Manqoos Moulid
Monday, February 8, 2010
ഏറ്റവും വലിയ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി മര്‍കസില്‍ തയ്യാറാകുന്നു
കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ മുസ്ഹഫ് കൈയെഴുത്ത് പ്രതി മര്‍കസില്‍ തയ്യാറാവുന്നു. മര്‍കസ് ഹെരിറ്റേജ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് മുസ്ഹഫിന്റെ കൈയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നത്. മര്‍ക്കസിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇതു കാണാനുള്ള സൌകര്യമുണ്ട്. കശ്മീര്‍ ഹസ്റത്ത് ബാല്‍ മസ്ജിദിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈപ്പടയില്‍ തയ്യാറാക്കിയ മുസ്ഹഫുകള്‍ സൂക്ഷിക്കുന്നുണ്ട്. മര്‍കസ് സ്റുഡന്റ്സ് സംഘടനയായ ഇഹ്യാഉസ്സുന്നയാണ് കൈയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. കൈയെഴുത്തിന്റെ ആദ്യാക്ഷരം ദുബൈ മതകാര്യവകുപ്പ് പബ്ളിക് റിലേഷന്‍ മേധാവി ശൈഖ് അഹ്മദ് സാഇദ് നിര്‍വ്വഹിച്ചു. മര്‍കസില്‍ നടന്ന ചടങ്ങില്‍ അബ്ദുല്ല ഇബ്റാഹീം അബ്ദുല്‍ ജബ്ബാര്‍, ഹാജി കലന്തര്‍ മസ്താന്‍ കായല്‍പട്ടണം, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. ലിയാഖത്ത് ഹുസൈന്‍ മുഈനി, എ.പി മുഹമ്മദ് മുസ്ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. ഹകീം അസ്ഹരി എന്നിവര്‍ സംബന്ധിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment