WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Tuesday, June 4, 2013

ടി. എം. ഡബ്ല്യു. എ ക്രിക്കറ്റ്‌ ടൂർണമെന്റ് തലശ്ശേരി റോയൽസ് ജേതാക്കളായി


ടി. എം. ഡബ്ല്യു. എ ക്രിക്കറ്റ്‌ ടൂർണമെന്റ് ടി. എം. ഡബ്ല്യു. എ. (തലശ്ശേരി മാഹി വെൽഫയെർ അസോസിയേഷൻ) ജിദ്ദ വാർഷികത്തോട് അനുബന്ധിച്ച് അംഗങ്ങള്‍ക്കായി നടത്തിയ രണ്ടാമത് ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഹിഷാം മാഹി നയിച്ച തലശ്ശേരി റോയൽസ് ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ അവര്‍ തലശ്ശേരി വാരിയെസിനെ നാല് റണ്‍സിനു കീഴടക്കി ബാഗ്ദാദിയ ടി. സി. എഫ്. ഗ്രൗണ്ടിൽ പകലും രാത്രിയുമായി നോക്ക്-ഔട്ട്‌ അടിസ്ഥാനത്തില്‍ നടത്തിയ ടൂർണമെന്റിൽ നാല് ടീമുകള്‍ പങ്കെടുത്തു. ആദ്യമത്സരത്തില്‍ അൻവർ സാദത് നയിച്ച തലശ്ശേരി ഹിറ്റെസിനെതിരെ ആദ്യം ബാറ്റുചെയ്ത റോയൽസ് മികച്ച ബാറ്റിംഗ് കാഴ്ചവെച്ച തമീം, ഷംസീർ, മുദസ്സിർ എന്നിവരുടെ മികവിൽ നിശ്ചിത 12 ഓവറിൽ 168 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിറ്റെസിനു, മികച്ച ബൌളിംഗ്, ഫീൽഡിംഗ് പ്രകടനം കാഴ്ചവെച്ച റോയൽസിനെതിരെ 114 റണ്‍സെടുക്കാനെ ആയുള്ളൂ. മികച്ച ഓൾ-റൌണ്ട് പ്രകടനം കാഴ്ചവെച്ച മുദസ്സിറിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. ആവേശം അലതല്ലിയ രണ്ടാമത്തെ മത്സരത്തിൽ യാസിർ അറഫാത്ത് നയിച്ച തലശ്ശേരി റൈടെസിനെ 4 റണ്‍സിനു തോല്പിച്ച വാരിയെസ് ഫൈനലിൽ കടന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത വാരിയെസ് സനീർ നേടിയ അർധസെഞ്ചുറിയുടെ മികവിൽ 12 ഓവറിൽ 118 റണ്‍സ് നേടി. മറുപടിയിൽ, അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ പക്ഷെ റൈടെസിനു 114 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ബാറ്റിങ്ങിനു പുറമേ ബൌളിങ്ങിലും മികവു കാട്ടിയ സനീറിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു. ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത റോയൽസ്, ക്യാപ്റ്റൻ ഹിഷാം മാഹി നേടിയ അർധസെഞ്ചുറിയുടെ ബലത്തിൽ 108 റണ്‍സ് നേടി. 109 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ വാരിയെസിനു, മത്സരഫലം ഇരുവശത്തേക്കും മാറിമറിഞ്ഞ ആവേശകരമായ മത്സരത്തിനൊടുവിൽ 104 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. പുറത്താകാതെ 57 റണ്‍സ് നേടുകയും മികച്ച ഫീൽഡിംഗ് പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ക്യാപ്റ്റൻ ഹിഷാം മാഹിയെ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുത്തു. മികച്ച ബാറ്റ്സമാനായി വാരിയെസിന്റെ സനീറിനെയും മികച്ച ബൌളറായി റൈടെസിന്റെ അബ്ദുൽ ഖാലിക്കിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം പ്രസിഡന്റ്‌ സലിം വി പി യും ജനറൽ സെക്രട്ടറി അർഷാദ് അചാരത്തും ചേർന്ന് നിർവഹിച്ചു. ഇവെന്റ്റ് കോർടിനെറ്റർ മുഹമ്മദ്‌ സാദിക് സ്വാഗതവും സ്പോര്ട്സ് കണ്‍വീനർ ഫസീഷ് നന്ദിയും പറഞ്ഞു. റിപ്പോര്‍`്‌: മുസ്‌തഫ കെ.ടി പെരുവള്ളൂര്‍

No comments: