WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, January 10, 2010

റിയാനയെ കോടതിയില്‍ ഹാജരാക്കി


14 വരെ കാസര്‍കോട് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ്
Monday, January 11, 2010
കൊല്ലം: കാസര്‍കോട്ടുനിന്ന് എട്ട് മാസം മുമ്പ് കാണാതാകുകയും കഴിഞ്ഞദിവസം പത്തനാപുരത്തെ അഗതിമന്ദിരത്തില്‍ കണ്ടെത്തുകയും ചെയ്ത റിയാനയെ (16) ജനുവരി 14 വരെ കാസര്‍കോട് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. 15ന് റിയാനയെ ഹൈ കോടതിയില്‍ ഹാജരാക്കാനും പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ഡി. സുധീര്‍ ഉത്തരവ് നല്‍കി. പത്തനാപുരം ഗാന്ധിഭവനില്‍ നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത റിയാനയെ ഇന്നലെ വൈകുന്നേരമാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.

രാവിലെ 11 ഓടെ ഗാന്ധിഭവനിലെത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.ഐ ദയാനന്ദന്‍, കൊല്ലം ക്രൈംബ്രാഞ്ച് എസ്.ഐ സത്യവ്രതന്‍ എന്നിവരടങ്ങിയ സംഘമാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ. മാത്യു, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്. വേണുഗോപാല്‍, മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദാ കമാല്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് സംഘം റിയാനയെ കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ പി.ഡി.പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. പെണ്‍കുട്ടിയുടെ മാതാവ് എത്താതെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു ഇത്. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും പി.ഡി.പി സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ഇവരെ പിന്തിരിപ്പിച്ചു.
ഉച്ചക്ക് 12.50 ഓടെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച റിയാനയില്‍ നിന്ന് ഐ.ജി ശ്രീലേഖ വിവരങ്ങള്‍ ശേഖരിച്ചു. മൂന്ന് മണിയോടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഐ.ജി അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും മാനസികമായി അവശയായ നിലയിലായിരുന്നു റിയാന.

പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷമാണ് പരവൂരില്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ ചോദ്യങ്ങള്‍ക്ക് റിയാന മറുപടി പറഞ്ഞില്ല. പെണ്‍കുട്ടി പീഡനങ്ങള്‍ക്കിരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായി ക്രൈംബ്രാഞ്ച് അറിയിച്ചു. റിയാന ഏതുസാഹചര്യത്തിലാണ് വീടുവിട്ടിറങ്ങിയതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന റിയാനയെ കഴിഞ്ഞ മെയ് 18 മുതലാണ് കാണാതാകുന്നത്. കേസന്വേഷണം വഴിമുട്ടുകയും പ്രതിഷേധവും സമ്മര്‍ദവും ശക്തമാകുകയും ചെയ്തപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ ഈ അന്വേഷണവും എങ്ങുമെത്താതെ തുടരവെ കഴിഞ്ഞ ദിവസം റിയാനയെ പത്തനാപുരത്ത് കണ്ടെത്തുകയായിരുന്നു

Saturday, January 9, 2010

പ്രവാസികള്‍ക്ക് മാത്രമായി വ്യവസായ പാര്‍ക്ക്


Sunday, January 10, 2010
ന്യൂദല്‍ഹി: കേരളത്തില്‍ പ്രവാസി സംരംഭകര്‍ക്ക് മാത്രമായി പ്രത്യേക വ്യവസായ പാര്‍ക്ക് അനുവദിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നിയമ തടസ്സങ്ങളുള്ളതിനാല്‍ പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേക സാമ്പത്തിക മേഖല (സെസ്) അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസി ഭാരതീയ ദിവസിന്റെ സമാപന ദിവസമായ ഇന്നലെ കേരളത്തിന്റെ പ്രത്യേക സെഷനില്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവാസികള്‍ നിര്‍ദേശിക്കുന്ന സംരംഭങ്ങള്‍ സ്ഥാപിക്കാനുള്ള പ്രത്യേക സാമ്പത്തിക മേഖലക്ക് കേന്ദ്രം നിര്‍ണയിച്ച 'സെസ്' മാനദണ്ഡങ്ങള്‍ അനുസരിച്ച് ചുരുങ്ങിയത് 2500 ഏക്കര്‍ ഭൂമി വേണം. കേരളത്തിന്റെ സാഹചര്യമനുസരിച്ച് ഇത് സാധ്യമല്ല. അതിനാല്‍ പ്രവാസി സംരംഭകര്‍ക്ക് മാത്രമായി വ്യവസായ പാര്‍ക്ക് (ഇന്‍ഡസ്ട്രിയല്‍ എക്സ്ക്ലൂസീവ് പാര്‍ക്ക്) സ്ഥാപിക്കാമെന്നും ഇതിന് കേരളത്തില്‍ ഭൂമി ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ള ഭൂമിതന്നെ ഇത്തരമൊരു വ്യവസായ പാര്‍ക്കിനായി ഉപയോഗിക്കാം. എത്രയും പെട്ടെന്ന് പ്രത്യേക പാര്‍ക്കിലേക്കുള്ള സംരംഭകത്വ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം പ്രവാസികളോട് അഭ്യര്‍ഥിച്ചു.
പ്രവാസി വ്യവസായി എം.എ യൂസുഫലിയാണ് കേരളത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേക സാമ്പത്തിക മേഖല വേണമെന്ന ആവശ്യമുന്നയിച്ചത്. ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പ്രവാസികളുടെ പണമുപയോഗിച്ച് കേരളത്തിന്റെ അടിസ്ഥാന സൌകര്യം വികസിപ്പിക്കണമെന്ന യൂസുഫലിയുടെ നിര്‍ദേശവും പരിഗണിക്കാമെന്ന് എളമരം കരീം അറിയിച്ചു. കേരളത്തിലെ വന്‍കിട ആശുപത്രികളില്‍നിന്ന് വിമാനത്താവളങ്ങളിലേക്കുള്ള റോഡുകളുടെ പരിപാലനം ഈ ആശുപത്രി ഉടമകളെ കൂടി ഉള്‍പ്പെടുത്തുന്ന സമിതികളെ ഏല്‍പ്പിക്കാമെന്ന നിര്‍ദേശവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

ഹസനുല്‍ ബന്ന

സൂഫിയക്കെതിരായ 'ചാപ്പ' നേരത്തേ നിര്‍മിച്ചിരുന്നു ^ സമ്പത്ത് എം.പി

Sunday, January 10, 2010
തിരുവനന്തപുരം: സൂഫിയാ മഅ്ദനിയെ ഭീകരവാദിയായി മുദ്രകുത്തുവാനുള്ള ചാപ്പ നേരത്തെ നിര്‍മിച്ചുവെച്ചിരുന്നുവെന്ന് എ. സമ്പത്ത് എം.പി അഭിപ്രായപ്പെട്ടു.
സ്പോണ്‍സേഡ് സീരിയലുകള്‍ പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത വിടുന്നത്. ബസ് കത്തിച്ചാല്‍ ഭീകരവാദികളാവുമെങ്കില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും ഭീകരവാദികളാവും. ശാസ്താംകോട്ട അന്‍വാറുശേãരിയിലെ പൂര്‍വ വിദ്യാര്‍ഥിസംഘടനയായ 'അന്‍വാര്‍ ഫോര്‍മര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍' സംഘടിപ്പിച്ച 'മാധ്യമവിചാരണ ആര്‍ക്കുവേണ്ടി' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂഫിയാ മഅ്ദനിയുടെ കാര്യത്തില്‍ വാര്‍ത്തകളുടെ ഉറവിടം ഒന്നായിരുന്നുവെന്നും മാധ്യമങ്ങള്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും അജന്‍ഡ നടപ്പാക്കുകയാണെന്നും പ്രസ് അക്കാദമി ചെയര്‍മാന്‍ എസ്. ആര്‍ ശക്തിധരന്‍ ചൂണ്ടിക്കാട്ടി.
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എ. മുഹമ്മദ് അസ്ലം, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ്, മൈനോറിറ്റി റൈറ്റ് വാച്ച് ചെയര്‍മാന്‍ അഡ്വ. ഷാനവാസ്, കൊട്ടാരക്കര (പോപ്പുലര്‍ ഫ്രണ്ട്), യൂനുസ് പിടവൂര്‍, അഡ്വ. സിറാജ് കാഞ്ഞിരമറ്റം എന്നിവര്‍ സംസാരിച്ചു.ഗവ. പ്ലീഡര്‍ എസ്. വി പ്രേമകുമാരന്‍നായര്‍ സെമിനാറില്‍ മോഡറേറ്ററായിരുന്നു

റിയാനയെ കണ്ടെത്തി


Sunday, January 10, 2010
കാസര്‍കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച് എട്ടുമാസം മുമ്പ് കാണാതായ കാസര്‍കോട് ചെങ്കള തൈവളപ്പില്‍ റൈഹാന എന്ന റിയാനയെ (16) കൊല്ലം പത്തനാപുരത്ത് കണ്ടെത്തി. പി.ഡി.പി പ്രവര്‍ത്തകരാണ് പത്തനാപുരം 'ഗാന്ധിഭവന്‍' ഓര്‍ഫനേജില്‍ കുട്ടിയെ കണ്ടെത്തിയത്. 'മാധ്യമം' കാസര്‍കോട് ബ്യൂറോയില്‍നിന്ന് വൈകീട്ട് പത്തനാപുരം ഓര്‍ഫനേജിലേക്ക് ഇ^മെയിലില്‍ അയച്ച റിയാനയുടെ ചിത്രം തിരിച്ചറിയല്‍ എളുപ്പമാക്കി.
മാനസികമായി ആകെ തളര്‍ന്ന പെണ്‍കുട്ടി ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കുന്നില്ല. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ വീട്ടിലെ ഫോണ്‍ നമ്പറും മറ്റു ചില നമ്പറുകളും ഓര്‍ത്തു പറഞ്ഞു. ഓര്‍ഫനേജ് അധികൃതര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് റിയാനയുടെ സഹോദരി റാഹിലയുമായി സംസാരിച്ചു.
കഴിഞ്ഞ ജൂണ്‍ ഒന്നിന് അന്നത്തെ പുനലൂര്‍ എസ്.ഐ ചന്ദ്രന്‍ മുഖേനയാണ് റിയാന എത്തിയതെന്ന് ഗാന്ധിഭവന്‍ അധികൃതര്‍ പറഞ്ഞു. പുനലൂര്‍ ടൌണില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന പെണ്‍കുട്ടിയെ ശാസ്താംകോട്ട പുഷ്പവിലാസത്തില്‍ കൃഷ്ണന്‍കുട്ടിയും ഭാര്യ ഗീതാമണിയും ചേര്‍ന്ന് സ്റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന റിയാനയെ കഴിഞ്ഞ മേയ് 18 നാണ് കാണാതായത്. ലോക്കല്‍ പൊലീസ് മാറിമാറി അന്വേഷിച്ചിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ഉമ്മ ഫൌസിയയുടെയും രാഷ്ട്രീയ^സാംസ്കാരിക സംഘടനകളുടെയും സമ്മര്‍ദഫലമായി തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ആറാംക്ലാസില്‍ പഠിക്കവെ 2006 ഫെബ്രുവരിയിലും റിയാനയെ മൂന്നുദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു.

റിയാദില്‍ മലയാളി രണ്ടാഴ്ച്ചയായി കാറില്‍ താമസിക്കുന്നു


Sunday, January 10, 2010
റിയാദ്: ഓര്‍മ്മ നഷ്ടപ്പെട്ടത് കൊണ്ടാവണം മലയാളി മധ്യവയസ്കന്‍ രണ്ടാഴ്ചയോളമായി പെരുവഴിയില്‍ കഴിയുന്നു. എവിടെനിന്നു വന്നെന്നോ എവിടേക്ക് പോകണമെന്നോ അറിയാതെ ഓടിച്ചുവന്ന വാഹനം റോഡരികിലൊതുക്കി കഴിഞ്ഞുകൂടുന്ന ഇയാളെ 'കേളി 'ജീവകാരുണ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
എയര്‍പോര്‍ട്ട് റോഡില്‍ എക്സിറ്റ് 10നടുത്തുള്ള റോം സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് റോഡരികിലൊതുക്കിയ ഹ്യുണ്ടായ് കാറിന്റെ (എല്‍.വി.കെ 785) ഡ്രൈവിംഗ് സീറ്റിലിരുന്നാണ് ഇയാള്‍ കഴിഞ്ഞ രണ്ടാഴ്ച്ച കഴിച്ചുകൂട്ടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആരോടും കൂടുതല്‍ സംസാരിക്കാതെ, മുഴുസമയവും കാറില്‍ കഴിഞ്ഞുകൂടുന്ന ഇയാള്‍ കോഴിക്കോട് കുറ്റിച്ചിറയാണ് വീടെന്നും കോയാന്റെതൊടു ഫാത്തിമേയിന്റെ മകന്‍ മുഹമ്മദ് കോയയാണെന്നും ഓര്‍ത്തെടുക്കുന്നുണ്ട്. സ്പോണ്‍സര്‍ എവിടെയാണെന്നോ എങ്ങാട്ടാണ് പോകേണ്ടതെന്നോ ഓര്‍മ്മയില്ലത്രെ. സുഹൃത്തുക്കളെയോ താമസസ്ഥലമോ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണിപ്പോള്‍. വണ്ടി ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിയുന്നില്ല. പണം തീര്‍ന്നതോടെ കൈയിലുണ്ടായിരുന്ന 'ഇഖാമ' ഏതോ കടയില്‍ ഈട് നല്‍കിയതായി പറഞ്ഞു. കട ഏതെന്നും ഓര്‍മയില്ലത്രെ.
കുറച്ചു ദിവസമായി ഇവിടെ തന്നെ കഴിയുന്നത് ശ്രദ്ധയില്‍പെട്ട, അടുത്ത് ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഇജാസ് ഇയാളെ പല തവണ മുറിയിലേക്ക് വിളിച്ചെങ്കിലും പോവാന്‍ കൂട്ടാക്കിയില്ല. കുളിച്ചു ഡ്രസ് മാറാന്‍ നിര്‍ബന്ധിച്ചിട്ടും നിസ്സഹകരണമാണ് മറുപടിയെന്ന് ഇജാസ് പറഞ്ഞു. തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് തൊഴിലാളികള്‍ എത്തിച്ചുകൊടുക്കുന്ന ലഘുഭക്ഷണങ്ങള്‍ കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ കേളി പ്രവര്‍ത്തകരായ രാമകൃഷ്ണന്‍, എസ്.എന്‍ ചാലക്കോടന്‍, നാസര്‍ കാരക്കുന്ന് എന്നിവര്‍ ആശുപത്രിയിലെത്തിക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും കുട്ടാക്കാത്ത ഇയാള്‍ കുറ്റിച്ചിറക്കാരായ ആരെങ്കിലും വന്നാള്‍ കൂടെ വരാമെന്ന് പറയുന്നുണ്ടത്രെ. അതേസമയം ഇയാളുടെ ഫോട്ടോ കുറ്റിച്ചിറക്കാരായ പലരെയും കാണിച്ചെങ്കിലും ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസര്‍ കാരക്കുന്ന് പറഞ്ഞു. കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്താനും ശ്രമം തുടരുന്നു. ഇയാളെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവര്‍ നാസര്‍ കാരക്കുന്നുമായി (0509406672 ) ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു.
കെ.സി.എം അബ്ദുല്ല

ആയുധങ്ങളുമായി പിടികൂടിയ യുവാക്കള്‍ റിമാന്‍ഡില്‍

Sunday, January 10, 2010
ഹരിപ്പാട്: മാരകായുധങ്ങളുമായി ദുരൂഹസാഹചര്യത്തില്‍ പിടികൂടിയ യുവാക്കളെ ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
കുമാരപുരം താമല്ലാക്കല്‍ തെക്ക് മാടത്തിങ്കല്‍ വീട്ടില്‍ പ്രശാന്ത് (20), പുല്ലന്തറ പ്രദീഷ്കുമാര്‍ (22), എരിക്കാവ് ഭൂതംകാട്ടില്‍ ശങ്കര്‍ (19) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് ഇവരെ മാരകായുധങ്ങളുമായി ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
news source: http://www.madhyamam.com/

Friday, January 8, 2010

കെ.എസ് മനോജ് സി.പി.എം വിട്ടു


Saturday, January 9, 2010
ന്യൂദല്‍ഹി: മതവിശ്വാസത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖക്കൊത്ത് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആലപ്പുഴ മുന്‍ എം.പി ഡോ.കെ.എസ് മനോജ് പാര്‍ട്ടി വിട്ടു. മതപരമായ തന്റെ വിശ്വാസവും പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രവും തമ്മില്‍ ഒത്തുപോകില്ലെന്ന് മനോജ് രാജിക്കത്തില്‍ വ്യക്തമാക്കി. മതവിശ്വാസത്തോട് അടുത്തു നില്‍ക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നത്.
ഇടതു സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയപ്പോഴും എം.പിയായും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ തനിക്ക് പൊടുന്നനെ പാര്‍ട്ടി ഏര്‍പ്പെടുത്തിയ വിശ്വാസപരമായ നിയന്ത്രണം മനസ്സിലാവുന്നില്ല. പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ തന്റെ വിശ്വാസത്തോടോ, പാര്‍ട്ടിയുടെ നയത്തോടോ നീതി പുലര്‍ത്താന്‍ കഴിയില്ല. ഇപ്പോള്‍ തെറ്റുതിരുത്തല്‍ രേഖയില്‍ കൊണ്ടുവന്നിരിക്കുന്ന വിലക്ക് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഭരണഘടനക്ക് നിരക്കുന്നതല്ല. അതുകൊണ്ട് സ്വന്തം മതവിശ്വാസം കൊണ്ടുനടക്കാന്‍ ഒരു വ്യക്തിക്കുള്ള അവകാശം സ്ഥാപിക്കുന്ന വിധം തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് രാജിക്കത്തില്‍ ആവശ്യപ്പെട്ടു. താന്‍ പാര്‍ട്ടിയിലേക്ക് വന്ന സമയത്ത് മതപരമായ വിശ്വാസങ്ങളോട് ഇത്തരമൊരു കടുത്ത സമീപനം സി.പി.എം പുലര്‍ത്തിയിരുന്നില്ല. 2004ല്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് തന്നെ സ്ഥാനാര്‍ഥിയായി സി.പി.എം തെരഞ്ഞെടുത്തപ്പോള്‍ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. 2006ലാണ് സി.പി.എം അംഗത്വമെടുത്തത്. അന്നൊന്നും മതവിശ്വാസം പ്രശ്നമായിരുന്നില്ല.
എന്നാല്‍, ഇപ്പോള്‍ നടപ്പാക്കി വരുന്ന തെറ്റുതിരുത്തല്‍ രേഖ പ്രകാരം മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനോ മതപരമായ അനുഷ്ഠാനങ്ങള്‍ നടത്താനോ പാടില്ല. തുമ്പോളി ലോക്കല്‍ കമ്മിറ്റി അംഗമായ മനോജ്, എല്‍.സി സെക്രട്ടറിക്കും ജില്ലാക്കമ്മിറ്റി സെക്രട്ടറിക്കുമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് രാജിക്കത്ത് ഫാക്സ് ചെയ്തത്. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ഡോക്ടറാണ് മനോജ്. ഭാര്യ സൂസന്‍ എബ്രഹാമും ഇവിടെ ഡോക്ടറാണ്. മകന്‍ അതുല്‍ കുരിശിങ്കല്‍ ദല്‍ഹി സെന്റ് കൊളംബസില്‍ പ്ലസ് ടു വിദ്യാര്‍ഥി. സി.പി.എം വിട്ടെങ്കിലും മറ്റു പാര്‍ട്ടിയിലേക്കൊന്നും പോകാന്‍ തല്‍ക്കാലം ഉദ്ദേശിച്ചിട്ടില്ലെന്ന് മനോജ് പറഞ്ഞു. മകന്റെ പ്ലസ് ടു പഠനം അടുത്തവര്‍ഷം കഴിയും. അതുവരെ ദല്‍ഹിയില്‍ തുടരും^മനോജ് പറഞ്ഞു.

അല്പംd ചില വീട്ടുവര്ത്ത മാനങ്ങള്‍



ഓരോ പ്രവാസി കുടുംബിനിയും ഓര്ത്തുമപോകുന്ന ചില കാര്യങ്ങളുണ്ട്...
ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്ഷം്കൊണ്ട് എസ്.എം.എസ്.
അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍.
ഒരു ഗാനത്തിന്, ഒരു സമര്പ്പിണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...
അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി... നാം അയച്ച എസ്.എം.എസ്. എത്ര


പ്രവാസി കുടുംബിനികള്‍ നെടുവീര്പ്പു തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു ചുടുനിശ്വാസത്തിന്റെ കനംവെച്ചുതുടങ്ങിയത് ഈ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടു എന്ന് ബോധ്യപ്പെട്ടതുമുതലാണ്.എന്താണ് ഗള്ഫ്ച കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നം? 'സാമ്പത്തികമാന്ദ്യം' (ക്ഷമിക്കണം, ഫിനാന്ഷ്യ്ല്‍ ക്രൈസിസ്. അങ്ങനെ പറയാനാണല്ലോ നമ്മള്ക്കു താത്പര്യം.)

ഓഹരിക്കമ്പോളത്തിലും വ്യവസായങ്ങളിലും നിര്മാ്ണമേഖലയിലും എന്നുവേണ്ട സകലയിടങ്ങളിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗള്ഫ്ക മേഖലയെയാണ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നെത്തി, ഇവിടെ ജോലിചെയ്യുന്ന ഇടത്തരക്കാരെ.

ചക്രംപോലെ കറങ്ങുന്ന ജീവിതവ്യവസ്ഥയിലാണ് പലരുടെയും മുന്നോട്ടുള്ള ചലനം. ചക്രത്തിന്റെ ചലനത്തിന് ചെറിയ വേഗക്കുറവ് അനുഭവപ്പെട്ടപ്പോള്‍-ശമ്പളത്തിന്റെ തീയതി ഒരാഴ്ച മാറിയപ്പോള്‍-കണക്കുകൂട്ടലുകള്‍ പിഴച്ചത് പല നിലകളിലാണ്.
ക്രെഡിറ്റ് കാര്ഡിിന്റെ പെയ്‌മെന്റ്, സ്‌കൂള്‍ ഫീസ്, താമസവാടക, കാര്ലോഴണ്‍, ചിട്ടി, ഇന്ഷുമറന്സ് , മറ്റു ചെലവുകള്‍...ഇതിലൊക്കെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത് ഒരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ലാതെ വന്നപ്പോള്‍ പരസ്പരം സഹായം ചോദിക്കാന്പോകലും വഴിയില്ലാതായി.

ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ രേഖപ്പെടുത്തിയ ചലനം വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുള്ള പ്രവചനം കൂടിവന്നപ്പോള്‍ പ്രവാസികള്‍ നെഞ്ചുരുക്കത്തിന്റെ വിങ്ങലിലായി. പ്രവാസികള്ക്കിുടയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ഞെട്ടല്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ചെറുചലനങ്ങള്‍ തേടിയെത്തുന്നത്. ഈ ആകുലതയില്‍ ഒന്നിനും കഴിയാതെ, നിസ്സഹായതയോടെ നെടുവീര്പ്പിഴടാന്‍ മാത്രം കഴിയുന്ന കുടുംബിനികള്‍ ഒരുപാടുണ്ട് ഇവിടെ. പ്രവാസികളായി കഴിയുന്നവരില്‍ പലരും കഷ്ടിച്ച് കുടുംബങ്ങളെ താമസിപ്പിക്കാന്‍ മാത്രം വരുമാനമുള്ളവരാണ്. താമസവാടകയും ഭക്ഷണച്ചെലവും മറ്റും കഴിച്ചാല്‍ ഒന്നും മിച്ചംവരാതെ ജീവിച്ചുപോകുന്നവര്‍.

ഭര്ത്താുവിന്റെ വരുമാനംകൊണ്ട് ഇവിടെ കഴിഞ്ഞുകൂടാം എന്നുള്ളതല്ലാതെ, അവസാനനാളില്‍, അല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ ഒരു സമ്പാദ്യവും മിച്ചം കാണില്ല എന്നറിഞ്ഞുകൊണ്ട് താമസിക്കുന്നവര്‍.

കറച്ചുകാലം ഒന്നിച്ചു കഴിയാം എന്നുകരുതി വരുന്നവരും ''നിങ്ങളുടെ വീട്ടില്‍ ഒരു സ്വസ്ഥതയും ഇല്ല'' എന്നുപറഞ്ഞ് പിടിച്ചുനില്ക്കുന്നവരും മക്കളെ നല്ലനിലയില്‍ പഠിപ്പിക്കണമെന്നാഗ്രഹിച്ച് കൂടെ നിര്ത്തു ന്നവരും പൊടുന്നനെയുള്ള പ്രതിസന്ധി മനസ്സില്‍ കണ്ടിട്ടുണ്ടാവില്ല...

ഓരോ പ്രവാസി കുടുംബിനിയും ഓര്ത്തു പോകുന്ന ചില കാര്യങ്ങളുണ്ട്...ഈ ഗള്ഫ്ര ഭൂമിയില്നിനന്ന് ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്ഷം്കൊണ്ട് എസ്.എം.എസ്. അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍. ഒരു ഗാനത്തിന്, ഒരു സമര്പ്പകണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി...നാം അയച്ച എസ്.എം.എസ്. എത്ര? ഇങ്ങനെ പരിതപിക്കുന്ന ഒട്ടേറെ വീട്ടമ്മമാരെ എനിക്കറിയാം.

ഓഹരിക്കമ്പോളങ്ങളിലേക്ക് സുന്ദരമായ വാഗ്ദാനം നല്കിട ആകര്ഷിാച്ചപ്പോള്‍, ഒന്നുമറിയാത്ത പ്രവാസി മിച്ചംവന്നത് അംബാനിയിലോ സത്യം കമ്പ്യൂട്ടറിലോ നിക്ഷേപിച്ചു. പെരുകുന്നതും കാത്തിരുന്നു. ഇതില്‍ മുക്കാലും നഷ്ടപ്പെട്ടു. മിച്ചം വന്ന ശതമാനം തിരിച്ചുകിട്ടാന്‍ നെട്ടോട്ടമോടുന്നതും നാം കാണുന്നു.

ആഴ്ചയില്‍ സിനിമാനടന്മാരും മിമിക്രി, ഗാനമേളക്കാരും രാഷ്ട്രീയക്കാരും ഊരുചുറ്റിയ ഗള്ഫിതല്‍ സാമ്പത്തികമാന്ദ്യത്തിന്റെ വരുംവരായ്കയെക്കുറിച്ച് സംസാരിക്കാന്‍ ഒരു സാമ്പത്തികകാര്യ വിദഗ്ധനും വന്നില്ല. ബോധവത്കരിക്കാന്‍ 'നോര്ക്കര'യോ മറ്റ് ഏജന്സിതകളോ മുന്കൈം എടുത്തില്ല.

സകല രാഷ്ട്രീയ പാര്ട്ടി്കള്ക്കും പ്രാദേശിക കൂട്ടായ്മകള്ക്കും നൂറുകണക്കിനു സംഘടനകളുണ്ടിവിടെ.
ആരും ഈ പ്രതിസന്ധി ചര്ച്ച ചെയ്തില്ല. മുല്ലപ്പൂ ധരിച്ച് താലപ്പൊലിയെടുത്ത് ആനയിച്ച, രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളാരും വന്നില്ല.
ടെര്മി നേഷന്‍ ലെറ്ററിനു നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഭര്ത്താെവിനെ സാന്ത്വനിപ്പിക്കാന്പോരലും ഞങ്ങള്‍ അര്ഹമരല്ല. വാശിക്കും പൊങ്ങച്ചത്തിനുംവേണ്ടി വരുത്തിവെച്ച പാഴ്‌ചെലവുകളുടെ കണക്ക് തികട്ടിവരുന്നതു തന്നെ കാരണം.

എന്തു നേടി? നാലു ചുവരുകള്ക്കു ള്ളിലെ ശുദ്ധവായു ഇല്ലാത്ത ജീവിതം. ടിന്ഫു ഡുകളുടെ ദുര്മേകദസ്സ്...പിന്നെയോ? മരണവും കല്യാണവും നാട്ടിലെ ഒരാചാരവും കാണാതെ വളരുന്ന ഒരു തലമുറ. പൂരവും നേര്ച്ചദയും കോമരവും തെയ്യവും മഴയും വസന്തവും കാണാതെ, കാണിക്കാതെ നാം അവരെ വളര്ത്തു കയാണ്.

ഗള്ഫിംല്നിാന്ന് മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ സ്നേഹിതയുടെ മകന്‍ വല്ലുപ്പയുടെ മയ്യത്ത് വെള്ളപുതപ്പിച്ച് കിടത്തിയ അതേ മുറിയിലുള്ള കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നു. പ്രതിരോധിച്ചും പ്രഹരിച്ചും 13 വയസ്സുള്ള മകന്‍ കമ്പ്യൂട്ടറില്‍ തന്റെ മിടുക്ക് കാണിക്കുന്നു. ഈ വയസ്സിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം നാട്ടില്‍ വന്ന കൊച്ചുമകന് 'മരണ'ത്തിന്റെ കിടപ്പറിയില്ല. വല്ലുപ്പ കൊഴിഞ്ഞ് ഇല്ലാതായതാണെന്നറിയില്ല. കുട്ടിക്ക് ആത്മബന്ധമില്ലാത്ത വല്ലുപ്പയുടെ വിറങ്ങലിച്ച ശരീരം വെള്ളത്തുണിയിട്ട എന്തോ ഒന്നായിരിക്കാം.

ടെലിഫോണ്‍ വിളിയുടെ ചെലവ് കുറയ്ക്കാന്‍ ഇന്റര്നെടറ്റും കമ്പ്യൂട്ടറും വാങ്ങി. വിളി തുടങ്ങിയപ്പോള്‍ പഴയ ചെലവിനേക്കാള്‍ കൂടി. പണ്ട് ഗള്ഫിളല്നിടന്നുള്ള ഫോണ്‍ വിളിക്ക് നല്ല മതിപ്പായിരുന്നു. ഇന്ന് നമ്പര്‍ കണ്ടാല്ത്താന്നെ പറയും: ''ശല്യം. ദിവസവും രണ്ടുനേരം വിളിക്കും. സംസാരിച്ചാല്‍ വെക്കത്തില്ല.''

ശരാശരി ഒരു പ്രവാസി കുടുംബത്തിന് താമസിക്കാന്‍ മുപ്പതിനായിരം മുതല്‍ അന്പ.തിനായിരം ദിര്ഹം‍ വരെ പ്രതിവര്ഷം വാടക വേണ്ടിവരും. രണ്ടു വര്ഷപത്തെ ഈ വാടക സ്വരുക്കൂട്ടി വെച്ചെങ്കില്‍ നാട്ടില്‍ നല്ല വീട് പണിയാമായിരുന്നു. ഈ നെടുവീര്പ്പി്ന് ഒരുപാട് അര്ഥതതലങ്ങളുണ്ട്.

ഈ അവസ്ഥയില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമായിട്ടും ചില കുടുംബിനികള്‍ തയ്യാറാവുന്നില്ല. പഴയ തറവാട്ടു വീട്ടിലേക്ക് പോയി അന്യയെപ്പോലെ കഴിയേണ്ടിവരും. ഗള്ഫുംകാരിയുടെ പത്രാസില്‍ ഈ കണ്ടകാലം മുഴുവന്‍ കഴിഞ്ഞിട്ട്, ഭര്ത്താുവിന്റെ ജോലി നഷ്ടപ്പെട്ട് പാപ്പരായി തിരിച്ചുവന്നാല്‍ കേള്ക്കേ ണ്ടിവരുന്ന കുത്തുവാക്കുകള്‍... മക്കളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം... ഇതൊക്കെ ഓര്ക്കുിമ്പോള്‍... ഇവിടെ വരാതിരുന്നെങ്കില്‍ നാട്ടില്‍ ഒരു വീട് ആകുമായിരുന്നേനെ. രണ്ടു വര്ഷൊമെങ്കിലും നിന്നിട്ട് തിരിച്ചുപോയിരുന്നെങ്കില്‍ നാട്ടിലെ ജോലി രാജിവെക്കേണ്ടിയിരുന്നില്ല. ഇങ്ങനെ പ്രത്യക്ഷകാരണങ്ങളുടെ പടവുകള്‍ ഇറങ്ങിയാല്‍ എവിടെയൊക്കെയോ എത്താം.

പ്രായോഗികമായ തീരുമാനമെടുക്കാനുള്ള സമയമാണ്-ജീവിതം ബാക്കിക്കിടക്കുന്നു. പ്രതിസന്ധിയില്നിുന്ന് കരകയറാനുള്ള തീരുമാനം വൈകിക്കൂടാ.

ഇത്രകാലം ഒരുമിച്ച് കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഓരോരുത്തരും അവരുടെ അവസ്ഥയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ടിവരും.
നാട്ടിലുള്ള കല്യാണധൂര്ത്തുംവ വീടുമോടികൂട്ടലും ആഡംബര കാറും ഒക്കെ നിലനിന്നുപോകണമെങ്കില്‍ ഇവിടെനിന്നുള്ള വരുമാനം വേണം. അതില്ലാതെ വന്നാല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചുപോകും. ഇനിയുള്ള കാലമെങ്കിലും പ്രതീക്ഷയുടെ കരുതിവെപ്പിനാകണം.

കഴിഞ്ഞതെല്ലാം മുന്നോട്ടുപോകാനുള്ള അനുഭവപാഠമാവണം. ആരുടെ മുന്നിലും മേനിനടിച്ചിട്ടു കാര്യമില്ല. മിച്ചംപിടിക്കാനുള്ള മനസ്സുണ്ടാവണം. ചെലവ് ചെയ്യുന്ന ഒരു 'ഫില്സ്മ' പോലും ഉണ്ടായതെങ്ങനെ, ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പകിട്ടുള്ള പ്രലോഭനങ്ങള്‍ കണ്ടേക്കാം. എസ്.എം.എസ്സില്‍ അയയ്ക്കുന്ന ഓരാ ദിര്ഹമവും നമ്മുടെ അടിത്തറയുടെ നഷ്ടമാണെന്ന് ഉത്തമബോധ്യം വേണം.

കാലിടറുന്ന പ്രവാസി കുടുംബങ്ങള്ക്ക്ന ആരും തുണയില്ല. നാം നമ്മുടെ കുടുംബത്തിന്റെ നല്ല കുടുംബിനിയാവണം. നല്ല ഭാര്യ. നല്ല അമ്മയും.ഒന്പുതു വയസ്സായ 'നദ്‌ന' മോള്‍ ചോദിച്ചു: ''നാട്ടില്‍ പഠിക്കാന്‍ നമുക്ക് നല്ല സ്‌കൂള്‍ ഉണ്ടാവുമോ?''
പുഴുപെറുക്കിക്കളഞ്ഞ് വേവിച്ച അമേരിക്കന്‍ റവയുടെ ഉപ്പുമാവ് പോലെ ഇത്ര രുചിയുള്ള ഉച്ചഭക്ഷണം ഞാന്‍ ഇന്നുവരെ കഴിച്ചിട്ടില്ല. ബര്ഗ‍റും പിസ്സയും കഴിച്ച് വളരുന്ന മോള്ക്ക തറിയില്ല.

കാലിളകിയ മരബെഞ്ചിലിരുന്നു പഠിച്ചുവളര്ന്നര ഒരു തലമുറ വഴിതെറ്റിപ്പോയില്ല. ആകാവുന്ന ഉയരത്തിലെത്തിയ നമ്മുടെ നാട്ടിലുള്ളവരെല്ലാം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നാട്ടറിവ് പഠിച്ചത് സ്വന്തം നാട്ടില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ പോയിട്ട് കാല്ക്കു ലേറ്റര്‍ പോലുമില്ലാത്ത കാലത്ത് പഠിച്ചതൊന്നും പാഴായില്ല. ഇതൊന്നും മകളെ പറഞ്ഞുമനസ്സിലാക്കാനാവില്ല. അവളെ ചേര്ത്തു നിര്ത്തി പറഞ്ഞു: ''നല്ല സ്‌കൂളുണ്ട്...നല്ല കളിമുറ്റമുണ്ട്...നല്ല സാറന്മാരുണ്ട്...എല്ലാമുണ്ട്...പക്ഷേ...?''
*
ഫസീല റഫീഖ്‌

മന്ത്രിമാര്‍ നോക്കിനില്‍ക്കെ എസ്‌ ഐ രക്തംവാര്‍ന്ന്‌ മരിച്ചു

തിരുനെല്‍വേലി: ഗുണ്ടകളുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിമാര്‍ നോക്കിനില്‍ക്കെ രക്തംവാര്‍ന്ന്‌ മരിച്ചു തമിഴ്‌നാട് തിരുനെല്‍ വേലിയിലിയിലാണ് സംഭവം.
തിരുനെല്‍വേലി സബ് ഇന്‍സ്‌പെക്ടര്‍ വെട്രിവേല്‍ ആണ് മരിച്ചത്. തമിഴ്‌നാട് ആരോഗ്യമന്ത്രി എം ആര്‍ കെ പനീര്‍ശെല്‍വം, സ്‌പോര്‍ട്‌സ് മന്ത്രി ടി പി എം മൊയ്തീന്‍ ഖാന്‍ എന്നിവരാണ് പോലീസ് ഉദ്യോഗസ്ഥന് അടിയന്തിര സഹായം നല്‍കാതെ നോക്കി നിന്നത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ് ഐ വെക്ട്രിവേലിനെ ഒരു സംഘം ഗുണ്ടകള്‍ മാരകമായി ആക്രമിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടറെ റോഡില്‍ ഉപേക്ഷിച്ച് സംഘം സ്ഥലം വിട്ടു. ഈ സമയത്താണ് ഇതുവഴി രണ്ട് മന്ത്രിമാരുടെയും വാഹന വ്യൂഹം വന്നത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനെ ഒരു വാഹനത്തിലും ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. ഒരു ജില്ലാ കലക്ടറും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് 20 മിനിറ്റുകള്‍ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥനെ മന്ത്രിമാരുടെ വാഹന വ്യൂഹത്തിലെ ഒരു കാറില്‍ കയറ്റി ആശുപത്രിയിലെത്തിയപ്പോഴേക്കും രക്തം വാര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു
http://sirajnews.blogspot.com

Thursday, January 7, 2010

ചേകന്നൂര്‍ വധം: കാന്തപുരത്തിനെതിരെ തെളിവില്ല- സി ബി ഐ


കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ പ്രതിയാക്കാന്‍ തെളിവുകള്‍ ഇല്ലെന്ന് സി ബി ഐ, പ്രത്യേക കോടതിയെ അറിയിച്ചു.
കോടതിയില്‍ സി ബി ഐ നല്കിുയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കാന്തപുരത്തെ പ്രതിയാക്കാന്‍ കോടതി ഉത്തരവ് നല്കേണമെന്ന് കാണിച്ച് ചേകന്നൂരിന്റെ അമ്മാവന്‍ കെ കെ സലിം ഹാജി നല്കി യ ഹരജിയിലാണ് സി ബി ഐ സത്യവാങ്മൂലം. കേസ് ജനവരി 19ലേക്ക് മാറ്റിക്കൊണ്ട് സി ബി ഐ പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ ഉത്തരവിട്ടു.
പുരോഗമന ചിന്താഗതിക്കാരനായ ചേകന്നൂരിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് മതമൗലിക വാദികളാണെന്നും പിന്നില്‍ പ്രവര്ത്തിടച്ചത് കാന്തപുരമാണെന്നും സലീം ഹാജി ഹരജിയില്‍ ആരോപിച്ചു. കേസില്‍ സാക്ഷികളായ താനും മുന്‍ എന്ജിിനീയര്‍ വീരാന്കുകട്ടിയും നല്കിായ മൊഴിയുടെ അടിസ്ഥാനത്തില്‍ കാന്തപുരത്തെ പ്രതിയാക്കാന്‍ പ്രത്യേക കോടതിക്ക് ഉത്തവിടാവുന്നതാണ്. വേണ്ടത്ര തെളിവുകള്‍ കിട്ടിയാല്‍ കാന്തപുരത്തെ പ്രതിയാക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളതെന്നും സലിം ഹാജി പറഞ്ഞു.
എന്നാല്‍ കേസില്‍ യാതൊരു പഴുതുകളും ഇല്ലാതെയാണ് അന്വേഷണം നടത്തിയതെന്നും പ്രതിയായി ഒന്പീത് പേര്‍ മാത്രമേയുള്ളുവെന്നും സി ബി ഐ പറഞ്ഞു. ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത് ഒന്പുതാം പ്രതി ഉസ്മാന്‍ മുസ്‌ലിയാരാണ്. കുറ്റകൃത്യവുമായി കാന്തപുരത്തെ ബന്ധപ്പെടുത്തുന്നതിനായി യാതൊരു തെളിവും ഇല്ലെന്നും സി ബി ഐ വ്യക്തമാക്കി.

എക്സിബിഷന്‍

സഹ്തിയ സമ്മേളനം

ലാല്‍ചൗക് ആക്രമണം : രണ്ട് തീവ്രാദികളെയും വധിച്ചു


Thursday, January 7, 2010
ശ്രീനഗര്‍ : ലാല്‍ചൗക് ആക്രമണം നടത്തിയ രണ്ടു തീവ്രവാദികളെയും ഇന്ന് പൊലീസ് വധിച്ചു. പൊലീസ് നടത്തിയ കനത്ത വെടിവെപ്പിനൊടുവിലാണ് ലാല്‍ചൗകിലെ പഞ്ചാബ് ഹോട്ടലില്‍ ഒളിച്ചിരുന്ന ഇവരെ വധിക്കാനായത്. വെടിവെപ്പില്‍ ഹോട്ടലിന് തീപിടിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനയും കുതിച്ചെത്തിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്നാണ് തീവ്രവാദികളെ നേരിട്ടത്.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീനഗര്‍ പട്ടണത്തിന്റെ സിരാകേന്ദ്രത്തില്‍ ഇന്നലെ തീവ്രവാദി ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു പരിക്കേറ്റ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.

Wednesday, January 6, 2010

ബുര്‍ജ് ഖലീഫയില്‍ നിന്ന് പറന്നിറങ്ങി നാസര്‍ നിയാദി റെക്കോര്‍ഡിട്ടു

Thursday, January 7, 2010
ദുബൈ: ഉയരത്തില്‍ ലോകത്തെ ഒന്നാമനായ ബുര്‍ജ് ഖലീഫയില്‍ നിന്ന് പാരച്യൂട്ടില്‍ പറന്നിറങ്ങി സ്വദേശി ബേസ്് ജംപര്‍ വിസ്മയായി. യു.എ.ഇ കേന്ദ്രമായ ഫസ്സ സ്‌കൈ ടീമിലെ താരമായ നാസര്‍ നിയാദിയാണ് കാഴ്ചക്കാരെ അദ്ഭുതത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പറന്നിറങ്ങിയത്. ഇതോടെ ഈയിനത്തില്‍ ഏറ്റവും കുടുതല്‍ ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് ചാടുന്നയാളെന്ന ലോക റെക്കോര്‍ഡിന് നാസര്‍ നിയാദി ഉടമയായി. പരിശീലകന്‍ ഉമര്‍ അല്‍ ഹെഗ്‌ലാനും അദ്ദേഹത്തെ അനുഗമിച്ചു. ബുര്‍ജ് ഖലീഫയുടെ 672 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് കുതിച്ച ഇവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ബുര്‍ജ് പാര്‍ക്ക് ഐലന്റില്‍ കൃത്യമായ ലാന്റിംഗ് നടത്തി.
2,700ലേറെ സ്‌കൈ ഡൈവിംഗുകള്‍ നടത്തിയിട്ടുള്ള നാസര്‍ 2007ലെ ദേശീയ ചാമ്പ്യന്‍ കുടിയാണ്.

താഴെ ക്ലാസുകളില്‍ മിക്‌സഡ് വിദ്യാഭ്യാസത്തിന് ആലോചന

Thursday, January 7, 2010
റിയാദ്: സൗദി സ്‌കൂളുകളിലെ താഴെ ക്ലാസുകളില്‍ ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ~നം ഒന്നിച്ചാക്കുന്നതിനെക്കുറിച്ച് ആലോചന നടന്നുവരികയാണെന്ന് വിദ്യാഭ്യസ സഹമന്ത്രി നൂറ അല്‍ഫായിസ് വെളിപ്പെടുത്തി. എന്നാല്‍ ഏത് തലം വരെയാണ് ഒന്നിച്ചുള്ള വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന് അവര്‍ വ്യക്തമാക്കിയില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ വനിതാ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ ആദ്യവനിതാ സഹമന്ത്രിയായ നൂറ അല്‍ഫായിസ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വനിതാ വിദ്യാഭ്യാസ വകുപ്പാണ് കൈയാളുന്നത്. എല്ലാ മേഖലകളിലും വിദ്യാര്‍ഥിനികളുടെ കഴിവുകള്‍ വര്‍ധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നടന്ന കുതിരപ്പന്തയത്തില്‍ 200വിദ്യാര്‍ഥിനികളാണ് പങ്കെടുത്തതെന്നും നൂറ ചൂണ്ടിക്കാട്ടി.
നിലവില്‍ വിദേശ സിലബസിലുള്ള സ്‌കൂളുകള്‍ ഉള്‍പ്പെടെ ഒന്നാം ക്ലാസ് മുതല്‍ സര്‍വകലാശാല തലം വരെ വേറിട്ട വിദ്യാഭ്യാസമാണ് രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലുമുള്ളത്. അതേസമയം മിക്‌സഡ് ക്ലാസുകള്‍ ആരംഭിക്കണമെന്ന വിഷയത്തില്‍ രാജ്യത്തെ പണ്ഢിതന്മാര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കുമിടയിലും മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ച നടക്കുന്നുണ്ട്്.

http://www.madhyamam.com

ആ സ്‌ഫോടക വസ്തു തേനായിരുന്നു!

Thursday, January 7, 2010
വാഷിങ്ടണ്‍: യാത്രക്കാരനില്‍നിന്ന് സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന കുപ്പികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാനത്താവളം അടച്ചു. എന്നാല്‍, വിദഗ്ധ പരിശോധനയില്‍, പിടികൂടിയത് തേന്‍ ആണെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥര്‍ ഇളിഭ്യരായി.
കഴിഞ്ഞ ദിവസം രാത്രി കാലിഫോര്‍ണിയയിലെ മെഡോസ് ഫീല്‍ഡ് വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദ്രാവകം നിറച്ച കുപ്പി കണ്ടെത്തി. ഉടന്‍ വിമാനത്താവളം അടച്ചുപൂട്ടിയ അധികൃതര്‍ കുപ്പി കൂടുതല്‍ പരിശോധനക്ക് വിധേയമാക്കി. തുടര്‍ന്നാണ്, പിടികൂടിയത് തേനാണെന്ന് മനസ്സിലായത്. ലോസ് ആഞ്ചലസില്‍ തോട്ടക്കാരനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ്‌കോ രമിറേസ് എന്ന 31കാരനാണ് പിടിയിലായത്. സഹോദരിക്കൊപ്പം പുതുവല്‍സരം ആഘോഷിക്കാനെത്തിയതാണെന്നും കുപ്പിയില്‍ തേനാണെന്നും ഫ്രാന്‍സിസ്‌കോ പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. പിന്നീട്, പരിശോധനാ ഫലം പുറത്തുവന്നശേഷമാണ് ഇയാളെ മോചിപ്പിച്ചത്.
തേന്‍ പരിശോധിച്ചപ്പോള്‍ എന്തുകൊണ്ടാണ് അപായ മുന്നറിയിപ്പുണ്ടായതെന്ന് പരിശോധിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. തേന്‍ ശുദ്ധീകരിക്കുന്നതിന് ഫ്രാന്‍സിസ്‌കോ രാസവസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

നടപടിയെടുക്കാന്‍ മടി എന്തിന് -കോടതി


Thursday, January 7, 2010
കൊച്ചി: ജനജീവിതം ദുരിതത്തിലാക്കിയ സ്വകാര്യ ബസ് സമരത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനെന്ന് ഹൈ കോടതി. ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ഭരണഘടനാപരവും നിയമപരവുമായ അധികാരം ഉപയോഗിച്ച് കോടതിക്ക് ഇടപെടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബെന്നുര്‍മ~്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
സമരം അവസാനിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് കോടതിയെ അറിയിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ബസുടമകള്‍ വിലപേശുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതിന് ന്യായീകരണമില്ല.

സമരം നടത്തുന്ന ബസ് ഓപറേറ്റര്‍മാര്‍ക്കെതിരെ അവശ്യ സര്‍വീസ് നിയമ (എസ്മ) പ്രകാരം നടപടിയെടുക്കണമെന്നും, ബസുടമകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫോറം ഫോര്‍ അവേര്‍നസ് ആന്‍ഡ് സോഷ്യല്‍ കള്‍ച്ചറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് വുമണ്‍ (ഫാസ്റ്റ്) സംഘടനയുടെ ജനറല്‍ സെക്രട്ടറി ഹേമലതാ നമ്പ്യാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ചിന്റെ പരാമര്‍ശം. സമരത്തിലേര്‍പെട്ട ബസുടമകള്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നതടക്കം ഹരജിയിലെ ആവശ്യത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സമരം തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ദുരിതമനുഭവിക്കുകയാണെന്ന് ഹരജിക്കാരിയുടെ അഭിഭാഷകന്‍ ശിവന്‍ മ~ത്തില്‍ ബോധിപ്പിച്ചു. ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

മോട്ടോര്‍ വാഹന നിയമത്തിലും ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലും വ്യവസ്ഥാ ലംഘനം നടത്തുകയും ട്രിപ്പുകള്‍ മുടക്കുകയും ചെയ്താല്‍ പെര്‍മിറ്റ് തിരിച്ചെടുക്കാമെന്ന് വ്യവസ്ഥയുണ്ട്. സമരംമൂലം സഞ്ചാര സ്വാതന്ത്ര്യവും തൊഴിലെടുത്ത് മാന്യമായി ജീവിക്കാനുള്ള അവകാശവും തടസ്സപ്പെടുന്നത് ആശങ്കാജനകമാണ്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ഒരുനിമിഷംപോലും കണ്ടില്ലെന്ന് നടിക്കാനാവില്ല.

അനുദിനം വികസിക്കുന്ന എറണാകുളത്തും സംസ്ഥാനത്തും സ്വന്തമായി വാഹനമില്ലാത്തവര്‍ സ്‌കൂളുകളിലും ജോലിസ്ഥലത്തും, അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലുമെത്താന്‍ പൊതു ഗതാഗത സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തി വിലപേശുന്നത് അനുവദിക്കാനാകില്ല. എന്നാല്‍, ഹരജി നിലനില്‍ക്കില്ലെന്ന് കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ അഭിഭാഷകന്‍ കെ. രാംകുമാര്‍ വാദിച്ചു.
ബസ് സമരത്തിനെതിരെ നടപടി സ്വീകരിച്ചുവരികയാണെന്ന് മറ്റൊരു കേസില്‍ സര്‍ക്കാര്‍ അറിയിച്ചു. ബസ് സമരത്തിനു മുമ്പ് പെര്‍മിറ്റ് തിരിച്ച് നല്‍കണമെന്ന മുന്‍ ഉത്തരവ് പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ ചെയര്‍മാന്‍ ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഹരജിയാണ് പരിഗണനയിലുള്ളത്. നാറ്റ്പാക്കിന്റെ യാത്രാ നിരക്ക് നിര്‍ണയം നിയമവിരുദ്ധമാണെന്നും മോട്ടോര്‍ വാഹന നിയമത്തിലെ 158ാം വകുപ്പ് അനുസരിച്ചുവേണം നിരക്ക് നിശ്ചയിക്കേണ്ടതെന്നും ഹരജിയില്‍ ആവശ്യമുണ്ട്. ഹരജിയിലെ ആവശ്യങ്ങള്‍ നാറ്റ്പാക്കിന്റെ പരിഗണനയ്ക്ക് വിട്ടതായി സര്‍ക്കാര്‍ അറിയിച്ചു.
http://www.madhyamam.com/

സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി


Wednesday, January 6, 2010
കോഴിക്കോട് : സ്വകാര്യ ബസ് പണിമുടക്കിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നുളള എതിര്‍പ്പ് പരിഗണിച്ച് സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിത്തുടങ്ങി. കോഴിക്കോട് നിന്നും തലശേãരി ,തൃശൂര്‍ ഭാഗങ്ങളിലേക്കുള്ള ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഓടിത്തുടങ്ങിയത്. എന്നാല്‍ ഒരുവിഭാഗം പൂര്‍ണമായും പണിമുടക്കില്‍ തന്നെയാണ്. ജനങ്ങളുടെ ദുരിതം പരിഗണിച്ച് കെ.എസ്.ആര്‍.ടി.സിയും അധിക ബസുകര്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. പണിമുടക്കിനെതിരെ ഇന്നലെ ഹൈകോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു. സമരത്തെ കര്‍ശനമായി നേരിടുമെന്നും എസ്മ പ്രയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗതാഗത മന്ത്രി ജോസ് തെറ്റയിലും പറഞ്ഞിരുന്നു. അതിനിടെ സ്വകാര്യ ബസ് സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും.

മിസ്റ്റര്‍ ബീന്‍ 'പ്രധാനമന്ത്രി'



Wednesday, January 6, 2010
മാഡ്രിഡ്: സ്പെയിനിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രധാനമന്ത്രിയുടെ പേരിന് മുകളിലുള്ളത് ലോകപ്രശസ്ത കോമഡി കഥാപാത്രം മിസ്റ്റര്‍ ബീന്റെ ചിത്രം. വെബ്സൈറ്റില്‍ നുഴഞ്ഞുകയറിയവരാണ് പ്രധാനമന്ത്രി ജോസ് ലൂയി റോഡ്രിഗ്സ് സപ്പാട്ടെരോയുടെ പടം മാറ്റിയതെന്ന് സംശയിക്കുന്നു. യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്പാനിഷ് പ്രധാനമന്ത്രി മല്‍സരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
പ്രശസ്ത ബ്രിട്ടീഷ് കൊമേഡിയന്‍ റൊവാന്‍ അറ്റ്കിന്‍സണ്‍ ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്ന മിസ്റ്റര്‍ ബീന്‍ എന്ന ടി.വി പരമ്പര ലോകപ്രശസ്തമാണ്.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖപത്രം ഈയിടെ പ്രധാനമന്ത്രിയെ മിസ്റ്റര്‍ ബീനിനോട് ഉപമിച്ചിരുന്നു.

Tuesday, January 5, 2010

സമരക്കാര്‍ക്ക് നേരെ വെടിവെപ്പ്; നാട്ടുകാര്‍ ഫാക്ടറി കത്തിച്ചു


Tuesday, January 5, 2010
നിലമ്പൂര്‍ : മമ്പാട് ലാറ്റക്‌സ് ഫാക്ടറി മലിനീകരണത്തിനെതിരെ നടക്കുന്ന സമര പന്തലിന് നേരെ സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും രണ്ടാള്‍ക്ക് പരിക്ക്. മമ്പാട് പന്തേലന്‍ ബഷീറി (24)നാണ് വെടിയേറ്റത്. കാലിന് വെടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാരിലൊരാള്‍ക്ക് വെട്ടേറ്റു. മമ്പാട് പനയന്തൊടിക ജുനൈദാനാ (19)ണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ക്ഷുഭിതരായ നാട്ടുകാര്‍ കമ്പനിക്ക് തീയിട്ടു. രണ്ട് ഫാക്ടറികള്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീ കെടുത്താന്‍ വന്ന ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവെച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. നാല് ഫാക്ടറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍നിന്നുള്ള മാലിന്യം നേരിട്ട് ചാലിയാറിലേക്ക് ഒഴുക്കുന്നതിനെച്ചൊല്ലി നേരത്തെ തന്നെ പ്രശ്‌നം നിലവിലുണ്ട്. ഇതിനെതിരെ അനിശ്ചിതകാല നിരാഹരം തുടങ്ങുന്നതിനായി പന്തല്‍ കെട്ടുന്നതിനെച്ചൊല്ലിയാണ് ഇന്ന് സംഘര്‍ഷം ഉടലെടുത്തത്.
http://www.madhyamam.com/

Monday, January 4, 2010

കര്കാരെയെ വധിച്ചത് ഐ ബി

കോടതി തടവ് വിധിച്ചു; പിണക്കം മറന്ന് ദമ്പതികള്‍ ഒന്നിച്ചു

Tuesday, January 5, 2010
മലപ്പുറം: ചെലവിന് നല്‍കാത്തതിന് നല്‍കിയ പരാതിയില്‍ നാലുമാസം തടവുശിക്ഷ ലഭിച്ച ഭര്‍ത്താവിനോട് സഹതാപം തോന്നിയ ഭാര്യ പിണക്കം മറന്ന് പരാതി പിന്‍വലിച്ചു. ഇതോടെ ജയിലില്‍ പോകേണ്ട ഭര്‍ത്താവ് ഭാര്യയോടൊപ്പം വീട്ടില്‍ പോകുന്നതിന് കോടതി സാക്ഷ്യം വഹിച്ചു.

ഇന്നലെ മലപ്പുറം കുടുംബ കോടതിയിലാണ് സംഭവം. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി റുഖിയ നല്‍കിയ പരാതിയിലാണ് ഭര്‍ത്താവ് കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ അസീസിന് നാലുമാസം തടവു ശിക്ഷ വിധിച്ചത്. തനിക്കും മക്കള്‍ക്കും ചെലവിന് നല്‍കുന്നില്ലെന്ന റുഖിയയുടെ പരാതിയില്‍ 2,400 രൂപ പ്രതിമാസം നല്‍കാന്‍ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. ഇതു നല്‍കാന്‍ അസീസ് തയാറാകാത്തതിനെ തുടര്‍ന്ന് റുഖിയ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി വാറണ്ട് പുറപ്പെടുവിക്കുകയും അസീസിനെ അറസ്റ്റു ചെയ്ത് ഇന്നലെ ഹാജരാക്കുകയും ചെയ്തു. ഭാര്യക്കും മക്കള്‍ക്കും ചെലവിന് നല്‍കാന്‍ നിവൃത്തിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെജയിലിലേക്കയക്കാന്‍ കുടുംബ കോടതി ജഡ്ജി കെ.വി. മോഹന്‍ ഉത്തരവിട്ടു. വിധി കേട്ട റുഖിയക്ക് സഹതാപം തോന്നുകയും കോടതിക്കു പുറത്തുവെച്ച് ഭര്‍ത്താവിനോടുള്ള പിണക്കം പറഞ്ഞു തീര്‍ക്കുകയുമായിരുന്നു.

വിവാഹ സമയത്ത് വാങ്ങിയിരുന്ന സ്വര്‍ണാഭരണവും രൂപയും തിരിച്ചു നല്‍കാമെന്നും ഭാര്യയെയും മക്കളെയും സംരക്ഷിച്ചുകൊള്ളാമെന്നും അസീസും ഉറപ്പു നല്‍കി. ഒന്നിച്ചു ജീവിക്കാന്‍ തയാറാണെന്ന് കാണിച്ച് ഇരുവരും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്ന് അസീസിനെ ഭാര്യയോടൊപ്പം അയക്കാന്‍ കോടതി അനുവാദിച്ചു. റുഖിയക്കുവേണ്ടി അഡ്വ. കെ.വി. പ്രേമ ഹാജരായി.

ഇന്നു മുതല്‍ ബസ് സമരം



Tuesday, January 5, 2010
തിരുവനന്തപുരം: നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംയുക്ത സമരസമിതി തീരുമാനം.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, സ്പീഡ് ഗവേര്‍ണറിന്റെ പേരില്‍ സ്വകാര്യ ബസ് ഉടമകളെ പീഡിപ്പിക്കുന്നത് ഒഴിവാക്കുക, കെ.എസ്.ആര്‍.ടി.സി ബസുകള്‍ കടന്നുകയറി സ്വകാര്യ ബസ്വ്യവസായത്തെ തകര്‍ക്കുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ നവംബര്‍ 24ന് സൂചനാപണിമുടക്ക് നടത്തിയിരുന്നു. ഒരാഴ്ചക്ക് ശേഷം ബസുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31നകം ആവശ്യങ്ങളിന്മേല്‍ പരിഹാരം കാണുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കി. ബസുടമകളുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതിക്കും മന്ത്രിസഭ രൂപംനല്‍കി. ഡിസംബറിനകം ആവശ്യങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ ജനുവരി അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസുടമകളുടെ സംയുക്ത സമരസമിതിയും പ്രഖ്യാപിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗം നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാറ്റ്പാക്കിന്റെ പരിശോധനക്ക് വിടാന്‍ തീരുമാനിച്ചു. ഉച്ചക്ക് ശേഷം ബസുടമകളുടെ പ്രതിനിധികളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തുകയും യാത്രാനിരക്ക് വര്‍ധന വേണമെന്ന ബസുടമകളടെ ആവശ്യം തത്ത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഇതില്‍ തൃപ്തരാകാതെ സമരവുമായി മുന്നോട്ടുപോകാന്‍ സംയുക്തസമരസമിതി തീരുമാനിച്ചതോടെ സമരനേതാക്കളുമായി ഗതാഗതമന്ത്രി വീണ്ടും ചര്‍ച്ച നടത്തി. രണ്ടാംഘട്ട ചര്‍ച്ചയിലും പ്രത്യേകിച്ച് എന്തെങ്കിലും ഉറപ്പുനല്‍കാന്‍ മന്ത്രി തയാറായില്ല. നിരക്ക് വര്‍ധന എത്രയെന്നും എപ്പോള്‍ നടപ്പാക്കുമെന്നും മന്ത്രിയില്‍നിന്ന് ഉറപ്പുകിട്ടാതിരിക്കുകയും വിദ്യാര്‍ഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കാന്‍ മന്ത്രി തയാറാകാതിരിക്കുകയും ചെയ്തതോടെ സമരം പ്രഖ്യാപിക്കുകയായിരുന്നു.
ഗതാഗതമന്ത്രിക്ക് പുറമെ വകുപ്പു സെക്രട്ടറി ടി.കെ. മനോജ്കുമാര്‍, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പ്രേംശങ്കര്‍ എന്നിവരും ബസുടമകളുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
http://www.madhyamam.com/

വിസ്മയ ഗോപുരം തുറന്നു; ഇനി ബുര്‍ജ് ഖലീഫ


Tuesday, January 5, 2010
ദുബൈ: ലോക റെക്കോഡുകളുടെ സ്വര്‍ണകിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി ദുബൈയുടെ വിസ്മയഗോപുരം ലോകത്തിന് സമര്‍പ്പിച്ചു. ഇന്നലെ രാത്രി എട്ടിന് നടന്ന വര്‍ണാഭമായ ചടങ്ങില്‍ യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഈ സ്വപ്നസൌധം ഉദ്ഘാടനം ചെയതത്. രാഷ്ട്രനായകനോടുള്ള ആദരസൂചകമായി 'ബുര്‍ജ് ദുബൈ' ഇനി 'ബുര്‍ജ് ഖലീഫ' എന്നപേരിലാണ് അറിയപ്പെടുകയെന്ന് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.

ബുര്‍ജ് ഖലീഫയുടെ ഉയരം സംബന്ധിച്ച് ആറു വര്‍ഷമായി കാത്തുസൂക്ഷിച്ച രഹസ്യത്തിനും ഇന്നലത്തെ ഉദ്ഘാടനച്ചടങ്ങോടെ വിരാമമായി. അംബരചുംബികളുടെ നാടിന് ലോകചരിത്രത്തില്‍ മുന്‍നിര സ്ഥാനം നല്‍കുന്ന ചില്ലുകൊട്ടാരത്തിന് 828 മീറ്ററാണ് ഉയരമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ സ്ഥാനാരോഹണത്തിന് നാലാണ്ട് പൂര്‍ത്തിയാവുന്ന സുദിനത്തിലാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട ഗോപുരത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ദുബൈക്കും യു.എ.ഇക്കും സ്വന്തം.

ഉദ്ഘാടന പ്രഖ്യാപനത്തോടൊപ്പം ബുര്‍ജിന്റെ ഭിത്തികളില്‍നിന്ന് വിരിഞ്ഞ വര്‍ണക്കാഴ്ച രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവമായി. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. ഏഴോളം ലോക റെക്കോര്‍ഡുകളിലേക്ക് കൂടിയാണ് ബുര്‍ജ് ദുബൈയുടെ വാതായനങ്ങള്‍ ഇന്നലെ തുറന്നത്. ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടം, താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം, കൂടുതല്‍ നിലകളുള്ള കെട്ടിടം, കൂടുതല്‍ ഉയരത്തില്‍ പാര്‍പ്പിടങ്ങളുള്ള കെട്ടിടം, എറ്റവും ഉയരത്തില്‍നിന്ന് പുറംകാഴ്ചകള്‍ ആസ്വദിക്കാവുന്ന കെട്ടിടം, കൂടുതല്‍ ദൂരത്തില്‍ സഞ്ചരിക്കുന്ന എലിവേറ്റര്‍, നീളം കൂടിയ എലിവേറ്റര്‍ തുടങ്ങിയവയും ഇനി ബുര്‍ജ് ഖലീഫക്ക്് സ്വന്തമാണ്.

തയ്വാനിലെ 1,667 അടി ഉയരമുള്ള 'തായ്പേയ് 101'ന്റെ റെക്കോര്‍ഡാണ് ഇന്നലെ ബുര്‍ജ് ദുബൈ തകര്‍ത്തത്. 1044 അപ്പാര്‍ട്ടുമെന്റുകളും, 49 നില ഓഫീസ് കെട്ടിടങ്ങളും അടങ്ങുന്ന ബുര്‍ജ് ദുബൈയുടെ 124ാം നിലയില്‍ ഒരുക്കിയ 'ഒബ്സര്‍വേറ്ററി ഡെക്കി'ല്‍ ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സന്ദര്‍ശനം അനുവദിച്ചിരുന്നു. ഒരു മിനിറ്റുകൊണ്ട് 123 നിലകള്‍ താണ്ടിയെത്തിയപ്പോഴുള്ള ദുബൈ കാഴ്ച ശരിക്കും വിസ്മയിപ്പിക്കുന്നതായിരുന്നു.
യു.എ.ഇയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ 'ഇമാര്‍ പ്രോപ്പര്‍ട്ടീസാ'ണ് 2004 സെപ്തംബര്‍ 21ന് ആരംഭിച്ച 'ബുര്‍ജ് ദുബൈ'യുടെ നിര്‍മാണ മേല്‍നോട്ടം നിര്‍വഹിച്ചത്. ചിക്കാഗോയിലെ പ്രശസ്ത ആര്‍ക്കിടെക്റ്റ് അഡ്രിയാന്‍ സ്മിത്ത് വിസ്മയഗോപുരത്തിന് രൂപകല്‍പനയും നല്‍കി. 12,000 ത്തോളം തൊഴിലാളികളുടെ രാപകല്‍ അധ്വാനമാണ് 2000 കോടി ഡോളര്‍ ചെലവില്‍ ആറ് വര്‍ഷം കൊണ്ട് ഈ സ്വപ്നസൌധം സാക്ഷാത്കരിച്ചത്. ഇവരിലേറെയും ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായിരുന്നു. 380 എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ 2.20 കോടി മണിക്കൂര്‍ മനുഷ്യാധ്വാനം ഇതിനായി ഉപയോഗിച്ചതായാണ് കണക്ക്.

റഹ്മാന്‍ എലങ്കമല്‍

ഐ എസ് എം സമ്മേളനത്തില്‍ എസ് എസ് എഫിന് അഭിനന്ദനം

ലാവ്‌ലിന്‍: ആന്റണിയെ ചോദ്യം ചെയ്യില്ല


Monday, January 4, 2010
കൊച്ചി: എസ്. എന്‍. സി ലാവ്‌ലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ സാക്ഷിയാക്കി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴാം പ്രതി പിണറായി വിജയന്‍ നല്‍കിയ ഹരജി സി. ബി. ഐ പ്രത്യേക കോടതി തള്ളി. അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതിക്ക് അവകാശമില്ലെന്ന സി. ബി. ഐയുടെ വാദം അംഗീകരിച്ചാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. അന്വേഷണവുമായി അന്വേഷണ ഏജന്‍സിക്ക് മുന്നോട്ട് പോവാം. പ്രതിയുടെ ആവശ്യം അംഗീകരിക്കുന്നത് അനാവശ്യ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന സി. ബി. ഐ വാദവും കോടതി അംഗീകരിച്ചു. കേസില്‍ കോടതി നിര്‍ദേശ പ്രകാരം മുന്‍ വൈദ്യൂതി മന്ത്രി ജി. കാര്‍ത്തികേയനെതിരായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 30 ന് പിണറായി വിജയന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. ഇനി ഏപ്രില്‍ 25നാണ് കേസ് വീണ്ടും പരിഗണിക്കുക.
http://www.madhyamam.com/

Sunday, January 3, 2010

വീപ്പീത്തായുടെ ആരോഗ്യരഹസ്യം




വീപ്പീത്തായുടെ ആരോഗ്യരഹസ്യം

ഞങ്ങളുടെ അയല്ക്കാ രിയാണ് വീപ്പീത്ത. കൂലിപ്പണിക്കാരി. അന്പാത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുണ്ട്. ഏതുപണിക്കും പോകും. കല്ലുചുമക്കാനോ, തടി ചുമക്കാനോ, പറമ്പില്‍ പണിക്കോ എന്തിനും. ഒരുപണിയുമില്ലാത്ത ദിവസങ്ങളില്‍ കാട്ടില്‍ വിറകിനുപോകും . വെറുതെ ഇരിക്കുന്ന പരിപാടിയില്ല. പക്ഷേ, ഭാരം കൂടിയ പണിയെടുത്താല്‍ മേലുനൊമ്പരം വരും. ആറ്റില്‍ കുളിച്ചാല്‍ പറയുകയും വേണ്ട. വേദന കൂടും.

ആടിന് തീറ്റവെട്ടിക്കൊണ്ടുവരുന്നതുപോലെയാണ് വീപ്പീത്ത പനിച്ചംപുളി വെട്ടിക്കൊണ്ടുവരുന്നത്. പനിച്ചംപുളിയെന്നാല്‍ നക്ഷത്രത്തെ ഓര്മിപപ്പിക്കുന്ന പുളിയിലയാണ്. തണ്ടിലും ഇലയിലുമെല്ലാം മുള്ള്. ഇതിനു മാത്രം പനിച്ചംപുളിയില എന്തിനാണെന്നോര്ക്കും കൊണ്ടുവരുന്നതു കാണുമ്പോള്‍. ഓരോ ഇലയും സൂക്ഷിച്ചുനോക്കി, നല്ലതുമാത്രം എടുത്തുവെക്കും വീപ്പീത്ത. ഇലയും കാന്താരിമുളകും ഉപ്പും ചേര്ത്തിരച്ച് അതില്‍ വെളിച്ചെണ്ണയും ചെറിയ മത്തി നുറുക്കിയതും ചേര്ത്ത് ചട്ടിയില്‍ പരത്തി അടചുടും. ചുട്ടെടുക്കുന്ന അട പെട്ടെന്നൊന്നും കേടാകില്ല. ഇത് പനിച്ചംപുളിയുടെ ഒരുവശം.

അടുത്തത് പുളിയില അരച്ച് മേലാകെതേച്ച് കുളിക്കും. അല്ലെങ്കില്‍ പുളിയിലയിട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളിക്കും.മേലുനൊമ്പരത്തിന് ഇതില്പ്പുരം ഒരു മരുന്നില്ലെന്ന് വീപ്പീത്ത പറയും. കറിയെന്താ എന്നുചോദിച്ചാല്‍ രണ്ടുത്തരമേ കിട്ടൂ.ഒന്ന് പുളിയട. രണ്ടാമത്തേത് ചേമ്പിന്താ്ള്.പനിച്ചംപുളിയില വെട്ടിക്കൊണ്ടുവരുന്നതുപോലെ തന്നെയാണ് താഴെ കൈത്തോട്ടില്‍ കൂട്ടമായി വളരുന്ന കാട്ടുചേമ്പിന്താ്ള് വെട്ടിക്കൊണ്ടുവരുന്നതും. മുറ്റത്തു നിന്ന തൈപ്ലാവ് വളരുന്നതിനൊപ്പം ഞങ്ങള്‍ കണ്ടത് അതിലൊരു വെറ്റിലക്കൊടികൂടി പടര്ന്നു കയറുന്നതാണ്. മുറുക്കുന്നത്ത അതിനുചുവട്ടില്‍ തുളസിച്ചെടികള്‍ വെട്ടിമൂടുമായിരുന്നു. ആറ്റിറമ്പില്‍ നിന്ന തുളസി വരെ പിഴുതെടുത്ത് വെറ്റിലച്ചുവട്ടില്‍ ഇട്ടിരുന്നു. മുറുക്കുമ്പോള്‍ ചൊരുക്കുണ്ടാവാതിരിക്കാനാണെന്നായിരുന്നു കാരണം പറഞ്ഞത്. വേനലില്‍ വെളളമൊഴിച്ചുകൊടുത്തു. ചികിത്സതേടി വരുന്നവര്ക്ക് വെള്ളമോതുമ്പോള്‍ മൊന്ത മൂടാന്‍ ഒരു തളിര്വെ്റ്റില നുള്ളും. മരുന്നുപാത്രം മൂടാനും അങ്ങനെതന്നെയായിരുന്നു.
വെറ്റിലയ്ക്ക് വിലകൂടുമ്പോഴും കിട്ടാനില്ലാത്തപ്പോഴും അയല്വ ക്കത്തെ മുറുക്കുന്നവര്‍ വെറ്റിലതേടി വരും. പഴുത്തുവീഴുന്ന ഇലയായാലും മതിയായിരുന്നു പലര്ക്കുംര.

എന്നാല്‍, മുറുക്കുന്നത്തയുടെ മരണശേഷം വിഷംതൊട്ടുവന്ന ഒരാള്‍ അമ്മച്ചിയോട് ചോദിച്ചു
എന്തിനാ വെറുതെ ഒരുകാര്യവുമില്ലാതെ വെറ്റിലക്കൊടി പടര്ത്തുഷന്നതെന്ന്. ആനേരത്ത് കുരുമുളകുവള്ളിയായിരുന്നെങ്കില്‍ എന്തു ഗുണമുണ്ടാവുമെന്നും.അമ്മച്ചിയത് അത്തയോട് പറയേണ്ട താമസം. കടയോടെ വെട്ടി. എന്തിനിതു ചെയ്‌തെന്ന് പലരും ചോദിക്കാന്‍ തുടങ്ങി. മുറ്റത്തൊരു തുളസിവെറ്റില ഐശ്വര്യമല്ലേ? കഷ്ടകാലം വരാന്‍ പോകുന്നതുകൊണ്ടാണ് അതുവെട്ടാന്‍ തോന്നിയതെന്നായി.
വേരോടെ പിഴുതെടുക്കാഞ്ഞതുകൊണ്ട് കുറ്റിയില്‍ വെള്ളമൊഴിച്ചു. തണല്‍ നല്കി. വീണ്ടും മുളപൊട്ടി. പ്ലാവില്‍ പടര്ന്നു കയറി.
പുസ്തകങ്ങളിലൊന്നും കാണാത്ത ചില മരുന്നുചെടികള്‍ മുറുക്കുന്നത്ത കാണിച്ചു തന്നിരുന്നു. പലപ്പോഴും വേദനയ്ക്കും നീരിനുമൊക്കെ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഔഷധമൂല്യമില്ലാത്ത ഒരു പുല്ക്കൊ ടിയും നമുക്കു ചുറ്റിലുമില്ലെന്നാണ് ചാര്വാണക ദര്ശ്നം. കമ്മല്പ്പൂകവെന്ന് ഞങ്ങള്വിമളിക്കുന്ന ഒരു തരം കൊച്ചു പൂവ് ആറ്റിലൂടെ ഒഴുകി വരുന്നതു കാണാം. അതു ഞങ്ങള്‍ നീന്തിപ്പിടിക്കും. ആറ്റിറമ്പത്തുനില്ക്കു ന്ന ഏതോ മരത്തിന്റെ പൂവാവണം. ആറിനോട് ചേര്ന്നട വഴിയിലൂടെ പോകുമ്പോള്‍ പലപ്പോഴും ആ മരം ഏതെന്ന് നോക്കാറുണ്ട്. പക്ഷേ, അതേതു മരമെന്ന് ഇന്നുമറിയില്ല.

വേനലായാല്‍ വെള്ളം കുറയും. പാറതെളിയും പാറയിടുക്കിലെ ഇത്തിരി മണ്ണില്‍ കല്ലൂര്വമഞ്ചികള്‍ കടുകുമണിപ്പൂക്കളോടെ ഞങ്ങളെ നോക്കും. പഴുത്ത മഞ്ഞ കായയ്ക്ക് ഒരു കുരുമുളകിന്റെ വലിപ്പമേയുള്ളുവെങ്കിലും ഓരോന്നും ശ്രദ്ധയോടെ പറിച്ചെടുത്ത് വായിലിടും.
പുളിയാറലിന്റെ കൊച്ചു വെണ്ടക്ക പോലുള്ള കായ തിന്ന് ചെറിയ പുളിരസമറിയും. ഞൊട്ടാഞൊടിയനും, കാന്താരിപ്പഴവും(ചുക്കുട്ടിച്ചീര, കടുമുടുങ്ങ) , പൂച്ചപ്പഴവുമൊക്കെ ഇങ്ങനെ പ്രിയങ്കരമായിരുന്നു. ഇലവിന്റെ വലിയ മുള്ളുകള്പൊചട്ടിച്ചെടുത്ത് കാപ്പിത്തളിരും ചേര്ത്ത് മുറുക്കും. ഇലവ് ഔഷധമെന്നതിനേക്കാള്‍ തീപ്പെട്ടികമ്പനിക്കാര്‍ വാങ്ങുകയായിരുന്നു.

കാലില്‍ മുള്ളുതറച്ചാല്‍ എരുക്കിന്റെയോ കൂനന്‍ പാലയുടെയോ ഒരുതുള്ളി പാലൊഴിച്ചാല്‍ മതി. മുള്ള് പതിയെ പുറത്തുകടക്കും. എരുക്ക് വഴിയോരങ്ങളിലും ശ്മശാനങ്ങളിലുമൊക്കെയാണ് കൂടുതല്‍ കാണപ്പെടുന്നത്. എരുക്കിന്റെ ഗുണഗണങ്ങള്‍ അനവധിയാണ്. പാമ്പുവിഷത്തെ ഇല്ലാതാക്കന്‍ ഉത്തമ ഔഷധമാണിത്. വിഷചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്തത് എന്നുപറയാം. നാല്പാമരം എന്ന് ആദ്യമായി കേട്ടപ്പോള്‍ ഒറ്റമരമാണിതെന്നായിരുന്നു വിചാരം. വ്രണവും പഴുപ്പുമില്ലാതാക്കാനും പ്രസവക്കുളിക്കും മറ്റും വേതിടാനുമൊക്കെ ഉപയോഗിച്ച നാല്പാമരത്തൊലി നാല് ആലുകളുടെ തൊലിയാണെന്നറിയുന്നത് മറയൂരുവെച്ചാണ്. മറയൂര്കാൊട്ടില്‍ ഞങ്ങള്‍ നടന്നുപോയിടത്തെ ഓരോ ആലും ഇന്നും ഓര്മെയില്‍ നില്ക്കു ന്നു. കാട് അത്ഭുതവും മനസ്സിനെ കുളിര്പ്പിലക്കുന്നതുമായിരുന്നു.

പറമ്പില്‍ നിന്ന നാരുചെടിയുടെ തൊലിയുരിഞ്ഞാല്‍ ബലമുള്ള പൊട്ടാത്ത വള്ളികിട്ടുമായിരുന്നു. തോട്ടികെട്ടാനും വിറകുകെട്ടാനുമൊക്കെ ഉപയോഗിച്ചിരുന്നത് ആ വള്ളിയാണ്. ഒരിക്കല്‍ കാട്ടുചോലയില്‍ നിന്ന് വെള്ളം കുടിക്കുമ്പോഴാണ് ഇടംപിരി വലംപിരിയെന്ന കായ വെള്ളത്തില്‍ വീണുകിടക്കുന്നത് കാണുന്നത്. ഇതേതു മരത്തില്‍ നിന്നു വീണതാണെന്നറിയാന്‍ നോക്കുമ്പോഴാണ് അത്ഭുതപ്പെട്ടത്. അതു നാരുചെടിയായിരുന്നു. ദശപുഷ്പങ്ങളിലെ ചെറൂളയെ അലങ്കാരമാക്കിയത് കണ്ടത് പൊങ്കല്‍ നാളുകളിലായിരുന്നു. തൊഴുത്തിലും വഴിയോരങ്ങളിലും വീടുകളിലും തമിഴര്‍ കൂള എന്നും പൂള എന്നും വിളിച്ചിരുന്ന ചെറൂള തൂക്കിയിരുന്നു.

ഒരിക്കല്‍ കാട്ടില്നിിന്നു മടങ്ങിവന്നപ്പോള്‍ എന്റെ മേലാകെ തടിച്ചുപൊങ്ങിയിരുന്നു. ചേരിന്റെ അലര്ജിലയാണെന്നായിരുന്നു ആദ്യം വിചാരിച്ചത്. ചേരെങ്കില്‍ മരുന്ന് താന്നി. താന്നിയെ വലംവെക്കുകയും ചാരം തേക്കുകയും ചെയ്താല്‍ മാറാവുന്ന അലര്ജിി.
പക്ഷേ, ചെറുതായി പനിക്കാന്‍ തുടങ്ങിയപ്പോഴാണ് ചൂടുപനിയാണോ എന്ന് സംശയിക്കാന്‍ തുടങ്ങിയത്. ആര്യവേപ്പില വിതറി കിടത്തി.
അതെന്തായാലും ഇതുരണ്ടുമായിരുന്നില്ല. ഒരുവര്ഷം് മുന്പാപണ് ചിക്കന്പോസക്‌സ് വന്നത്. കലപോകാന്‍ നിലംപരണ്ട അരച്ചിടാന്‍ പറഞ്ഞു. കുറച്ചുദിവസംകൊണ്ട് കലപൂര്ണോമായും പോകുമെന്നും. മുരിക്കും മൊബൈല്‍ ടവറും തമ്മില്‍ പിണക്കമാണോ?കഴിഞ്ഞ മൂന്നു വര്ഷണമായി വയനാട്ടിലെ മുരിക്കുകള്ക്ക്ി എന്തോ സംഭവിക്കുന്നുണ്ട്. കുരുമുളകു വള്ളി പടര്ത്തി യിരുന്ന മുരിക്ക് ചുരുണ്ടുകൂടി നില്ക്കുന്നു. ഇലയോ പൂവോ ഇല്ലാതെ...പുതിയ നാമ്പുകള്‍ സ്പ്രിങ് പോലെ നില്ക്കു ന്നു. മുള്ളു മുരിക്കുകളാണ് ഉണങ്ങിക്കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ മുരിക്കുകള്‍ നശിക്കാന്‍ തുടങ്ങിയതും മൊബൈല്‍ ടവറുകള്‍ വ്യാപകമായതും ഒരേ സമയത്താണ്. വയനാടന്‍ ജനത അതുകൊണ്ട് ഒരേ സ്വരത്തില്‍ പറയുന്നു. മുരിക്കുകള്‍ ഇക്കോലത്തിലാവാന്‍ കാരണം മൊബൈല്‍ ടവറുകളാണെന്ന്.എന്നാല്‍ മൊബൈല്‍ ടവറും മുരിക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല എന്നു തന്നെയാണുത്തരം. ചില ഊഹാപോഹങ്ങള്‍ മാത്രം.

ഞങ്ങളുടെ ജീവിതത്തില്‍ മുരിക്കിനുള്ള സ്ഥാനം വളരെ വലുതാണ്.. വീടുകഴിഞ്ഞ് ഒരു നുള്ളു മണ്ണുണ്ടെങ്കില്‍ അവിടെ ഒരു മുരിക്കുണ്ടാവും.വേലിയായിട്ടോ, കുരുമുളകു പടര്ത്തിെയ മരമായോ, ആടിനും മുയലിനും തീറ്റയായോ ഒക്കെ..മുരിക്കില ആടിനും മുയലിനും മാത്രമല്ല ഭക്ഷണം. നല്ലൊരു കറിയാണ്. ചീര, മുരിങ്ങയിലപോലെ, താള്, തകരപോലെ....ഔഷധവും..എന്നാല്‍ മുരിക്കു വിറകായി ഉപയോഗിക്കാറില്ല.
മുരിക്കിന്റെ ചാരം അടുപ്പില്‍ മുന്നാഴി ചാരം വീണാല്‍ മൂക്കറ്റം കടം എന്നാണ് ചൊല്ല്.അടുക്കളയില്‍ ഉപയോഗിച്ചില്ലെങ്കിലും പുറത്ത് നെല്ലു പുഴുങ്ങാനും മറ്റും ഉപയോഗിക്കാറുണ്ട്.പുകഞ്ഞ് പുകഞ്ഞിരിക്കും...ചുറ്റും പുക. അധികം ശ്വസിക്കുമ്പോള്‍ തലവേദനിക്കും. ഇലകൊഴിഞ്ഞ് കടും ചുവപ്പുപൂക്കളുമായി നില്ക്കു ന്നതുകാണാന്‍ എന്തുഭംഗിയാണ്. മുരിക്കിന്‍ പൂവ് പറിച്ചാല്‍ കണ്ണുപൊട്ടുമെന്ന് കേട്ടിരുന്നു. മുളളിനെ ഭയന്നാവണം അങ്ങനൊരു കഥ പ്രചരിച്ചത്.

മുരിക്കു കലാപരമായി നട്ടുകണ്ടത് മാട്ടുപെട്ടി ഇന്ഡോു-സ്വിസ് പ്രൊജക്ടിന്റെ വഴിയിലാണ്. റോഡിനിരുവശത്തും മുരിക്കു നട്ട് വളച്ച് ആര്ച്ച് ആകൃതിയില്‍...ആരാണീ സൃഷ്ടിക്കു പിന്നില്‍ എന്ന് കൗതുകം പൂണ്ടുപോകും. ഇതു മുരിക്കു തന്നെയോ എന്ന അമ്പരപ്പും.
മൊബൈല്‍ ടവറുകളാണോ നാശത്തിനു പ്രധാന കാരണം? അതോ മറ്റെന്തെങ്കിലും രോഗമോ?സംശയമില്ല മുരിക്കിന്റെ നാശത്തെ നേരിടുന്നവര്‍ മൊബൈല്ടപവറിനെതന്നെ കുറ്റപ്പെടുത്തും. കാരണം മൊബൈല്‍ ടവര്‍ വന്നതും മുരിക്കു നശിച്ചു തുടങ്ങിയതും ഒരേ സമയത്ത്....
വയനാട്ടില്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ആകാംക്ഷ അടക്കാനാവാത്തതുകൊണ്ട് ഞാന്‍ ഇടുക്കിയിലേക്ക്, അനിയത്തിയെ വിളിച്ചു.

'നീയൊന്ന് പുറത്തിറങ്ങി മുരിക്ക് നോക്ക്...ഇലയ്‌ക്കോ തണ്ടിനോ വല്ല കുഴപ്പോമുണ്ടോ?'
അവള്‍ പറഞ്ഞു.
'എന്തു കുഴപ്പം. വീഴാറായ രണ്ടിലകള്‍ മഞ്ഞച്ചിട്ടുണ്ട്'

അപ്പോള്‍ ഞങ്ങളുടെ മലമുകളില്‍ രണ്ടു ടവറുകളുണ്ടായിട്ടും മുരിക്കിനൊന്നുമില്ല.വേനലില്‍ ഒറ്റ ഇലയില്ലാതെ കടും ചുവപ്പുപൂവും, മഴയില്‍ ഒരുപാട് ഇലകളുമായി മുരിക്കുണ്ട്.റേഡിയോ പ്രവര്ത്തിുക്കുന്ന, ടെലിവിഷന്‍ പ്രവര്ത്തിപക്കുന്ന അതേ വൈദ്യുത കാന്തിക തരംഗങ്ങള്‍ തന്നെയാണ് മൊബൈല്‍ ഫോണിനും. പിക്‌സല്‍ കുറച്ചു കൂടുമെന്നുമാത്രം.

വളരെ വര്ഷതങ്ങളായി ഈ വൈദ്യുത കാന്തിക തരംഗങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്.അന്നൊന്നും ഉണ്ടാവാത്ത മുരിക്കുരോഗത്തിന് ഉത്തരവാദി മൊബൈല്‍ ടവര്‍ ആവാന്‍ വഴിയില്ല.പൊതുവേ പെട്ടെന്ന് ഒടിയുന്ന, കനം കുറഞ്ഞ മരമാണ് മുരിക്ക്.അതേ പോലെ തന്നെയാണ് ശീമക്കൊന്നയും, മുരിങ്ങയുമൊക്കെ..അതിനൊന്നും കുഴപ്പമില്ല താനും.മറയൂരിലെ വഴിയോരത്താണ് ആദ്യമായി പാര്ത്തീയനിയം എന്ന വിഷച്ചെടി കാണുന്നത്. അതുപറിച്ച് കളിക്കരുത്, അടുത്തു നില്ക്കരുത് എന്നൊക്കെ അമ്മച്ചി മുന്നറിയിപ്പു തന്നിരുന്നു. ജൈവാധിനിവേശത്തിന്റെ വിത്തുകള്‍. അമേരിക്കയില്നികന്ന് ഗോതമ്പുചാക്കിനൊപ്പം കടല്ക്ടന്നെത്തിയതാണ്. റേഷന്കനടയുടെ പരിസരത്തുനിന്ന് പടര്ന്നു പിടിച്ച്....ശ്വാസകോശരോഗവും അലര്ജി്യും തൊലിപ്പുറത്ത് അസുഖവും മറ്റനവധി ഗുരുതര പ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഈ വിഷസസ്യത്തെ ലോകത്തിലെ ഏറ്റവും മോശമായ പത്തു കളകളിലൊന്നായാണ് അന്താരാഷ്ട്ര പാര്ത്തീ നിയം ഗവേഷണസംഘം വിലയിരിത്തിയത്.

ആവണക്കും ഉമ്മവും കാഞ്ഞിരവും നഞ്ചും മേന്തോന്നിയുമൊക്കെ മുറ്റത്തായിരിക്കില്ല. അതൊക്കെ ദൂരത്തായിരുന്നു. ആവണക്കിന്കുതല കണ്ടാല്‍ മുന്തിരിക്കുലപോലായിരുന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ കളിക്കാന്‍ പറിച്ചെടുക്കും. ഉന്മാദമുണ്ടാക്കുന്നു എന്ന അര്ഥയത്തില്‍ ഉന്മത്ത എന്ന സംസ്‌കൃതവാക്കില്‍ നിന്നാണ് ഉമ്മം എന്ന പേരുണ്ടായത്. പേപ്പട്ടിവിഷത്തിന് അത്യുത്തമം. 'അയ്യോ എന്നെത്തൊടല്ലേ ഞാന്‍ ശരിയല്ല' എന്ന് മുള്ളോടുകൂടിയ കായ പറയുംപോലെ തോന്നും. മേന്തോന്നിയുടെ പൂവിനാണ് ഭംഗി. മേന്തോന്നിവേര്‍ ചെറിയമാത്രയില്‍ കഴിച്ചാല്‍ മതി മൂന്നുമാസം വരെയുള്ള ഗര്ഭ മലസാന്‍. ഇല താളിയായി തലയില്‍ തേച്ചാല്‍ പേനും ഈരും ചാകും.വാതത്തിന് പ്രധാനമായ ആവണക്കും വിഷചികിത്സയിലാവശ്യമായ ഉമ്മവും ശംഖുപുഷ്പവും, അരളിയുമൊക്കെ സ്വയമേ വിഷമാണെങ്കിലും മറ്റുപലതിനും അത്യാവശ്യമായ മരുന്നുകളാണ്.

ചാമ്പയിലും കരിനൊച്ചിയിലുമായി അമൃതുവള്ളിപടര്ന്നു കിടന്നിരുന്നു. സ്വയം മരണമില്ലാത്തതും മറ്റു ജീവികളെ രോഗവിമുക്തമാക്കി മരണത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്യുന്ന ചെടി. കരിനൊച്ചി കഷായം വെച്ച് വായില്കൊ്ണ്ടാല്‍ വായ്പ്പുണ്ണുകുറയും. മഞ്ഞപ്പിത്തമെന്നുകേട്ടാലേ കീഴാര്നെംല്ലിയെ ഓര്ക്കും . കുടങ്ങലും വെള്ളാവണക്കിന്‍ തളിരുമൊക്കെ പിത്ത നിവാരണിയാണ്. അയിത്തം പാലിക്കുന്ന സസ്യങ്ങള്‍
കറിവേപ്പില, കാന്താരി, തുളസി, പനിക്കൂര്ക്ക , ബ്രഹ്മി തുടങ്ങിയ സസ്യങ്ങളുടെ അടുത്ത് തീണ്ടാരിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ പോകരുതെന്നാണ്. അവ നശിച്ചുപോകുമത്രേ! ഇവയിലൊക്കെ തൊടാതിരുന്നാലും ഉണങ്ങിപ്പോയാല്‍ പാടില്ലാത്ത നേരത്ത് ആരോ വന്ന് പറിച്ചതാണെന്നാണ് കാരണം പറയാറ്. കുറച്ചുനാള്‍ മുന്പാരണ് സുനിലിന്റെ ഉമ്മ കറിവേപ്പിന്തൈ്യ്യുടെ ചുവട്ടില്‍ മീന്വെ ട്ടിക്കഴുകിയ വെള്ളമൊഴിക്കുന്നതു കണ്ടത്. മാംസം കഴുകിയ വെള്ളവും ഒഴിക്കാറുണ്ടത്രേ!ചെറുപ്പത്തിലെ അയിത്തം നീക്കിയാല്‍ ഏതു സമയത്തും പെണ്ണുങ്ങള്ക്ക് അടുത്തുപോകാം. ഏതായാലും കറിവേപ്പ് തഴച്ചുവളരുന്നതാണ് കാണാനായത്.

കര്ക്കിതടകത്തില്‍ ദശപുഷ്പം ചൂടണമെന്നാണ്. പാപനാശകമാണത്രേ! ധനുമാസ തിരുവാതിരയിലും സ്ത്രീകള്‍ ദശപുഷ്പം മുടിയില്‍ ചൂടും.
പക്ഷേ, ഇതു പഴയ കഥ. കൊണ്ടോട്ടിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായ കൂട്ടുകാരി പറഞ്ഞു.
ആര്ക്കുംമിപ്പോള്‍ ദശപുഷ്പമേതെന്ന് അറിയില്ല. പേരു പറയാനറിയുന്നവര്‍ ചുരുക്കം. പേരറിയുന്നവരില്തദന്നെ കണ്ടാലറിയുന്നവര്‍ വിരലിലെണ്ണാവുന്നവര്മാനത്രം. അവളാണ് പറഞ്ഞത് ക്ലാസിലെ ഒരു കുട്ടിക്കും തുമ്പപ്പൂ അറിയില്ലെന്ന്. ഒരു ദിവസം വഴിവക്കില്‍ നിന്നും ഒരു തുമ്പ പറിച്ച് തുമ്പയും പൂവും കാണിച്ചുകൊടുത്തുപോലും. ചെമ്പരത്തിപ്പൂവെന്ന് പറഞ്ഞപ്പോള്‍ ഒരു പയ്യന് ചോദിച്ചത് അതെന്താണെന്നാണത്രേ! അവന്റെ വീട്ടിലുള്ളത് ഇലച്ചെടികളാണ്. വീട്ടില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസ്സില്‍ കയറുന്നു. തിരിച്ചും അതുപോലെയെത്തുന്നു. വീട്ടിലുള്ളതല്ലാതെ മറ്റൊന്നും അവന് പരിചിതമല്ല.

നഗരത്തിലാണെങ്കിലും അവിടെയും പച്ചപ്പുണ്ട്..ചതുപ്പുകളുണ്ട്. അവിടെയൊക്കെ അനവധി സസ്യങ്ങളുണ്ട്. നമ്മെ കാത്തുപോരുന്ന സസ്യങ്ങള്‍. പക്ഷേ, അവയൊന്നും ആരും തിരിച്ചറിയുന്നില്ലെന്നുമാത്രം. എല്ലാം ഏതോ പാഴ്‌ച്ചെടികള്മായത്രം.പത്തുപുത്രനു സമമാണ് ഒരു വൃക്ഷമെന്ന് വൃക്ഷായൂര്വേനദം പറയുന്നു.കോഴിക്കോട് സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു.
മുറ്റത്തൊരു പ്ലാവ്, പേര, രണ്ടു തെങ്ങുകള്‍, കിണര്‍....സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുന്പേോ അയല്ക്കാ രന്‍ ലോഹ്യത്തില്‍ പറഞ്ഞു. 'എന്തിനാ ഈ പ്ലാവ്...?''ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും' ആ പറഞ്ഞതിന്റെ അര്ത്ഥംട പിന്നീടാണു മനസ്സിലായത്്. അതിരിനോടു ചേര്ന്നാ്ണ് പ്ലാവ്. ഇപ്പോള്‍ തൈ മരമാണ്. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റയല്വീ്ട്ടുകാരുടെ മരങ്ങളില്നിുന്ന് ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത് ചീഞ്ഞ്് ഈച്ചയാര്ക്കു ന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.ആ വര്ഷംപ ഞങ്ങളുടെ പ്ലാവ് കന്നി കായ്ച്ചു. കണ്ടിട്ട് വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...തെക്കുവശത്തെ അയല്ക്കാ ര്ക്ക്ങ ഞങ്ങളുടെ പ്ലാവ് പ്രശ്‌നമല്ല. അവര്‍ക്കും പ്രശ്‌നം അവരുടെ കിണറിനു മുകളിലേക്കു വീഴുന്ന മാവിലകളാണ്. ഇലകള്‍ കിണറിനകത്തുവീണ് ചീയുന്നു. കുടിക്കുന്ന വെള്ളമല്ലേ?

കഴിഞ്ഞവര്ഷംി അയല്ക്കാ രുടെ ശല്യം സഹിക്കാനാവാതെ മാവും പ്ലാവും വെട്ടി. അതു കണ്ടിട്ട് ഞങ്ങള്‍ അയല്ക്കാ രന്റെ വശത്തേക്കു നീണ്ടുനിന്ന കമ്പുകള്‍ വെട്ടാന്‍ ഏര്പ്പാ്ടുചെയ്തു. സൈ്വരം കിട്ടാന്‍. പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോള്‍ പ്ലാവുണങ്ങാന്‍ തുടങ്ങി.
കഴിഞ്ഞ വേനലില്‍ കുംഭമാസം തുടക്കത്തില്‍ തന്നെ മാവില വീണിരുന്ന കിണറില്‍ വെളളം വറ്റി. 'മാവ് വെട്ടിയതുകൊണ്ടായിരിക്കുമല്ലേ?' അവര്‍ സംശയം പ്രകടിപ്പിച്ചു.അപ്പോള്‍ എനിക്കൊരോര്മ.. ചട്ടിയില്‍ ചെടികള്‍ നട്ടിരിക്കുന്നതു കണ്ടപ്പോള്‍ നാട്ടിന്‍ പുറത്തുകാരി സരോജചേച്ചി പറഞ്ഞു. 'ആ ചെടിയൊക്കെ നെലത്തു നട്. എന്നാലേ മഴ പെയ്യുമ്പോള്‍ വെള്ളമിറങ്ങി കെണറ്റില് വെളളമുണ്ടാവൂ....'
മുറ്റത്ത് പുല്ലുനട്ടപ്പോള്‍, വീടിനോട് ചേര്ന്ന് വള്ളിച്ചെടി പടര്ത്തി യപ്പോള്‍, ടെറസിനുമുകളില്‍ മത്ത പടര്ന്ന പ്പോള്‍, മതിലിനോട് ചേര്ന്ന്ല ഇലച്ചെടികള്‍ വളര്ന്നരപ്പോള്‍ കാണുന്നവരൊക്കെ ഇഴജീവികള്‍ കയറുമെന്നു പറഞ്ഞു.

വീടിനുചുറ്റും കാടുപിടിച്ച പറമ്പും അതിലൊക്കെ പാമ്പും പഴുതാരയും തേളും ജീവിച്ചതിനൊപ്പം തന്നെയല്ലേ ദേവിയാറില്‍ ഞങ്ങളും പിച്ചവെച്ചത്. ഇടക്കവര്‍ കാര്യമന്വേഷിക്കാന്‍ ഏലച്ചുവട്ടില്‍ നിന്നും കുരുമുളകുകൊടികള്ക്കി ടയില്‍ നിന്നും കയറിവന്നില്ലേയ്യമരത്തൂണിന്റെ വിള്ളലിലിരുന്ന് മൂന്നോ നാലോ തവണ എന്നെ തേള്‍ കുത്തിനോവിച്ചില്ലേയ്യ.പിന്നെന്തിനു നഗരത്തിലെ ഇത്തിരിപ്പോന്ന പച്ചപ്പിനെ ഞാന്‍ ഭയക്കണം. മൂന്നുവയസ്സുകാരി മകളുടെ കൈപിടിച്ചു നടക്കുമ്പോള്‍ വഴിയരുകില്‍ തലനീട്ടിനിന്ന ചെടിയെചൂണ്ടിഇതാണ് ചെറൂളയെന്നും ഉഴിഞ്ഞയെന്നും അവളോട് പറഞ്ഞു.ആരും കാണാതെനിന്ന തിരുതാളിപ്പൂവ് അവള്ക്കി്റുത്തു കൊടുത്തു.

തുമ്പയും ചട്ടുകത്തലയനും തുളസിയും മഷിത്തണ്ടും ഞാഞ്ഞൂലും പൂമ്പാറ്റയുമെല്ലാം




മൈന ഉമൈബാന്‍

തുമ്പയും ചട്ടുകത്തലയനും തുളസിയും മഷിത്തണ്ടും ഞാഞ്ഞൂലും പൂമ്പാറ്റയുമെല്ലാം റെക്കോര്ഡ്് ബുക്കില്‍ വെട്ടി ഒട്ടിക്കാന്‍ കടയില്‍ നിന്ന് കിട്ടുന്ന വെറും ചിത്രങ്ങളാണ് കുട്ടികള്ക്കി ന്ന്. ചെരിപ്പിട്ടുമ മാത്രം മുറ്റത്ത് നടക്കാന്‍ ശീലിച്ചിട്ടുള്ള ആധുനിക കുട്ടികള്ക്ക് തൊടിയിലും പാടത്തും കാട്ടിലും മേട്ടിലും ബാല്യകൗമാര യൗവനങ്ങള്‍ ജീവിച്ച ഒരു തലമുറയുടെ കഥ അത്ഭുതപ്പെടുത്തുന്ന ഒന്നായിരിക്കും.

പണ്ട്, വീടിനു പുറകിലെ മലയുടെ തുഞ്ചത്ത് മിന്നാമിനുങ്ങുകള്‍ ചേക്കേറുന്നൊരു മരമുണ്ടായിരുന്നു!അക്കരെയും ഇക്കരെയും കണ്ണെത്തുംദൂരം മലകളായിരുന്നതുകൊണ്ട് ഞങ്ങള്‍ കുട്ടികളുടെ മനസ്സെപ്പോഴും മലയുടെ തുഞ്ചങ്ങളിലായിരുന്നു. നിരന്നു നിന്ന മരങ്ങള്‍ ഏതെന്നൊന്നും അറിയില്ലെങ്കിലും അവ ഓരോ രൂപങ്ങളായി ഞങ്ങള്‍ കണ്ടു. സാരിയുടുത്ത ചേച്ചി, തലയില്‍ പുല്ലുമായി നില്കുചി ന്ന ചേടത്തി, കുതിര, ഒട്ടകം തുടങ്ങി പലതരത്തില്‍ ആ മരങ്ങള്ക്ക് ഞങ്ങള്‍ പേരു നല്കിു. അത്തരം പേരു നല്കരലിനിടയിലേക്കാണ് തീപ്പാല എന്നൊരു ചെടിയെക്കുറിച്ച് കേള്ക്കു ന്നത്. മിന്നാമിനുങ്ങുകള്‍ ചേക്കേറുന്ന മരമായിരുന്നു അത്! രാത്രികാലങ്ങളില്‍ മലമുകളിലേക്കു നോക്കുമ്പോള്‍ ആ മരത്തില്‍ മാത്രം കൊച്ചുകൊച്ചുവിളക്കുകള്‍ മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരിക്കും.

മിന്നാമിനുങ്ങുകളാണെന്നും അല്ലെങ്കില്‍ ആ ചെടിയുടെ പൂവിലോ ഇലയിലോ എന്തോ അത്ഭുതം സംഭവിക്കുന്നുഎന്നും ആളുകള്‍ വിശ്വസിച്ചു. പകല്‍ ഒന്നും സംഭവിക്കാതെ മരം നിന്നു. പ്രകാശം പരത്തുന്ന മരമുണ്ടായിരുന്നു എന്നല്ലാതെ എന്താണെന്നോ അതിലെന്തു പ്രതിഭാസമാണ് സംഭവിക്കുന്നതെന്നോ ആരും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നു വേണം കരുതാന്‍. നിര്ഭാ്ഗ്യവശാല്‍ ഞങ്ങളുടെ ഓര്മംയില്‍ ആ മരമില്ല. വിറകിനുവേണ്ടിയോ മറ്റോ മുറിച്ചിരിക്കാം.

അല്സ്റ്റോ ണിയ വെനുനേറ്റ എന്ന അണലിവേഗമാണ് തീപ്പാല എന്ന പേരില്‍ അറിയപ്പെടുന്നതെങ്കിലും മിന്നാമിനുങ്ങുചെടിയും തീപ്പാല എന്ന പേരിലാണ് അവിടെ അറിയപ്പെട്ടിരുന്നത്. അതുപക്ഷേ, പ്രകാശം പരത്തുന്നതുകൊണ്ടായിരിക്കാം. പ്രകാശം പരത്തുന്ന തീപ്പാലതന്നെയാണോ അണലിവേഗമെന്നറിയാന്‍ അന്വേഷിച്ചുനോക്കി. നിരാശയായിരുന്നു ഫലം. അണലിവേഗത്തിന് വെളുത്തപൂക്കളുണ്ടാകുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇങ്ങനെ ഒരു പ്രതിഭാസമില്ലെന്ന്, അല്ലെങ്കില്‍ ഏതെങ്കിലും കാട്ടുസസ്യം പ്രകാശിക്കുന്നതായി അറിവില്ലെന്ന് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത് സി. എസ്. ധന്യ പറഞ്ഞു.


കാട്ടിലേക്കുള്ള കന്നിയാത്ര അഞ്ചാം വയസ്സിലായിരുന്നു. അതൊരിക്കലും കാടിനെ, സസ്യങ്ങളെ അടുത്തറിയാനുള്ള യാത്രയായിരുന്നില്ല. വിറകുവെട്ടുകാരന് ഉച്ചയൂണുമായിപോകുമ്പോള്‍ അമ്മച്ചി എന്നെയും ഒപ്പം കൂട്ടിയതാണ്. പറമ്പിന്റെ തെക്കേ അതിരിലെ ചെരിഞ്ഞ പാറകേറിയാല്‍ പിന്നെ നിരന്ന പാറയും പുല്മേകടും കടന്ന് പൂസ്വാമിയുടെ പറമ്പിലെ മുനിയറയുടെ കിഴക്കുവക്കത്തുകൂടിയ്യ കുറേ നടക്കണമായിരുന്നു. ഇത്രദൂരം ഞാന്‍ നടക്കുമോ എന്നായിരിക്കാം അന്ന് അമ്മച്ചി ആശങ്കപ്പെട്ടത്. ഒരുകൂട്ട് എന്നതിലപ്പുറം കാടുകാണിക്കാനൊന്നുമല്ല എന്നെയും കൂട്ടി നടന്നത്. പക്ഷേ, ഇന്നും ആ യാത്ര എന്റെ ഓര്മലയിലുണ്ട്.

പൂസ്വാമിയുടെ പറമ്പ് തീരുന്നിടത്ത് ചതുപ്പുനിലത്തോട് ചേര്ന്ന് ഒരു ചോരക്കാലി വീണുകിടന്നിരുന്നു. കുറച്ചൊക്കെ വെട്ടിപ്പൊളിച്ച നിലയിലായിരുന്നു അതുകിടന്നിരുന്നത്. രക്തചന്ദനത്തിന്റെ നിറത്തോട് ചേര്ന്നപ ആ മരത്തില്‍ ഞാന്‍ ചേര്ന്നു നിന്നു. ചോരക്കാലിയുടെ വലിപ്പത്തെ അളക്കാനായിരുന്നു ആ നില്പ്. വിറകിനും പുല്ലിനും ആളുകള്‍ ആ പ്രദേശത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. അതുകൊണ്ടുതന്നെ അത്ര വലിയ കാടൊന്നുമായിരുന്നില്ല അവിടം. ഒരു മൊട്ടക്കുന്ന്. ഇടയ്ക്കിടെ ഉയരമുള്ള മരങ്ങള്‍. കൊച്ചുമരങ്ങളോ ചെടികളോ കാര്യമായിട്ടില്ലായിരുന്നു.

ഇന്നവിടം വലിയ'കാടാ'ണ്. വനം വകുപ്പ് ജണ്ടകെട്ടിത്തിരിച്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പക്ഷേ, അതിലധികവും ഒരു മരമെന്നുപോലും വിളിക്കാനാവാത്ത അക്കേഷ്യകളാണ്. ആദ്യയാത്രയിലെ ഓര്മ്യില്‍ നിന്നത് ചോരക്കാലിതന്നെയാണ്. മലയിറങ്ങുന്നിടത്ത് ഞങ്ങള്ക്ക് കുറച്ചുസ്ഥലമുണ്ട്. തലച്ചുമടുമായി വരുന്നവര്‍ ആ പറമ്പിലെ മയിലെള്ളിന്‍ ചുവട്ടിലായിരുന്നു ഭാരമിറക്കി വിശ്രമിച്ചിരുന്നത്. കാട്ടില്നി്ന്നു കൊണ്ടുവരുന്ന മയിലെള്ളിന്റെ മഞ്ഞവിറക് കണ്ടിട്ടുണ്ട്. എന്നാല്‍, ആ മരം ആദ്യമായി കാണുകയായിരുന്നു. നീണ്ടുനിവര്ന്നൊ്രു മരം. കൊച്ചുകൊച്ചിലകള്‍. അക്കൊല്ലം അമ്മായി പ്രസവിച്ചപ്പോള്‍ വേതുവെള്ളത്തില്‍ മയിലെള്ളിന്റെ ഇല കണ്ടു.

മുസ്‌ലിങ്ങള്ക്കി്ടയില്‍ ബറാഅത്ത് രാവിനു മുന്പാ്യി തേരകത്തില കൊണ്ടുളള 'തേച്ചുകഴുകല്‍' ഒരാഘോഷമാണ്. ആത്മാക്കളെ പരലോകത്തുനിന്ന് സ്വന്തം വീടുകളിലേക്ക് പറഞ്ഞുവിടുന്നത് ബറാഅത്ത് രാവിലാണെന്നാണ് വിശ്വാസം. ശരീരം നഷ്ടപ്പെട്ടവരായതുകൊണ്ട് ആത്മാക്കള്‍ എവിടെയും വന്നിരിക്കാം. പക്ഷേ, വൃത്തിവേണം. അല്ലെങ്കില്‍ പരേതാത്മാവ് കോപിക്കും. ശപിക്കും. അതുകൊണ്ട് പായ, വിരിപ്പുകള്‍, പാത്രങ്ങള്‍ മുതല്‍ ചവിട്ടുപായ വരെ കഴുകി വൃത്തിയാക്കും. ഒപ്പം തടിയുപകരണങ്ങളും. മേശ, കട്ടില്‍, കസേര, കുരണ്ടി, ചിരവ തുടങ്ങിയ തടിയില്‍ തീര്ത്തക ഉപകരണങ്ങള്‍ തേച്ചുകഴുകാന്‍ ഉപയോഗിക്കുന്നത് തേരകത്തിലയാണ്. അന്നും ഇന്നും. തേരകത്തിലയ്ക്ക് നല്ല അരമുണ്ട്. ഈ ഇലകൊണ്ട് തേച്ചുകഴുകിയാല്‍ ഏതു ചെളിയും ഇളകും. സോപ്പും ചകിരിയുമൊന്നും വേണ്ട.

ഞങ്ങളുടെ നാട്ടിലെ ഏതുകുട്ടിയും ആദ്യം കണ്ടുതുടങ്ങുന്ന ഔഷധസസ്യമാണ് പനിക്കൂര്ക്ക . കുറുകല്‍, ജലദോഷം, ശ്വാസതടസ്സം, പനി എന്തുവന്നാലും ആദ്യത്തെ മരുന്ന് പനിക്കൂര്ക്കടയില വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് തേനോ കല്ക്കമോ ചേര്ത്തു കൊടുക്കും. സമാനമാണ് തുളസിയുടെ കാര്യവും. ചെറിയവിഷത്തിന് തുളസിയിലയും മഞ്ഞളും അരച്ചു പുരട്ടും. ജലദോഷത്തിന് ഇലയിട്ട് എണ്ണമൂപ്പിക്കും.

സ്‌കൂളില്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ഏറ്റവും അടുപ്പം തോന്നിയത് സ്ലേറ്റുപച്ചകളോടാണ്. വെറ്റിലപ്പച്ച എന്ന മഷിത്തണ്ടും, അപ്പൂപ്പന്താലടിയുടെ തണ്ടും പാറപ്പച്ചയും തേടി നടക്കും. ഇടക്കയ്യാലകളില്‍ ഇടതൂര്ന്നുറ നില്ക്കുകയാവും വെറ്റിലപ്പച്ച. ഗന്ധത്തിലും ആകൃതിയിലും വെറ്റിലയോട് സാമ്യമുള്ളതുകൊണ്ടാവണം മഷിത്തണ്ടിന്് വെറ്റിലപ്പച്ചയെന്ന്് പേരുവന്നത്. ആര്ക്കുതമൊരു കാര്യവുമില്ലെന്നുതോന്നും അപ്പൂപ്പന്താലടി കണ്ടാല്‍. ഇഞ്ചിക്കും കപ്പയ്ക്കും കളപറിക്കുമ്പോള്‍ ഗമയില്‍ നില്ക്കുന്ന ഇവരെ പറിച്ചൊരേറാണ്. പക്ഷേ, കുട്ടികള്ക്ക തിനെ മറക്കാനാവില്ല. മാംസളമായ തണ്ടുകള്‍ ഒടിച്ചെടുത്ത് സ്ലേറ്റുമായ്ക്കും. പൂവ് മൂപ്പായി പൊട്ടുന്നത് കാറ്റത്ത് പറക്കുമ്പോള്‍ ഒപ്പം ഓടി, വീണ്ടും ഊതിപ്പറത്തി...പറന്ന്..പറന്ന്...

ഒരുകുട്ടി പൂവാങ്കുറുന്തലും കറുകയും മുക്കുറ്റിയും നിലപ്പനയുമൊക്കെ മനസ്സിലാക്കുന്നത് പെട്ടൊന്നൊരു ദിവസം സസ്യങ്ങളെ പഠിക്കാനിറങ്ങുന്നതുകൊണ്ടല്ല. വളരെ പതുക്കെ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുകയാണ് ഓരോന്നും. നിലത്ത് കൊച്ചുതെങ്ങിനെ കാണുകയാണ് മുക്കൂറ്റിയിലൂടെ-എണ്ണകാച്ചാന്‍ കയ്യോന്നി നോക്കി അമ്മയുടെ കൈപിടിച്ചു നടക്കുമ്പോഴാവും മുയല്‍ ചെവിയനെ കാണുന്നത്. ചുമച്ച് തൊണ്ടപൊട്ടുമ്പോള്‍ മുയല്‍ ചെവിയന്റെയും ആടലോടകത്തിന്റെയും കൈയ്പ്പറിയും.
ഒരുപാട് ഈറ്റത്തുറുകളുണ്ട് നാട്ടില്‍. അത് കുറേ സസ്യങ്ങളെയും ചെറുജീവികളേയും പക്ഷികളേയും സംരക്ഷിക്കുന്നു. സസ്യങ്ങളിലൊന്നാണ് കാട്ടുപടവലം.

മുന്പ്ി പല ചെറുപ്പക്കാരും ഉപ്പും അരിയും പലവ്യജ്ഞനങ്ങളുമായി കാട്ടിലേക്കു പോയിരുന്നു, ഈറ്റവെട്ടു തൊഴിലാളികളെപ്പോലെ. ഇവര്‍ പോയത് കാട്ടുപടവലം തേടിയായിരുന്നു. ആഴ്ചയിലൊരിക്കല്‍ വരും. വീണ്ടും പോകും. അന്നൊക്കെ പടവലം പറിക്കാന്‍ പോയി എന്നു കേള്ക്കുടമ്പോള്‍ ഇതെന്തിനായിരിക്കും എന്നു തോന്നിയിരുന്നു. ചികിത്സിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗുണമറിയുന്നത്. വിഷത്തിനും, വ്രണത്തിനും, രക്തശുദ്ധിക്കും, ചര്മ.രോഗത്തിനും വിരേചനത്തിനുമെല്ലാം ഉപയോഗിക്കുന്നതാണിത്.

ഞങ്ങളുടെ പറമ്പിനെയാകെ തണല്വിചരിച്ചു നില്ക്കുന്ന ഒരു ആഞ്ഞിലിയുണ്ട്. അതിരിലെ മലയേക്കാള്‍ ആഞ്ഞിലിക്കാണു പൊക്കമെന്ന് അടുത്തു നില്ക്കുമ്പോള്‍ തോന്നിയിരുന്നു. അത്രയും പൊക്കത്തിലും വണ്ണത്തിലുമാണ് അതിന്റെ നില്പ്. രണ്ടോ മുന്നോ കിലോമീറ്റര്‍ അകലെ നിന്നു നോക്കിയാല്‍, അല്ലെങ്കില്‍ അക്കരെ മലയില്‍ നിന്നു നോക്കിയാല്‍ ഞങ്ങളുടെ പറമ്പിന്റെ അടയാളമായികണ്ടിരുന്നത് ഈ ആഞ്ഞിലിയിലായിരുന്നു. ആഞ്ഞിലിയുടെ ചുവട് പെരുംകാടാണ്. കല്ലാലും കൊങ്കിണിയും വട്ടയും വെള്ളിലയും പലതരം വള്ളികളും പാഴ്‌ച്ചെടികളും നിറഞ്ഞകാട്. അതുകൊണ്ട് ചുവട്ടിലേക്കൊന്നും പോകാറില്ല. ഇത്രവലിയ മരമായിരുന്നിട്ടും ഒരു ചക്കതരാന്‍ അതിനായില്ല. ആഞ്ഞിലി മച്ചിപ്ലാവായിരുന്നില്ലെന്നത് സത്യമാണ്. കൊച്ചുകൊച്ചുകുരു, ചിലപ്പോള്‍ ചക്കയുടെ മുള്ളന്‍ തൊലി ചിതറി കിടന്നിരുന്നു. ഉയരമാവണം ചിതറിപ്പോകുന്നതിന് കാരണം. പ്രായമായതുകൊണ്ട് കായ്്ഫലം കുറവായിരുന്നിരിക്കുകയുമാവാം.

അവിടെനിന്നും കുറച്ചുമാറി പാലയുടെ കുറ്റി തളിര്ത്തു നിന്നിരുന്നു. പാലയാണ്. പേടിക്കണം! പാലക്കെപ്പോഴും അപസര്പ്പിക കഥകളുമായാണ് ബന്ധം. പക്ഷേ, അതിനുചുവട്ടിലൂടെ നട്ടുച്ചയ്ക്കുപോലും നടന്നിട്ടുണ്ട്്. ചുവട്ടിലിരുന്നിട്ടുണ്ട്് മറയൂരിലെ കാച്ചാംകാട്ടില്‍ ഒരു വശത്ത്് ഊരുകാരുടെ ശ്മശാനവും മറുവശത്ത് ചക്ലിയ ശ്മശാനവുമായിരുന്നു. കാച്ചാംകാടെന്നുപറഞ്ഞാല്‍ എല്ലാവര്ക്കും ഭയമായിരുന്നു. അവിടെയാണ,് വഴിവക്കിലെ ചെമ്പകച്ചോട്ടില്‍ ഒരുരാത്രി നന്നായി കിടന്നുറങ്ങിയതെന്ന് അന്തോണിച്ചേട്ടന്‍ പറഞ്ഞത്. അന്ന് മൂന്നാംക്ലാസ്സിലായിരുന്ന എന്റെ മനസ്സിലെ പ്രേതം, പിശാച്, യക്ഷി തുടങ്ങിയവരിലുള്ള വിശ്വാസത്തെ ആകെ മാറ്റിമറിക്കുന്നതായിരുന്നു ആ വിവരണം.പാല, ചെമ്പകം, പന, പാല്മകരങ്ങള്‍ തുടങ്ങിയവയാണ് ഇവരുടെ ഇരിപ്പിടങ്ങള്‍.

തേങ്ങയിടുന്ന സമയത്ത് മണ്ഡരിബാധിച്ചതുപോലെയുള്ള ചകിരിത്തൊണ്ടിലെ അടയാളങ്ങള്‍, കാമ്പിന് ഭംഗിയില്ലായ്മ കണ്ടാല്‍, പൊതിച്ചെടുത്താല്‍ ചിരട്ടമാത്രമേ ഉള്ളൂവെങ്കില്‍ കുറ്റം തേരിനാണ്. രാത്രികാലങ്ങളില്‍ തെങ്ങിന് ചേര്ന്ന് തേരോട്ടമുണ്ടത്രേ! തേരൂമ്പൂന്നതാണെന്ന് നാട്ടുമൊഴിയില്‍ പറയും. തേരിനേയും ഗന്ധര്വ്നേയുമൊക്കെ തടയാനാണ് പറമ്പിന്റെ മൂലകളില്‍ നായ്ക്കരിമ്പ് നടുന്നത്. പാറയില്‍ ചൂല്പുയല്ല് വളര്ന്ന്യ നില്ക്കും. മൂപ്പായാല്‍ ഈ പുല്ല് മുറിച്ചുകൊണ്ടുവന്നാണ് അകമടിക്കാനുള്ള ചൂലുണ്ടാക്കുന്നത്. വീടുമേയാനുള്ള പോതപ്പുല്ലിന്റെ പൂങ്കുലയും ചൂലിനെടുക്കും. ചൂല്പുൊല്ലിനെക്കാളും ബലം കൂടും. പട്ടിത്തിനയും ഉപയോഗിക്കുന്നവരുണ്ട്. പുല്ലുകളില്‍ കേമന്‍ തെരുവപ്പുല്ലെന്നു വിളിക്കുന്ന ഇഞ്ചിപുല്ലാണ്. തെരുവപ്പുല്ലില്ലാത്ത പറമ്പോ, കാടോ ഇല്ലെന്നുപറയാം. കൃഷിയായി നിര്ത്തു ന്നവരുമുണ്ട്. തൈലംവാറ്റി വില്ക്കാവനാണിത്.

കോഴിപ്പേന്‍ പെരുകിയാല്‍ ചതച്ച് കൂട്ടിലും പരിസരത്തുമിട്ടാല്‍ മതി. ജലദോഷവും കഫക്കെട്ടുമുണ്ടാവുമ്പോള്‍ പുല്ലിട്ട് തിളച്ച വെള്ളത്തില്‍ ആവി പിടിക്കാം. എല്ലാത്തിലുമേറെ സുഗന്ധദ്രവ്യങ്ങളില്പെതടുന്നു എന്നതാണ്. അണുനാശിനിയുമാണ്. തൈലത്തിലെ പ്രധാനഘടകമായ സിട്രാള്‍ വിറ്റാമിന്‍ 'എ'യുടെ സംശ്ലേഷണത്തിന് ഉപയോഗിക്കുന്നു.സ്‌കൂളിലേക്കുപോകുമ്പോള്‍ തെരുവപ്പുല്ലിന്റെ അറ്റങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടും. അധ്യാപകരുടെ ചൂരല്പ്ര യോഗത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്ഗം്. പഠിക്കാത്തതിന് അടിവാങ്ങുന്ന കുട്ടിയായിരുന്നില്ല ഞാന്‍. എന്നിട്ടും കൂട്ടുകാര്‍ കെട്ടുന്നതു കാണുമ്പോള്‍ കെട്ടിപ്പോകും. ഉള്ളില്‍ ഭയമുണ്ടല്ലോ! ഏഴാംക്ലാസ്സില്‍ വെച്ച് കണക്കിന്റെ ക്ലാസ് പരീക്ഷക്കിടയിലാണ് ചിന്നമ്മ ടീച്ചര്‍ ഒരു വടിവെട്ടിക്കൊണ്ടുവരാന്‍ പറഞ്ഞത്. ക്ലാസിനു പുറകിലെ കാട്ടില്‍ നിന്ന് പാണല്വിടിയൊടിച്ചു. അന്ന് വടികൊടുത്ത് അടിവാങ്ങിയത് അടുത്തിരുന്ന കൂട്ടുകാരിക്ക് ഉത്തരം കാണിച്ചുകൊടുത്തതിനായിരുന്നു.

നവജാതശിശുക്കള്ക്ക്് ചീത്തയുടെ ഉപദ്രവമുണ്ടാകാതിരിക്കാന്‍ പ്രതിരോധത്തിന്റെ വേലി തീര്ക്കുിന്നു പാണലില. കൊച്ചുകുട്ടികളുമായി യാത്രചെയ്യുമ്പോള്‍ അവരുടെ ഉടുപ്പില്‍ പാണലില വെക്കും. അമ്മമാര്‍ മാറില്‍ പാണലിലവെച്ചാല്‍ മുലപ്പാല്‍ കേടാകില്ലെന്നാണ് വിശ്വാസം.
ആര്ക്കെശങ്കിലും അടികിട്ടിയാല്‍ 'ഇഞ്ച ചതക്കുന്നപോലെ ചതച്ചു' എന്നാണ് പറയാറ്. ഇഞ്ച എന്നാല്‍ വളളി വര്ഗകത്തില്പ്പെകട്ട സസ്യമാണ്. കൂമുള്ളും ഈ ഗണത്തില്പ്പെ ടും. മൊത്തത്തില്‍ മുള്ള്. അത്രയെളുപ്പത്തില്‍ വെട്ടിയെടുക്കാമെന്നു കരുതേണ്ട. പരിചയസമ്പന്നര്ക്കേ് ഇഞ്ചവെട്ടാന്‍ പറ്റൂ. വെട്ടിയെടുത്ത് മുള്ളുകളഞ്ഞ് വലിയ മുട്ടിത്തടിക്കുമുകളില്വെ്ച്ച് ചതച്ചെടുക്കണം. തോലാണ് ഉപയോഗയോഗ്യം. ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്ക്ക് താളിയും ഇഞ്ചയുമില്ലാതെ കുളി ചൊവ്വാവില്ല.

താളിയെന്നാല്‍ വെള്ളിലയോ, ചെമ്പരത്തിയോ, കുറുന്തോട്ടിയോ, പാടത്താളിയോ ഏതുമാവാം. ഓരോരുത്തരുടെയും തലക്കുപിടിക്കുംപോലെയാണ് താളിയുടെ തിരഞ്ഞെടുപ്പ്്. ഏതു താളിക്കുമൊപ്പം ഇഞ്ചചേര്ക്കും . തണുപ്പിനെ കുറയ്ക്കും. ചെളിനന്നായി ഇളക്കും. പേറ്റുകുളിക്ക് ഇഞ്ചക്കൊപ്പം വെള്ളിലയാണ് കൂടുതല്‍ ഉപയോഗിച്ചു കാണുന്നത്. പാടത്താളിയുടെ കിഴങ്ങ് വിഷത്തിനും ചര്മളരോഗങ്ങള്ക്കും രക്തശുദ്ധിക്കും ഉപയോഗിച്ചു വരുന്നു. വിരിപ്പു വിതയില്‍ തുടങ്ങുന്നു ഹൈറേഞ്ചുകാരുടെ നെല്ലുമായുള്ള ബന്ധം. കാടു വെട്ടിത്തെളിച്ച് കത്തിച്ച് ആ പറമ്പില്‍ നെല്ലുവിതയ്ക്കുന്നതാണ് വിരിപ്പു വിത. ചാമ, കുറുമ്പുല്ല്, എള്ള് തുടങ്ങിയവയൊക്കെ വിതയ്ക്കുന്നവരുണ്ട്. വിരിപ്പുവിത കൊയ്‌തെടുത്ത ശേഷമാണ് പറമ്പില്‍ മറ്റുകൃഷികള്‍ തുടങ്ങുന്നത്. ഞങ്ങളുടെ നാട്ടിലെ പലരുടേയും വയസ്സ് വിരിപ്പു വിതയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. സ്‌കൂളില്‍ ചേര്ക്കാ ന്‍ ജനനത്തീയതി ചോദിക്കുമ്പോള്‍ പല രക്ഷിതാക്കളും അര്ഥു ശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നതാണ്.

'വിരിപ്പു വെതച്ച കൊല്ലമുള്ളതാ..'.

വിമാനമില്ല: സൗദി മലയാളികള്‍ ദുരിതത്തില്‍


തിരുവനന്തപുരം: റിയാദില്‍ ചൂടുസമയത്ത് കൊടുംചൂടും തണുപ്പുസമയത്ത് അസ്ഥിനുറുങ്ങുന്ന തണുപ്പുമാണ്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കൂടാതെ, കിടക്കാന്പോകലും ഇടമില്ലാതെ റിയാദ് എയര്പോങര്ട്ടി ല്‍ ഇരിക്കണം. എത്തുന്നവരില്‍ ചിലപ്പോള്‍ പെട്ടെന്ന് ആസ്പത്രിയില്‍ എത്തിക്കേണ്ട രോഗികളുണ്ടാകും. അവരില്‍ ചിലരോടൊപ്പം നഴ്‌സുമാര്‍ കൂടെ പോകേണ്ടതായി വരും. മൂന്നും നാലും ദിവസം എയര്പോുര്ട്ടി ല്‍ കിടക്കേണ്ടിവരുന്നതുകൊണ്ട് അവര്‍ രോഗികളോടൊപ്പം ചെല്ലാന്‍ മടിക്കുന്നു. മാത്രമല്ല, ഇവിടത്തെ നഴ്‌സുമാര്ക്ക്് സൗദി സര്ക്കാ ര്‍ സൗദി എയര്ലൈുന്സിനലേയ്ക്ക് മാത്രമേ ടിക്കറ്റ് നല്കുസന്നുള്ളൂ. സൗദി എയര്ലൈേന്സ്ക എവിടേയ്ക്ക് പോകുന്നോ അവിടേയ്ക്ക് മാത്രം. എയര്പോനര്ട്ടി ല്‍ നിന്നും ഒരു ചായ വാങ്ങണമെങ്കില്‍ അഞ്ച് റിയാല്‍ കൊടുക്കണം. അതായത് അറുപത് രൂപ . 'സൗദിയിലെ ജിസാന്‍ അല്‍-അഹദില്‍ എസ്.പി.സി.സി. മെയിന്റനന്സ്് വകുപ്പിലെ ജീവനക്കാരന്‍ വി. ലഞ്ചു വര്ഷ‍ങ്ങളായി അനുഭവിക്കുന്ന ദൈന്യാവസ്ഥ വിവരിക്കുന്നു.

തിരുവനന്തപുരത്തുനിന്ന് സൗദി അറേബ്യയിലേയ്ക്കുള്ള വിമാനസര്വീകസുകള്‍ വര്ഷകങ്ങള്‍ പിന്നിട്ടിട്ടും മൂന്ന് സര്വീനസിലൊതുങ്ങി നില്ക്കു ന്നു. ദമാമിലേയ്ക്ക് ബുധനാഴ്ചയും റിയാദിലേയ്ക്ക് ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് എയര്‍ ഇന്ത്യയുടെ 'സര്വീ സുകള്‍'. ഇവയുടെ മടക്കയാത്രകളിലാണ് സൗദി മലയാളികള്‍ നാട്ടിലെത്തുന്നത്. ചില ദിവസങ്ങളില്‍ ക്യാന്സ്ല്‍ ചെയ്യപ്പെടുകയും പല ദിവസങ്ങളിലും മണിക്കൂറുകള്‍ വൈകിയെത്തുകയും ചെയ്യുന്ന ഈ 'സര്വീലസുകള്‍' പതിനായിരക്കണക്കിന് വരുന്ന സൗദി മലയാളികളുടെ ആവശ്യത്തിന് ഉതകാറില്ല. തിരക്കുമൂലം ഇവയില്‍ ടിക്കറ്റ് ലഭിക്കുകയുമില്ല. പലരും കണക്ഷന്‍ വിമാനങ്ങളെയും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെയും ആശ്രയിക്കുന്നു.

സൗദിയിലെ പതിമൂന്ന് പ്രവിശ്യകളില്നിവന്നും യാത്രചെയ്യേണ്ടവര്‍ റിയാദിലെത്തണം. പല പ്രവിശ്യകളില്നി്ന്നും ഒരു സര്വീമസ് മാത്രമായിരിക്കും റിയാദിലേയ്ക്ക്. ഇവിടെ ഇരുപത്തിരണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പല യാത്രികര്ക്കുംാ. പ്രമുഖ വിമാനത്താവളങ്ങളിലൊന്നായ ജിദ്ദയില്നിലന്ന് തിരുവനന്തപുരത്തേയ്ക്ക് ഒരു വിമാനം പോലുമില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ലോകത്തെല്ലായിടത്തേയ്ക്കും ഇവിടെനിന്ന് ദിനംപ്രതി വിമാനസര്വീെസുകളുള്ളപ്പോഴാണ് ഈ ഗതികേട്.

ഒരുമാസത്തെ അവധി ലഭിക്കുന്ന മലയാളിക്ക് വീട്ടിലേയ്‌ക്കൊന്ന് പോയി വരണമെങ്കില്‍ നാലുദിവസം യാത്രയ്ക്ക് മാത്രമാകും. യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലൂടെ മറ്റ് വിമാനക്കമ്പനികളെ ആശ്രയിച്ചാണ് ദശകങ്ങളായി മലയാളിയുടെ യാത്ര. റിയാദില്നിങന്നും തലേദിവസംതന്നെ ഈ എയര്പോിര്ട്ടു കളിലെത്തേണ്ടതുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. എത്തിയാല്‍ എയര്പോേര്ട്ടി ന് വെളിയിലിറങ്ങാന്‍ പറ്റില്ല. ട്രാന്സി‍റ്റ് യാത്രക്കാര്‍ എന്ന ഗണത്തില്‍ പെടുത്തിയ തങ്ങള്ക്ക്ങ ഇവിടെ ഇരുപത് മണിക്കൂര്‍ 'തടങ്കല്‍' ആണെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഒരു ചായ കുടിക്കണമെങ്കില്‍ പോലും അറുന്നൂറ് രൂപയോളം ചെലവാക്കണം.

'വളരെ ദയനീയം ഇവിടെനിന്നും കൊണ്ടുപോകുന്ന മൃതദേഹങ്ങളുടെ സ്ഥിതിയാണ്'- സൗദിയില്‍ വര്ഷവങ്ങളായി ജോലിചെയ്യുന്ന വിനോദ് പറയുന്നു. 'മോര്ച്ച്റിയില്നിണന്നെടുക്കുന്ന മൃതദേഹം എംബാം ചെയ്ത് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പുതന്നെ കസ്റ്റംസ് ക്ലിയറന്സ്െ നടത്തണം. പിന്നെ അത് ലഗേജ് ലോഞ്ചില്‍ ആയിരിക്കും. മൂന്നും നാലും മണിക്കൂറുകള്‍ ചിലപ്പോള്‍ അതിലുമേറെ അതവിടെ ഇരിക്കുന്ന കാര്യം ഹൃദയമുള്ളവര്‍ ആലോചിച്ച് നോക്കണം' - വിനോദ് കൂട്ടിച്ചേര്ത്തു .


http://nri.mathrubhumi.com

ഇരട്ടകള്‍ ജനിച്ചത് രണ്ടു വര്‍ഷങ്ങളില്‍

കുട്ടിയെ തട്ടി കൊണ്ട് പോവാന്‍ ശ്രമം

യുദ്ധം അനാവശ്യം: ജോണ്‍ മേജര്‍


യുദ്ധം അനാവശ്യം: ജോണ്‍ മേജര്‍

Monday, January 4, 2010
ലണ്ടന്‍: ഇറാഖില്‍ സൈന്യത്തെ അയച്ച ബ്രിട്ടന്റെ നടപടി അനാവശ്യമായിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജര്‍. ഇറാഖ് ഭരണകൂടത്തെ താഴെയിറക്കാനുള്ള മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ തീരുമാനം ദേശതാല്‍പര്യങ്ങള്‍ക്ക് മങ്ങലേല്‍പിച്ചെന്നും അദ്ദേഹം ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'സദ്ദാം ഹുസൈന്‍ ചീത്തമനുഷ്യനായേക്കാം. പക്ഷേ, അദ്ദേഹത്തിനെതിരെ യുദ്ധം ചെയ്യാന്‍ അതൊരു കാരണമാവുന്നില്ല' ഫമേജര്‍ പറഞ്ഞു. കൂട്ടനശീകരണായുധങ്ങളെക്കുറിച്ചുള്ള ഉത്കണ്~യേക്കാള്‍ അധികാരമാറ്റമായിരുന്നു ബ്ലെയര്‍ ഭരണകൂടത്തിന് പ്രധാനമെന്ന് ജോണ്‍ മേജര്‍ പറഞ്ഞു. ലോകത്ത് ഒരുപാട് ചീത്തഭരണാധികാരികളുണ്ട്. അവരെയൊന്നും നാം താഴെയിറക്കുന്നില്ല. ഇറാഖ് യുദ്ധത്തെക്കുറിച്ച ബ്ലെയറിന്റെ വാദം താനും വിശ്വസിച്ചു. അത് തെറ്റായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ് ആക്രമണം ആനമണ്ടത്തം: ചാള്‍സ്

ഇറാഖ് ആക്രമണം ആനമണ്ടത്തം: ചാള്‍സ്
Monday, January 4, 2010
ലണ്ടന്‍: ഇറാഖ് യുദ്ധം ആനമണ്ടത്തമായിരുന്നെന്ന് ബ്രിട്ടനിലെ കിരീടാവകാശി ചാള്‍സ് രാജകുമാരന്‍. യുദ്ധം അനിവാര്യമാണെന്ന തരത്തിലുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞതായി രാജകുമാരനുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് 'സ്‌കൈ ന്യൂസ് ചാനല്‍' റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ തീരുമാനം മേഖലയെ അസ്ഥിരമാക്കിയെന്ന് പലതവണ ചാള്‍സ് അഭിപ്രായപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റെക്കോര്‍ഡ് തകര്‍ക്കാന്‍ വര്‍ഷങ്ങള്‍ വേണം


റെക്കോര്‍ഡ് തകര്‍ക്കാന്‍ വര്‍ഷങ്ങള്‍ വേണം

Monday, January 4, 2010
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമെന്ന ബുര്‍ജ് ദുബൈയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വരും. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബുര്‍ജിനെ വെല്ലാന്‍ തയാറെടുത്ത പല പദ്ധതികളും തല്‍കാലം രംഗത്തുനിന്ന് പിന്‍മാറിയതോടെയാണിത്.

ബുര്‍ജ് ദുബൈക്ക് കിലോമീററ്റുകള്‍ അകലെ നഖീല്‍ പദ്ധതിയിട്ടിരുന്ന കൂറ്റന്‍ ടവര്‍ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, സൗദി അറേബ്യയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന കിംങ്ഡം ടവറാണ് ബുര്‍ജ് ദുബൈയെ കടത്തിവെട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഏക പദ്ധതി.

ജിദ്ദയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ടവറിന്റെ നിര്‍മാണ ചുമതല ബുര്‍ജ് ദുബൈയുടെ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസിനായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഈ പദ്ധതി സംബന്ധിച്ച കടലാസ് ജോലികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ഇമാര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍അബാര്‍ പറയുന്നു. അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ നിയന്ത്രണത്തിലെ കിംങ്ഡം ഹോള്‍ഡിംസാണ് ഇതിനായി നിക്ഷേപമിറക്കുന്നത്.

ഇന്ന് നിര്‍മാണമാരംഭിച്ചാല്‍ തന്നെ അഞ്ചുവര്‍ഷമെങ്കിലും ഗോപുരം പൂര്‍ത്തായാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ബുര്‍ജ് ദുബൈക്ക് വര്‍ഷങ്ങളോളം റെക്കോര്‍ഡ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അംബരചുംബികളുടെ കൂട്ടായ്മയായ കൗണ്‍സില്‍ ഓണ്‍ ടോള്‍ ബില്‍ഡിംഗ്‌സ് ആന്‍ഡ് അര്‍ബന്‍ ഹാബിറ്റാറ്റ് റിസര്‍ച്ച് മാനേജര്‍ ജാന്‍ ക്ലാര്‍ക്ക്‌സ് പറയുന്നത്
http://www.madhyamam.com/

ലാവ്‌ലിന്‍:പിണറായിയുടെ ഹരജിയില്‍ വിധി ഇന്ന്



Monday, January 4, 2010
കൊച്ചി: ലാവലിന്‍ കേസില്‍ എ.കെ. ആന്റണിയെ സാക്ഷിയാക്കണമെന്ന പിണറായി വിജയന്റെ ഹരജിയില്‍ സി.ബി.ഐ കോടതി ഇന്ന് വിധിപറയും.മുഖ്യമന്ത്രിയായിരിക്കെ, എ.കെ. ആന്റണിയുടെ അറിവോടെ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനാണ് ലാവലിന്‍ കരാറില്‍ ഒപ്പുവെച്ചതെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എ.കെ. ദാമോദരന്‍ കോടതിയില്‍ വാദിച്ചിരുന്നു.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് ലാവലിന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനു മുമ്പ് രണ്ടുതവണ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍ കാനഡ സന്ദര്‍ശിച്ചിരുന്നെന്ന് ദാമോദരന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷണവേളയില്‍ സി.ബി.ഐ പരിഗണിച്ചിട്ടില്ല. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കുക മാത്രമാണ് പിന്നീട് വൈദ്യുതി മന്ത്രിയായി വന്ന പിണറായി വിജയന്‍ ചെയ്തതെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു.

അമ്മയെ കെട്ടി തൂക്കിയ മകള്‍

മഅ്ദനിക്കൊപ്പം വേദി പങ്കിട്ടാല്‍ ഐസായി പോകുമോ? പാലോളി

Sunday, January 3, 2010
മലപ്പുറം: അബ്ദുന്നാസിര്‍ മഅ്ദനിക്കൊപ്പം വേദി പങ്കിട്ടാല്‍ സി.പി.എം നേതാക്കള്‍ ഐസായിപ്പോകുമോയെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി. മലപ്പുറത്ത് കലക്ടറേറ്റില്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഅ്ദനിയെ സി.പി.എമ്മിന്റെ വേദിയിലേക്ക് വിളിച്ചിട്ടില്ല. മഅ്ദനിയുടെ വേദിയിലേക്കല്ല സി.പി.എം പോയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വേദിയിലേക്കാണ് സി.പി.എം പോയത്. ഏതാനും വര്‍ഷങ്ങളായി മാധ്യമങ്ങള്‍ പ്രത്യേക അജണ്ട വെച്ചാണ് മുന്നോട്ട് പോകുന്നത്. സംഘടിതമായി കള്ളപ്രചരണം നടത്തുകയാണ് മാധ്യമങ്ങള്‍. പി.ഡി.പിയാണോ രാജ്യത്തെ ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് മന്ത്രി ചോദിച്ചു.
ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്കും ഗുജറാത്തില്‍ മുവായിരത്തോളം മുസ്ലിംകളെ കൊന്നൊടുക്കിയവര്‍ക്കും മാലേഗാവ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപിടിയില്ല. ഇതൊന്നും മാധ്യമങ്ങള്‍ക്ക് പ്രശ്നമല്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുസ്ലിം സമുദായം മുഴുവന്‍ ഭീകരവാദികളാണ്. കേരളം തീവ്രവാദ കേന്ദ്രവുമാണ്. ഭീകരവാദത്തിന്റെ കണക്കെടുത്താല്‍ അതിലൊന്നും കേരളം വരില്ല. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള പ്രചാരണത്തില്‍ മാധ്യമങ്ങള്‍ക്ക് ലക്ഷ്യമുണ്ട്. എത്രകാലമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തത്തിനായി ഇവര്‍ ദാഹിക്കുന്നു.
ഏതെങ്കിലും ഭീകരപ്രവര്‍ത്തനത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പങ്കാളികളായിട്ടുണ്ടോ. ഇപ്പോള്‍ പുരപ്പുറത്ത് കയറി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു ഇവരുടെ സംരക്ഷകര്‍. മഅ്ദനി കുറ്റവാളിയായി ജയിലില്‍ കിടന്നപ്പോള്‍ പിന്തുണ അഭ്യര്‍ഥിച്ചവരാണിവര്‍. നിരപരാധിയായി പുറത്തിറങ്ങി കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറിയെന്ന് അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുന്നുവെന്ന് പറഞ്ഞതിന്റെ പേരിലാണ് ഇങ്ങനെ വേട്ടയാടുന്നത്. മഅ്ദനിയുടെ ഫോട്ടോ വെച്ചാണ് മേഴ്സി രവിയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും മല്‍സരിച്ചത്. അതിവിടെ പ്രശ്നമല്ല.
പി.ഡി.പി ബന്ധത്തെ തള്ളിപ്പറഞ്ഞ വി.എസിന്റെ നിലപാട് സി.പി.എം കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ത്തിയതു സംബന്ധിച്ച് ചോദിച്ചപ്പോള്‍, വി.എസിന്റെ കാര്യം നിങ്ങള്‍ക്കറിയാമല്ലോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Saturday, January 2, 2010

പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം


പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
Sunday, January 3, 2010
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തലസ്ഥാനത്തെത്തി. ശനിയാഴ്ച രാത്രി 9.15 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, മേയര്‍ സി. ജയന്‍ബാബു, ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

പ്രതിരോധമന്ത്രി എ.കെ. ആന്റണി, കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, പ്രധാനമന്ത്രിയുടെ ഭാര്യ ഗുരുചരണ്‍ കൌര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മന്ത്രിമാരായ എം.എ. ബേബി, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം, എം. വിജയകുമാര്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍, എ.സമ്പത്ത് എം.പി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. ഇന്ന് പ്രധാനമന്ത്രിക്ക് മൂന്ന് ഔദ്യോഗിക പരിപാടികളാണ് തലസ്ഥാനത്തുള്ളത്. രാവിലെ കാര്യവട്ടം കേരള സര്‍വകലാശാല കാമ്പസില്‍ 97ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ക്ക് പനമ്പള്ളി സ്മാരക പുരസ്ക്കാരം സമ്മാനിക്കും. വൈകുന്നേരം വിമന്‍സ് കോളജില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
http://www.madhyamam.com/

തല്‍മീസ് അഹ്മദ് സൌദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍


Sunday, January 3, 2010
റിയാദ്: സൌദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മുതിര്‍ന്ന ഐ.എഫ്.എസ് ഓഫീസര്‍ തല്‍മീസ് അഹ്മദ് ഈ മാസം 20ന് ചുമതലയേല്‍ക്കും. അഞ്ചുവര്‍ഷത്തെ നയതന്ത്ര ദൌത്യത്തിന് ശേഷം മുന്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി എം.ഒ.എച്ച് ഫാറൂഖ് കഴിഞ്ഞ മാസം 15ന് ഒഴിഞ്ഞ പദവിയിലേക്കാണ് ഈ നിയമനം. യു.പി സ്വദേശിയായ തല്‍മീസ് അഹ്മദ് നിലവില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറാണ്.

അവര്‍ പറയുന്നു; മതിയാക്കാറായി ഈ ശത്രുത


അവര്‍ പറയുന്നു; മതിയാക്കാറായി ഈ ശത്രുത
Sunday, January 3, 2010
ഒറെയ്ല്‍ ഇസ്രായേലി ജൂതനാണ്. മര്‍യം ഫലസ്തീനിയും. ഇരുവര്‍ക്കും എട്ട് വയസ്. ഒരു വര്‍ഷമായി ജറൂസലെമിലെ അല്‍യാന്‍ ആശുപത്രിയില്‍ അടുത്തടുത്ത മുറികളിലാണ് അവര്‍. ഒരു വര്‍ഷം മുമ്പ് ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തിലാണ് അവള്‍ മരണാസന്നയായത്. ഹമാസ് മിസൈല്‍ ആക്രമണത്തില്‍ അവനും. ആശുപത്രി വാസം അവരെ നല്ല കൂട്ടുകാരാക്കി. പരസ്പരം അറിയാനും വിദ്വേഷം കളയാനുമുള്ള അവസരം ഒപ്പമുള്ളവര്‍ക്കും അവര്‍ നല്‍കി...ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ ഇതെയ്ന്‍ ബ്രോനര്‍ പകര്‍ത്തുന്നു, അസാധാരണമായ ആ കഥ
അവനിത്തിരി കുറുമ്പനാണ്. അവള്‍ ചിരിക്കുടുക്കയും. ആശുപത്രിയിലെ അടുത്തടുത്ത മുറികളിലെ താമസമാണ് അവരെ ചങ്ങാതികളാക്കിയത്. സമയം കിട്ടുമ്പോഴെല്ലാം അവര്‍ ഒന്നിച്ചിരിക്കും. ടി.വികാണും. കഥ പറയും. പാട്ടുപാടും. ഇടക്ക്, അവരുടെ രക്ഷിതാക്കള്‍ വീട്ടില്‍നിന്ന് പലഹാരവുമായി വരും. ഒന്നിച്ചിരുന്ന് അവരത് കഴിക്കും. അവന്റെ അമ്മയുണ്ടാക്കുന്ന വഴുതനക്കറി അവള്‍ക്കിഷ്ടമാണ്. അവളുടെ ഉപ്പ കൊണ്ടുവരുന്ന ആട്ടിറച്ചിയും ചോറും അവനുമിഷ്ടം.
അവന്റെ പേര് ഒറെയ്ല്‍. അവള്‍ മര്‍യം. ഇരുവര്‍ക്കും എട്ടു വയസ്സ്. ഒരു വര്‍ഷമായി ഇസ്രായേലിലെ അല്‍യാന്‍ ആശുപത്രിയാണ് അവരുടെ വീട്. ഇസ്രായേല്‍ തൊടുത്തുവിട്ട മിസൈലാക്രമണത്തില്‍ ശരീരം അനക്കമറ്റാണ് ഫലസ്തീനന്‍കാരിയായ അവള്‍ അവിടെയെത്തിയത്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇസ്രായേലി ജൂത വിഭാഗത്തില്‍പെടുന്ന ഒറെയ്ല്‍ ആശുപത്രിയിലെത്തിയത്.
'അവനൊരു കുരുത്തംകെട്ട ചെക്കനാ'^ ഒറെയ്ലിനെക്കുറിച്ച് മര്‍യം ചെറു ചിരിയോടെ പറയുന്നു. അവള്‍ അതിലും കുരുത്തക്കേടാണ്'^ മര്‍യത്തിന് അവന്റെ സര്‍ട്ടിഫിക്കറ്റ്. വീല്‍ചെയര്‍ ഉരുട്ടിയെത്തുന്ന മര്‍യത്തിനും ഒറെയ്ലിനും ഇപ്പോള്‍ ആശുപത്രി ഇടനാഴിയാണ് കളിമുറ്റം.
ഒരു വര്‍ഷം മുമ്പ് അവിടെയെത്തുമ്പോള്‍ ഒറെയ്ലിന് നടക്കാനോ മിണ്ടാനോ കാണാനോ കേള്‍ക്കാനോ കഴിയുമായിരുന്നില്ല. തലച്ചോറിന്റെ പാതി പ്രവര്‍ത്തനക്ഷമമായിരുന്നില്ല. അവന്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പോലും വിശ്വസിച്ചില്ല. ഇപ്പോള്‍ , അവന്റെ മാറ്റത്തില്‍ അവര്‍ക്ക് അദ്ഭുതം. കളിയും ചിരിയുമായി അവന്‍ അതിവേഗം ജീവിതം തിരിച്ചുപിടിക്കുന്നു.
തല മാത്രം ചലിക്കുന്ന അവസ്ഥയിലാണ് മര്‍യം ആശുപത്രിയില്‍ വന്നത്. നട്ടെല്ല് കഴുത്തില്‍വെച്ച് മുറിഞ്ഞിരുന്നു.നിശ്ചയദാര്‍ഢ്യവും അടങ്ങാത്ത ഊര്‍ജവും ധൈര്യവുമാണ് അവളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വീല്‍ചെയറില്‍ ഘടിപ്പിച്ച ബട്ടന്‍ താടികൊണ്ട് തള്ളിയാണ് അവളുടെ ചലനം.
അവരുടെ ചങ്ങാത്തം മാതാപിതാക്കളിലേക്കും പകര്‍ന്നിട്ടുണ്ട്. ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുമ്പോഴും അവരുടെ രക്ഷിതാക്കളും ബന്ധുക്കളും പരസ്പരം സഹായിക്കുന്നു. മക്കളുടെ ആയുസ്സിനായി ഒന്നിച്ച് പ്രാര്‍ഥിക്കുന്നു.
'മക്കളുടെ മുറിവും വേദനയുമാണ് ഞങ്ങളെ അടുപ്പിച്ചത്'^ മകന്റെ കട്ടിലിലിരുന്ന് ഒറെയ്ലിന്റെ മാതാവ് എയ്ഞ്ചല എലിസാറോവ് പറയുന്നു. 'അവര്‍ ഗാസയില്‍നിന്നുള്ളവരാണ്. ഞാന്‍ ബിര്‍ഷേബക്കാരിയും. അവര്‍ അറബികളാണ്. ഞാന്‍ ജൂതയും. പക്ഷേ, അതിലെന്ത് കാര്യമാണുള്ളത്? ഈ പറയുന്ന വ്യത്യാസങ്ങളിലൊന്നും ഒരര്‍ഥവുമില്ല. അവരെന്റെ മകനെ നോക്കുന്നു. ഞാനവരുടെ മകളെയും'^ എയ്ഞ്ചല പറയുന്നു. ഗാസയിലെ നിര്‍മാണ തൊഴിലാളി ഹംദി അമന്റെ മകളാണ്. മര്‍യം. ആറു വയസ്സുള്ള ഇളയ മകന്‍ മഅ്മൂനുമൊപ്പം ആശുപത്രിയിലാണ് 32കാരനായ ഹംദിന്റെ താമസം. തൊഴിലില്ലാത്തതിനാല്‍ ചികില്‍സയും മറ്റും ബുദ്ധിമുട്ടാണ്. എയ്ഞ്ചലയും ആശുപത്രി ജീവനക്കാരുമൊക്കെയാണ് ഹംദിനെ സഹായിക്കുന്നത്. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സര്‍ക്കാറും ചെറിയ തുക നല്‍കുന്നു.
ഒരു വര്‍ഷം മുമ്പാണ് ഹംദിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തമുണ്ടായത്. ഭാര്യയും മൂന്നു മക്കളുമൊപ്പം കാറിലിരിക്കുമ്പോഴാണ് ഇസ്രായേല്‍ ജെറ്റ് വിമാനങ്ങള്‍ തീ തുപ്പിയത്. രണ്ട് മിസൈലുകള്‍ ഒന്നിച്ച് കാറിനു മുന്നില്‍ പതിച്ചു. മൂത്ത മകനും ഭാര്യയും തല്‍ക്ഷണം മരിച്ചു. മര്‍യം കാറില്‍നിന്ന് തെറിച്ചു പുറത്തേക്ക് വീണു.
അല്‍യാന്‍ ആശുപത്രി അടുത്തായിരുന്നു. രക്തത്തില്‍ കുളിച്ച മര്‍യത്തെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചു. ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആശുപത്രിയിലെത്തി ചികില്‍സ വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ വരുന്ന ഹമാസ് നേതാവ് അഹ്മദ് ദൌദിന്റെ കാറിനെ ലക്ഷ്യമിട്ട് തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ ഹംദിന്റെ കാറില്‍ പതിക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. ഇസ്രായേലി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ നിരവധി സന്നദ്ധ സംഘടനകള്‍ സഹായത്തിനെത്തി. മര്‍യത്തെ അടുത്തുള്ള ഹീബ്രു^അറബിക് ഉഭയഭാഷാ വിദ്യാലയത്തില്‍ അയക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്.
ഗസ്സ യുദ്ധകാലത്താണ് ഒറെയ്ലിന് അപകടമുണ്ടായത്. താല്‍ക്കാലിക ഷെല്‍ട്ടറില്‍ നിന്ന് കാറില്‍ മകനുമായി വീട്ടിലേക്ക് പോവുകയായിരുന്നു എയ്ഞ്ചല. പൊടുന്നനെ അപകടസൈറണ്‍ മുഴങ്ങി. കാര്‍ നിര്‍ത്തി മകനുമായി പുറത്തിറങ്ങിയ അവര്‍ മണ്ണില്‍ കമിഴ്ന്നു കിടന്നു. സ്ഫോടന ശബ്ദം കേട്ട് തല ഉയര്‍ത്തിയ അവര്‍ കണ്ടത് തല നിറയെ ചോര പടര്‍ന്നിരിക്കുന്ന മകനെയാണ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈയൊഴിഞ്ഞു. നഴ്സായിരുന്ന അവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ആറു ശസ്ത്രക്രിയകള്‍ക്കുശേഷം ചെറിയ മാറ്റമുണ്ടായി. ഇപ്പോള്‍ അവന് നടക്കാനും പഠിക്കാനും കഴിയും.
ജൂത സമുദായക്കാരാണ് ആശുപത്രി ജീവനക്കാരിലേറെയും. എന്നാല്‍, സ്നേഹത്തോടെയാണ് അവരുടെ പെരുമാറ്റമെന്ന് ഹംദ് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ജീവിതം തകര്‍ത്ത ജൂതര്‍ക്കൊപ്പം എങ്ങനെ കഴിയുന്നു എന്ന് ചോദിച്ചപ്പോള്‍ ഹംദ് ഇങ്ങനെ പറഞ്ഞു: എല്ലാവരും മനുഷ്യരാണ്. ദുരന്തമുണ്ടാവുമ്പോള്‍ ആരും മതവും വംശവും നോക്കാറില്ല'^
ആശുപത്രിയിലെ മര്‍യത്തിന്റെ മുറി വല്ലപ്പോഴുമേ അടക്കാറുള്ളൂ എന്ന് ഹംദ് പറയുന്നു. എപ്പോഴും സന്ദര്‍ശകരുണ്ടാവും. മറ്റ് മുറികളിലുള്ളവര്‍. സന്നദ്ധ പ്രവര്‍ത്തകര്‍. ജീവനക്കാര്‍. മിക്കവാറും ജൂതര്‍.
'ഞാനൊരു കടുത്ത വലതുപക്ഷ സിയോണിസ്റ്റായാണ് വളര്‍ന്നത്. അറബികള്‍ ഞങ്ങളെ കൊല്ലന്‍ പിറന്നവരാണെന്നാണ് ഞാന്‍ പഠിച്ചത്. എന്നാല്‍, ആശുപത്രി ജീവിതം എന്റെ ധാരണകള്‍ തിരുത്തി. ഇവിടെ എനിക്ക് ഒരുപാട് അറബ് സുഹൃത്തുക്കളുണ്ട്'^ മര്‍യത്തിന്റെ അടുത്ത മുറിയിലെ കുട്ടിയുടെ പിതാവ് ആഷര്‍ ഫ്രാങ്കോ പറയുന്നു.'പരസ്പര വൈരം മതിയാക്കേണ്ടകാലം കഴിഞ്ഞു. അതാണ് നമ്മള്‍ പഠിക്കേണ്ടത്. എത്രകാലമാണ് നമ്മളിങ്ങനെ സഹിക്കുക?'^ എയ്ഞ്ചല കൂട്ടിച്ചേര്‍ക്കുന്നു

കഅ്ബ കഴുകല്‍ ഇന്ന്

കഅ്ബ കഴുകല്‍ ഇന്ന്
Saturday, January 2, 2010
ജിദ്ദ: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് ഇന്ന് നടക്കും. സൌദി ഭരണാധികാരി അബ്ദുല്ല രാജാവിനു വേണ്ടി മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കും. മുതിര്‍ന്ന മതപണ്ഡിതരും ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
വര്‍ഷത്തില്‍ രണ്ടുതവണയാണ് കഅബ കഴുകുന്നത്. ശഅബാന്‍ 15നും മുഹര്‍റം പകുതിയിലുമാണിത്. പനിനീര്‍, ഊദ്, കസ്തൂരി , സംസം എന്നിവയുടെ മിശ്രിതമുപയോഗിച്ച് വെളുത്ത തുണിയും ഈന്തപ്പന ഓലയും ഉപയോഗിച്ചാണ് കഴുകുക.