WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Thursday, December 31, 2009

ലാവലിന്‍ കേസില്‍ പിണറായി വിജയന് ജാമ്യം

കൊച്ചി: ലാവലിന്‍ അഴിമതി കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന് സി.ബി.ഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 2 ലക്ഷം രൂപയും 2 ആള്‍ ജാമ്യവും എന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് ഹാജരായ രണ്ടാം പ്രതി കെ.ജി രാജശേഖരന്‍ നായര്‍ക്കും ഇതേ ഉപാധികളോടെ ജാമ്യം നല്‍കിയിട്ടുണ്ട്. ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥാണ് കേസ് പരിഗണിച്ചത്. ലാവലിന്‍ കമ്പനിക്ക് സമന്‍സ് അയക്കാന്‍ കോടതി സി.ബിഐക്ക് 4 മാസത്തെ സമയം നല്‍കി. കേസ് അടുത്ത ഏപ്രില്‍ 23 ന് വീണ്ടും പരിഗണിക്കും. മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നും ഏ.കെ. ആന്റണിയെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പിണറായി നല്‍കിയിട്ടുള്ള ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഇക്കഴിഞ്ഞ സപ്തംബര്‍ 24ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ ശാരീരിക അസുഖം മൂലം പിണറായിക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇ.പിജയരാജന്‍, പി.രാജീവ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ എന്നിവരോടൊപ്പമാണ് പിണറായി കോടതിയിലെത്തിയത്.മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് മുന്‍ അംഗം ഗോപാലകൃഷ്‌നന്‍ എന്നിവര്‍ക്ക് എതിരെ കൂടുതല്‍ അന്വേഷണത്തിന് കോടതി ഉത്തരവ് നല്‍കിയിരുന്നു. അന്വേഷണ നടപടിയുടെ പുരോഗതി കോടതിയെ സിബിഐ അറിയിക്കും. കാര്‍ത്തികേയന് എതിരെയുള്ള കൂടുതല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസിലെ ആറാം പ്രതിയും ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലോസ് ട്രയന്റിന് കോടതി ഉത്തരവിട്ടിരുന്ന സമന്‍സ് നല്‍കാന്‍ സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ വീണ്ടും സമന്‍സിന് ഉത്തരവിടാന്‍ സിബിഐ അഭ്യര്‍ത്ഥിക്കും.

No comments: