WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, December 27, 2009

ആഭ്യന്തര വകുപ്പുമായി ആലോചിച്ചല്ല എന്‍.ഐ.എ കേസുകള്‍ ഏറ്റെടുത്തത്‌ :കോടിയേരി

ന്യൂഡല്‍ഹി: കളമശ്ശേരിയില്‍ ബസ് കത്തിച്ച കേസും തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നു. കേരളത്തോട് ആലോചിച്ചല്ല എന്‍.ഐ.എ കേസുകള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഐ.എക്ക് ഏതൊക്കെ കേസുകളാണ് ഏറ്റെടുക്കാവുന്നതെന്ന് നിയമത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. 2009 ന് മുമ്പുള്ള കേസുകള്‍ ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണം. 2009 ന് ശേഷമുള്ളത് എന്‍.ഐ.എക്ക് സ്വമേധയ ഏറ്റെടുക്കാം. സംസ്ഥാന ആഭ്യന്തര വകുപ്പുമായി എന്‍.ഐ.എ യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ല. കേരളത്തിലെ കേസുകള്‍ മാത്രമായി എന്‍.ഐ.എ ഏറ്റെടുക്കുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വാഗമണ്‍, പാനായിക്കുളം കേസുകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ വരെ തുടങ്ങി. വിചാരണ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതും കുറ്റപത്രം നല്‍കിയതുമായ കേസുകളൊക്കെ അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് എന്ത് വിവരമാണ് പുതുതായി കിട്ടിയത്.

http://www.sirajnews.blogspot.com/

No comments: