WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Tuesday, January 18, 2011

സാമൂഹിക തിന്മകള്‍ക്കെതിരായ ആശയപോരാട്ടം ആര്‍.എസ്.സിയുടെ ലക്ഷ്യം -അബ്ദുല്ല വടകര


Published on Wednesday, January 19, 2011 - 1:15 AM GMT ( 12 hours 2 min ago)
(+)(-) Font Size ShareThisജിദ്ദ: തൊഴില്‍ തേടി ഇവിടെയെത്തിയ യുവാക്കള്‍ക്കിടയില്‍ സാംസ്‌കാരിക നന്മയും മാനവിക മൂല്യങ്ങളും സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവരുടെ വിദ്യാഭ്യാസ, തൊഴില്‍ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി ) ഊന്നല്‍ നല്‍കുന്നതെന്ന് സംഘടനയുടെ ഗള്‍ഫ് ചാപ്റ്റര്‍ അംഗം അബ്ദുല്ല വടകര (കുവൈത്ത് ) അഭിപ്രായപ്പെട്ടു. ആര്‍ എസ് സി സൗദി ദേശീയ പ്രതിനിധി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുവാക്കളില്‍ സാംസ്‌കാരിക അവബോധം സംഘടന മുഖ്യമായി കാണുന്നു. വായിക്കുകയും സംവദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന യുവ തലമുറയെയാണ് സംഘടന വിഭാവനം ചെയ്യുന്നത്.സദാചാര വിരുദ്ധരായ, സാമ്പത്തിക അരാജകത്വം പുലര്‍ത്തുന്ന സമൂഹത്തെ ഉണര്‍ത്തുക എന്നതു സംഘടന ദൗത്യമായി ഏറ്റെടുക്കും. പലിശ, ലോട്ടറി, ചൂതാട്ടം, മദ്യം, മയക്കുമരുന്ന് തുടങ്ങിയ തിന്മകള്‍ക്കെതിരായ ആശയ പോരാട്ടം സംഘടനയുടെ മുഖ്യ അജണ്ടയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും ; ധര്‍മ പക്ഷത്ത് സംഘം ചേരുക' എന്ന സന്ദേശവുമായി സംഘടന നടത്തി വന്ന അംഗത്വ, പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ദേശീയ പ്രതിനിധി സമ്മേളനം നടന്നത്. നാഷനല്‍ കൗണ്‍സിലര്‍മാരും സോണ്‍ ഭാരവാഹികളുമായിരുന്നു പ്രതിനിധികള്‍. സംഘടനയുടെ രണ്ടു വര്‍ഷത്തേക്കുള്ള പദ്ധതിരേഖയുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചക്ക് ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനര്‍ ലുഖ്മാന്‍ പാഴൂര്‍ നേതൃത്വം നല്‍കി. ഇബ്‌റാഹിം സഖാഫി (ഹായില്‍), അബദുല്‍ബാരി പെരിമ്പലം (റിയാദ്), അഹമ്മദ് മീരാന്‍ സഖാഫി (മക്ക), ശരീഫ് മാസ്റ്റര്‍ (ജിദ്ദ), ഇബ്‌റാഹിം സഖാഫി (ജുബൈല്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷ ഓഫ് ഇന്ത്യ (ഐ.സി.എഫ്) നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ശംസുദ്ദീന്‍ നിസാമി അധ്യക്ഷത വഹിച്ചു. മുഹിയദ്ദീന്‍ സഅദി കൊട്ടുകര, ജലീല്‍ വെളിമുക്ക്, അബ്്ദുര്‍റബ്ബ് ചെമ്മാട്, മുജീബുര്‍റഹ്്മാന്‍ എ. ആര്‍ നഗര്‍, വി. ഖലീലുര്‍റഹ്്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്്ദുര്‍റഹ്്മാന്‍ പരിയാരം പ്രവര്‍ത്തന റിപ്പോര്‍ട്ടും നജീബ് കൊടുങ്ങല്ലൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കണ്‍വീനര്‍ അബ്ദുറഹ്മാന്‍ പരിയാരം സ്വാഗതവും കാസിം പേരാമ്പ്ര നന്ദിയും പറഞ്ഞു.
നാഷനല്‍ കമ്മിറ്റിയുടെ പുതിയ കമ്മറ്റി ഭാരവാഹികളായി മഹമൂദ് സഖാഫി ഖമീശ് മുശൈത് (ചെയര്‍മാന്‍), ഇബ്രാഹിം സഖാഫി ഹായില്‍, അബ്്ദുല്‍ ബാരി നദ്‌വി ദമാം, അബദുനാസര്‍ അന്‍വരി ജിദ്ദ (വൈ. ചെയര്‍മാന്‍) കാസിം പേരാമ്പ്ര റിയാദ് (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് മഞ്ചേശ്വരം അല്‍ഹസ, മുസ്തഫ മുക്കൂട് ജുബൈല്‍, അബ്്ദുര്‍റഹീം കോട്ടക്കല്‍ ബുറൈദ (ജോ. കണ്‍വീനര്‍), അബ്്ദുര്‍റഹീം കൊട്ടുകര മക്ക (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

No comments: