Manqoos Moulid
Thursday, December 31, 2009
ലാവലിന്‍ കേസില്‍ പിണറായി വിജയന് ജാമ്യം
കൊച്ചി: ലാവലിന്‍ അഴിമതി കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന് സി.ബി.ഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 2 ലക്ഷം രൂപയും 2 ആള് ജാമ്യവും എന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് ഹാജരായ രണ്ടാം പ്രതി കെ.ജി രാജശേഖരന് നായര്‍ക്കും ഇതേ ഉപാധികളോടെ ജാമ്യം നല്‍കിയിട്ടുണ്ട്. ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥാണ് കേസ് പരിഗണിച്ചത്. ലാവലിന്‍ കമ്പനിക്ക് സമന്‍സ് അയക്കാന്‍ കോടതി സി.ബിഐക്ക് 4 മാസത്തെ സമയം നല്കി. കേസ് അടുത്ത ഏപ്രില്‍ 23 ന് വീണ്ടും പരിഗണിക്കും. മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നും ഏ.കെ. ആന്റണിയെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പിണറായി നല്‍കിയിട്ടുള്ള ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഇക്കഴിഞ്ഞ സപ്തംബര്‍ 24ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ ശാരീരിക അസുഖം മൂലം പിണറായിക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇ.പിജയരാജന്, പി.രാജീവ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ എന്നിവരോടൊപ്പമാണ് പിണറായി കോടതിയിലെത്തിയത്.മുന്‍ വൈദ്യുതി മന്ത്രി ജി. കാര്ത്തികേയന്, ഇലക്ട്രിസിറ്റി ബോര്‍ഡ് മുന്‍ അംഗം ഗോപാലകൃഷ്നന്‍ എന്നിവര്‍ക്ക് എതിരെ കൂടുതല്‍ അന്വേഷണത്തിന് കോടതി ഉത്തരവ് നല്‍കിയിരുന്നു. അന്വേഷണ നടപടിയുടെ പുരോഗതി കോടതിയെ സിബിഐ അറിയിക്കും. കാര്ത്തികേയന് എതിരെയുള്ള കൂടുതല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്കുന്ന സൂചന. കേസിലെ ആറാം പ്രതിയും ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലോസ് ട്രയന്റിന് കോടതി ഉത്തരവിട്ടിരുന്ന സമന്‍സ് നല്കാന് സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ വീണ്ടും സമന്‍സിന് ഉത്തരവിടാന്‍ സിബിഐ അഭ്യര്‍ത്ഥിക്കും.
കരിപ്പൂരില്‍ വിമാനം വൈകി; യാത്രക്കാര്‍ ബഹളം വച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിയാദിലേക്കുളള വിമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ബഹളം വച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2ന് പുറപ്പെടേണ് ട വിമാനമാണ് വൈകിട്ട് ഏഴു മണിയായിട്ടും പുറപ്പെടാത്തത്. വിമാനം അഞ്ചുമണിയ്ക്ക് പുറപ്പെടുമെന്നാണ് ആദ്യം എയര്‍ ഇന്ത്യാ അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. പിന്നീട് ആറരയ്ക്ക് പുറപ്പെടുമെന്നായി. എന്നാല്‍ ഏഴുമണി കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ വിമാനത്താവളത്തിനുളളില്‍ ബഹളം വച്ചത്. എന്നാല്‍ ചില സാങ്കേതിക തകരാര്‍ മൂലം വിമാനം താമസിക്കുകയായിരുന്നെന്നും ഉടന്‍ പുറപ്പെടുമെന്നുമാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞത്

കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തം: ഒരാള്‍ മരിച്ചു

കൊല്ലം: കരുനാഗപ്പള്ളി പുത്തന്‍ തെരുവില്‍ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി റഷീദ് (32) ആണ് മരിച്ചത്. മത്സ്യവ്യാപാരിയായ റഷീദിന് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പൊള്ളലേറ്റത്. സംഭവത്തില്‍ 21 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. പൊള്ളലേറ്റവരില്‍ ഒമ്പതു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മൂന്നു പേരെ തിരുവനന്തപുരം കിംസ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൊല്ലം ജില്ലാ ആസ്പത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രി എന്നിവിടങ്ങിളല്‍ പ്രവേശിപ്പിച്ചു. സമദ്, സജീവ്, വിനോദ് കുമാര്‍, ബിജു, നാസര്‍, അഷ്റഫ്, പിങ്കുദാസ്, പ്രശാന്ത് ദാസ് എന്നിവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ളത്. ഷമീര്‍, പ്രദീപ്, സുനില്‍ കുമാര്‍ എന്നിവരാണ് കിംസിലുള്ളത്.
ചവറ എസ്.ഐ ഷുക്കൂര്‍, എ.എസ്.ഐ കെ.സി ഫിലിപ്പ്, എ.ആര് ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ അലക്സാണ്ടര്‍ ലൂക്ക് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സമീര്‍, വിനോദ്, സി.പി ജോസ് എന്നീ അഗ്നിശമന സേനാംഗങ്ങള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. അപകടത്തില്‍ ഒരു പോലീസ് ജീപ്പും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു.
പുലര്‍ച്ചെ മൂന്നരയോടെ ഒരു കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കര്‍ ലോറിയാണ് പൊട്ടിത്തെറിച്ചത്. അപകട സ്ഥലത്ത് എത്തിയ പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോളുണ്ടായ സ്പാര്‍ക്കില്‍ നിന്നാണ് തീ പിടിച്ചതെന്നാണ് കരുതുന്നത്. സമീപത്തുണ്ടായിരുന്ന 10 കടകള്‍ക്കും ചില വീടുകള്‍ക്കും തീ പിടിച്ചു. അപകടം നടന്ന കാറിലുണ്ടായിരുന്നവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.
വീടുകളുടേയും കടകളിലേയും തീ പൂര്‍ണ്ണമായും കെടുത്തിയെങ്കിലും ടാങ്കര്‍ ലോറിയിലെ തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ലോറിയിലെ പാചകവാതകം പൂര്‍ണ്ണമായും കത്തിത്തീര്‍ന്നാലെ തീ അണയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് അഗ്നിശമന സേന അറിയിച്ചത്. ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് കായംകുളം-കൊല്ലം റൂട്ടിലെ തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു. കരുനാഗപ്പള്ളി സബ് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
http://www.sirajnews.blogspot.com/

Tuesday, December 29, 2009
ലാവലിന്‍: പിണറായി വിജയന് സിബിഐ പ്രത്യേക കോടതിയില്‍ ഹാജറായി

കൊച്ചി: ലാവലിന്‍ അഴിമതി കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന് സിബിഐ പ്രത്യേക കോടതിയിലെത്തി.കോടതിയില്‍ നിന്ന് അദ്ദേഹത്തിന് ജാമ്യം കിട്ടാന്‍ തടസ്സങ്ങള്‍ ഒന്നുമില്ല. അല്‍പ്പസമയത്തിനകം ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് കേസ് പരിഗണിക്കും.ഇക്കഴിഞ്ഞ സപ്തംബര്‍ 24ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ ശാരീരിക അസുഖം മൂലം പിണറായിക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല.മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ ഏ.കെ. ആന്റണിയെ ലാവലിന്‍ കേസില്‍ ചോദ്യംചെയ്ത് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിണറായി നല്‍കിയിട്ടുള്ള ഹര്‍ജി കോടതി പരിഗണിക്കും.
കേസിലെ ഒന്നാം പ്രതിയും ഇലക്ട്രിസിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ കെ. മോഹനചന്ദ്രന് തന്നെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ നല്‍കിയിട്ടുള്ള ഹര്‍ജിയും കോടതി പരിഗണിക്കും. കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.
http://www.sirajnews.blogspot.com/
Monday, December 28, 2009
കോഴിക്കോട് ഇരട്ട സ്ഫോടനം: മുഖ്യപ്രതി പിടിയില്‍
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി യൂസഫ് പിടിയിലായി. എറണാകുളം കളക്ട്രേറ്റ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘമാണ് യൂസഫിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്ഫോടനത്തിനുപയോഗിച്ച സ്ഫോടക വസ്തുക്കള്‍ എത്തിച്ചതും കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ക്ലോക്ക് റൂമില്‍ ബോംബ് സ്ഥാപിച്ചതും യൂസഫാണന്ന് പോലീസ് അറിയിച്ചു. മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡില്‍ ബോംബ് സ്ഥാപിച്ചത് എറണാകുളം കളക്ട്രേറ്റ് സ്ഫോടനക്കേസില്‍ പിടിയിലായ ഹാലിമാണന്നും തടിയന്റവിടെ നസീറിന്റെ ഉറ്റസഹായിയാണ് യൂസഫെന്നും പോലീസ് പറയുന്നു.
http://www.sirajnews.blogspot.com/
http://www.sirajnews.blogspot.com/
പുതുവല്സരത്തില് പണമയക്കാന്‍ പുതിയ ആനുകൂല്യങ്ങളുമായി 'ഇന്‍ജാസ് '
പുതുവല്സരത്തില് പണമയക്കാന്‍ പുതിയ ആനുകൂല്യങ്ങളുമായി 'ഇന്‍ജാസ് '
Tuesday, December 29, 2009
റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് മെച്ചപ്പെട്ട വിനിമയ നിരക്കാണ് തങ്ങള്‍ നല്‍കുന്നതെന്ന് ബാങ്ക് അല്‍ ബിലാദിന്റെ റെമിറ്റന്‍സ് ശൃംഖലയായ 'ഇന്‍ജാസ്' ഗ്രൂപ്പ് നെറ്റ്വര്‍ക്ക് മാനേജര്‍ സാമി അല്‍രാജ്ഹി വെളിപ്പെടുത്തി. പുതുവല്‍സര സമ്മാനമായി പണമയക്കുന്നവര്‍ക്ക് കൂടുതല്‍ ആകര്‍ഷമായ ആനുകൂല്യങ്ങളും മികച്ച വിനിമയ നിരക്കും നല്‍കും. ഇതിന്റെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ഓരോ മൂന്ന് ട്രാന്‍സ്ഫറിനും ഒരു ട്രാന്‍സ്ഫര്‍ സൌജന്യമായി നല്‍കുമെന്ന് അദ്ദേഹം 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
സൌദിയുടെ വിവിധ ഭാഗങ്ങളിലായി 95ഓളം ബ്രാഞ്ചുകളില്‍ ആനുകൂല്യം ലഭ്യമാണെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ സുരക്ഷിതമായി പണം അയക്കാനുള്ള വിവിധ സൌകര്യങ്ങളാണ് ഇന്‍ജാസ് ഒരുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി ഇന്ത്യയിലെ മിക്ക ബാങ്കുകളിലേക്കും 24 മണിക്കൂറിനുള്ളില്‍ പണം എത്തിക്കുന്നതിന് ഇന്‍ജാസില്‍ സൌകര്യമുണ്ട്. ഇതിന് പുറമെ കേരളത്തിലുള്‍പ്പെടെ എവിടെയും എളുപ്പത്തില്‍ പണമെത്തിക്കാന്‍ ഇന്‍ജാസ് ഒരുക്കിയ ക്യാഷ് ഓണ്‍ലൈന്‍ സൌകര്യം അങ്ങേയറ്റം ഫലപ്രദമാണ്. ക്യാഷ് ഓണ്‍ലൈന്‍ മുഖേന ഫെഡറല്‍ ബാങ്കിന്റെ ഏത് ബ്രാഞ്ചിലും ഇടപാടുകാര്‍ക്ക് പണം വേഗത്തില്‍ എത്തിക്കാം. പണം സ്വീകരിക്കുന്നതിന് നാട്ടില്‍ ബാങ്ക് അക്കൌണ്ട് ആവശ്യമില്ല. തിരിച്ചറിയല്‍ രേഖ കൊണ്ടുപോയി പണം സ്വീകരിക്കാവുന്നതാണെന്ന് ഇന്‍ജാസ് വക്താവ് മന്‍സൂര്‍ അലി പറഞ്ഞു. ഇപ്പോള്‍ ഫെഡറല്‍ ബാങ്കുമായി മാത്രം ബന്ധിപ്പിച്ചിട്ടുള്ള ക്യാഷ് ഓണ്‍ലൈന്‍ സംവിധാനം വൈകാതെ മറ്റ് ഇന്ത്യന്‍ ബാങ്കുകളിലേ കൂടി വ്യാപിപ്പിക്കും.ഇതിന് 16റിയാലാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. കൂടാതെ വെസ്റ്റേണ്‍ യൂണിയന് മണി ട്രാന്‍സ്ഫറുമായി ഇന്‍ജാസ് ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ജാസിന്റെ മുഴുവന്‍ ബ്രാഞ്ചുകളിലൂം വെസ്റ്റേണ്‍ യൂണിയന് മണി ട്രാന്‍സ്ഫറിന്റെ സംവിധാനം ഉപയോഗപ്പെടുത്താം. ഇതിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തും ഞൊടിയിടയില്‍ പണം എത്തിക്കാന്‍ സാധിക്കും.
രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ശൃംഖലയായ അല്‍ ബിലാദിന്റെ റെമിറ്റന്‍സ് സെന്റര്‍റായ ഇന്‍ജാസ് കുറഞ്ഞ കാലം കൊണ്ടാണ് സൌദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ റെമിറ്റന്‍സ് ഗ്രൂപ്പായി വളര്‍ന്നതെന്ന് ഇവര്‍ അവകാശപ്പെട്ടു. വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പണമൊഴുകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൌദി മുന്‍നിരയിലാണ്. റെമിറ്റന്‍സ് ബിസിനസ് വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ഇവിടുത്തെ വിദേശികളുടെ പങ്ക് വലുതാണെന്ന് രണ്ട് പതിറ്റാണ്ടിന്റെ ബാങ്കിംഗ് പരിചയമുള്ള സാമി അല്‍ രാജ്ഹി ചൂണ്ടിക്കാട്ടി.
കെ.സി.എം അബ്ദുല്ല

സ്വദേശി മരുഭൂമിയിലിട്ട നൌഷാദിനെ പൊലീസ് സാഹസികമായി മോചിപ്പിച്ചു
സ്വദേശി മരുഭൂമിയിലിട്ട നൌഷാദിനെ പൊലീസ് സാഹസികമായി മോചിപ്പിച്ചു
Monday, December 28, 2009
റിയാദ്: വഴിയില്‍ വാഹനം കാത്തുനില്ക്കുമ്പോള് രഹസ്യന്വേഷണ പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തി തട്ടിക്കൊണ്ടുപോയ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് മോചിപ്പിച്ചു. മലപ്പുറം വേങ്ങര മേമാത്ത്പാറ കുന്നുമ്പുറം കമ്പ്രന്‍ നൌഷാദിനെ (28) കഴിഞ്ഞ മാസം 25നാണ് അല്‍ ഖര്‍ജ്^റിയാദ് ഹൈവേയില്‍ ദിലം എന്ന സ്ഥലത്ത് നിന്ന് സ്വദേശി പിടിച്ചുകൊണ്ടുപോയത്.
അല്‍ ഖര്‍ജില്‍ നിന്ന് 185 കി.മീറ്ററര്‍ അകലെ മരുഭൂമിയില്‍ നിന്നാണ് ഇന്നലെ പൊലീസ് സംഘം സ്വദേശി യുവാവിനെയും നൌഷാദിനെയും പിടികൂടിയത്. തന്റെ ഒട്ടകങ്ങളെ മേയ്ക്കാന്‍ ബലപ്രയോഗത്തിലൂടെ നൌഷാദിനെയും കൊണ്ട് 30കാരനായ ഈ യുവാവ് കറങ്ങുകയായിരുന്നുവത്രെ. അല്‍ ഖര്‍ജ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബു സഹദിന്റെ സഹായത്തോടെ കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയംഗം കെ.പി. മുഹമ്മദാലിയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് നൌഷാദുളള സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് 12ഓളം വാഹനങ്ങളില്‍ മരുഭൂമിയിലേക്ക് പോയ പൊലീസ് സായുധസംഘം ഇന്നലെ രാവിലെ 11ഓടെ പ്രദേശം വളയുകയും സ്വദേശിയെ കീഴടക്കി നൌഷാദിനെ മോചിപ്പിക്കുകയുമായിരുന്നു. ഇരുവരും ഇപ്പോള്‍ അല്‍ ഖര്‍ജ് പൊലീസ് കസ്റ്റഡിയിലാണ്.
ടൈല്‍സ് തൊഴിലാളിയായ നൌഷാദ് ബലിപെരുന്നാള്‍ അവധിക്ക് ജീസാനിലുള്ള ബന്ധുക്കളുടെ അടുത്തേക്കു പോകാന്‍ അല്‍ ഖര്‍ജില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ജോലി സ്ഥലമായ ദിലമില്‍ വാഹനം കാത്തുനില്‍ക്കുമ്പോഴാണ് സ്വദേശി യുവാവിന്റെ കൈയില്‍ പെട്ടത്. സി.ഐ.ഡി എന്ന് സ്വയം പരിചയപ്പെടുത്തി ഇഖാമ വാങ്ങി പരിശോധിച്ച യുവാവ് നൌഷാദിനെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടയില്‍ നൌഷാദ് സഹതാമസക്കാരനായ മണിയെ ഫോണ്‍ ചെയ്ത് അറിയിച്ചതാണ് വിവരം പുറത്തറിയാന്‍ കാരണം. അതിനുശേഷം നൌഷാദിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ച വിവിരം 'ഗള്‍ഫ് മാധ്യമം'റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മരുഭൂമിയിലേക്ക് കൊണ്ടുപോയ നൌഷാദിനെ 150ഓളം വരുന്ന ഒട്ടകങ്ങളെ മേയ്ക്കാന്‍ സ്വദേശി യുവാവ് നിയോഗിക്കുകയായിരുന്നു. ഇഖാമയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ പഴുതും അടച്ചു. ഒരു മാസത്തോളം വിവിധ സ്ഥലങ്ങളിലായി ഒട്ടകക്കൂട്ടത്തോടൊപ്പം കൊണ്ടുനടന്നു. മതിയായ ഭക്ഷണമില്ലാത്തതും യാത്രയുടെ അലച്ചിലും മനോവിഷമവും മൂലം നൌഷാദ് മെലിഞ്ഞുണങ്ങി അവശനായിട്ടുണ്ട്. തന്റെ ദയനീയാവസ്ഥ തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശുകാരനെ നൌഷാദ് അറിയിച്ചതാണ് വഴിത്തിരിവായത്. ഇയാള്‍ ഇക്കാര്യം പ്രദേശത്ത് വാഹനവുമായെത്തുന്ന ലബനാനിയോട് പറഞ്ഞു. അല്‍ഖര്‍ജ് കാരനായ ലബനാനി വിവരം കെ.പി. മുഹമ്മദാലിയെ അറിയിച്ചു. മുഹമ്മദാലി സുഹൃത്തുകൂടിയായ ക്യാപ്റ്റന്‍ അബൂ സഹദിന്റെ സഹായം തേടി.
വേഷപ്രച്ഛന്നരായി അബൂ സഹദും രണ്ട് സഹപ്രവര്‍ത്തകരും മുഹമ്മദാലിയും പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടയില്‍ ഒട്ടകങ്ങളും നൌഷാദും വാഹനങ്ങളുമായി യുവാവ് ഇവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. പിന്നീട് റൈസാന്‍ എന്ന സ്ഥലത്തുണ്ടെന്ന് കണ്ടെത്തി പൊലീസ് ഓപ്പറേഷന് നടത്തുകയായിരുന്നു. മൂന്നുവര്‍ഷമായി സൌദിയിലുള്ള നൌഷാദ് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍പോയി വന്നത്. അസന്‍കുട്ടിയാണ് പിതാവ്. ഭാര്യ സഫരിയയും രണ്ടുമക്കളും നാട്ടിലുണ്ട്.
നജിം കൊച്ചുകലുങ്ക്
http://www.madhyamam.com/node/15886

Sunday, December 27, 2009
രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ചവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

കായംകുളം: അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കൂലി ചോദിച്ചവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു.
ദേശീയപാതയില്‍ കെ.എസ്. ആ ര്‍. ടി.സി ജങ്ഷന് സമീപം ഞായറാഴ്ച രാവിലെ എട്ടരയോടെ മാരുതി കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ രാജേന്ദ്രന് (31), ഭാര്യ ശ്രീജ (27), മകന് ഇന്ദ്രജിത്ത് (മൂന്ന്), സുഹൃത്തുക്കളായ രശ്മി (31), സിനി (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് നിയന്ത്രണംതെറ്റിയ ഇവരുടെ കാര്‍ നൂറുമീറ്ററോളം തെന്നി നീങ്ങിയശേഷം പാര്‍ക്കുചെയ്തിരുന്ന ലോറിയില്‍ ഇടിച്ചാണ് നിന്നത്. ഈസമയം, രക്ഷാപ്രവര്‍ത്തനം നടത്തിയ ചില യുവാക്കളാണ് 500 രൂപ ആവശ്യപ്പെട്ടത്.
സംഭവം മനസിലാക്കിയ നാട്ടുകാര്‍ ഇവരെ ഓടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല; അനാസ്ഥക്ക് അറുതിയില്ലാതെ എയര്‍ ഇന്ത്യ

ദുബൈ: കോഴിക്കോട്ടു നിന്ന് ഗള്‍ഫ് സെക്ടറിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ പതിവായി തകിടം മറിഞ്ഞിട്ടും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹതയുണര്‍ത്തുന്നു. വര്‍ഷങ്ങളായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനോ നടപടിയെടുക്കാനോ അധികൃതര്‍ തയാറാകാത്തതാണ് പ്രശ്നങ്ങള്‍ നിരന്തരം ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. ഏതാനും ദിവസങ്ങളായി തുടരുന്ന എയര്‍ ഇന്ത്യ വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിന് കാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് തെളിഞ്ഞിരുന്നു. ക്രിസ്മസ് ദിവസം ഡസനോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിന് പിന്നില്‍ ചെന്നൈ മേഖല ഓഫിസിലെ ഉത്തരവാദപ്പെട്ടവരുടെ നിസ്സംഗതയാണെന്നാണ് കണ്ടെത്തല്‍. പൈലറ്റുമാര്‍ കൂട്ട അവധിയെടുക്കുമെന്ന് നേരത്തേ അറിഞ്ഞിട്ടും പകരം സംവിധാനം സ്വീകരിക്കാന്‍ ഇവര്‍ തയാറായില്ലത്രെ. ചില സ്വകാര്യ വിമാന കമ്പനികള്‍ക്ക് വേണ്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ രഹസ്യമായി ചരടുവലി നടത്തുന്നുവെന്ന ആരോപണങ്ങളുയരുന്ന സാഹചര്യത്തില്‍, വിമാനസര്‍വീസുകളുടെ നിരന്തരമായ താളംതെറ്റലിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നത് സംശയത്തോടെയാണ് പലരും വീക്ഷിക്കുന്നത്.
ഇന്നലെയും ഗള്‍ഫ് സെക്ടറിലേക്കുള്ള രണ്ട് സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ 7.35നുള്ള മസ്കത്ത് വിമാനവും രാത്രി 10.10നുള്ള ദുബൈ വിമാനവും ഇന്നലെ വീണ്ടും മുടങ്ങുകയായിരുന്നു. എയര്‍ ഇന്ത്യയുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് പല സംഘടനകളും തുടക്കമിട്ടിട്ടുണ്ട്്.
കേരള^ഗള്‍ഫ് സെക്ടറുകളില്‍ വിമാനങ്ങള്‍ അകാരണമായി റദ്ദാക്കി യാത്രക്കാരെ പ്രയാസപ്പെടുത്തുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ യു.എ.ഇ ഗള്‍ഫ് മലയാളി കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിട്ടുണ്ട്.
ദിവസങ്ങളായി കേരള^ഗള്‍ഫ് സെക്ടറില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ അകാരണമായി സര്‍വീസ് മുടക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ചെയര്മാന് അശ്റഫ് കളത്തിങ്ങല്‍പാറയും മുഹമ്മദലി ചുള്ളിപ്പാറയും ദേശീയ മനുഷ്യാവകാശ കമീഷന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
റഹ്മാന് എലങ്കമല്‍
ഓപറേഷന് മഅ്ദനി: ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കുമ്പോള്‍

ഓപറേഷന് മഅ്ദനി: ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കുമ്പോള്‍
Monday, December 28, 2009
വിജു വി. നായര്‍
കളമശേãരി ബസ്കത്തിക്കല്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നു എന്ന് കോടിയേരിയും ഉണ്ടെങ്കില്‍ സംഗതി 42 മാസമായി കൈവശം വെച്ച് എന്തെടുക്കുകയായിരുന്നു എന്ന് ഉമ്മന്‍ചാണ്ടിയും പരസ്പരം കുറ്റപ്പെടുത്തി മിടുക്കരാവുന്ന ആ 'തെളിവ്' എന്താണ്?
സൂഫിയ മഅ്ദനിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയ്ല്‍സ് എന്ന് രണ്ടു കൂട്ടരും ഒരേ നാവാല് പറയും. എന്താണതിലെ 'ഡീറ്റെയ്ല്‍സ്' എന്ന് പൊതുവിലാരും ചോദിക്കുന്നില്ല, പറയുന്നുമില്ല. ബസ് കത്തിച്ചവരെന്ന് പൊലീസ് പറയുന്ന ചിലര്‍ സൂഫിയയുടെ ഫോണിലേക്കും തിരിച്ചും സംഭവദിവസം വിളിച്ചു എന്നു മാത്രമാണ് സ്ഥിരം മറുപടി. ബസ് കത്തിച്ചവരാണോ വിളിച്ചതെന്നു തറപ്പിച്ചു ചോദിച്ചാല്‍ ഇപ്പറയുന്ന പൊലീസിനും ഉരുണ്ടുകളിക്കേണ്ടിവരും. കാരണം, കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി എന്നു പറഞ്ഞ് തൊണ്ടിസഹിതം പിടികൂടി അഞ്ചു കൊല്ലമായി പ്രദര്‍ശിപ്പിച്ചിരുന്ന ആളല്ല ഇപ്പോള്‍ ഒന്നാംപ്രതി. തന്നെയല്ല, അയാളെ മേപ്പടി തൊണ്ടിസാധനങ്ങള്‍ സഹിതം വിട്ടയച്ചിരിക്കുന്നു. പുതിയ തൊണ്ടിയൊന്നും പൊന്തിയിട്ടുമില്ല.
ഫോണിലേക്കു വിളിച്ചു എന്നതു മാത്രമാണ് ഇപ്പോഴും തെളിവായി പൊലീസ് പറയുന്നത്. എങ്കില്‍, ഇപ്പോഴത്തെ ഒന്നാംപ്രതി തടിയന്റവിട നസീര്‍ അന്നേ ദിവസം സൂഫിയയെ വിളിച്ചതായി പറയുന്നുമില്ല. അതുംപോട്ടെ, ഫോണ്‍സംഭാഷണമാണ് ഈ കേസിലെ ഏക തെളിവെന്നിരിക്കെ, പ്രസ്തുതസംഭാഷണം എന്തായിരുന്നു എന്നതാണല്ലോ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാനുള്ള ഏകഘടകം. സംഭാഷണത്തിന്റെ ടേപ്പുണ്ട് എന്നു പറഞ്ഞുതുടങ്ങിയ പൊലീസ് ഇപ്പോള്‍ പറയുന്നത് ടേപ്പ് കാണാനില്ലെന്ന്. ബസ് കത്തിക്കലും സൂഫിയയും തമ്മിലെന്ത് എന്ന മര്‍മപ്രധാന ചോദ്യത്തില്‍നിന്ന് ഇങ്ങനെ ക്ലീനായി വഴുതിമാറുന്നതിന് എന്താണ് കാരണം? ഒന്നുകില്‍ അങ്ങനെയൊരു ടേപ്പില്ല. അല്ലെങ്കില്‍, പ്രസ്തുത ടേപ്പില്‍ ഈ കേസില്‍ സൂഫിയയെ ഉള്‍പ്പെടുത്താന്‍ പറ്റിയ സംഭാഷണമില്ല. പൊലീസ് ഇക്കാര്യത്തില്‍ കൌശലപൂര്‍വമായ മൌനം പാലിക്കുകയും അതേസമയം മാധ്യമദ്വാരാ, 'ഫോണ്‍ സംഭാഷണം, ഫോണ്‍ സംഭാഷണം' എന്ന ഉമ്മാക്കിയെ കച്ചക്കെട്ടായി നിലനിറുത്തുകയും ചെയ്യുമ്പോള്‍ സമൂഹം എന്ന നിലക്ക് നമുക്കു കാര്യം തിരക്കേണ്ടത് ഇനി സൂഫിയയോടും ബന്ധപ്പെട്ട ഫോണ്‍വിളിക്കാരോടുമാകുന്നു.
2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കളമശേãരിയില്‍ ബസ് കത്തിക്കുന്നത്. അബ്ദുന്നാസിര്‍ മഅ്ദനി അപ്പോള്‍ കോയമ്പത്തൂര്‍ ജയിലില്‍ ചെന്നൈ ഹൈകോടതിയുടെ പരിഗണനയിലുള്ള ജാമ്യാപേക്ഷയിലെ വിധിയും കാത്തുകഴിയുകയാണ്. മാത്രമല്ല, എട്ടുകൊല്ലത്തിലേറെയായി വിചാരണത്തടവുകാരനായി കിടക്കുന്നതിലെ മനുഷ്യാവകാശപ്രശ്നത്തിന്മേല്‍ കേരളത്തില്‍ പൊതുചര്‍ച്ച നടക്കുന്നു. ഈ നേരത്ത് മഅ്ദനിയുടെ ഭാര്യ പ്രകോപനപരവും ഭര്‍ത്താവിന്റെ വിധിക്ക് പ്രതിലോമകരവുമായ ഒരു അതിക്രമത്തിനു മുതിരുമോ എന്ന സാമാന്യചോദ്യം നമുക്ക് വിടാം. എന്നാല്‍, ജയിലില്‍ മഅ്ദനി മര്‍ദനത്തിനിരയായി, ബോധംകെട്ടു ഇത്യാദി വാര്‍ത്തകള്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യയെ ഫോണിലും മറ്റും ബന്ധപ്പെട്ട് ആളുകള്‍ വിവരം തിരക്കുന്ന സ്വാഭാവികതയെ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല. ഇങ്ങനെ ബന്ധപ്പെട്ടവരില്‍ ചിലരെ പെറുക്കിയെടുത്ത് പ്രതിചേര്‍ക്കുകയാണ് പൊലീസ് ആദ്യമേ ചെയ്തത്. അവരില്‍ പ്രമുഖരായവരുടെ സൂഫിയാബന്ധം നോക്കാം.
ഒന്ന്, മജീദ് പറമ്പായി.
കണ്ണൂരിലെ മുന്‍ പി.ഡി.പി ജില്ലാ സെക്രട്ടറിയായ മജീദിന് മഅ്ദനി കുടുംബവുമായുള്ള ബന്ധം ഊഹിക്കാവുന്നതേയുള്ളൂ. തന്റെ വീട്ടുസഹായിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹകാര്യത്തിന് മജീദടക്കം പരിചയക്കാര് പലരോടും സൂഫിയ സഹായമഭ്യര്‍ഥിച്ചിരുന്നു. മജീദിന്റെ ബന്ധുവായ 'ഹാജി' എന്നൊരാള്‍ ഇക്കാര്യത്തിന് പലവട്ടം ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. കളമശേãരിസംഭവത്തിന്റെ തലേന്ന് മജീദ് ബന്ധപ്പെട്ടതനുസരിച്ച് ഇപ്പറയുന്ന ഹാജിയും ഫോണ്‍ചെയ്തു. പെണ്ണു കാണാനായി ഒരു യുവാവിനെയും കൂട്ടി അയാള്‍ അന്ന് സൂഫിയയുടെ വീട്ടിലെത്തി. പ്രത്യേകിച്ചൊരു തീരുമാനവും പറയാതെ അവര്‍ പോയതുകൊണ്ട് പിറ്റേന്നുതന്നെ സൂഫിയ ഇപ്പറഞ്ഞ മൂന്നുപേരെയും ഫോണ്‍ ചെയ്ത് കാര്യം തിരക്കുന്നു. പെണ്ണിന് ഉയരക്കുറവായതിനാല്‍ വിവാഹത്തില്‍ താല്പര്യമില്ലെന്ന് അന്നുതന്നെ അവര്‍ മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളത്രയും പറമ്പായി മജീദും പെണ്ണുകാണാന്‍ ചെന്നവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ ഉമറുല്‍ ഫാറൂഖ്, യൂസുഫ് എന്നിവരും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ മുമ്പാകെ വെളിപ്പെടുത്തിയതുമാണ്. സൂഫിയ^മജീദ് ഫോണ്‍സംഭാഷണം ഈ വിവാഹകാര്യം സംബന്ധിച്ചുള്ളതല്ലെന്ന് പൊലീസും പറയുന്നില്ല. എന്നിട്ടും ഇവര്‍ രണ്ടാളെയും ഫോണ്‍സംഭാഷണം എന്ന 'തെളിവി'ന്റെ പേരില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നു.
കളമശേãരി കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് പി.ഡി.പിയുടെ ആലുവ മണ്ഡലം സെക്രട്ടറി ശരീഫാണ്. ഭേഷെ മര്‍ദിക്കുകയും അയാളുടെ വീട്ടില്‍നിന്ന് ബസ് കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് പറഞ്ഞ് പന്തവും പെട്രോളും മറ്റും പിടിച്ചെന്നു പ്രചരിപ്പിക്കുകയും ചെയ്തു. സമാനമായ ചില സാധനങ്ങള്‍ സൂഫിയയുടെ വീട്ടുവളപ്പില്‍ കൊണ്ടുചെന്നിടണമെന്നും അവരാണ് ബസ് കത്തിക്കാന്‍ നിര്‍ദേശിച്ചതെന്നു പറയണമെന്നും ശരീഫിനോട് അന്നുതന്നെ പൊലീസ് ആവശ്യപ്പെട്ടതായി അയാള്‍ പറയുന്നുണ്ട്. എന്നുവെച്ചാല്‍, ബസ് കത്തിക്കലിന്റെ സൂത്രധാരക മഅ്ദനിയുടെ ഭാര്യയും നടത്തിപ്പുകാര്‍ പി.ഡി.പി പ്രവര്‍ത്തകരുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് തുടക്കംതൊട്ടേ ശ്രമിച്ചിരുന്നു എന്നര്‍ഥം. ഇക്കാര്യം കേവലമായ അനുമാനമല്ല. ശരീഫിനുപുറമെ മജീദ് പറമ്പായിയും ഈ വഴിക്ക് വ്യക്തമായ സൂചന നേരത്തേതന്നെ പരസ്യമായി നല്‍കിയിരുന്നു. തന്നെ കസ്റ്റഡിയിലിട്ട് കഠിനമായി പീഡിപ്പിച്ചെന്നും സൂഫിയയാണ് ആസൂത്രകയെന്നു പറയാന്‍ ശക്തമായി നിര്‍ബന്ധിച്ചുകൊണ്ടിരുന്നെന്നും മജീദ് ജാമ്യത്തിലിറങ്ങിയ ശേഷം പരസ്യമാക്കി. മജീദിന്റെ മേലുള്ള പീഡനം സഹിക്കവയ്യാതെ അയാളുടെ കുടുംബക്കാര് അതിനുമുമ്പുതന്നെ കണ്ണൂരില്‍ പത്രസമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ലമെന്റ്തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ കൈരളി ടി.വിക്ക് മജീദ് നല്കിയ അഭിമുഖത്തിലും ഇതെല്ലാം സവിസ്തരം വെളിപ്പെടുത്തിയതാണ്. 'ഈ കേസ് തീര്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്കിത് സൂഫിയയില്‍ കൊണ്ടെത്തിച്ചേ തീരൂ. എങ്കില്‍ മാത്രമേ ബസ് കത്തിച്ചത് മഅ്ദനിക്കുവേണ്ടിയാണെന്ന് വരുത്തി, അന്വേഷണം അവസാനിപ്പിക്കാന്‍ സാധിക്കൂ' എന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായിട്ടാണ് മജീദിന്റെ വെളിപ്പെടുത്തല്‍. ഇങ്ങനെയൊക്കെ പറഞ്ഞ് മജീദില്‍നിന്ന് തരപ്പെടുത്തിയ മൊഴി പീഡിപ്പിച്ചുണ്ടാക്കിയ കെട്ടുകഥകളാണെന്നു തോന്നിയ മേലുദ്യോഗസ്ഥര്‍ പക്ഷേ, സൂഫിയയെ ഇതുവെച്ച് പ്രതിയാക്കാന്‍ അന്നു തുനിഞ്ഞില്ല. അതുകൊണ്ടുതന്നെ, ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അവരുടെ പേരു ചേര്‍ത്തില്ല.
എന്നാല്‍, കുറ്റപത്രം കൊടുത്ത് ഏതാനും ദിവസങ്ങള്‍ക്കകം പൊലീസ് അത് പിന്‍വലിക്കുന്നു. കൂടുതല്‍ അന്വേഷിക്കാനുണ്ടെന്ന് പറയുന്നില്ല. പുതുതായി ആരെയെങ്കിലും പ്രതിചേര്‍ക്കാനുണ്ടെന്നും പറയുന്നില്ല. ഇവിടെയാണ് കളി. സൂഫിയ മഅ്ദനിയെ പ്രതിയാക്കാനുള്ള തുടക്കം മുതല്ക്കേയുള്ള ശ്രമത്തിനു പിന്നിലെ ചേതോവികാരം പൊലീസിന് കളമശേãരി കേസിലുള്ള തുമ്പില്ലായ്മക്ക് ഒരൊറ്റമൂലി എന്നതായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം^കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് മുതല്‍^ ആ വഴിക്കുള്ള ആസൂത്രണത്തിനൊരു രണ്ടാം മുഖം കൈവരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മാത്രം ആവശ്യമായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ സംഗതി കുറേക്കൂടി ആഴത്തിലുള്ള പ്രബലഘടകങ്ങളുടെ അനിവാര്യതയായി. ആ പശ്ചാത്തലം വ്യക്തമാക്കിയാലേ ഈ കേസിന്റെ ഗൂഢാലോചന വകതിരിച്ചറിയാനാകൂ.
കളമശേãരിയില്‍ ഒരു ബസ് കത്തിച്ചാല്‍ ഉടന്‍ മഅ്ദനിയുടെ ഭാര്യയുടെ ഫോണില്‍ തെളിവു തപ്പുന്നതിന്റെ ഉദ്ദേശ്യത്തില്‍നിന്നുവേണം കഥ തുടങ്ങാന്‍. ഒന്നാമത് അവര്‍ പി.ഡി.പി പ്രവര്‍ത്തകയല്ല. മഅ്ദനിയുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ ഭാരവാഹിയുമല്ല. ജയിലില്‍ കഴിയുന്ന മഅ്ദനിക്കുവേണ്ടി ബസ് കത്തിച്ചതുകൊണ്ട് ഭാര്യയറിയാതെ കാര്യം നടക്കില്ലെന്നത് ഒരൂഹം മാത്രമാണ്. ആ വഴിക്ക് അന്വേഷണം നടത്തേണ്ടതുമാണ്. എന്നാല്‍, ഊഹത്തെ കറതീര്‍ന്ന മുന്‍വിധിയായി ഉറപ്പിക്കുന്ന നീക്കമാണ് ഈ കേസന്വേഷണത്തില്‍ പിന്നീട് കണ്ടതത്രയും. അഥവാ മറ്റൊരു സാധ്യതപോലും പൊലീസ് ഗൌനിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെയാണ് പ്രത്യേകിച്ചൊരു യുക്തിസഹമായ തുമ്പുമില്ലാതെ ഈ കേസ് കിടന്നുപോയതും. സൂഫിയയുടെ കോള്‍ലിസ്റ്റിലുള്ള ചിലരെ മാത്രം അച്ചുതണ്ടാക്കിയ തിരക്കഥയെയാണ് അന്വേഷണം എന്ന പേരില്‍ ഇത്രകാലം വിളിച്ചിരുന്നതെന്നു ചുരുക്കം. സ്വാഭാവികമായും തിരക്കഥക്ക് ബലമുണ്ടാകണമെങ്കില്‍ സൂഫിയതന്നെ നായികയാവണം. അതിനുള്ള വകുപ്പ് പക്ഷേ, കോള്‍ലിസ്റ്റിലില്ല. അഥവാ പൊലീസ് അഭിലഷിക്കുന്ന വെടിമരുന്ന് അതിലില്ല. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ തിരക്കഥാകൃത്തുക്കള്‍ ബാധ്യസ്ഥരാകും. വിശേഷിച്ചും അതിനുള്ള സമ്മര്‍ദം അവര്‍ക്കുമേലുണ്ടെങ്കില്‍, വിരുദ്ധധ്രുവങ്ങളില്‍ നിന്നുള്ള സമ്മര്‍ദം വരുമ്പോള്‍ അന്വേഷകര്‍ സൌകര്യംപോലെ ഡബിള്‍റോള്‍ നടിക്കും^അതതു സമ്മര്‍ദങ്ങളുടെ കാലികമായ ബലവും ക്ഷയവുമനുസരിച്ച്. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഉഴപ്പിയതും കോടിയേരിയുടെ പൊലീസ് വെച്ചുതാമസിപ്പിച്ചതുമൊക്കെ ഈ സമ്മര്‍ദത്തിന്റെ ഒരൊറ്റ സന്തുലന ബിന്ദുവിലാണ്^മഅ്ദനിയെവെച്ചുള്ള മുസ്ലിം വോട്ടുരാഷ്ട്രീയം.
കേരളത്തിലെ ഇരു മുന്നണികള്‍ക്കും മഅ്ദനി ലക്ഷണമൊത്ത രാഷ്ട്രീയായുധമാണ്. ഇരുമുന്നണിയും തെരഞ്ഞെടുപ്പിന് മഅ്ദനിയുടെ പിന്തുണ തേടിച്ചെല്ലും. പിന്തുണ കിട്ടുന്നവര്‍ക്കെതിരെ മറുപക്ഷം ഉടനടി 'തീവ്രവാദിബന്ധം' ആരോപിക്കും. അടുത്ത റൌണ്ടില്‍ ഈ മറുപക്ഷത്തിനാണ് പിന്തുണ കിട്ടുന്നതെങ്കില്‍ അവര്‍ അതുവരെ പ്രചരിപ്പിച്ച തീവ്രവാദി ബന്ധക്കഥ ഒരുളുപ്പുമില്ലാതങ്ങ് വിഴുങ്ങും. കഴിഞ്ഞ തവണ മഅ്ദനിയുടെ തോളില്‍ കൈയിട്ട കൂട്ടര് ഉടനെ പ്ലേറ്റ് തിരിച്ചുവെക്കും^എതിര്‍പക്ഷത്തിനുമേല്‍ തീവ്രവാദിബന്ധം എന്ന ലേബലൊട്ടിക്കുകയായി. കേരളീയരുടെ സാമാന്യബോധത്തെ ഇത്ര കൂളായി കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് കഴിഞ്ഞ ഒരു ദശകമായി ഇടതുപക്ഷവും യു.ഡി.എഫും സാഘോഷം വെച്ചുനടത്തുന്നു. ദോഷം പറയരുതല്ലോ^ഇക്കാര്യത്തില്‍ ഇരട്ടത്താപ്പില്ലാത്ത ഏകകക്ഷി ബി.ജെ.പിയാണ്.
നിര്‍ലജ്ജമായ ഈ ഭൂമികയിലേക്കാണ് മഅ്ദനി ജയില്‍വിട്ടെത്തുന്നത്. അതിനുമുമ്പ്, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പിന്തുണ തേടി ഇരുമുന്നണിയിലെയും പ്രമുഖര്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അനന്തരം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഒരു പൊതുയോഗം. ഇക്കുറി മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നറിയിക്കുന്ന കത്ത് അവിടെവച്ച് പരസ്യമായി കൈമാറുന്നു. ഏറ്റുവാങ്ങിയത് കോടിയേരി. മുഖ്യപ്രസംഗകരിലൊരാള്‍ ആര്.എസ്.പി നേതാവ് ചന്ദ്രചൂഡന് (ഈ ദേഹമാണ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവേളയില്‍ 'തീവ്രവാദബന്ധ'ത്തിന്മേല് നമ്മളെ ധാര്‍മികമായി പ്രബുദ്ധരാക്കിയത്). ആ കത്തില്‍ പറഞ്ഞിരുന്നപോലെ വോട്ടുപെട്ടി തുറന്നപ്പോള്‍ 'വന്മരങ്ങള് പലതും കടപുഴകി'. പുഴകിയ മരങ്ങള്‍ കൂടുതലും യു.ഡി.എഫിലായതുകൊണ്ട് മഅ്ദനി ജയില്‍വിട്ടിറങ്ങിയതും ഇടതുപക്ഷം ചെമ്പരവതാനി വിരിച്ച് ആളെ റാഞ്ചി. മുസ്ലിം വോട്ടില്‍ ഒരു കഷണം ഇടതുപക്ഷത്താവുന്നതിന്റെ ത്രാസം മറുപക്ഷം മറച്ചത് പഴയ പല്ലവി പൊടിതട്ടിയെടുത്തുകൊണ്ടാണ് ^'തീവ്രവാദിബന്ധം'. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് പ്രമാണിമാരുടെ മഅ്ദനി വിരോധം മൂര്‍ച്ഛിച്ചു. മാധ്യമങ്ങളില്‍^പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളില്‍^കയറിയിരുന്ന് പരസ്യമായ ശരവര്‍ഷം തുടങ്ങി. രാഷ്ട്രീയ വിമര്‍ശങ്ങളും ആരോപണ പ്രത്യാരോപണങ്ങളും എന്ന നിലവിട്ട് പച്ചയായ വ്യക്തിവിദ്വേഷവും ആപത്കരമായ വിഷവര്‍ഷവും പ്രസരിപ്പിക്കാനുള്ള ലൈസന്‍സായി പലര്‍ക്കും ഈ അവസരം. ഓപറേഷന്^മഅ്ദനിയുടെ രാഷ്ട്രീയ പിന്നാമ്പുറത്തേക്ക് വെളിച്ചംവീശുന്ന മാതൃകയായി പ്രശസ്തമായ ഒരുദാഹരണം തരാം^കെ. ബാബു എം.എല്‍.എ.
(തുടരും)
http://www.madhyamam.com
ആഭ്യന്തര വകുപ്പുമായി ആലോചിച്ചല്ല എന്‍.ഐ.എ കേസുകള്‍ ഏറ്റെടുത്തത് :കോടിയേരി

ന്യൂഡല്‍ഹി: കളമശ്ശേരിയില്‍ ബസ് കത്തിച്ച കേസും തീവ്രവാദ റിക്രൂട്ട്മെന്റ് കേസും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് രംഗത്തുവന്നു. കേരളത്തോട് ആലോചിച്ചല്ല എന്‍.ഐ.എ കേസുകള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഐ.എക്ക് ഏതൊക്കെ കേസുകളാണ് ഏറ്റെടുക്കാവുന്നതെന്ന് നിയമത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. 2009 ന് മുമ്പുള്ള കേസുകള്‍ ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണം. 2009 ന് ശേഷമുള്ളത് എന്‍.ഐ.എക്ക് സ്വമേധയ ഏറ്റെടുക്കാം. സംസ്ഥാന ആഭ്യന്തര വകുപ്പുമായി എന്‍.ഐ.എ യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ല. കേരളത്തിലെ കേസുകള്‍ മാത്രമായി എന്‍.ഐ.എ ഏറ്റെടുക്കുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വാഗമണ്‍, പാനായിക്കുളം കേസുകള്‍ പ്രോസിക്യൂഷന് നടപടികള്‍ വരെ തുടങ്ങി. വിചാരണ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതും കുറ്റപത്രം നല്കിയതുമായ കേസുകളൊക്കെ അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് എന്ത് വിവരമാണ് പുതുതായി കിട്ടിയത്.

വിമാനത്തിന്റെ ടോയ്ലറ്റില് ഒളിച്ച് യാത്ര ചെയ്ത 25 കാരന് പൊലീസ് പിടിയില്‍
വിമാനത്തിന്റെ ടോയ്ലറ്റില് ഒളിച്ച് യാത്ര ചെയ്ത 25 കാരന് പൊലീസ് പിടിയില്‍
Sunday, December 27, 2009
ജയ്പൂര്‍ : വിമാനത്തിന്റെ ടോയ്ലറ്റില് ഒളിച്ച് യാത്ര ചെയ്ത 25 കാരന് പൊലീസ് പിടിയില്‍. സൌദിയിലെ മദീന വിമാനത്താവളത്തില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് 273 ഹാജിമാരെയുമായി വരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ ഒളിച്ചിരുന്നത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഹബീബ് ആണ് യാത്രാരേഖകളൊന്നുമില്ലാതെ യാത്ര ചെയ്തത്. എന്നാല്‍ പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ ഇയാള്‍ വിമാനത്തിനുള്ളില്‍ കടന്നത് കനത്ത സുരക്ഷാ വീഴ്ചയായാണ് കാണുന്നത്. വിമാനം പുറപ്പെട്ട് അര മണിക്കൂറിന് ശേഷം യാത്രക്കാരിലൊരാള്‍ ഹബീബിനെ കാണുകയായിരുന്നു.
എന്നാല്‍, തൂപ്പുകാരന്റെ ജോലി വാഗ്ദാനം ചെയ്ത് സൌദിയിലെത്തിയ തന്നെ കരാറുകാരന് വഞ്ചിക്കുകയായിരുന്നെന്നു എന്ന് ഹബീബ് പറഞ്ഞു. ഹബീബിന്റെ പാസ്പോര്‍ട്ട് ഇയാള്‍ പിടിച്ച് വെക്കുകയും ചെയ്തത്രെ. നാട്ടിലേക്ക് വരാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈ വഴി തെരെഞ്ഞെടുത്തതെന്നും ഹബീബ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Saturday, December 26, 2009
ഹജ്ജ്് വെല്‍ഫയര്‍ ഫോറം പ്രവര്‍ത്തനം വിപുലപ്പെടുത്തണം: കോണ്‍സല്‍ ജനറല്‍
ഹജ്ജ്് വെല്‍ഫയര്‍ ഫോറം പ്രവര്‍ത്തനം വിപുലപ്പെടുത്തണം: കോണ്‍സല്‍ ജനറല്‍
Sunday, December 27, 2009
ജിദ്ദ: ഇന്ത്യയില്‍ നിന്ന് വരുന്ന ഹാജിമാരുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കണമെന്ന് കോണ്‍സല്‍ ജനറല്‍ സഈദ് അഹ്മദ് ബാവ നിര്‍ദേശിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍സുലേറ്റിന്റെയും ജിദ്ദ ഹജ്ജ്് വെല്‍ഫയര്‍ ഫോറത്തിന്റെയും സഹകരണ മേഖലകള്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ ഇംപാല ഓഡിറ്റോറിയത്തില്‍ ജിദ്ദ ഹജ്ജ്് വെല്‍ഫയര്‍ ഫോറം സംഘടിപ്പിച്ച അവലോകന യോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാജിമാര്‍ക്ക് നിസ്വാര്‍ഥ സേവനം ചെയ്തതിന് ജിദ്ദ ഹജ്ജ്് വെല്‍ഫയര്‍ ഫോറത്തെ കോണ്‍സല്‍ ജനറല്‍ മുക്തകണ്ഠം പ്രശംസിച്ചു.
വഴി തെറ്റിയ ഹാജിമാരെ തമ്പുകളിലെത്തിക്കാനും ഭക്ഷണം സൌജന്യമായി വിതരണം ചെയ്യാനും മാസ്ക് നല്‍കാനും ലഘുലേഖകളിലൂടെ ബോധവത്കരിക്കാനും ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ വന്നിറങ്ങുമ്പോള്‍ ചായ നല്‍കാനും മറ്റും ഫോറം വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന മേഖല ഇനിയും വിപുലമാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ നിന്ന് പല ഭാഷകള്‍ സംസാരിക്കുന്ന, നാനാ സംസ്കാരങ്ങളുള്ളവരാണ് തീര്‍ഥാടനത്തിന് എത്തുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രായാധിക്യം ബാധിച്ച ഹാജിമാര്‍ വരുന്നതും നമ്മുടെ രാജ്യത്ത് നിന്നാണ്. ഹാജിമാരുടെ എണ്ണത്തിന്റെ കാര്യത്തിലും നാം ഒട്ടും പിറകിലല്ല. ഇതെല്ലാം കോണ്‍സുലേറ്റിന്റെമേല്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തവണ പന്നിപ്പനി ഭീഷണി ഇതിന് പുറമെ പ്രയാസങ്ങളുണ്ടാക്കി. എന്നിട്ടും ഹജ്ജ് നല്ല നിലയില്‍ കഴിഞ്ഞു. ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇപ്രാവശ്യം രേഖപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹറമില്‍ നിന്ന് ഏതാനും കി.മീറ്റര്‍ അകലെ അസീസിയയില്‍ ഹാജിമാരെ പാര്‍പ്പിച്ചത് പ്രശ്നമായിരുന്നു. ഹറമില്‍ എത്താനുള്ള ഗതാഗതക്കുരുക്ക്. സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും ബസില്‍ തിക്കിത്തിരക്കി കയറേണ്ടി വരുന്ന അവസ്ഥ. ഇംഗ്ലീഷ്, ഉര്‍ദു ഭാഷകള്‍ വശമില്ല എന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം നല്ലതാണെങ്കിലും സേവനം മോശമാണെന്ന് പറയുന്നത് പോലെ നല്ല കെട്ടിടമാണെങ്കിലും മോശം സേവനമാണ് കെട്ടിട ഉടമകള്‍ നല്‍കിയത്. ഹജ്ജ് സേവനത്തിനായി സമര്‍പ്പിതരായ സംഘമെന്ന നിലയില്‍ ഇതെല്ലാം നിങ്ങള്‍ അറിയണമെന്ന് ഹൃദയസ്പൃക്കായ ശൈലിയില്‍ കോണ്‍സല്‍ ജനറല്‍ ഓര്‍മ്മിപ്പിച്ചു.
ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം ചെയര്മാന് ചെമ്പന്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ ചാവക്കാട്, പ്രൊഫ. ഇസ്മായില്‍ മരുതേരി, വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.കെ.എ.റസാഖ് മാസ്റ്റര്‍, വളണ്ടിയര്‍ ക്യാപ്റ്റന്മാര് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി.എ.മുനീര്‍ സ്വാഗതവും സി.വി.അബൂബക്കര്‍ കോയ നന്ദിയും പറഞ്ഞു. എം.എം.നാസര്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. എ.ഫാറൂഖ് ഉപസംഹാര പ്രസംഗം നിര്‍വഹിച്ചു.
ഇബ്രാഹീം ശംനാട്

നഷ്ടപ്പെടുന്നതും വീണ്ടെടുക്കേണ്ടതും
നഷ്ടപ്പെടുന്നതും വീണ്ടെടുക്കേണ്ടതും
Sunday, December 27, 2009
സെബാസ്റ്റ്യന്‍ പോള്‍
തീവ്രവാദത്തിനെതിരെ മാധ്യമങ്ങള്‍ സ്വീകരിച്ച ശ്രദ്ധേയമായ നിലപാടിനെ അഭിനന്ദിച്ചുകൊണ്ടാണ് സൂഫിയ മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. മാധ്യമങ്ങള്‍ എപ്രകാരം ജുഡീഷ്യറിയെ സ്വാധീനിക്കുന്നുവെന്നതിന് പ്രണയം മുതല്‍ തീവ്രവാദം വരെയുള്ള കാര്യങ്ങളില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. കറുത്തമ്മയും പരീക്കുട്ടിയും തമ്മിലുള്ള അന്താരാഷ്ട്രപ്രശസ്തമായ പ്രണയത്തെ ലൌ ജിഹാദായി കാണണമെന്ന് അറിയാതിരുന്ന കേരളസമൂഹത്തിന് അപ്രകാരം ഒരു പദപരിചയം ഉണ്ടാക്കിക്കൊടുത്തത് ജസ്റ്റിസ് ശങ്കരനാണ്. ദുരുദ്ദേശ്യങ്ങള്‍ ഒട്ടുമേ ആരോപിക്കാന്‍ കഴിയാത്ത ശുദ്ധനായ ന്യായാധിപനാണ് ശങ്കരന്. അതുകൊണ്ടുതന്നെ അവിഹിതമായ മാധ്യമസ്വാധീനത്തിന് ജുഡീഷ്യറി അറിയാതെ വശംവദമാകുന്നതിന് മികച്ച ദൃഷ്ടാന്തമായി ശങ്കരന് മാറിയിരിക്കുന്നു.
മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതലയാണ് ഭരണഘടന കോടതികള്‍ക്ക് നല്‍കിയിട്ടുള്ളത്. മാധ്യമങ്ങള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നതും സമൂഹം അവക്ക് ഏല്‍പിച്ചുകൊടുത്തതുമായ ചുമതലയും അതുതന്നെ. അതെത്രമാത്രം വിശുദ്ധിയോടെ നിര്‍വഹിക്കപ്പെടുന്നുവെന്ന പരിശോധനയാണ് നടക്കേണ്ടത്. സെന്സേഷനലിസം എന്ന ന്യായീകരിക്കാവുന്ന മാധ്യമവ്യായാമം ഗര്‍ഹണീയമായ വാര്‍ത്താവ്യാപാരമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പി. സായ്നാഥ് നടത്തിയ പഠനങ്ങള്‍ 'ദ് ഹിന്ദു'വിലൂടെ നാം അറിഞ്ഞു. വ്യഭിചാരത്തിനു തുല്യമായ ഈ അപഭ്രംശത്തെ കഠിനമായ ഭാഷയില്‍ എഡിറ്റേഴ്സ് ഗില്‍ഡ് അപലപിച്ചു. വലതുപക്ഷ ഹിന്ദുത്വശക്തികള്‍ക്ക് തുണയാകുന്ന പ്രവര്‍ത്തനം അവസാനിപ്പിച്ച് സമചിത്തതയും മതേതരപാരമ്പര്യവും വീണ്ടെടുക്കണമെന്ന് സാധാരണ ഇത്തരം കാര്യങ്ങളില്‍ ഇടപെടാത്ത സച്ചിദാനന്ദന് മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു. ഇവക്കെല്ലാമുള്ള മറുപടിയായി ജസ്റ്റിസ് ശങ്കരന് നല്കിയ ആലില മതിയാകാതെ വരും; മറയായി ഒരു ചേമ്പിലയെങ്കിലും മാധ്യമങ്ങള്‍ കണ്ടെത്തണം.
ആരാണ് ഇരയെന്നറിയാതെ ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമൊപ്പം ലക്ഷ്യമില്ലാതെയുള്ള ഓട്ടമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. മുംബൈയില്‍ വകതിരിവില്ലാത്ത ഭീകരര്‍ ഹോട്ടലിലും റെയില്‍വേ സ്റ്റേഷനിലും ആക്രമണം നടത്തിയപ്പോള്‍ വകതിരിവുള്ള മാധ്യമങ്ങള്‍ ജനാധിപത്യ ഭരണസമ്പ്രദായത്തെയാണ് ആക്രമിച്ചത്. ഏതാണ് കൂടുതല്‍ ഭീകരമെന്ന് മാധ്യമങ്ങള്‍ സ്വയം ആലോചിക്കണം. പണം മുടക്കിയപ്പോള്‍ താജ് ഹോട്ടല്‍ പൂര്‍വസ്ഥിതിയിലായി. ജനാധിപത്യത്തിനേറ്റ ആഘാതത്തിന് തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ പരിഹാരമുണ്ടാക്കി. വഴി തെറ്റുന്ന മാധ്യമങ്ങള്‍ക്കെതിരെയും ജനകീയ ഇടപെടല്‍ ആവശ്യമുണ്ട്.
സെഫിയും സൂഫിയയും കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. തെറ്റു പറ്റാത്ത സ്ഥാപനമല്ലെങ്കിലും കോടതിയുടെ വാക്ക് സ്വീകരിക്കാതെ വയ്യ. ശിക്ഷിച്ചിരുന്നെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നതില്‍ അധികം കാലം ജയിലില്‍ കിടത്തിയതിനുശേഷമാണ് മഅ്ദനിയെ വിട്ടയച്ചത്. കോയമ്പത്തൂര്‍കേസിലെ വിധി ചെന്നൈ ഹൈകോടതി ശരിവെച്ചു. അറിയാതെ കാല് തട്ടിയാല്‍ 'സോറി' പറയുന്നതിനുള്ള മര്യാദ വ്യക്തികള്‍ മാത്രമല്ല സമൂഹവും കാണിക്കണം. ആ മര്യാദയാണ് മഅ്ദനിയുടെ സ്വീകരണയോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ കാണിച്ചത്. പക്ഷേ, മാധ്യമങ്ങള്‍ അവിടെ മറ്റൊരു സമരമുഖം തുറന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ടായി. വാര്‍ത്ത തേടിപ്പിടിക്കുന്നതിനാവശ്യമായ ശ്വാനഘ്രാണശക്തി മാത്രം ആവശ്യമുള്ള മാധ്യമപ്രവര്‍ത്തകര്‍ ശൌര്യമുള്ള വേട്ടപ്പട്ടികളായി.
കുരച്ചുചാട്ടത്തിനിടയില്‍ തങ്ങളുടെ ദംഷ്ട്രകള്‍ പതിയുന്നത് മനുഷ്യാവകാശമെന്ന ലോലതന്തുവിലാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. വേട്ടനായ്ക്കളെ പ്രോല്‍സാഹിപ്പിക്കുന്ന ദ്വാരപാലകരും ഇക്കാര്യം അറിയുന്നില്ല. നടപടിക്രമത്തിന്റെ പരിരക്ഷയെങ്കിലും തടവുകാരന് ലഭിക്കണം. സംശയിക്കപ്പെടുന്നവന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനും അവകാശമുണ്ട്. കുറ്റക്കാരനെന്ന് വിധിക്കപ്പെടുന്നതുവരെ അയാളെ നിരപരാധിയായി കണക്കാക്കണം. ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ നിയമത്തിന്റെ നിമന്ത്രണം കേള്‍ക്കാതിരിക്കുന്ന ന്യായാധിപന് തടവുകാരനുവേണ്ടി തുറക്കുന്നത് കാല്‍വരിയിലേക്കുള്ള വഴിയാണ്.
സെഫിയേയും സൂഫിയയേയും മുന്‍നിറുത്തി നമ്മുടെ മാധ്യമങ്ങള്‍ കര്‍ശനമായ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെടണം. സൂഫിയയുടെമേല്‍ ആരോപിക്കപ്പെടുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ് സിസ്റ്റര്‍ സെഫിക്കെതിരെ ആരോപിക്കപ്പെട്ടത്. തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാം; അറസ്റ്റ് ചെയ്യപ്പെട്ടാല്‍ വിചാരണയെ നേരിടണം. പക്ഷേ, തങ്ങളുടെ കൈയില്‍കിട്ടിയ ഒരു സ്ത്രീയോട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കാണിച്ച മനുഷ്യത്വരഹിതമായ പ്രവൃത്തികളെ പ്രോല്‍സാഹിപ്പിച്ച മാധ്യമങ്ങളും പൊതുസമൂഹവും ക്ഷന്തവ്യമല്ലാത്ത അപരാധമാണ് നടത്തിയത്. കന്യാചര്‍മപരിശോധനയിലൂടെയും നാര്‍കോപരിശോധനയിലൂടെയും ഒരു സ്ത്രീ അപമാനിക്കപ്പെടുന്നത് സമൂഹം സാമോദം ആസ്വദിച്ചു. കൊലക്കേസില്‍ പ്രതിയായ കന്യാസ്ത്രീയുടെ കന്യകാവസ്ഥയില്‍ മാധ്യമങ്ങള്‍ കണ്ടെത്തിയ പൊതുതാല്പര്യം വിചിത്രമാണ്. പണ്ട് പുല്പള്ളിയില് അജിതയുടെ വിവസ്ത്രയൌവനം ജയിലഴികള്‍ക്കിടയിലൂടെ ഒപ്പിയെടുത്ത് മനോരമ്യമാക്കിയ മാധ്യമപാരമ്പര്യമാണ് പൂര്‍ണതയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. തടവില്‍നിന്ന് പുറത്തുവന്ന ജാനുവിന്റെ നീരുകെട്ടിയ മുഖം നമ്മുടെ മാധ്യമങ്ങള്‍ക്ക് വേദനയായില്ല.
കൊല്ലപ്പെട്ട കന്യാസ്ത്രീയുടെയും കത്തിക്കപ്പെട്ട ബസിന്റെയും അടിസ്ഥാനത്തിലല്ല, പ്രതികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടക്കേണ്ടത്. പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പില്‍ പ്രദര്‍ശിപ്പിക്കുകയും പിന്നീട് അതേ രൂപത്തില്‍ കൈയാമം വെച്ച് വനിതാകോളജിനു മുന്നിലൂടെ നടത്തിക്കുകയും ചെയ്യുന്ന കാഴ്ച എറണാകുളത്ത് എന്റെ ചെറുപ്പകാലത്ത് സാധാരണയായിരുന്നു. കാക്കിക്കുള്ളിലെ സംസ്കാരം സമ്പന്നമാകാന്‍ ഇനിയും കാലമെടുക്കുമെന്നതിനാല്‍ അത്തരം കൃത്യങ്ങളില്‍ അഭിരമിക്കുന്ന പൊലീസുകാര്‍ ഇപ്പോഴുമുണ്ട്. സിനിമയില്‍ കാണുന്നത് പൂര്‍ണമായും അതിശയോക്തിയല്ല. ആഭരണങ്ങള്‍ക്കൊപ്പം അവകാശങ്ങളും അഴിച്ചുവെച്ചുകൊണ്ടല്ല പ്രതി തടവറയിലേക്ക് പ്രവേശിക്കുന്നത്. നടയടിയല്ല, നടപടിക്രമമാണ് പാലിക്കപ്പെടേണ്ടത്. അക്കാര്യത്തിലാണ് മാധ്യമങ്ങള്‍ക്ക് ജാഗ്രതയുണ്ടാകേണ്ടത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ മാധ്യമസ്വാതന്ത്യ്രംകൊണ്ട് ആര്‍ക്കെന്തു പ്രയോജനം?
ആറു ദിവസത്തെ കസ്റ്റഡിക്ക് ശേഷം സൂഫിയ മഅ്ദനിക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് ജഡ്ജിയുടെ ഉത്തരവിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അവക്ക് ലഭിച്ച ഉത്തരങ്ങളും വികലമായ നിയമാവബോധത്തെയാണ് വെളിവാക്കിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈകോടതി ഉത്തരവ് പ്രതിബന്ധമാകാതെ ജഡ്ജി സ്വീകരിച്ച നിലപാട് ക്രിമിനല്‍ നടപടിക്രമത്തിലെ 437ാം വകുപ്പിന് അനുസൃതമാണോ എന്നു മാത്രമാണ് പരിശോധിക്കേണ്ടത്. ജാമ്യമില്ലാത്ത കുറ്റങ്ങളില്‍ ജാമ്യം അനുവദിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഈ വകുപ്പില്‍ വിവരിക്കുന്നു. നടപടിപ്പുസ്തകം ലോകോളജില്‍ പഠിക്കാന്‍ മാത്രമുള്ളതല്ല, കോടതിയില്‍ പ്രയോഗിക്കുന്നതിനു കൂടിയുള്ളതാണ്. സെഫിക്കും സൂഫിയക്കും എന്നപോലെ കസബിനും അത് ബാധകമാണ്.
നിയമത്തിന്റെ പരിരക്ഷ പൂര്‍ണമായും നിഷേധിച്ചുകൊണ്ടാണ് നൂറു വര്‍ഷം മുമ്പ് ഒരു പത്രാധിപര്‍ നാടുകടത്തപ്പെട്ടത്. അന്ന് കാര്യമായ പ്രതിഷേധം തിരുവിതാംകൂറില്‍ ഉണ്ടായില്ല. ഇന്നും അവസ്ഥയില്‍ വലിയ മാറ്റമില്ല. ഒ.ബി വാനുകളുടെ അകമ്പടിയോടെ തല്‍സമയസംപ്രേഷണത്തിന്റെ വെളിച്ചത്തില്‍ തിരുനെല്‍വേലിയിലേക്കുള്ള യാത്ര മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കുമായിരുന്നു എന്ന
വ്യത്യാസം മാത്രം. നീതിനിഷേധിക്കപ്പെടുന്ന തടവുകാരന്റെ രോദനം ആരവങ്ങള്‍ക്കിടയില്‍ ആരും കേള്‍ക്കുന്നില്ല^മാധ്യമങ്ങള്‍പോലും.
Courtesy : http://www.madhyamam.com

പിഞ്ചുവിദ്യാര്‍ഥിയെ അധ്യാപകന് മര്‍ദിച്ചുകൊന്നു

ബെയ്ലിപൂര്‍: ക്ലാസില്‍ കൂട്ടുകാരിയോട് സംസാരിച്ചതിന് പിഞ്ചു വിദ്യാര്‍ഥിയെ അധ്യാപകന് മര്‍ദിച്ചുകൊന്നു. യു.പിയിലെ ബെയ്ലിപൂര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആകാംക്ഷയെയാണ് പ്രധാനാധ്യാപകന് അമര്‍ സിങ് ഗൌതം മര്‍ദിച്ചു കൊന്നത്. ഇയാളെ പിന്നീട് അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കെ ആകാംക്ഷ കൂട്ടുകാരിയോട് സംസാരിക്കുന്നതു കണ്ടതിനെ തുടര്‍ന്ന് കോപം ഇരച്ചുകയറി യ ഗൌതം കുട്ടിയെ അടിക്കുകയും ക്ലാസിലെ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് പലതവണ ചവിട്ടുകയും ചെയ്തു. ആകാംക്ഷ തളര്‍ന്നു വീണിട്ടും അധ്യാപകന് നിറുത്താന്‍ തയാറായില്ലെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞ് അവള് സാധാരണ നിലയിലേക്ക് മടങ്ങി ബാക്കിയുള്ള ക്ലാസുകളില്‍ ഇരുന്നു. വൈകീട്ട് സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ കഴുത്തിന് പിന്നില്‍ വേദനിക്കുന്നതായി മാതാപിതാക്കളോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് അടുത്തുള്ള പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ആകാംക്ഷയുടെ നില വഷളായി. ബുധനാഴ്ച ഔരയ്യ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും ഏറെ വൈകിപ്പോയി. വൈകുന്നേരത്തോടെ ആകാംക്ഷ മരിച്ചു. നട്ടെല്ലിനേറ്റ ഗുരുതര ക്ഷതമായിരുന്നു കാരണം.
കഴുത്തിന് അടുത്തായി ഏറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ രേഖയില്‍ പറയുന്നു. അധ്യാപകന് അതീവ ദേഷ്യത്തിലായിരുന്നുവെന്ന് കണ്ടു നിന്ന കുട്ടികള്‍ പറഞ്ഞതായി അന്വേഷണോദ്യോഗസ്ഥന് ദീപക് മിശ്ര പറഞ്ഞു.
എന്നാല്‍, പരാതിയുമായി ആകാംക്ഷയുടെ പിതാവ് മദന്‍ലാല്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഗൌതമിനെതിരെ കേസെടുക്കാന്‍ തയാറായില്ലെന്ന് പറയുന്നു. 'അവര്‍ അയാളെ ഭയപ്പെടുന്നു. എന്റെ കുഞ്ഞിന്റെ മരണത്തില്‍ ക്ഷുഭിതരായി ഗ്രാമ വാസികള്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടുകയും കല്ലേറ് നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഗൌതമിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയാറായത്'^ മദന്‍ലാല്‍ പറഞ്ഞു.
എന്നാല്‍, ഗൌതമിനെതിരെയുള്ള കുറ്റം ശരിയായതാണെന്ന് പ്രൈമറി വിദ്യാഭ്യാസ ഓഫിസര്‍ രാജ് ബഹാദൂര്‍ പറഞ്ഞു. ജോലിയില്‍ നിന്നും ഇയാളെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഭവം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് മുതിര്‍ന്ന ഓഫിസര്‍മാര്‍ക്ക് അയച്ചുകൊടുത്തതായും ഗൌതമിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുമെന്നും ബഹാദൂര്‍ പറഞ്ഞു.

ലൈംഗികാരോപണം:ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ എന്‍.ഡി തിവാരി രാജിവച്ചു

ഹൈദരാബാദ്: മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ എന്‍.ഡി.തിവാരി രാജിവച്ചു. ആരോഗ്യ കാരണങ്ങളാലാണ് തീരുമാനമെന്ന് രാജിക്കത്തില്‍ വിശദീകരിക്കുന്നു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതി ഭവനിലേക്ക് ഫാക്സ് ചെയ്യുകയായിരുന്നു.വിഡിയോ വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി, സി.പി.എം, തെലുങ്കുദേശം പാര്‍ട്ടികള്‍ അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്ന് സൂചനയുണ്ട്.യുവതികള്‍ക്കൊപ്പം താന്‍ കിടക്ക പങ്കിടുന്നതായി ടെലിവിഷന്‍ ചാനല്‍ കാണിച്ച ടേപ്പ് കൃത്രിമമാണെന്ന് തിവാരി പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് എണ്‍പത്തിയഞ്ചുകാരനായ തിവാരിയുമായി രൂപസാദൃശ്യമുള്ള അര്‍ധനഗ്നനായ ഒരാള്‍ പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്ന നഗ്നരായ രണ്ട് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യം എ.ബി.എന്‍. ആന്ധ്രജ്യോതി എന്ന ചാനല്‍ പുറത്തുവിട്ടത്. ഇതില്‍ ഒരു യുവതി ഗര്‍ഭിണിയുമായിരുന്നു
പ്രൊഫഷന് നോക്കാതെ ഫാമിലി വിസ:റിയാദിന് പുറത്തും ഉടന്‍ ലഭിച്ചേക്കും

Friday, December 25, 2009
റിയാദ്: വിദേശ തൊഴിലാളികളുടെ ഇഖാമയിലെ പ്രൊഫഷന് നോക്കാതെ ഫാമിലി വിസ നല്കുന്ന നടപടി വൈകാതെ രാജ്യത്തെ എല്ലാ മേഖലകളിലും നടപ്പാക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്കി. ഇപ്പോള്‍ റിയാദ് മേഖലയില്‍ മാത്രമാണ് ഈ സൌകര്യമുള്ളത്.
സൌദിയില്‍ കുടുംബത്തെ താമസിപ്പിക്കാന്‍ സാമ്പത്തികമായി സാധ്യമാവുക എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാവും പ്രൊഫഷന് പരിഗണിക്കാതെ വിസ നല്കിത്തുടങ്ങുക. ഇങ്ങനെ നല്‍കുന്നത് താല്കാലിക സന്ദര്‍ശന വിസയാകില്ലെന്നും മറിച്ച് തൊഴിലാളി സൌദിയിലുണ്ടാകുന്നത്രയും കാലം സാധുതയുള്ള സാധാരണ ഫാമിലി വിസയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൂന്ന് ദിവസം റിയാദില്‍ ഇത് പ്രായോഗികമായി നല്‍കിയതായും വൈകാതെ പുനാരംഭിക്കുമെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്ഥിരം വിസ ലഭിക്കുന്നതിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം ഇതിനും ബാധകമായിരിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റിയാദ് ഓഫീസില്‍ പരീക്ഷിച്ച ഈ പരിഷ്കരണം താമസിയാതെ സൌദിയുടെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ സൂചന നല്കി. ഇപ്പോള്‍ ജിദ്ദ, ദമ്മാം മേഖലയില്‍ നിബന്ധനകളില്‍ ഇളവ് ബാധകമാക്കിയിട്ടില്ല. മന്ത്രാലയത്തിന്റെ mofa.gov.sa എന്ന വെബ്സൈറ്റില്‍ ഇത്തരം വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷന് നിലവിലുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി റിയാദില്‍ ഫാമിലി സന്ദര്‍ശന വിസ പ്രൊഫഷന് നോക്കാതെ നല്‍കിയിരുന്നു. ആദ്യദിവസങ്ങളിലുണ്ടായ തിരക്ക് കാരണം നടപടി ഇപ്പോള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ ലേബര്‍, ഹൌസ് ഡ്രൈവര്‍ എന്നീ തസ്തികളിലുള്ള തൊഴിലാളികളുടെ സന്ദര്‍ശന വിസക്കുള്ള അപേക്ഷ വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. അതേസമയം മറ്റ് പ്രൊഫഷനുകളിലുള്ളവര്‍ക്ക് ഇപ്പോളും സന്ദര്‍ശന വിസക്ക് അപേക്ഷിക്കാന്‍ സൌകര്യമുണ്ട്. വിദഗ്ധ തൊഴിലാളികള്‍ക്കും ഇഖാമയില്‍ പ്രത്യേക പ്രൊഫഷന് രേഖപ്പെടുത്തിയവര്‍ക്കും മാത്രം നല്‍കിയിരുന്ന ഫാമിലി വിസയും കുടുംബ സന്ദര്‍ശന വിസയും ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ അടുത്ത കാലത്ത് മാറ്റം വരുത്തിയത് ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുന്നുണ്ട്. താല്‍ക്കാലികമായി നല്കിയ ആനുകൂല്യം ഉപയോഗപ്പെടുത്തി വിസ തരപ്പെടുത്താന്‍ പലരും ശ്രമം നടത്തുന്നതിനിടെ പെട്ടെന്ന് ഇത് പിന്‍വലിച്ചത് പലരെയും നിരാശയിലാക്കി. ഇതിനിടെയാണ് സ്ഥിരം വിസക്ക് കൂടി ആനുകുല്യം ലഭ്യമാകുന്ന രീതിയില്‍ നടപടി പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വന്നത്. വരും ദിവസങ്ങളില്‍ ഇതുസംബന്ധമായ കൂടുതല്‍ വ്യക്തത കൈവരുമെന്നാണറിയുന്നത്.

ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തും: മഅദനി

കൊല്ലം: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ തന്റെ ഭാര്യ സൂഫിയയെ മനപ്പൂര്‍വ്വം പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വരും ദിവസങ്ങളില്‍ ജനങ്ങളോട് തുറന്നു പറയുമെന്ന് പി ഡി പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി പറഞ്ഞു. `മഅ്ദനിക്കും കുടുംബത്തിനുമെതിരെയുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരിക' എന്ന ആഹ്വാനത്തോടെ പി ഡി പി കൊല്ലം ജില്ലാകമ്മിറ്റി പള്ളിമുക്കില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളമശ്ശേരി കേസില്‍ സൂഫിയക്ക് പങ്കുണ്ടെന്ന് തങ്ങള്‍ കോടതിയില്‍ മൊഴി നല്‍കിയത് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദഫലമായാണെന്ന് താജുദ്ദീന് ഉള്‍പ്പെടെയുള്ള പ്രതികള്‍ മറ്റു ചിലര്‍ മുഖേന തന്നെ അറിയിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണച്ചുമതല തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി എം വര്ഗീസിനാണെന്നിരിക്കെ എസ് പി, ഡി വൈ എസ് പി റാങ്കിലുള്ള ചില ഉദ്യോഗസ്ഥര്‍ മൂന്നാം മുറ പ്രയോഗിച്ചാണ് മജീദ് പറമ്പായിയെക്കൊണ്ട് സൂഫിയക്കെതിരെ മൊഴി പറയിപ്പിച്ചത്. ഈ `ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്' ആരാണെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ കേരളത്തിലെ പൊതുസമൂഹത്തോട് പറയും. തന്റെ ഭാര്യക്ക് ജാമ്യം ലഭിച്ചപ്പോള്‍ അടുത്ത കുരുക്കുണ്ടാക്കാനാണ് കോടതിയില്‍ ഹാജരായ യൂസുഫ് എന്ന മണിയെ പോലീസ് അറസ്റ്റ് ചെയ്ത് ചിലതെല്ലാം പറഞ്ഞു പഠിപ്പിച്ചതെന്നും മഅ്ദനി പറഞ്ഞു. രാവിലെ കോടതിയില്‍ പറഞ്ഞതിനു വിരുദ്ധമായി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിനെല്ലാം `സൂഫിയ' എന്ന് അയാള്‍ പറഞ്ഞത് പോലീസ് നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ മേലാളന്മാരുടെ ആശീര്‍വാദത്തോടെയാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്.
Wednesday, December 23, 2009
വ്യാജ ഇ-മെയിലുകള്‍ക്കെതിരെ ഇന്റര്‍പോളിന്റെ മുന്നറിയിപ്പ്

Thursday, December 24, 2009
ദമ്മാം: സൌദി അറേബ്യയിലുള്ളവരുടെ പേരില്‍ രാജ്യത്തിന് പുറത്തുനിന്ന് വ്യാജ ഇ^മെയിലുകള്‍ പ്രചരിക്കുന്നു. ഇന്റര്‍പോളാണ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഇ^മെയില്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്റര്‍പോള്‍ സൌദി യൂനിറ്റ് (സൌദി നാഷനല്‍ സെന്‍ട്രല്‍ ഓഫീസ് ഓഫ് ഇന്‍ര്‍പോള്‍) രാജ്യത്തെ എല്ലാവര്ക്കും ഇന്നലെ മുന്നറിയിപ്പ് നല്കി. വ്യാജ ഇ^മെയില്‍ ലഭിക്കുന്ന വ്യക്തിക്ക് വന്‍ തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് കൈമാറുന്നതിന് മുന്നോടിയായി നിശ്ചിത തുക ഇ^മെയില്‍ അയച്ചയാള്‍ക്ക് ആദ്യം കൈമാറണമെന്നുമാണ് ഇങ്ങനെയുള്ള സന്ദേശങ്ങളില്‍ മിക്കതിന്റെയും ഉള്ളടക്കം. ബാങ്ക് മുഖേന ഈ രീതിയില്‍ ആദ്യം പണം നല്കിയാല് പിന്നെ സന്ദേശം അയച്ചയാളെ ഒരു തരത്തിലും ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുകയും ഇരയായ വ്യക്തിക്ക് ധനനഷ്ടവും മാനഹാനിയുമുണ്ടാവുകയും ചെയ്യും. മാത്രമല്ല, ഇവരുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ഉള്‍പ്പെടെ വ്യക്തിഗതമായ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും ചെയ്യും.
വിശ്വാസ്യത പിടിച്ചുപറ്റാനായി അന്തര്‍ദേശീയ തലത്തിലുള്ള ചില ജീവകാരുണ്യ സംഘടനകളുടെ പേരും അറിയപ്പെടുന്ന വ്യക്തികളുടെ പേരും മറ്റും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ മൊബൈലിലേക്ക് കോളും വരുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിന് മറുപടി അയക്കരുതെന്നും പകരം അവഗണിക്കണമെന്നും ചതിയില്‍ കുടുങ്ങരുതെന്നും നിര്‍ദേശിച്ച സൌദി ഇന്റര്‍പോള്‍ അധികൃതര്‍, ഇ^മെയില്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് വ്യക്തമാക്കി.
ബി.എസ്. നിസാമുദ്ദീന്‍

വിസ റദ്ദാക്കാന്‍ തൊഴിലുടമ സമര്‍പ്പിക്കുന്ന ഫോമില്‍ തൊഴിലാളിയുടെ ഒപ്പ് നിര്‍ബന്ധം

മനാമ: വിസ റദ്ദാക്കാന്‍ തൊഴിലുടമ സമര്‍പ്പിക്കുന്ന കാന്സലേഷന് ഫോമില്‍ തൊഴിലാളിയുടെ ഒപ്പ് നിര്‍ബന്ധമാണെന്ന് എല്‍.എം.ആര്.എ വ്യക്തമാക്കി. സ്പോണ്‍സറുടെ അനുവാദമില്ലാതെ ജോലി മാറാന്‍ അനുവാദം നല്കുന്ന മൊബിലിറ്റി നിയമത്തെക്കുറിച്ച് പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വര്ക്ക്വിസയുടെ ആദ്യ 23 മാസ കാലാവധിക്കുള്ളില്‍ ഏതുസമയത്തും മൊബിലിറ്റി നിയമപ്രകാരമുള്ള മാറ്റത്തിന് അപേക്ഷിക്കാം. ചുരുങ്ങിയത് മൂന്നുമാസത്തെ വിസ കാലാവധിയുള്ള ആര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ തൊഴിലുടമയില്‍ നിന്ന് മാറാന്‍ മൊബിലിറ്റി നിയമമനുസരിച്ചുള്ള നടപടിക്രമം സ്വീകരിക്കാം.
മൊബിലിറ്റി നിയമപ്രകാരം ജോലി മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ വിരലടയാളമുപയോഗിച്ചുമാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. ജോലി മാറാന്‍ ഉദ്ദേശിക്കുന്ന ആള് ഒറിജിനല്‍ സി.പി.ആറോ നിയമപ്രകാരമുള്ള തിരിച്ചറിയല്‍ രേഖകളോ സഹിതം ഇതിന് നേരിട്ട് ഹാജരാകണം. എല്‍.എം.ആര്.എ ആസ്ഥാനത്തെ താഴത്തെ നിലയിലുള്ള കസ്റ്റമര്‍ സര്‍വീസില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഇത് രജിസ്റ്റര്‍ ചെയ്യാം.
ഇങ്ങനെ ജോലി മാറാനുള്ള ഉദ്ദേശ്യത്തോടെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ അയാളുടെ തൊഴിലുടമക്ക് വിസ പുതുക്കാന്‍ കഴിയില്ല. അല്ലെങ്കില്‍, തന്റെ രജിസ്റ്റ്രേഷന് റദ്ദാക്കണമെന്ന് ജോലിക്കാരന് അപേക്ഷിച്ചിരിക്കണം. ഇത്തരമൊരു അപേക്ഷ ലഭിച്ചുകഴിഞ്ഞശേഷമേ തൊഴിലുടമക്ക് വിസ പുതുക്കാന്‍ കഴിയൂ.
സാധാരണ തൊഴിലുടമ വിസ റദ്ദാക്കിയാല്‍, റദ്ദാക്കിയ തീയതി മുതല്‍ 30 ദിവസം വരെ വിദേശിക്ക് ഇവിടെ തങ്ങാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാഷനാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റസിഡന്‍സി അനുമതി നല്‍കുന്നുണ്ട്.
വിസ റദ്ദാക്കുന്നതിനുമുമ്പ് തൊഴിലാളി മൊബിലിറ്റി നിയമപ്രകാരം ജോലി മാറാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, റദ്ദാക്കിയ തീയതി മുതല്‍ 30 ദിവസത്തിനകം പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ കഴിയും. വിസ റദ്ദാക്കിക്കഴിഞ്ഞ് എത്രയും വേഗം പുതിയ തൊഴിലുടമ പുതിയ വര്‍ക്ക് വിസക്കുവേണ്ടി അപേക്ഷിച്ചിരിക്കണം. അല്ലെങ്കില്‍ തൊഴിലാളി ജോലി മാറാന്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ പുതിയ തൊഴിലുടമ പുതിയ വര്‍ക്ക് വിസക്ക് അപേക്ഷിച്ചിരിക്കണം. ആസമയത്ത് നിയമാനുസൃതം ഏറ്റവും കുറഞ്ഞത് ഏഴുദിവസമെങ്കിലും തൊഴിലാളിക്ക് ഇവിടെ തങ്ങാം. വിസ റദ്ദാക്കുന്നതിനുമുമ്പ് തൊഴിലാളി ജോലി മാറാന്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, വിസ റദ്ദാക്കുന്നതിനെക്കുറിച്ച് അയാള്‍ക്ക് അറിവുകിട്ടി അഞ്ചുദിവസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം.
കാലാവധി കഴിഞ്ഞ വിസയുള്ളവരുടെ കാര്യത്തില്‍, ഇവര്‍ മൊബിലിറ്റി നിയമപ്രകാരം ജോലി മാറ്റമത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, വിസ കാലാവധി പൂര്‍ത്തിയായി എത്രയും വേഗം പുതിയ തൊഴിലുടമ മൊബിലിറ്റി പ്രകാരം അപേക്ഷിക്കണം. വിസയുടെ കാലാവധി കഴിഞ്ഞിട്ടും മൊബിലിറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ക്ക് പുതിയ ജോലിയിലേക്ക് മാറാനാകില്ല. മാത്രമല്ല ഏതെങ്കിലും പുതിയ തൊഴിലുടമ അയാളുടെ വര്‍ക്ക് വിസക്ക് അപേക്ഷ നല്‍കുന്നതിനുമുമ്പ്, തൊഴിലാളി രാജ്യം വിട്ട് പോകേണ്ടതുമാണ്.
കാലാവധിയുള്ള വര്‍ക്ക് വിസ കൈവശമുള്ള വിദേശ തൊഴിലാളിക്ക് ഏതു സമയവും www.lmra.bh/en/expatportal.php എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങളെക്കുറിച്ച വിവരം അപ്ഡേറ്റ് ചെയ്യാം. ഓരോ വിദേശിയും എല്‍.എം.ആര്.എ രേഖകളിലുള്ള ഇ^ മെയില്‍ വിലാസവും മൊബൈല്‍ നമ്പറും കൃത്യമായിരിക്കണമെന്ന് ഉറപ്പുവരുത്തണം. വിസയുടെ നിയമസാധുത അറിയാന്‍ എസ്.എം.എസ് സംവിധാനം ഉപയോഗിക്കാം, അല്ലെങ്കില്‍ www.lmra.bh/en/content.php?id=156 എന്ന വെബ്സൈറ്റിലൂടെ കൂടുതല്‍ വിവരമറിയാം.

സൂഫിയ കുറ്റം സമ്മതിച്ചെന്ന പൊലീസ്-മാധ്യമ പ്രചാരണം കെട്ടുകഥകളായി

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയാ മഅ്ദനി കുറ്റം സമ്മതിച്ചെന്ന പൊലീസ്^മാധ്യമ പ്രചാരണങ്ങള്‍ കെട്ടുകഥകളായി. ഈ പ്രചാരണം കോടതി മുഖവിലയ്ക്ക് എടുക്കാത്തതിനെ തുടര്‍ന്നാണിത്. സൂഫിയയെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം, അവര്‍ കുറ്റം സമ്മതിച്ചതായി മാധ്യമങ്ങളില്‍ 'ഫ്ലാഷ് ന്യൂസുകള്‍' വന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ 'കുറ്റസമ്മത മൊഴികള്‍' ഒന്നൊന്നായി മാധ്യമങ്ങളിലൂടെ പുറത്തുവന്നു. എന്നാല്‍, ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ മുമ്പാകെ ഈ വാദങ്ങളെല്ലാം അസ്ഥാനത്തായി.
സൂഫിയ പ്രതിയാണെന്ന് നേരത്തേ അറിയാമായിരുന്നെന്നും അറസ്റ്റോടെ പൊലീസിന്റെ പ്രതിഛായ മെച്ചപ്പെട്ടുവെന്നുമുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും ജാമ്യ ഹരജിയിലെ കോടതി വിധിയെ തുടര്‍ന്ന് 'ബൂമറാംഗ്' പോലെ തിരിച്ചടിക്കുകയാണ്. സൂഫിയയെ പ്രതിചേര്‍ക്കാന്‍ നാലുവര്‍ഷത്തിലേറെ സമയമെടുത്തതിന്റെ കാര്യമെന്തെന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന് ഉത്തരമുണ്ടായില്ല. മാത്രമല്ല, പ്രതിചേര്‍ക്കപ്പെട്ട സൂഫിയ ഏറക്കുറെ മുഴുസമയവും കൊച്ചിയിലുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമീഷണര്‍ പി.എം. വര്‍ഗീസും തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഡി.ഐ.ജി ടി.കെ വിനോദ് കുമാറും നേരത്തേ പലവട്ടം സൂഫിയയെ ചോദ്യം ചെയ്തിട്ടുമുണ്ട്.
അന്ന് ചോദിച്ചതില്‍ കൂടുതലൊന്നും കസ്റ്റഡിയില്‍വെച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന് മുഖേന സൂഫിയ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നിട്ടുപോലും മാധ്യമങ്ങള്‍ തുടര്‍ച്ചയായി 'കുറ്റസമ്മത' കഥകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. കളമശേരി ബസ് കത്തിക്കല്‍ സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് ഇപ്പോഴത്തെ അന്വേഷണോദ്യോഗസ്ഥന്‍തന്നെ മാസങ്ങള്‍ക്ക് മുമ്പ് ഹൈ കോടതിയില്‍ സത്യവാങ്മൂലം നല്കിയ കാര്യംപോലും മറന്നാണ് കുറ്റസമ്മത കഥകള്‍ പ്രചരിപ്പിച്ചത്.
എം.കെ.എം ജാഫര്‍

മാധ്യമങ്ങള്‍ മതേതര പാരമ്പര്യത്തിലേക്ക് മടങ്ങണം -സച്ചിദാനന്ദന്

ന്യൂദല്‍ഹി: സൂഫിയ മഅ്ദനിയുടേതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമചിത്തത വീണ്ടെടുത്ത് മലയാള മാധ്യമങ്ങള്‍ കേരളത്തിന്റെ മതേതര പാരമ്പര്യത്തിലേക്ക് തിരിച്ചുപോകണമെന്ന് പ്രമുഖ കവി സച്ചിദാനന്ദന് ന്യൂദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നാലു മാസമായി മലയാള മാധ്യമങ്ങള്‍ പൊലിപ്പിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വലതുപക്ഷ ഹിന്ദുത്വ കക്ഷികളെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
താന്‍ സൂഫിയയുടെ പക്ഷം ചേരുന്നില്ലെന്ന് സച്ചിദാനന്ദന് പറഞ്ഞു. അതേസമയം, സൂഫിയാ മഅ്ദനി കുറ്റക്കാരിയാണോ അല്ലേയെന്ന് കോടതിയെ മറികടന്ന് മാധ്യമങ്ങള്‍ വിചാരണ നടത്തുന്നതിലെ യുക്തിയെന്താണെന്ന് അദ്ദേഹം ചോദിച്ചു. കോടതി വിചാരണ തുടങ്ങും മുമ്പാണ് മാധ്യമങ്ങളുടെ വിചാരണ. സൂഫിയയുടെ മാധ്യമവിചാരണയും 'ലൌ ജിഹാദി'ന്റെയും വര്‍ക്കലയിലെ ദലിത് തീവ്രവാദത്തിന്റെയും തെറ്റായ വാര്‍ത്തകളും ബീമാപള്ളി വെടിവെപ്പില്‍ യുവാക്കള്‍ മരിച്ചപ്പോള്‍ പാലിച്ച ദുരൂഹമായ മൌനവുമാണ് മലയാള മാധ്യമങ്ങളുടെ കാര്യത്തില്‍ വീണ്ടുവിചാരം ആവശ്യപ്പെടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സച്ചിദാനന്ദന് വിശദീകരിച്ചു.
ഇത്തരം വാര്‍ത്തകളുടെ തലക്കെട്ടിന്റെ വലുപ്പവും പേജിലെ സ്ഥാനവും നിര്‍ണയിക്കുമ്പോള്‍ മതേതര പാരമ്പര്യത്തെ തകര്‍ത്ത് വര്‍ഗീയതക്ക് ഇടംനല്‍കുകയല്ലേ ചെയ്യുന്നതെന്ന് മാധ്യമങ്ങള്‍ വീണ്ടുവിചാരം നടത്തണം. ഇരകളുടെയും പീഡിതരുടെയും പക്ഷത്ത് നില്‍ക്കാനുള്ള ആര്‍ജവമാണ് മാധ്യമങ്ങള്‍ കാണിക്കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത 'ലൌ ജിഹാദ്' സംബന്ധിച്ച് വന്ന ചില മലയാള പത്രങ്ങളുടെ വാര്‍ത്തകളിലെ വൈരുധ്യം പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് സച്ചിദാനന്ദന് ആവശ്യപ്പെട്ടു. 'ലൌ ജിഹാദി'ന് തെളിവെന്ന് ഡി.ജി.പി എന്ന് തലക്കെട്ട് കൊടുത്ത പത്രത്തിന്റെ തലക്കെട്ടിനു താഴെയുള്ള വാര്‍ത്തയില്‍ 'ലൌ ജിഹാദി'ന് തെളിവില്ലെന്ന് ഡി.ജി.പി കോടതിയില്‍ ബോധിപ്പിച്ചതായാണ് പറയുന്നത്.
അശ്രദ്ധകൊണ്ട് വന്നുപോകുന്ന തെറ്റുകളല്ല ഇത്. ഉദ്ദേശ്യപൂര്‍വം ചെയ്യുന്നതാണ്. അതിന് ഭീകരമായ വിലയായിരിക്കും കേരളീയ സമൂഹം കൊടുക്കേണ്ടിവരികയെന്ന് സച്ചിദാനന്ദന് മുന്നറിയിപ്പ് നല്കി. കേരളത്തിലെ സാംസ്കാരിക നായകര്‍ ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് 17 വര്‍ഷമായി ദല്‍ഹിയില്‍ കഴിയുന്ന തനിക്കറിയില്ലെന്ന് സച്ചിദാനന്ദന് ചോദ്യത്തിനുത്തരമായി പറഞ്ഞു. കോടതി പറഞ്ഞ ലൌ ജിഹാദ് തെറ്റെന്നു പറയുന്ന താങ്കള്‍ കോടതിയെയും വിമര്‍ശിക്കുകയാണോ എന്ന് ഒരു പത്രപ്രവര്ത്തകന് ചോദിച്ചപ്പോള്‍ കോടതി തന്നെ അത് തിരുത്തിയില്ലേയെന്ന് സച്ചിദാനന്ദന് തിരിച്ചുചോദിച്ചു. പിണറായിയുടെ കാര്യത്തില്‍ ചെയ്തതുതന്നെയല്ലേ സൂഫിയയുടെ കാര്യത്തിലും ചെയ്തിട്ടുള്ളൂവെന്ന് ചോദിച്ച പ്രമുഖ ചാനല്‍ പ്രവര്‍ത്തകനോട് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനിടയുള്ള വൈകാരിക വാര്‍ത്തകളും രാഷ്ട്രീയ വാര്‍ത്തകളും ഏകപക്ഷീയമായി കൊടുക്കുന്നത് ഒരുപോലെയല്ലെന്ന് സച്ചിദാനന്ദന് ഓര്‍മിപ്പിച്ചു.
മദ്രാസ് ഹൈകോടതി കൂടി കുറ്റമുക്തനാക്കിയ പശ്ചാത്തലത്തില്‍ വിചാരണ കൂടാതെ ജീവപര്യന്തത്തോളം തടവ് അനുഭവിച്ച അബ്ദുന്നാസിര്‍ മഅ്ദനിക്ക് നഷ്ടപരിഹാരം ചോദിച്ച് കേരളത്തില്‍നിന്ന് ആരും രംഗത്തുവരാത്തത് തീവ്രവാദമുദ്ര പതിയുമെന്ന് ഭയന്നിട്ടാണെന്ന് അക്കാദമിക് പണ്ഡിതനും ജെ.എന്‍.യുവിലെ അധ്യാപകനുമായ പ്രഫ. എ.കെ രാമകൃഷ്ണന് പറഞ്ഞു. ഏറ്റവും മോശമായ ലൌ ജിഹാദ് പ്രചാരണം ക്രിസ്തീയ സഭകള്‍ ഏറ്റെടുത്തതില്‍ കത്തോലിക്കനായ താന്‍ നാണിക്കുകയാണെന്ന് ദേശീയോദ്ഗ്രഥന സമിതി അംഗം ജോണ്‍ ദയാല്‍ പറഞ്ഞു.
മിശ്രവിവാഹിതര്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ ആനുകൂല്യങ്ങള്‍ നല്കുന്ന രാജ്യത്ത് അന്യസമുദായക്കാരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന മുസ്ലിം യുവാക്കള്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അന്യസമുദായക്കാരായ യുവാക്കളോടൊപ്പം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പോകുന്നുണ്ടെങ്കില്‍ അതിന്റെ കാരണമന്വേഷിച്ച് പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രചാരണം നടത്തുകയല്ല.
ഹസനുല്‍ ബന്ന

കര്‍ക്കരെയുടെ ജാക്കററ് ചവറ്റുകൊട്ടയിലിട്ടെന്ന് ആശുപത്രി തൂപ്പുകാരന്

Wednesday, December 23, 2009 -->മുംബൈ : മുംബൈ ഭീകരാക്രമണത്തില്‍ തീവ്രാദികളുടെ വെടിയേറ്റ് മരിച്ച ഹേമന്ദ് കര്‍ക്കരെയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കററ് ചവറ്റുകൊട്ടയിലിട്ടെന്ന് ജെ.ജെ ആശുപത്രി തൂപ്പുകാരന് . ഇന്നലെ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഇയാള്‍ ജാക്കററ് ചവറ്റുകൊട്ടയിലിട്ട കാര്യം വെളിപ്പെടുത്തിയത്. കര്‍ക്കരെയുടെ കാണാതായ ജാക്കറ്റിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മുംബൈ ആക്രമണം നടന്ന നവംബര്‍ 26 ന് രാത്രി അദ്ദേഹം ജാക്കറ്റ് ധരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം അതെവിടെ പോയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. കര്‍ക്കരെ കൊല്ലപ്പെട്ടതിന് ശേഷമാണ് ജാക്കറ്റ് കാണാതായതെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ കവിത വിവരാവകാശ നിയമ പ്രകാരം ഹരജി ഫയല്‍ ചെയ്തിരുന്നു. ജാക്കറ്റ് നഷ്ടമായതായി അതിന് ശേഷം മുംബൈ പൊലീസും സമ്മതിച്ചിരുന്നു. എന്നാല്‍ തൂപ്പുകാരനെ രംഗത്തിറക്കിയത് കണ്ണില്‍ പൊടിയിടല്‍ തന്ത്രമാണെന്ന് വിവരാവകാശ നിയമ പ്രകാരം ഹരജി ഫയല്‍ ചെയ്ത അഭിഭാഷകന് വൈ.പി.സിംഗ് പറഞ്ഞു.
Tuesday, December 22, 2009
മലയാളി വൃദ്ധയെ ഷാര്‍ജയില്‍ വഴിയില്‍ തള്ളിയ നിലയില്‍
മലയാളി വൃദ്ധയെ ഷാര്‍ജയില്‍ വഴിയില്‍ തള്ളിയ നിലയില്‍
Wednesday, December 23, 2009
ഷാര്‍ജ: മലയാളി വൃദ്ധയെ ദുരൂഹസാഹചര്യത്തില്‍ ഷാര്‍ജയിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അവശയായി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളോടെ റോഡരികില്‍ കിടന്ന ഇവരെ സമീപത്തെ വ്യാപാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധയെ വഴിയില്‍ തള്ളി കടന്നുകളഞ്ഞവര്‍ക്കായി ഷാര്‍ജ പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞദിവസം രാവിലെയാണ് ഷാര്‍ജ നാഷണല്‍ പെയ്ന്റ്സ് റൌണ്ട്എബൌട്ടില്‍ നിന്ന് കല്ബയിലേക്ക് പോകുന്ന റോഡില്‍ ഇവരെ അവശനിലയില്‍ കണ്ടത്. സ്യൂട്ട്കേസും രണ്ട് ബാഗുകളും മൊബൈല്‍ ഫോണും മരുന്നുകളും സമീപത്തുണ്ടായിരുന്നു.
ഈ ഭാഗത്ത് ടയര്‍കട നടത്തുന്ന ഷമീം എന്ന യുവാവാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. വൃദ്ധയുടെ മൊബൈല്‍ ഫോണില്‍ കണ്ട നമ്പറുകളിലേക്ക് ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച സൂചന ഇവര്‍ മുണ്ടക്കയം സ്വദേശിയായ മേരിക്കുട്ടി ജോണ്സന് ആണെന്നാണ്. 35 വര്‍ഷത്തോളമായി യു.എ.ഇയിലുള്ള ഇവര്‍ ഏറെക്കാലം ദുബൈ ഹോസ്പിറ്റലില്‍ ജോലിചെയ്തതായും പറയപ്പെടുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച നമ്പര്‍ വഴി നാട്ടിലുള്ള ഇവരുടെ മക്കളെയും മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. മൊബൈല്‍ നമ്പറും വ്യക്തിവിവരണങ്ങളും പ്രകാരം ഇത് തങ്ങളുടെ മാതാവ് മേരിക്കുട്ടി ജോണ്‍സനാണെന്ന് ഇളയമകന് ബ്ലെസന്‍ 'ഗള്‍ഫ് മാധ്യമ'ത്തോടു പറഞ്ഞു.
വര്‍ഷങ്ങളായി യു.എ.ഇയിലുള്ള മേരിക്കുട്ടി ആശുപത്രിയില്‍ നിന്ന് വിരമിച്ച ശേഷം നാട്ടിലെ സ്വത്ത് വിറ്റ് ഷാര്‍ജ റോളയില്‍ കണ്ണടവ്യാപാരം നടത്തുകയായിരുന്നുവെന്ന് മക്കള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഇവരില്‍ പ്രിന്‍സ് മുണ്ടക്കയത്തും, ബ്ലെസന്‍ കോയമ്പത്തൂരിലുമാണ്. അമ്മ ഷാര്‍ജയില്‍ ബിസിനസ് നടത്തുന്നുവെന്നതിനപ്പുറം മറ്റൊന്നും ഇവര്‍ക്ക് അറിയില്ല. ജോസ്പോള്‍ എന്ന ബിസിനസ് പാര്‍ടണറുടെ പേരും നമ്പറും ഇവര്‍ നല്‍കുന്നുണ്ടെങ്കിലും ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നാട്ടില്‍ തിരിച്ചെത്തി തങ്ങള്‍ക്കൊപ്പം കഴിയാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അമ്മ വഴങ്ങിയിട്ടില്ലെന്ന് മക്കള്‍ പറയുന്നു. ആഴ്ചയില്‍ ഫോണില്‍ ബന്ധപ്പെടുമെന്നതൊഴിച്ചാല്‍ കൂടുതല്‍ അടുപ്പം അമ്മയുമായില്ല.
ദുബൈയിലെ സമ്പാദ്യങ്ങള്‍ക്ക് പുറമെ നാട്ടില്‍ സ്വത്ത് വിട്ട് കിട്ടിയ ലക്ഷങ്ങളുമായാണ് ഇവര്‍ ഷാര്‍ജയില്‍ ബിസിനസ് ചെയ്തിരുന്നതത്രെ. എന്നാല്‍, ബിസിനസിനും ഇവരുടെ സമ്പാദ്യങ്ങള്‍ക്കും എന്ത് സംഭവിച്ചെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച നമ്പറിലെ ഉത്തരേന്ത്യന്‍ യുവതി മറ്റൊരു വിവരമാണ് നല്‍കുന്നത്. സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന മേരി തന്റെ കുട്ടിയെ പരിചരിക്കാനെത്താറുണ്ടെന്നും താന്‍ സാമ്പത്തികമായി സഹായിക്കാറുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.
ഇപ്പോള്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ കഴിയുന്ന മേരിക്കുട്ടിയെ റോഡില്‍ ഉപേക്ഷിച്ചതാരാണെന്നതടക്കം ദൂരൂഹതകള്‍ ഏറെയാണ്. ഇവരുടെ സമ്പത്ത് അപഹരിച്ചശേഷം പരിചയക്കാര് ആരെങ്കിലും വഴിയില്‍ തള്ളിയതാണോ എന്നും വ്യക്തമല്ല. മാതാവ് സുഖംപ്രാപിച്ചാല്‍ നാട്ടിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാന്‍ തയാറാണെന്ന് മകന് ബ്ലസന്‍ പറഞ്ഞു. യു.എ.ഇയില്‍ മേരിക്കുട്ടിക്ക് അടുത്ത ബന്ധുക്കളാരുമില്ലത്രെ. എന്നാല്‍, വഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് മേരിക്കുട്ടി ജോണ്സന് തന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതേയുള്ളു. ഇവര്‍ക്കൊപ്പം ദുബൈ ആശുപത്രിയില്‍ ജോലിചെയ്തവരുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്.
ഷിനോജ് കെ.എസ്
ബഹുസ്വരതയുടെ വിദൂഷക വേഷങ്ങള്‍
ബഹുസ്വരതയുടെ വിദൂഷക വേഷങ്ങള്‍
അഭിമുഖം/ഒ അബ്ദുല്ല
ഒ അബ്ദുല്ല ജമാഅത്തെ ഇസ്ലാമിക്ക് ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്. അകത്തളങ്ങളിലെ
അടക്കംപറച്ചില്‍ മുതല്‍ അരങ്ങിലെ ആട്ടക്കഥകള്‍ വരെ അറിഞ്ഞനുഭവിച്ച ഒരാള്‍
ഔദ്യോഗികവൃത്തത്തിനു പുറത്ത് വിമതശബ്ദം ഉയര്‍ത്തിയപ്പോള്‍ മൗനമാണ്
പ്രതിരോധത്തിന്റെ ഏകമാര്‍ഗമായി അവര്‍ കണ്ടത്. പക്ഷേ, ആ നിസ്സഹായതയിലെ ദൈന്യത
വ്രണമായി എന്നും നീറ്റലാവുന്ന വല്ലാത്തൊരു പ്രതിസന്ധിയാണ്. തരാതരം പുതിയ
അമ്പുകളുയര്‍ത്തി രംഗത്തെത്താറുള്ള അബ്ദുല്ല, വിജയദശമി ദിനത്തില്‍ പ്രമുഖനായ
ജമാഅത്ത് നേതാവിന്റെ സ്ഥാപനത്തിന്റെതായി പ്രത്യക്ഷപ്പെട്ട `ഹരിശ്രീ ഗണപതായ നമഃ'
എന്ന പരസ്യം വിവാദമായ പശ്ചാത്തലത്തില്‍ രിസാലയുമായി സംസാരിക്കുന്നു.
ഒ അബ്ദുല്ല ഒരു ജമാഅത്ത് വിമര്‍ശകനെന്ന പേരില്‍ സമൂഹത്തിലിടം നേടാന്‍
ശ്രമിക്കുകയാണോ?
ജമാഅത്തിലെ അരുതായ്മകള്‍ അതിരുവിടുമ്പോള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്ന്
പ്രതിരോധിക്കാന്‍ ശ്രമിക്കാറുണ്ട് എന്നതിനപ്പുറം അങ്ങനെ പേരെടുക്കേണ്ട കാര്യം
എനിക്കില്ല. തെറ്റെന്ന് ഞാന്‍ മനസ്സിലാക്കിയ വിഷയങ്ങള്‍ ആരില്‍നിന്ന്
സംഭവിച്ചാലും ഇടപെടാന്‍ ശ്രമിക്കുന്ന ഒരാള്‍. അതിന് ജമാഅത്തെന്നോ മറ്റോ ഉള്ള
വേര്‍തിരിവ് കാണിക്കാറില്ല.
ഗണപതീ വന്ദനവുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ വെറുമൊരു വ്യക്തിയുടെ കാര്യമല്ലേ?
പ്രസ്ഥാനത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ട കാര്യമുണ്ടോ?
അദ്ദേഹം വെറുമൊരു വ്യക്തിയല്ല. ജമാഅത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന ആളാണ്.
മുന്‍കാല ശൂറാ അംഗമാണ്. മാധ്യമ പത്രത്തിന്റെ സാരഥിയാണ്. ചെര്‍ക്കളം അബ്ദുല്ല
ശൃംഗേരി മഠത്തില്‍ ചെന്നപ്പോഴും കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്തിയപ്പോഴും
അത് ആഘോഷമാക്കിയ മാധ്യമത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാള്‍. ഇദ്ദേഹം ചെയ്തത്
മാത്രമെങ്ങനെയാണ് വ്യക്തിപരമാവുന്നത്.
ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യം സ്ഥാപനത്തിന്റെ അധിപന് തന്നെ
കണ്ടുകൊള്ളണമെന്നില്ല. പിന്നെ അതിന്റെ പേരില്‍ പ്രസ്ഥാനത്തെ ഒന്നാകെ
കുറ്റവാളിയാക്കണമെന്ന ശാഠ്യം സങ്കുചിതമല്ലേ?
ഞാനും ആദ്യം അങ്ങനെ ചിന്തിച്ചിരുന്നു; മാതൃഭൂമിയില്‍ പരസ്യം വന്നപ്പോള്‍. പക്ഷേ,
അതിനു പറഞ്ഞ ന്യായം കേട്ടപ്പോള്‍ എന്തോ മറച്ചുപിടിക്കുന്നതായി തോന്നി.
`ജനീവയിലാണുള്ളത്, പെട്ടെന്ന് കൊടുത്ത പരസ്യമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ മാതൃഭൂമിയില്‍ പരസ്യം വരാന്‍ അഞ്ചാറുദിവസം മുമ്പെങ്കിലും ശ്രമം നടത്തണം.
ഇനി മാതൃഭൂമിയുടെ കാര്യത്തില്‍ നിരപരാധിത്വം വകവച്ചുകൊടുക്കാം. പരസ്യം
മാധ്യമത്തില്‍ വന്നില്ലേ? മാതാ അമൃതാനന്ദമയിയുടെ ഫുള്‍പേജ് പരസ്യം വേണ്ടന്നുവച്ച
പാരമ്പര്യമുള്ള പത്രമാണ് മാധ്യമം. അതില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍
വേണ്ടി മാത്രം പ്രത്യേകം ഡിപ്പാര്‍ട്ടുമെന്റുണ്ട്. അത്തരം സാഹചര്യത്തില്‍ ഇങ്ങനെ
സംഭവിക്കുക പ്രയാസമാണ്. കരുതിക്കൂട്ടി കെട്ടിയാടിയ ബഹുസ്വരതയുടെ വിദൂഷക
വേഷങ്ങളിലൊന്നായിരുന്നു ഗണപതീ വന്ദനം.
ഈ വിഷയം താങ്കള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ നേരിട്ടോ അല്ലാതെയോ പ്രതികരിക്കാന്‍
മാധ്യമം തയാറായോ?
അവര്‍ പ്രതികരിക്കില്ലല്ലോ. ഒ അബ്ദുല്ല പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. അയാള്‍
മരിച്ചുപോയി എന്നു വിശ്വസിക്കാനാണ് അവരിഷ്ടപ്പെടുന്നത്. എന്നാല്‍ ഈ മൗനത്തിന്റെ
മുഖംമൂടിയില്‍ എത്രകാലം മറഞ്ഞിരിക്കാനാവും. ജമാഅത്തിനെ സ്നേഹിക്കുന്നവര്‍ ഈ
കാപട്യത്തെ ചോദ്യം ചെയ്യാന്‍ തയാറാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ബഹുസ്വരതയെക്കുറിച്ച് പറഞ്ഞല്ലോ? അതു വേണ്ടെന്നാണോ?
ഒരിക്കലുമല്ല. ബഹുസ്വരത ഇസ്ലാമിലുണ്ട്. അവിശ്വാസിയുടെ കൈയില്‍ അങ്കി പണയം വച്ച
അവസ്ഥയില്‍ മരിച്ച പ്രവാചകന്റെ മതമാണ് ഇസ്ലാം. ജൂതന്റെ ശവശരീരത്തെ ബഹുമാനിക്കാന്‍
എഴുന്നേറ്റുനിന്ന വ്യക്തിത്വമാണ് തിരുനബിയുടേത്. എന്നാല്‍ അതിന് ശിര്‍ക്കിനെ
വാരിപ്പുണരേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇവര്‍ക്കെങ്ങനെയാണ് സുന്നികളെ
എതിര്‍ക്കാന്‍ സാധിക്കുന്നത്. മുഹ്യിദ്ദീന് ശൈഖ്, ബദ്രീങ്ങള്‍ മുതലായവരുടെ
സുകൃതത്തിനായി നടത്തിയ ഇടതേട്ടം ശിര്‍ക്കാവുകയും ഗണപതിവന്ദനം തൗഹീദാവുകയും
ചെയ്യുന്നത് എത്രമാത്രം ബാലിശമാണ്.
ബഹുസ്വരതയെ അംഗീകരിക്കുന്നുവെങ്കില്‍ പിന്നെ ചെങ്ങറയിലും പ്ലാച്ചിമടയിലും നടത്തിയ
സമരങ്ങളെ പരിഹസിക്കുന്നത് ശരിയാണോ?
ഞാന്‍ ചെങ്ങര സമരത്തിനെതിരല്ല. പ്ലാച്ചിമടയില്‍ ചെയ്തത് തെറ്റെന്ന്
അഭിപ്രായവുമില്ല. പക്ഷേ ജമാഅത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് നിങ്ങള്‍
ശ്രദ്ധിച്ചു നോക്കൂ. പൊതുജനാംഗീകാരം അല്ലെങ്കില്‍ ബഹുസ്വരത എന്ന ഒരേ ഒരു അജണ്ടയില്‍
ജമാഅത്ത് ഒതുങ്ങിപ്പോയിരിക്കുന്നു. കഴിഞ്ഞ അമ്പത് കൊല്ലം ജമാഅത്ത് മുന്നോട്ടു
വച്ചിരുന്ന അടിസ്ഥാനകാര്യങ്ങള്‍, സമഗ്രഇസ്ലാം, ഇസ്ലാം ജീവിത വ്യവസ്ഥ, താഗൂത്ത്
തുടങ്ങിയ സംഞ്ജകള്‍ ഇന്ന് ജമാഅത്ത് സ്റ്റേജില്‍ കേള്‍ക്കാന്‍ പോലുമില്ല.
വ്യക്തമായി പറഞ്ഞാല്‍ അവര്‍ക്ക് അത് അറിയില്ല. എന്തിനും സി ആര് നീലകണ്ഠനും
മറ്റും വേണമെന്നതാണ് അവസ്ഥ. ഇസ്ലാമിനെ പരിചയപ്പെടുത്താനും ഇവര്‍തന്നെ
വേണ്ടിവരുമോ.
ഇപ്പറഞ്ഞത് സോളിഡാരിറ്റിയിലെ ചില യുവനേതാക്കളുടെ മാത്രം കാര്യമല്ലേ?
എന്നു പറയാനാവുമോ? സാമൂഹികാംഗീകാരവും ബഹുസ്വരതയും അജണ്ടയായപ്പോള്‍ നിലപാടില്ലാത്ത
ആള്‍ക്കൂട്ടമായി ജമാഅത്ത് മാറിപ്പോയി. ആണവകരാറിനെ അംഗീകരിച്ചവര്‍ക്ക്
വോട്ടില്ലെന്ന് പറഞ്ഞവര്‍ എം ഐ ഷാനവാസിനും ഇ ടി മുഹമ്മദ് ബഷീറിനും വോട്ടു
ചെയ്തു. ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മുസ്ലിം പ്രാതിനിധ്യപ്രശ്നമായി ന്യായീകരണം.
ഇത് അഹമ്മദിന്റെ വിഷയത്തിലുണ്ടായില്ല. ഒരു തവണ മൂല്യംനോക്കി
വോട്ടുകൊടുത്തവര്‍ക്ക് അടുത്ത തവണ വോട്ടില്ല. ഇങ്ങനെ ഒരു അരക്ഷിതാവസ്ഥ. ടോട്ടലി
കണ്‍ഫ്യൂസ്ഡ്.
ഒരുവേള, മൗദൂദിയുടെ സിദ്ധാന്തങ്ങള്‍ക്ക് പോലും മേല്‍വിലാസമില്ലാതാക്കാനാണ്
ശ്രമിക്കുന്നത്. പ്രസിദ്ധമായ `ഖുതുബാത്ത്' പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ പേര്
`പത്താന്‍കോട്ടിലെ പ്രസംഗം' എന്നാക്കി. ഖുതുബാത്ത് വിപണിയിലില്ലെന്ന്
വരുത്തിത്തീര്‍ത്തിട്ട് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്തെന്ന് മനസ്സിലാവുന്നില്ല.
ജമാഅത്തിലെ മാറ്റങ്ങള്‍ ഒരു പുതിയ കാര്യമല്ലല്ലോ? നിങ്ങള്‍ അകത്തുള്ള സമയത്ത്
തന്നെയാണല്ലോ രാഷ്ട്രീയനിലപാട് മാറിയത്?
വോട്ടൊരു മൗലികപ്രശ്നമല്ലല്ലോ. സാന്ദര്‍ഭികമായി മാറ്റാവുന്ന ഒരു നിലപാട് മാത്രം.
ഇവിടെ പ്രശ്നം തൗഹീദിന്റെ, അടിസ്ഥാന കാര്യത്തിലാണ്.
മൗലികപ്രശ്നമല്ല എന്ന് പറയുന്നത് ശരിയല്ല. കാരണം ഇബാദത്ത് അല്ലാഹു
അല്ലാത്തവര്‍ക്ക് പങ്കുവയ്ക്കപ്പെടുകയാണ് ജനാധിപത്യവ്യവസ്ഥയില്‍
നടക്കുന്നതെന്നാണല്ലോ ഉന്നയിക്കപ്പെട്ടിരുന്നത്?
അതില്‍ രണ്ടഭിപ്രായങ്ങളുണ്ട്. ആ ഒരു വേര്‍തിരിവ് ജമാഅത്തില്‍ മുമ്പേ
നിലനിന്നതാണ്. ശബരിമലയില്‍ ഇന്ന് സ്വാമിമാര്‍ പോകുന്ന മനസ്സുമായി പോകുന്നതും
കാണാനും അറിയാനും പോകുന്നതും തമ്മിലുള്ള ഒരു വ്യത്യാസമുണ്ട്. അതുപോലെ അല്ലാഹുവിനെ
അനുസരിക്കുന്നതും അല്ലാഹുവിന്റെ നിയമങ്ങള്‍ അംഗീകരിച്ച് ഭരണാധിപരെ
അംഗീകരിക്കുന്നതും വ്യത്യസ്തമാണ്. ഈ ഭിന്നാഭിപ്രായം ഇന്നും ചിലര്‍ക്കുണ്ട്.
അവരാരും ഇന്നും വോട്ടുചെയ്യാറില്ല.
മറ്റുള്ള മുസ്ലിം സംഘടനകളോട് ജമാഅത്തിന്റെ നിലപാടില്‍ സഹകരണ മനോഭാവം
കാണുന്നുണ്ട്?
അത് നല്ല ഒരു പ്രവണതയാണ്. അത് എല്ലാ മുസ്ലിം സംഘടനകളിലുമുണ്ടാവണം. അകല്‍ച്ച
തീര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാവണം. ലീഗിന്റെ നേതാക്കളോട് ഞാന്‍ അത്
സൂചിപ്പിക്കാറുണ്ട്. സുന്നി ഐക്യത്തിനും മുജാഹിദ് ഐക്യത്തിനും ഞാന്‍ ചെറുതല്ലാത്ത
ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ലീഗിന്റെ തലപ്പത്ത് ശിഹാബ് തങ്ങളെപ്പോലെ ഒരാളെ
നിര്‍ത്തി മതരംഗത്ത് കാന്തപുരത്തെ ഉള്‍ക്കൊള്ളാനായാല്‍ ലീഗിന്
നഷ്ടപ്പെട്ടുവെന്നു പറയുന്ന കഴിഞ്ഞകാലം വീണ്ടെടുക്കാനാവും. കാന്തപുരം കരുത്തു
തെളിയിച്ചിട്ടുണ്ട്. അത് അംഗീകരിച്ചേ പറ്റൂ. ഞാന്‍ മനസ്സിലാക്കിയിടത്തോളം
ലീഗിലല്ല അതിന് തടസ്സം. ഇകെ വിഭാഗം സുന്നികളാണ്. അവരെ നിയന്ത്രിക്കാന്‍ ലീഗ്
ത്രാണി കാണിക്കണം. ഈ രൂപത്തില്‍ പരസ്പര വിട്ടുവീഴ്ചക്കും സഹകരണത്തിനും എല്ലാവരും
തയാറാവണം എന്നു തന്നെയാണ് ഞാന്‍ പറയുന്നത്.
പക്ഷേ, ജമാഅത്തിന്റെ സഹകരണം തങ്ങളെ വിഴുങ്ങുകയില്ല എന്ന സാഹചര്യങ്ങളില്‍
മാത്രമാണ്. തങ്ങള്‍ ഐക്യപ്പെട്ടാല്‍ ഇല്ലാതായിപ്പോവും എന്ന് അവര്‍ ഭയക്കുന്ന ചില
കാര്യങ്ങളുണ്ട്. അത്തരം വിഷയങ്ങളില്‍ ഐക്യപ്പെടാന്‍ അവര്‍ തയാറാവില്ല. മാത്രമല്ല,
ലീഗിനോട് ഐക്യപ്പെടാന്‍ തയാറാവാതെ അകന്നു നില്‍ക്കുന്നത് ജമാഅത്തിന്റെ ഏറ്റവും
വലിയ വിഡ്ഢിത്തങ്ങളില്‍ ഒന്നാണ്.
ജമാഅത്ത് നേതൃത്വം അകറ്റിനിര്‍ത്തിയപ്പോഴും താന്‍ ജമാഅത്തുകാരന് തന്നെയാണ്
എന്നാണല്ലോ താങ്കള്‍ പറയാറുള്ളത്. താങ്കളെപ്പോലെ അകന്നുനില്ക്കുന്ന-ഉദാഹരണത്തിന്
രിയാളുസാഹിബ് - വരെ ഉള്‍പ്പെടുത്തി ഒരു ശുദ്ധീകരണത്തിന് ശ്രമിച്ചുകൂടേ? അതൊരു
ബദലാണെങ്കില്‍ പോലും?
സംഘടനയെ പിളര്‍ത്തുക എന്നാല്‍ അധികാരമോഹമായാണ് പൊതുജനം വീക്ഷിക്കുന്നത്. അങ്ങനെ
വലിയവനാവാന്‍ എനിക്ക് ആഗ്രഹമില്ല. മാത്രമല്ല ഇനി സംഘടന ഉണ്ടാക്കിയാല്‍ തന്നെ അത്
വലിയ ഭാരമാണ്. ശ്രമകരമായ ദൗത്യമാണ്. അതിനു പുറമെ സംഘടനാപരമായ അപചയങ്ങള്‍
വന്നുചേരില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കാത്ത ഭൗതികസാഹചര്യവുമാണ്
നിലനില്‍ക്കുന്നത്.
എന്‍ഡിഎഫിന്റെ സഹയാത്രികനാകുന്നു എന്ന നിരീക്ഷണത്തെക്കുറിച്ച്?
ഒരിക്കലും ശരിയല്ല. അവരുടെ നിലപാടുകളെ ആശങ്കയോടെ നോക്കിക്കാണുന്നയാളാണ് ഞാന്‍.
തേജസില്‍ ലേഖനമെഴുതുക എന്നതിലപ്പുറം ഞാനൊന്നും ചെയ്തില്ല. അവരെ മുഖ്യധാരയിലേക്കു
കൊണ്ടുവരാനും നയവൈകല്യമുണ്ടെങ്കില്‍ തിരുത്താനും ശ്രമങ്ങളുണ്ടാവണം എന്നാണ് എന്റെ
പക്ഷം.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

ഉദ്വേഗ നാളുകളില്‍ ഇന്ത്യ
വരികള്‍ക്കിടയില്‍ / കുല്‍ദീപ് നയാര്‍
സംസ്ഥാന പുനഃസംഘടനയെക്കുറിച്ച് പഠിച്ച ഫസല്‍ അലി കമീഷന് 1954ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസറായിരുന്നു ഞാന്‍. രാജ്യം അഭിമുഖീകരിക്കുന്ന ഒട്ടേറെ അടിയന്തര പ്രശ്നങ്ങള്‍ ഉണ്ടായിരിക്കെ ഇന്ത്യയുടെ ഭൂപടം മാറ്റിവരക്കുന്ന വിവാദദൌത്യം ഇവര്‍ ഏറ്റെടുക്കാന്‍ പോയതെന്തിനാണെന്ന് കമീഷന് ശിപാര്‍ശകള്‍ പരിഗണനക്കെടുക്കുമ്പോഴെല്ലാം അദ്ദേഹം ചോദിക്കുമായിരുന്നു. 55 വര്‍ഷം കഴിഞ്ഞ ഈ ഘട്ടത്തിലും ഭരണാധികാരികളോട് ഇതേ ചോദ്യം പ്രസക്തമാണ്. വാസ്തവത്തില്‍ പ്രശ്നങ്ങള്‍ പെരുകിയിരിക്കയാണ്. സായുധ കലാപം, ഭീകരത, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിങ്ങനെ പ്രശ്നങ്ങള്‍ നീളുന്നു.
ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നത് ഈ സമയത്തല്ലായിരുന്നെങ്കില്‍ അത്ര വലിയ പ്രശ്നമല്ലായിരുന്നു. മാന്ദ്യത്തിന് ശേഷം ഇന്ത്യ വികസനത്തിന്റെ താളം വീണ്ടെടുത്തുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, തെലുങ്കാന രാഷ്ട്ര സമിതി നേതാവ് കെ. ചന്ദ്രശേഖര റാവു പ്രഖ്യാപിച്ച മരണംവരെ നിരാഹാര സമരത്തില്‍ പരിഭ്രാന്തരായ കോണ്‍ഗ്രസ് തിരക്കിട്ട് സംസ്ഥാന രൂപവത്കരണത്തിന് വഴങ്ങുകയായിരുന്നു. വിവിധ ഭാഷ^ വംശീയ വിഭാഗങ്ങള്‍ സ്വന്തം സംസ്ഥാനത്തിന് മുറവിളി കൂട്ടിക്കൊണ്ടിരിക്കെ കേന്ദ്രം കടന്നല്‍കൂട്ടില്‍ കല്ലെറിയേണ്ട കാര്യമുണ്ടായിരുന്നോ? 70 ശതമാനം ജനങ്ങളും ദാരിദ്യ്രത്തിലാണ്ട് കിടക്കുന്ന രാജ്യത്ത് അവര്‍ക്ക് അന്നത്തിന് വഴി കണ്ടെത്തുകയാവണം സര്‍ക്കാറിന്റെ പ്രഥമ കര്‍ത്തവ്യം. അല്ലാതെ ഉറങ്ങുന്ന നായയെ ഉണര്‍ത്തി പിരികേറ്റി വിടുകയല്ല.
ആന്ധ്ര സംസ്ഥാന വാദവുമായി പോറ്റി ശ്രീരാമുല മരണംവരെ നിരാഹാരം നടത്തിയപ്പോള്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പരിഭ്രാന്തനായിരുന്നു. അന്നാണ് ഫസല്‍ അലി കമീഷനെ നിയോഗിച്ചത്. നെഹ്റു പിന്നീട് ഈ തെറ്റ് സമ്മതിക്കുകയുണ്ടായി. സംസ്ഥാന പുനഃസംഘടനക്ക് ശ്രമിക്കുന്നതിനുമുമ്പ് മറ്റ് ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടേണ്ടതായിരുന്നു എന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. പുതിയ സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിന് കുറച്ചുകാലം കാത്തിരിക്കാമെന്ന് ഭരണഘടനാ നിര്‍മാണ സഭ നിയോഗിച്ച ദര് കമ്മിറ്റി പറഞ്ഞതാണെങ്കിലും നെഹ്റു തിടുക്കം കാട്ടി.
നിസാമിന്റെ സാമ്രാജ്യമായിരുന്ന മേഖല ഭാഷാപരമായും സാംസ്കാരികമായും ആന്ധ്രയുടെ ഇതര ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനാലാണ് ഫസല്‍ അലി കമീഷന് തെലുങ്കാന സംസ്ഥാനത്തിന് ശിപാര്‍ശ ചെയ്തത്. ഇരട്ട നഗരങ്ങളായ ഹൈദരാബാദിലും സെക്കന്ദരാബാദിലും ഉര്‍ദു സംസാരിക്കുന്നവരാണ് നല്ലൊരു പങ്കും. തെലുങ്ക് ഔദ്യോഗിക ഭാഷയായ സംസ്ഥാനത്തിന് യോജിച്ച നഗരങ്ങളല്ല ഇവ. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലംകൊണ്ട് സംസ്ഥാനം ഭരണപരമായും സാമ്പത്തികമായും ഒന്നായിത്തീര്‍ന്നിരിക്കുന്നു എന്നതു വേറെ കാര്യം. തെലുങ്കാന പ്രഖ്യാപനത്തിനുശേഷം വാസ്തവത്തില്‍ ആത്മാര്‍ഥമായ ചില ശബ്ദങ്ങള്‍ ഉയരുകയുണ്ടായി. ആന്ധ്രപ്രദേശ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണത്.
ഗുജറാത്തിനെയും മഹാരാഷ്ട്രയെയും നിര്‍ബന്ധിച്ച് ഒന്നാക്കിയപ്പോഴത്തെപ്പോലെ നെഹ്റു തെലുങ്കാനയെയും ആന്ധ്രയെയും ലയിപ്പിച്ചപ്പോഴും ശക്തമായ എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഗുജറാത്ത് ശക്തമായ പ്രക്ഷോഭത്തിലൂടെ വിഘടിച്ച് പോയി പ്രത്യേക സംസ്ഥാനമായി. വിഭജന ആവശ്യം പൂര്‍ണമായി കെട്ടടങ്ങിയില്ലെങ്കിലും തെലുങ്കാന ആന്ധ്രപ്രദേശിന്റെ ഭാഗമായി തുടര്‍ന്നു. തെലുങ്കാന സംസ്ഥാന ആവശ്യത്തില്‍ കേന്ദ്രം കാട്ടിയ തിരക്കാണ് ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ച. ഇത്ര തിടുക്കത്തിന്റെ ആവശ്യമെന്തായിരുന്നു.
നിശ്ചയദാര്‍ഢ്യത്തോടെ ചില ശക്തികള്‍ തെരുവിലിറങ്ങിയാല്‍ കേന്ദ്രം വഴങ്ങുമെന്ന സന്ദേശമാണ് ഇതിലൂടെ വന്നത്. അക്രമത്തിനും കുറവുണ്ടായില്ല. തങ്ങളുടെ ആവശ്യം ന്യായമാണെന്ന പേരിലാണ് പ്രക്ഷോഭകര്‍ അതിനെ ന്യായീകരിച്ചത്. പൊതുമുതലിന് തീയിടുന്നതും ക്രമസമാധാനപാലന സംവിധാനം തകരാറിലാക്കുന്നതും ലക്ഷ്യസാക്ഷാത്കാരത്തിനുള്ള വഴിയായി കണക്കാക്കപ്പെട്ടു. രാജ്യമെങ്ങും അന്തരീക്ഷം സംഘര്‍ഷഭരിതമായി. സംഘര്‍ഷത്തിന്റെ അലയൊലികള്‍ അസം വരെയെത്തി.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രാഷ്ട്രീയ സെക്രട്ടറി അഹ്മദ് പട്ടേലും അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തെലുങ്കാന വിഷയത്തില്‍ യോഗം ചേര്‍ന്നപ്പോള്‍ രാഷ്ട്രീയം മാത്രമാണ് മനസ്സില്‍ കണ്ടതെന്നാണ് തോന്നുന്നത്. തീരുമാനം എങ്ങനെ വോട്ടായി മാറ്റുമെന്നായിരുന്നു അവരുടെ ചിന്ത. സോണിയാമ്മ തന്നെ മകനെപ്പോലെ കണ്ട് തെലുങ്കാന തന്നു എന്നാണ് ചന്ദ്രശേഖര റാവു പറഞ്ഞത്. സാമ്രാജ്യത്വ മോഹങ്ങളായിരുന്നു സംസ്ഥാനങ്ങള്‍ക്ക് രൂപം നല്കുമ്പോള് ബ്രിട്ടീഷുകാരെ നയിച്ചത്.ഏതാനും വര്‍ഷം മുമ്പ് ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഞ്ചല്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുമ്പോള്‍ ബി.ജെ.പിക്കുണ്ടായിരുന്ന അതേ രാഷ്ട്രീയ പരിഗണനകളാണ് കോണ്‍ഗ്രസിനും പ്രചോദനമായത്.
ഭാഷാ സംസ്ഥാന രൂപവത്കരണത്തിലെ ന്യായം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ഓരോ വംശീയ വിഭാഗങ്ങളെയും പ്രീതിപ്പെടുത്താന്‍ ഇതേ തത്ത്വം അവലംബിക്കുന്നത് തീക്കളിയാണ്. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാണെന്നതിനാല്‍ ചെറു സംസ്ഥാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. പ്രാദേശിക താല്പര്യങ്ങളോട് അപ്പോള്‍ സജീവമായ അവബോധമുണ്ടാവും. വന്‍കിട ഭരണസംവിധാനത്തേക്കാള്‍ കാര്യക്ഷമമായി സര്‍ക്കാറിന് ജനകീയ പ്രശ്നങ്ങള്‍ക്ക്പരിഹാരം കാണാനാവും. ഭരണം പ്രിയതരമാവുകയും ജനാവശ്യങ്ങളോട് ഉടനടി പ്രതികരിക്കുന്നതാവുകയും ചെയ്യും.
എത്രമാത്രം ചെറുതാവാം എന്നിടത്താണ് പ്രശ്നം. സാമ്പത്തിക ഭദ്രത, ചരിത്രപരവും സാംസ്കാരികവുമായ പരിഗണനകള്‍ എന്നിവയും പ്രസക്തമാണ്. രാഷ്ട്രീയ പരിഗണനകളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ച മൂന്ന് സംസ്ഥാനങ്ങളും കേന്ദ്ര സഹായത്തിലാണ് നിലനില്‍ക്കുന്നത്. അഴിമതിക്ക് കേള്‍വി കേട്ടതാണ് മൂന്ന് സംസ്ഥാനവും. ഒന്നിന് പിറകെ ഒന്നായി അഴിമതിക്കാരായ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുത്തു എന്ന സവിശേഷത ഝാര്‍ഖണ്ഡിന് സ്വന്തം. രണ്ടുവര്‍ഷം സംസ്ഥാനം ഭരിച്ച മധു കോഡ 4000 കോടി രൂപ കീശയിലാക്കിയയെന്നാണ് റിപ്പോര്‍ട്ട്.
തെലുങ്കാനക്കുശേഷം പുതിയ സംസ്ഥാനങ്ങളുണ്ടാവില്ലെന്നാണ് പ്രധാനമന്ത്രി മന്മോഹന് സിങ് കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ അടുത്ത സ്ഥാനക്കാരനായ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചത്. കുതിര ഓടിപ്പോയശേഷം ഗേറ്റ് പൂട്ടിയിടുന്നതിന് തുല്യമാണിത്. തെലുങ്കാനയില്‍ സമ്മര്‍ദത്തിന് മുട്ടുമടക്കിയ കേന്ദ്രത്തിന് എങ്ങനെ ഒറ്റയടിക്ക് ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ കഴിയും? സംസ്ഥാന ആവശ്യമാവുമായി ഇപ്പോള്‍തന്നെ എട്ടിടത്ത് പ്രക്ഷോഭവും ഉപവാസ സമരവും നടന്നുവരികയാണ്. തെലുങ്കാന പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രം കുറഞ്ഞപക്ഷം ആന്ധ്ര മുഖ്യമന്ത്രിയുമായെങ്കിലും കൂടിയാലോചിക്കേണ്ടതായിരുന്നു. ഹിതപരിശോധനയോ സംസ്ഥാന നിയമസഭയുടെ പ്രമേയമോ വേണമെന്ന് കേന്ദ്രത്തിന് ആവശ്യപ്പെടാമായിരുന്നു. പകരം ആന കരിമ്പിന് കാട്ടില്‍ കയറിയപോലത്തെ നടപടിയാണ് കേന്ദ്ര സര്‍ക്കാറില്‍നിന്നുണ്ടായത്.
വളരെ വിശാലമാണ് പ്രശ്നം. ഭരണത്തിലെ കെടുകാര്യസ്ഥതയും വികസനരാഹിത്യവുമാണ് യഥാര്‍ഥ വിഷയം. അടിസ്ഥാന സൌകര്യങ്ങളും രക്ഷകരായി നിഷ്പക്ഷമായ പൊലീസ് സംവിധാനവും ഇല്ലാത്ത ജനങ്ങള്‍ തങ്ങളോടടുത്ത ഭരണകൂടമാണ് പരിഹാരമെന്ന ചിന്തയില്‍ അതിനായി സമ്മര്‍ദം ചെലുത്തുകയാണ്. യഥാര്‍ഥമായ പ്രത്യക്ഷ ജനാധിപത്യം സാധ്യമായ ലോകത്തെ ഏക ഇടം സ്വിസ് കാന്റണുകള്‍ മാത്രമാണ്.
കേന്ദ്ര നടപടി രാജ്യമെങ്ങും അസ്വാസ്ഥ്യം പരത്തുന്നതാണ്. അതിന്റെ സൂചനകള്‍ പ്രത്യക്ഷമായിക്കഴിഞ്ഞു. മറ്റൊരു സംസ്ഥാന പുനസ്സംഘടനാ കമീഷനെ നിയമിക്കുന്നത് കലാപത്തിന്റെയും വിനാശത്തിന്റെയും കുടം തുറക്കുന്നതിന് തുല്യമായിരിക്കും. വളരെ ചെറിയ ഭാഷാ വിഭാഗം പോലും സ്വന്തം സംസ്ഥാനത്തിനായി രംഗത്തുവരും. ഭ്രാന്തമായ സ്വരാജ്യചിന്ത പുലര്‍ത്തുന്ന പലരും മരണംവരെ നിരാഹാരം കിടക്കും. കാരണം, കാര്യസാധ്യത്തിനുള്ള എളുപ്പവഴി അതാണെന്ന് അവര്‍ക്ക് നന്നായി അറിയാം. രാജ്യത്തിന്റെ ഐക്യം തന്നെ അങ്ങനെ അവതാളത്തിലാവും.
ഭരണത്തിന്റെ പ്രയോജനം അനുഭവിക്കാന്‍ കഴിയാതെ പോകുന്ന ജനങ്ങളിലേക്ക് എങ്ങനെ എത്താമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു മിച്ചിരുന്ന് ആലോചിക്കണം. ചെറുവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങള്‍തന്നെ ആവശ്യമാണ്. പ്രാതിനിധ്യ പങ്കാളിത്ത വ്യവസ്ഥ ഒരുപക്ഷേ, ഒരു പരിഹാരമായേക്കും. തെലുങ്കാനയുടെ പ്രത്യാഘാതങ്ങള്‍ അവഗണിക്കാന്‍ സര്‍ക്കാറിന് കഴിയില്ല. ഉദ്വേഗജനകമായ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോണ്‍ഗ്രസിന്റെ പെരുമാറ്റം എത്ര വീണ്ടുവിചാരമില്ലാത്തതാണെങ്കിലും ഈ ഘട്ടത്തില്‍ തീയണക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരെ സഹായിക്കണം. കാരണം, ആ തീനാളങ്ങള്‍ കോണ്‍ഗ്രസിനെ മാത്രമല്ല എല്ലാവരെയും പൊള്ളിക്കുന്നതാണ്.

Sunday, October 18, 2009
Monday, May 4, 2009
Sunday, January 4, 2009
Saturday, January 3, 2009
Subscribe to:
Posts (Atom)