
ദുബൈ: കേന്ദ്ര വ്യോമയാന വകുപ്പിന്റെ ചുമതല കൂടി പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് ലഭിച്ചത് മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാരുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറെ സഹായിക്കുമെന്ന് എയര്‍ഇന്ത്യ സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗവും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി. വിദേശ ഇന്ത്യക്കാരുടെയും ഗള്‍ഫ് പ്രവാസികളുടെയും യാത്രാ പ്രശ്‌നം ഏറ്റവും കൂടുതല്‍ മനസ്സിലാക്കുകയും പരിഹാരത്തിന് ശ്രമം നടത്തുകയും ചെയ്ത മന്ത്രിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പുതിയ സ്ഥാന ലബ്ധിയോടെ ഇത്തരം എല്ലാ പ്രശ്ങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് യൂസഫലി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
ശനിയാഴ്ച ദുബൈയില്‍ നടത്താന്‍ തീരുമാനിച്ച ഡയറക്ടര്‍ ബോര്‍ഡ് യോഗം പുതിയ സാഹചര്യത്തില്‍ മാറ്റിവെച്ചാതായും അദ്ദേഹം അറിയിച്ചു. പുതിയ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്നതിനാണ് യോഗം മാറ്റിയത്. അദ്ദേഹം കൂടി പങ്കെടുക്കുന്ന യോഗം അടുത്തു തന്നെ ദല്‍ഹിയിലോ ദുബൈയിലോ നടക്കുമെന്നും യൂസഫലി വ്യക്തമാക്കി.
--------------------------------------------------------------------------------
No comments:
Post a Comment