Manqoos Moulid
Monday, February 8, 2010
ജിദ്ദ ആര്‍ എസ് സി മെഡിക്കല്‍ ക്യാമ്പ് നടത്തി
ജിദ്ദ; സാമൂഹിക സേവന രംഗത്ത് ആര്‍ എസ് സി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് ജിദ്ദാ കോണ്‍സുലേറ്റ് കമ്മ്യുണിറ്റി വെല്‍ഫെയര്‍ കൌണ്‍സിലര്‍ കെ. കെ. വിജയന്‍ അഭിപ്രയപ്പെട്ടു.
രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദാ സോണ്‍ സമ്മേളനത്തിന്റെ ഭാഗമായി ശിഫ ജിദ്ദാ പോളിക്ളിനിക്കുമായി സഹകരിച്ചു നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള മുഴുവന്‍ ആശുപത്രികളും ഈ മാതൃക തുടരുകയാണെങ്കില്‍ സഊദി പ്രവാസികളിലെ അമ്പതു ശതമാനത്തിനു മുകളിലുള്ള സാധാരക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അനധികൃത താമസക്കാരായ ഇന്ത്യക്കാരുടെ തിരിച്ചുപോക്കിന് സാധ്യമാകുന്നതെന്തും ചെയ്യുമെന്നും ആര്‍ എസ് സി പോലുള്ള മത സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകരണം ഈ വിഷയത്തില്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ലോകത്ത് കഷ്ടതയനുഭവിക്കുന്നവക്കൊപ്പമാണ് ശിഫ ജിദ്ദയെന്നും സാമ്പത്തിക പരാധീനത മൂലം ഒരു പ്രവാസിക്കും ചികിത്സ് നിഷേധിക്കപ്പെടരുതെന്നാണ് തങ്ങളുടെ നയമെന്നും ശിഫ ജിദ്ദാ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഫാഹിദ് പറഞ്ഞു.
രാവിലെ എട്ടു മണിമുതല്‍ ആരംഭിച്ച മെഡിക്കല്‍ കേമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൌജന്യ ശുഗര്‍ കൊളസ്ട്രോള്‍ പരിശോധനക്കു പുറമെ റജിസ്റ്റര്‍ ചെയ്ത ആയിരത്തില്‍പരം പേര്‍ക്ക് ഒരു വര്‍ഷത്തെ ഫ്രീ കണ്‍സള്‍ട്ടേഷന്‍ കാര്‍ഡും നല്‍കി.
ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനത്തിന്റെ ഭാഗമായി പ്രത്യേകം പരിശീലനം നല്‍കിയ അമ്പ്തോളം അല്‍ ഇസാബ പ്രതിനിധികളുടെ സേവനസന്നദ്ധത മെഡിക്കല്‍ ക്യാമ്പില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ആര്‍ എസ് സി സഊദി നാഷണല്‍ കമ്മറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ നിസാമി, ഇസ്മാഈല്‍ നീറാട്, അബ്ദുറഹ്മാന്‍ വണ്ടൂര്‍, ഉസ്മാന്‍ ഇരുമ്പുഴി, മുജീബ് സഖാഫി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
അബ്ദുന്നാസിര്‍ അന്‍വരി അധ്യക്ഷത വഹിച്ചു, ശരീഫ് മാസ്റ്റര്‍ സ്വാഗതവും ഇസ്മാഈല്‍ തവനൂര്‍ നന്ദിയും പറഞ്ഞു.
ആര്‍ എസ് സി ജിദ്ദാ സോണ്‍ സമ്മേളനം ഫെബ്രുവരി 11, 12 തിയതികളില്‍ ശറഫിയ്യയില്‍ നടക്കുമെന്നും പരിപാടിയില്‍ അല്‍ഇസാബ സംഗമം, സെമിനാര്‍, വഴികാട്ടികള്‍, പ്രവര്‍ത്തക ക്യാമ്പ്, പാനല്‍ഡിസ്കഷന്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment