WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Monday, December 28, 2009

പുതുവല്‍സരത്തില്‍ പണമയക്കാന്‍ പുതിയ ആനുകൂല്യങ്ങളുമായി 'ഇന്‍ജാസ് '

പുതുവല്‍സരത്തില്‍ പണമയക്കാന്‍ പുതിയ ആനുകൂല്യങ്ങളുമായി 'ഇന്‍ജാസ് '
Tuesday, December 29, 2009
റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് മെച്ചപ്പെട്ട വിനിമയ നിരക്കാണ് തങ്ങള്‍ നല്‍കുന്നതെന്ന് ബാങ്ക് അല്‍ ബിലാദിന്റെ റെമിറ്റന്‍സ് ശൃംഖലയായ 'ഇന്‍ജാസ്' ഗ്രൂപ്പ് നെറ്റ്വര്‍ക്ക് മാനേജര്‍ സാമി അല്‍രാജ്ഹി വെളിപ്പെടുത്തി. പുതുവല്‍സര സമ്മാനമായി പണമയക്കുന്നവര്‍ക്ക് കൂടുതല്‍ ആകര്‍ഷമായ ആനുകൂല്യങ്ങളും മികച്ച വിനിമയ നിരക്കും നല്‍കും. ഇതിന്റെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ഓരോ മൂന്ന് ട്രാന്‍സ്ഫറിനും ഒരു ട്രാന്‍സ്ഫര്‍ സൌജന്യമായി നല്‍കുമെന്ന് അദ്ദേഹം 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

സൌദിയുടെ വിവിധ ഭാഗങ്ങളിലായി 95ഓളം ബ്രാഞ്ചുകളില്‍ ആനുകൂല്യം ലഭ്യമാണെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ സുരക്ഷിതമായി പണം അയക്കാനുള്ള വിവിധ സൌകര്യങ്ങളാണ് ഇന്‍ജാസ് ഒരുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി ഇന്ത്യയിലെ മിക്ക ബാങ്കുകളിലേക്കും 24 മണിക്കൂറിനുള്ളില്‍ പണം എത്തിക്കുന്നതിന് ഇന്‍ജാസില്‍ സൌകര്യമുണ്ട്. ഇതിന് പുറമെ കേരളത്തിലുള്‍പ്പെടെ എവിടെയും എളുപ്പത്തില്‍ പണമെത്തിക്കാന്‍ ഇന്‍ജാസ് ഒരുക്കിയ ക്യാഷ് ഓണ്‍ലൈന്‍ സൌകര്യം അങ്ങേയറ്റം ഫലപ്രദമാണ്. ക്യാഷ് ഓണ്‍ലൈന്‍ മുഖേന ഫെഡറല്‍ ബാങ്കിന്റെ ഏത് ബ്രാഞ്ചിലും ഇടപാടുകാര്‍ക്ക് പണം വേഗത്തില്‍ എത്തിക്കാം. പണം സ്വീകരിക്കുന്നതിന് നാട്ടില്‍ ബാങ്ക് അക്കൌണ്ട് ആവശ്യമില്ല. തിരിച്ചറിയല്‍ രേഖ കൊണ്ടുപോയി പണം സ്വീകരിക്കാവുന്നതാണെന്ന് ഇന്‍ജാസ് വക്താവ് മന്‍സൂര്‍ അലി പറഞ്ഞു. ഇപ്പോള്‍ ഫെഡറല്‍ ബാങ്കുമായി മാത്രം ബന്ധിപ്പിച്ചിട്ടുള്ള ക്യാഷ് ഓണ്‍ലൈന്‍ സംവിധാനം വൈകാതെ മറ്റ് ഇന്ത്യന്‍ ബാങ്കുകളിലേ കൂടി വ്യാപിപ്പിക്കും.ഇതിന് 16റിയാലാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. കൂടാതെ വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫറുമായി ഇന്‍ജാസ് ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ജാസിന്റെ മുഴുവന്‍ ബ്രാഞ്ചുകളിലൂം വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫറിന്റെ സംവിധാനം ഉപയോഗപ്പെടുത്താം. ഇതിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തും ഞൊടിയിടയില്‍ പണം എത്തിക്കാന്‍ സാധിക്കും.

രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ശൃംഖലയായ അല്‍ ബിലാദിന്റെ റെമിറ്റന്‍സ് സെന്റര്‍റായ ഇന്‍ജാസ് കുറഞ്ഞ കാലം കൊണ്ടാണ് സൌദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ റെമിറ്റന്‍സ് ഗ്രൂപ്പായി വളര്‍ന്നതെന്ന് ഇവര്‍ അവകാശപ്പെട്ടു. വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പണമൊഴുകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൌദി മുന്‍നിരയിലാണ്. റെമിറ്റന്‍സ് ബിസിനസ് വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ഇവിടുത്തെ വിദേശികളുടെ പങ്ക് വലുതാണെന്ന് രണ്ട് പതിറ്റാണ്ടിന്റെ ബാങ്കിംഗ് പരിചയമുള്ള സാമി അല്‍ രാജ്ഹി ചൂണ്ടിക്കാട്ടി.

കെ.സി.എം അബ്ദുല്ല

No comments: