WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, December 23, 2009

വ്യാജ ഇ-മെയിലുകള്‍ക്കെതിരെ ഇന്റര്‍പോളിന്റെ മുന്നറിയിപ്പ്

വ്യാജ ഇ-മെയിലുകള്‍ക്കെതിരെ ഇന്റര്‍പോളിന്റെ മുന്നറിയിപ്പ്
Thursday, December 24, 2009
ദമ്മാം: സൌദി അറേബ്യയിലുള്ളവരുടെ പേരില്‍ രാജ്യത്തിന് പുറത്തുനിന്ന് വ്യാജ ഇ^മെയിലുകള്‍ പ്രചരിക്കുന്നു. ഇന്റര്‍പോളാണ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഇ^മെയില്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്റര്‍പോള്‍ സൌദി യൂനിറ്റ് (സൌദി നാഷനല്‍ സെന്‍ട്രല്‍ ഓഫീസ് ഓഫ് ഇന്‍ര്‍പോള്‍) രാജ്യത്തെ എല്ലാവര്‍ക്കും ഇന്നലെ മുന്നറിയിപ്പ് നല്‍കി. വ്യാജ ഇ^മെയില്‍ ലഭിക്കുന്ന വ്യക്തിക്ക് വന്‍ തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് കൈമാറുന്നതിന് മുന്നോടിയായി നിശ്ചിത തുക ഇ^മെയില്‍ അയച്ചയാള്‍ക്ക് ആദ്യം കൈമാറണമെന്നുമാണ് ഇങ്ങനെയുള്ള സന്ദേശങ്ങളില്‍ മിക്കതിന്റെയും ഉള്ളടക്കം. ബാങ്ക് മുഖേന ഈ രീതിയില്‍ ആദ്യം പണം നല്‍കിയാല്‍ പിന്നെ സന്ദേശം അയച്ചയാളെ ഒരു തരത്തിലും ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുകയും ഇരയായ വ്യക്തിക്ക് ധനനഷ്ടവും മാനഹാനിയുമുണ്ടാവുകയും ചെയ്യും. മാത്രമല്ല, ഇവരുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ഉള്‍പ്പെടെ വ്യക്തിഗതമായ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും ചെയ്യും.

വിശ്വാസ്യത പിടിച്ചുപറ്റാനായി അന്തര്‍ദേശീയ തലത്തിലുള്ള ചില ജീവകാരുണ്യ സംഘടനകളുടെ പേരും അറിയപ്പെടുന്ന വ്യക്തികളുടെ പേരും മറ്റും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ മൊബൈലിലേക്ക് കോളും വരുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിന് മറുപടി അയക്കരുതെന്നും പകരം അവഗണിക്കണമെന്നും ചതിയില്‍ കുടുങ്ങരുതെന്നും നിര്‍ദേശിച്ച സൌദി ഇന്റര്‍പോള്‍ അധികൃതര്‍, ഇ^മെയില്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് വ്യക്തമാക്കി.

ബി.എസ്. നിസാമുദ്ദീന്‍

No comments: