വിസ റദ്ദാക്കാന്‍ തൊഴിലുടമ സമര്‍പ്പിക്കുന്ന ഫോമില്‍ തൊഴിലാളിയുടെ ഒപ്പ് നിര്‍ബന്ധം
Thursday, December 24, 2009
മനാമ: വിസ റദ്ദാക്കാന്‍ തൊഴിലുടമ സമര്‍പ്പിക്കുന്ന കാന്‍സലേഷന്‍ ഫോമില്‍ തൊഴിലാളിയുടെ ഒപ്പ് നിര്‍ബന്ധമാണെന്ന് എല്‍.എം.ആര്‍.എ വ്യക്തമാക്കി. സ്പോണ്‍സറുടെ അനുവാദമില്ലാതെ ജോലി മാറാന്‍ അനുവാദം നല്‍കുന്ന മൊബിലിറ്റി നിയമത്തെക്കുറിച്ച് പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വര്‍ക്ക്വിസയുടെ ആദ്യ 23 മാസ കാലാവധിക്കുള്ളില്‍ ഏതുസമയത്തും മൊബിലിറ്റി നിയമപ്രകാരമുള്ള മാറ്റത്തിന് അപേക്ഷിക്കാം. ചുരുങ്ങിയത് മൂന്നുമാസത്തെ വിസ കാലാവധിയുള്ള ആര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ തൊഴിലുടമയില്‍ നിന്ന് മാറാന്‍ മൊബിലിറ്റി നിയമമനുസരിച്ചുള്ള നടപടിക്രമം സ്വീകരിക്കാം.
മൊബിലിറ്റി നിയമപ്രകാരം ജോലി മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ വിരലടയാളമുപയോഗിച്ചുമാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. ജോലി മാറാന്‍ ഉദ്ദേശിക്കുന്ന ആള്‍ ഒറിജിനല്‍ സി.പി.ആറോ നിയമപ്രകാരമുള്ള തിരിച്ചറിയല്‍ രേഖകളോ സഹിതം ഇതിന് നേരിട്ട് ഹാജരാകണം. എല്‍.എം.ആര്‍.എ ആസ്ഥാനത്തെ താഴത്തെ നിലയിലുള്ള കസ്റ്റമര്‍ സര്‍വീസില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഇത് രജിസ്റ്റര്‍ ചെയ്യാം.
ഇങ്ങനെ ജോലി മാറാനുള്ള ഉദ്ദേശ്യത്തോടെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ അയാളുടെ തൊഴിലുടമക്ക് വിസ പുതുക്കാന്‍ കഴിയില്ല. അല്ലെങ്കില്‍, തന്റെ രജിസ്റ്റ്രേഷന്‍ റദ്ദാക്കണമെന്ന് ജോലിക്കാരന്‍ അപേക്ഷിച്ചിരിക്കണം. ഇത്തരമൊരു അപേക്ഷ ലഭിച്ചുകഴിഞ്ഞശേഷമേ തൊഴിലുടമക്ക് വിസ പുതുക്കാന്‍ കഴിയൂ.
സാധാരണ തൊഴിലുടമ വിസ റദ്ദാക്കിയാല്‍, റദ്ദാക്കിയ തീയതി മുതല്‍ 30 ദിവസം വരെ വിദേശിക്ക് ഇവിടെ തങ്ങാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാഷനാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റസിഡന്‍സി അനുമതി നല്‍കുന്നുണ്ട്.
വിസ റദ്ദാക്കുന്നതിനുമുമ്പ് തൊഴിലാളി മൊബിലിറ്റി നിയമപ്രകാരം ജോലി മാറാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, റദ്ദാക്കിയ തീയതി മുതല്‍ 30 ദിവസത്തിനകം പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ കഴിയും. വിസ റദ്ദാക്കിക്കഴിഞ്ഞ് എത്രയും വേഗം പുതിയ തൊഴിലുടമ പുതിയ വര്‍ക്ക് വിസക്കുവേണ്ടി അപേക്ഷിച്ചിരിക്കണം. അല്ലെങ്കില്‍ തൊഴിലാളി ജോലി മാറാന്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ പുതിയ തൊഴിലുടമ പുതിയ വര്‍ക്ക് വിസക്ക് അപേക്ഷിച്ചിരിക്കണം. ആസമയത്ത് നിയമാനുസൃതം ഏറ്റവും കുറഞ്ഞത് ഏഴുദിവസമെങ്കിലും തൊഴിലാളിക്ക് ഇവിടെ തങ്ങാം. വിസ റദ്ദാക്കുന്നതിനുമുമ്പ് തൊഴിലാളി ജോലി മാറാന്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, വിസ റദ്ദാക്കുന്നതിനെക്കുറിച്ച് അയാള്‍ക്ക് അറിവുകിട്ടി അഞ്ചുദിവസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം.
കാലാവധി കഴിഞ്ഞ വിസയുള്ളവരുടെ കാര്യത്തില്‍, ഇവര്‍ മൊബിലിറ്റി നിയമപ്രകാരം ജോലി മാറ്റമത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, വിസ കാലാവധി പൂര്‍ത്തിയായി എത്രയും വേഗം പുതിയ തൊഴിലുടമ മൊബിലിറ്റി പ്രകാരം അപേക്ഷിക്കണം. വിസയുടെ കാലാവധി കഴിഞ്ഞിട്ടും മൊബിലിറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ക്ക് പുതിയ ജോലിയിലേക്ക് മാറാനാകില്ല. മാത്രമല്ല ഏതെങ്കിലും പുതിയ തൊഴിലുടമ അയാളുടെ വര്‍ക്ക് വിസക്ക് അപേക്ഷ നല്‍കുന്നതിനുമുമ്പ്, തൊഴിലാളി രാജ്യം വിട്ട് പോകേണ്ടതുമാണ്.
കാലാവധിയുള്ള വര്‍ക്ക് വിസ കൈവശമുള്ള വിദേശ തൊഴിലാളിക്ക് ഏതു സമയവും www.lmra.bh/en/expatportal.php എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങളെക്കുറിച്ച വിവരം അപ്ഡേറ്റ് ചെയ്യാം. ഓരോ വിദേശിയും എല്‍.എം.ആര്‍.എ രേഖകളിലുള്ള ഇ^ മെയില്‍ വിലാസവും മൊബൈല്‍ നമ്പറും കൃത്യമായിരിക്കണമെന്ന് ഉറപ്പുവരുത്തണം. വിസയുടെ നിയമസാധുത അറിയാന്‍ എസ്.എം.എസ് സംവിധാനം ഉപയോഗിക്കാം, അല്ലെങ്കില്‍ www.lmra.bh/en/content.php?id=156 എന്ന വെബ്സൈറ്റിലൂടെ കൂടുതല്‍ വിവരമറിയാം.
No comments:
Post a Comment