WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, December 27, 2009

കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല; അനാസ്ഥക്ക് അറുതിയില്ലാതെ എയര്‍ ഇന്ത്യ


കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല; അനാസ്ഥക്ക് അറുതിയില്ലാതെ എയര്‍ ഇന്ത്യ
Monday, December 28, 2009

ദുബൈ: കോഴിക്കോട്ടു നിന്ന് ഗള്‍ഫ് സെക്ടറിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ പതിവായി തകിടം മറിഞ്ഞിട്ടും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹതയുണര്‍ത്തുന്നു. വര്‍ഷങ്ങളായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനോ നടപടിയെടുക്കാനോ അധികൃതര്‍ തയാറാകാത്തതാണ് പ്രശ്നങ്ങള്‍ നിരന്തരം ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. ഏതാനും ദിവസങ്ങളായി തുടരുന്ന എയര്‍ ഇന്ത്യ വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിന് കാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് തെളിഞ്ഞിരുന്നു. ക്രിസ്മസ് ദിവസം ഡസനോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിന് പിന്നില്‍ ചെന്നൈ മേഖല ഓഫിസിലെ ഉത്തരവാദപ്പെട്ടവരുടെ നിസ്സംഗതയാണെന്നാണ് കണ്ടെത്തല്‍. പൈലറ്റുമാര്‍ കൂട്ട അവധിയെടുക്കുമെന്ന് നേരത്തേ അറിഞ്ഞിട്ടും പകരം സംവിധാനം സ്വീകരിക്കാന്‍ ഇവര്‍ തയാറായില്ലത്രെ. ചില സ്വകാര്യ വിമാന കമ്പനികള്‍ക്ക് വേണ്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ രഹസ്യമായി ചരടുവലി നടത്തുന്നുവെന്ന ആരോപണങ്ങളുയരുന്ന സാഹചര്യത്തില്‍, വിമാനസര്‍വീസുകളുടെ നിരന്തരമായ താളംതെറ്റലിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നത് സംശയത്തോടെയാണ് പലരും വീക്ഷിക്കുന്നത്.
ഇന്നലെയും ഗള്‍ഫ് സെക്ടറിലേക്കുള്ള രണ്ട് സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ 7.35നുള്ള മസ്കത്ത് വിമാനവും രാത്രി 10.10നുള്ള ദുബൈ വിമാനവും ഇന്നലെ വീണ്ടും മുടങ്ങുകയായിരുന്നു. എയര്‍ ഇന്ത്യയുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് പല സംഘടനകളും തുടക്കമിട്ടിട്ടുണ്ട്്.
കേരള^ഗള്‍ഫ് സെക്ടറുകളില്‍ വിമാനങ്ങള്‍ അകാരണമായി റദ്ദാക്കി യാത്രക്കാരെ പ്രയാസപ്പെടുത്തുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ യു.എ.ഇ ഗള്‍ഫ് മലയാളി കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിട്ടുണ്ട്.
ദിവസങ്ങളായി കേരള^ഗള്‍ഫ് സെക്ടറില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ അകാരണമായി സര്‍വീസ് മുടക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ചെയര്‍മാന്‍ അശ്റഫ് കളത്തിങ്ങല്‍പാറയും മുഹമ്മദലി ചുള്ളിപ്പാറയും ദേശീയ മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

റഹ്മാന്‍ എലങ്കമല്‍

No comments: