WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, January 16, 2011

'ബര്സന' നിലവാരമില്ലാത്ത നോവല്‍: കാസിം ഇരിക്കൂര്‍



ജിദ്ദ: ഖദീജ മുംതാസിന്റെ 'ബര്സമ' യെന്ന നോവല്‍ നിലവാരമില്ലാത്തതാണെന്ന് പ്രമുഖ എഴുത്തുകാരനും മാധ്യമം പത്രത്തിന്റെ എഡിറ്ററുമായ കാസിം ഇരിക്കൂര്‍. ബെന്യാമീന്റെ 'ആട് ജീവിത'വും മുസാഫര്‍ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ'യും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നതിന് മുന്പ്െ തന്നെ അഭിപ്രായം നേടിയവയാണ്. പ്രമുഖ സാഹിത്യകാരന്മാേര്‍ പലരും കൃതികള്ക്ക് അവാര്ഡ്മ ലഭിക്കുമെന്ന് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ചര്ച്ചനകളില്‍ പോലും കടന്നുവരാതിരുന്ന 'ബര്സ‍' ക്ക് എങ്ങനെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചുവെന്നത് അദ്ഭുതമുളവാക്കുന്നു. 'സംസ്‌കൃതി ജിദ്ദ' സംഘടിപ്പിച്ച രായിന്‍ കുട്ടി നീറാടിന്റെ പുസ്തക പ്രകാശന ചടങ്ങിന് ശേഷം നടന്ന സാഹിത്യ സെമിനാറില്‍ 'ഗള്ഫ്ജ എഴുത്ത്, സമസ്യകളും സാധ്യതകളും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്തും എഴുത്തുകാര്ക്ക് മുന്നില്‍ പ്രമേയങ്ങള്ക്ക്സ പഞ്ഞമൊന്നുമില്ലെന്നും എഴുത്തിന്റെ അനന്ത സാധ്യത ഗള്ഫിരല്‍ തുറന്നുകിടക്കുകയാണെന്നും കാസിം ഇരിക്കൂര്‍ കൂട്ടിച്ചേര്ത്തു .

മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം ഹസന്‍ ചെറൂപ്പ, സാഹിത്യ നിരൂപകന്‍ പ്രൊ. സുധാകരന്‍, കല വേണുഗോപാല്‍, ഉസ്മാന്‍ ഇരുമ്പുഴി, പി.ടി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

പ്രവാസികളുടെ രചനകള്ക്ക്സ അര്ഹ്മായ അംഗീകാരം ലഭിക്കാതിരുന്ന സാഹചര്യമായിരുന്നു ഇത്രയും കാലമുണ്ടായിരുന്നതെന്ന് പ്രാസംഗികരെല്ലാം ഒരുപോലെ അഭിപ്രായപ്പെട്ടു. ഇതിനാല്‍ തന്നെ ഗൗരവതരമായ സൃഷ്ടികള്‍ പോലും പല്ലപ്പോഴും വെളിച്ചം കണ്ടില്ല. എന്നാല്‍ ഗള്ഫ്ത എഴുത്തുകാര്‍ മുഖ്യധാരാ സാഹിത്യ രംഗത്തേക്ക് വരുന്നതിന്റെ ശുഭസൂചനകളാണ് ഇപ്പോഴുള്ള പുരസ്‌കാര ലബ്ധികള്‍ കാണിക്കുന്നത്.

സയ്യിദ് സഹല്തശന്‍, അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ സംസ്‌കൃതിയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സംസ്‌കൃതി ജനറല്‍ കണ്വീനനര്‍ ഡോ. മുഹമ്മദ് കാവുങ്കല്‍ സ്വാഗതം പറഞ്ഞു. അനസ് പരപ്പില്‍ ഖിറാഅത്ത് നടത്തി. പി.പി. മുസ്തഫ നന്ദി പറഞ്ഞു. മുഹമ്മദ്കുട്ടി മാസ്റ്റര്‍ പരിപാടി നിയന്ത്രിച്ചു

No comments: