WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, January 3, 2010

മഅ്ദനിക്കൊപ്പം വേദി പങ്കിട്ടാല്‍ ഐസായി പോകുമോ? പാലോളി

Sunday, January 3, 2010
മലപ്പുറം: അബ്ദുന്നാസിര്‍ മഅ്ദനിക്കൊപ്പം വേദി പങ്കിട്ടാല്‍ സി.പി.എം നേതാക്കള്‍ ഐസായിപ്പോകുമോയെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി. മലപ്പുറത്ത് കലക്ടറേറ്റില്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഅ്ദനിയെ സി.പി.എമ്മിന്റെ വേദിയിലേക്ക് വിളിച്ചിട്ടില്ല. മഅ്ദനിയുടെ വേദിയിലേക്കല്ല സി.പി.എം പോയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വേദിയിലേക്കാണ് സി.പി.എം പോയത്. ഏതാനും വര്‍ഷങ്ങളായി മാധ്യമങ്ങള്‍ പ്രത്യേക അജണ്ട വെച്ചാണ് മുന്നോട്ട് പോകുന്നത്. സംഘടിതമായി കള്ളപ്രചരണം നടത്തുകയാണ് മാധ്യമങ്ങള്‍. പി.ഡി.പിയാണോ രാജ്യത്തെ ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് മന്ത്രി ചോദിച്ചു.
ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്കും ഗുജറാത്തില്‍ മുവായിരത്തോളം മുസ്ലിംകളെ കൊന്നൊടുക്കിയവര്‍ക്കും മാലേഗാവ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപിടിയില്ല. ഇതൊന്നും മാധ്യമങ്ങള്‍ക്ക് പ്രശ്നമല്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുസ്ലിം സമുദായം മുഴുവന്‍ ഭീകരവാദികളാണ്. കേരളം തീവ്രവാദ കേന്ദ്രവുമാണ്. ഭീകരവാദത്തിന്റെ കണക്കെടുത്താല്‍ അതിലൊന്നും കേരളം വരില്ല. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള പ്രചാരണത്തില്‍ മാധ്യമങ്ങള്‍ക്ക് ലക്ഷ്യമുണ്ട്. എത്രകാലമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തത്തിനായി ഇവര്‍ ദാഹിക്കുന്നു.
ഏതെങ്കിലും ഭീകരപ്രവര്‍ത്തനത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പങ്കാളികളായിട്ടുണ്ടോ. ഇപ്പോള്‍ പുരപ്പുറത്ത് കയറി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു ഇവരുടെ സംരക്ഷകര്‍. മഅ്ദനി കുറ്റവാളിയായി ജയിലില്‍ കിടന്നപ്പോള്‍ പിന്തുണ അഭ്യര്‍ഥിച്ചവരാണിവര്‍. നിരപരാധിയായി പുറത്തിറങ്ങി കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറിയെന്ന് അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുന്നുവെന്ന് പറഞ്ഞതിന്റെ പേരിലാണ് ഇങ്ങനെ വേട്ടയാടുന്നത്. മഅ്ദനിയുടെ ഫോട്ടോ വെച്ചാണ് മേഴ്സി രവിയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും മല്‍സരിച്ചത്. അതിവിടെ പ്രശ്നമല്ല.
പി.ഡി.പി ബന്ധത്തെ തള്ളിപ്പറഞ്ഞ വി.എസിന്റെ നിലപാട് സി.പി.എം കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ത്തിയതു സംബന്ധിച്ച് ചോദിച്ചപ്പോള്‍, വി.എസിന്റെ കാര്യം നിങ്ങള്‍ക്കറിയാമല്ലോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

No comments: