
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ 15 ടെലിവിഷന്‍ ചാനലുകള്‍ സംപ്രഷണം ചെയ്യുമെന്ന് വാര്‍ത്താ വിതരണ-സാംസ്‌കാരിക സഹമന്ത്രി അമീര്‍ തുര്‍ക്കി ബ്‌നു സുല്‍ത്താന്‍ ബ്‌നു അബ്ദുല്‍ അസീസ് രാജകുമാരന്‍ വെളിപ്പെടുത്തി. പുണ്യസ്ഥലങ്ങളിലെ കര്‍മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യവത്കരിക്കാനും നിരവധി അറബ്, വിദേശ ചാനലുകളും മാധ്യമ പ്രവര്‍ത്തകര്‍രും രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് കര്‍മ്മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന സ്വദേശികളും വിദേശികളുമായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് വാര്‍ത്താ വിതരണ, സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ മീഡിയ സെന്ററുകളിലും ടെലിവിഷന്‍ ടെവറുകളിലും ഒരുക്കിയിരിക്കുന്നത്.
No comments:
Post a Comment