ന യൂസുഫലിയുടെ നിര്‍ദേശവും പരിഗണിക്കാമെന്ന് എളമരം കരീം അറിയിച്ചു. കേരളത്തിലെ വന്‍കിട ആശുപത്രികളില്‍നിന്ന് വിമാനത്താവളങ്ങളിലേക്കുള്ള റോഡുകളുടെ പരിപാലനം ഈ ആശുപത്രി ഉടമകളെ കൂടി ഉള്‍പ്പെടുത്തുന്ന സമിതികളെ ഏല്‍പ്പിക്കാമെന്ന നിര്‍ദേശവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

ഹസനുല്‍ ബന്ന

No comments: