
ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തും: മഅദനി
കൊല്ലം: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ തന്റെ ഭാര്യ സൂഫിയയെ മനപ്പൂര്‍വ്വം പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വരും ദിവസങ്ങളില്‍ ജനങ്ങളോട് തുറന്നു പറയുമെന്ന് പി ഡി പി ചെയര്‍മാന്‍ അബ്‌ദുന്നാസര്‍ മഅ്‌ദനി പറഞ്ഞു. `മഅ്‌ദനിക്കും കുടുംബത്തിനുമെതിരെയുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരിക' എന്ന ആഹ്വാനത്തോടെ പി ഡി പി കൊല്ലം ജില്ലാകമ്മിറ്റി പള്ളിമുക്കില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളമശ്ശേരി കേസില്‍ സൂഫിയക്ക് പങ്കുണ്ടെന്ന് തങ്ങള്‍ കോടതിയില്‍ മൊഴി നല്‍കിയത് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദഫലമായാണെന്ന് താജുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ മറ്റു ചിലര്‍ മുഖേന തന്നെ അറിയിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണച്ചുമതല തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി എം വര്‍ഗീസിനാണെന്നിരിക്കെ എസ് പി, ഡി വൈ എസ് പി റാങ്കിലുള്ള ചില ഉദ്യോഗസ്ഥര്‍ മൂന്നാം മുറ പ്രയോഗിച്ചാണ് മജീദ് പറമ്പായിയെക്കൊണ്ട് സൂഫിയക്കെതിരെ മൊഴി പറയിപ്പിച്ചത്. ഈ `ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍' ആരാണെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ കേരളത്തിലെ പൊതുസമൂഹത്തോട് പറയും. തന്റെ ഭാര്യക്ക് ജാമ്യം ലഭിച്ചപ്പോള്‍ അടുത്ത കുരുക്കുണ്ടാക്കാനാണ് കോടതിയില്‍ ഹാജരായ യൂസുഫ് എന്ന മണിയെ പോലീസ് അറസ്റ്റ് ചെയ്‌ത് ചിലതെല്ലാം പറഞ്ഞു പഠിപ്പിച്ചതെന്നും മഅ്‌ദനി പറഞ്ഞു. രാവിലെ കോടതിയില്‍ പറഞ്ഞതിനു വിരുദ്ധമായി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിനെല്ലാം `സൂഫിയ' എന്ന് അയാള്‍ പറഞ്ഞത് പോലീസ് നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്‌ട്രീയ മേലാളന്‍മാരുടെ ആശീര്‍വാദത്തോടെയാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്.
No comments:
Post a Comment