WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Friday, January 14, 2011

യാത്രക്കാരുടെ ബാഗേജുകളില്‍ മോഷണം നടത്തിയ വിമാനത്താവള ജീവനക്കാര്‍ പിടിയില്‍



നെടുമ്പാശേരി: വിമാനത്തിലേക്ക് യാത്രക്കാരുടെ ബാഗേജുകള്‍ കയറ്റുന്നതിനിടെ അതില്‍ നിന്നും ചില സാധനങ്ങള്‍ സ്ഥിരമായി കവര്‍ച്ച നടത്തിയിരുന്ന കേസില്‍ ഏഴ് ജീവനക്കാര്‍ പിടിയിലായി. ഇവരില്‍ നിന്നും കവര്‍ച്ചാ മുതലുകള്‍ കണ്ടെടുക്കുന്നതിനുളള നടപടികള്‍ തുടരുകയാണ്. മറ്റ് ചില ജീവനക്കാര്‍ കൂടി നിരീക്ഷണത്തിലാണ്. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് വൈകീട്ട് മാത്രമേ അറസ്റ്റ് രേഖപ്പെടുത്തു.

എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡലിങ്ങില്‍ സഹായിക്കുന്ന ഐരാവത് എന്ന ഏജന്‍സിയിലെ ജീവനക്കാരാണ് കവര്‍ച്ച നടത്തിയതിന് പിടിയിലായത്. പല വിമാനങ്ങളിലും ഇത്തരത്തില്‍ ബാഗേജുകളില്‍ നിന്ന് സാധനങ്ങള്‍ കളവു പോകുന്നതായി നിരന്തരം പരാതികളുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ദുബൈക്ക് സര്‍വ്വീസ് നടത്തുന്ന എമിറേറ്റ്‌സിലെ പൈലറ്റ് ബാഗേജുകള്‍ കയറ്റുന്ന ഭാഗത്ത് ഒളിക്യാമറ വെച്ചത്. വിമാനം പുറപ്പെടുന്നതിനു മുമ്പായി ബാഗേജുകള്‍ കയറ്റുമ്പോള്‍ ജീവനക്കാരില്‍ ചിലര്‍ ബാഗേജുകള്‍ അഴിച്ച് അതിലെ ചില സാധനങ്ങള്‍ പോകറ്റിലാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയായിരുന്നു. ഏതാനം ദിവസങ്ങളിലെ മോഷണ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം വിമാനത്താവള കമ്പനിയധികൃതര്‍ക്കും പൊലീസിനും ൈകമാറുകയായിരുന്നു.

മോഷ്ടിക്കുന്ന സാധനങ്ങള്‍ പലതും ഇവര്‍ കൂടിയ വിലക്ക് വിറ്റഴിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം വരെയുളള നിരവധി പേര്‍ ഐരാവതില്‍ ജോലി ചെയ്യുന്നുണ്ട്. രാത്രിയും ജോലിചെയ്യേണ്ടി വരുന്ന ഇവര്‍ക്ക് നാലായിരം രൂപ വരെ മാത്രമാണ് ശമ്പളം. വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ബാഗേജിലെ സാധനങ്ങള്‍ നഷ്ടമായാല്‍ പകരം നഷ്ടപരിഹാരം നല്‍കുകയാണ് ചെയ്യുന്നത്. ജീവനക്കാരുടെ മോഷണം പതിവായിട്ടും മറ്റ് സുരക്ഷാ ജീവനക്കാര്‍ എന്തുകൊണ്ട്് ഇവരെ സുരക്ഷാ പരിശോധനക്ക് വിധേയരാക്കിയില്ല തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്്.

No comments: